ഈ ബ്ലോഗ് തിരയൂ

2018 ജൂൺ 29, വെള്ളിയാഴ്‌ച

സര്‍പ്പദോഷ നിവാരണങ്ങള്‍



സര്‍പ്പദോഷ നിവാരണങ്ങള്‍

സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം........

ആദി ശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്

അഷ്ട വിശേഷങ്ങള്‍


അഷ്ട വിശേഷങ്ങള്‍


അഷ്ട കരണങ്ങൾ
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]
അഷ്ട കഷ്ടങ്ങൾ
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ
അഷ്ട കുംഭങ്ങൾ
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]
അഷ്ട കോപവ്യസനങ്ങൾ
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം
അഷ്ട ഗന്ധം
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)
അഷ്ട ഗുണങ്ങൾ [1]
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]
അഷ്ട ഗുണങ്ങൾ [2]
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത
അഷ്ട ഗുണങ്ങൾ [3]
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ
അഷ്ട ചൂർണ്ണം
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]
അഷ്ട താരിണി
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]
അഷ്ട ദിക്കുകൾ
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്
അഷ്ടദിക്പാലകന്മാർ
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ
അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ
അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി
അഷ്ട ദ്രവ്യങ്ങൾ [1]
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ദ്രവ്യങ്ങൾ [2]
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ദ്രവ്യങ്ങൾ [3]
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]
അഷ്ട ധാതുക്കൾ
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം
അഷ്ട നാഗങ്ങൾ
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ
അഷ്ട പ്രമാണങ്ങൾ
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം
അഷ്ട ബന്ധം
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി
അഷ്ട ബുദ്ധി ഗുണങ്ങൾ
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം
അഷ്ട ഭാര്യമാർ
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]
അഷ്ട മനോഗുണങ്ങൾ
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം
അഷ്ട മംഗലം
1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്
അഷ്ട മംഗല്യം
1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം
അഷ്ട മന്ത്രിമാർ
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു  മന്ത്രിമാരാകുന്നു]
അഷ്ട മാർഗ്ഗങ്ങൾ
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]
അഷ്ട മൂർത്തികൾ
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ
അഷ്ട യോഗിനികൾ
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]
അഷ്ട രാഗാദികൾ
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം
അഷ്ട ലോഹങ്ങൾ
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം
അഷ്ട വർഗ്ഗം
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]
അഷ്ട വസുക്കൾ
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ
അഷ്ടവിധ കുഷ്ഠങ്ങൾ
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]
അഷ്ട വിധ പ്രകൃത്യവസ്ഥകൾ
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം
അഷ്ട വിധ പ്രതിമകൾ
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി
അഷ്ട വിവാഹങ്ങൾ
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം
അഷ്ട വിധനായികമാർ
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക
അഷ്ടാംഗയോഗങ്ങൾ
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി
അഷ്ടാംഗഹൃദയം
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]
അഷ്ട ലക്ഷ്മി
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി
അഷ്ടോപായങ്ങൾ
1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]
അഷ്ട ഗോപാലം
1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ]
അഷ്ടരാഗാദികൾ
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം
അഷ്ടമൂർത്തികൾ
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ

അഷ്ടസിദ്ധികൾ
യോഗിക്ക് പ്രാപ്തമാകുന്ന പ്രധാന സിദ്ധികൾ
കുണ്ഡലിനി യോഗ മൂലം ഒരു പരിപൂർണ യോഗിക്ക് 8 പ്രധാന സിദ്ധികൾ ലഭിക്കുന്നു. അവ അണിമ , മഹിമ , ലഘിമ , ഗരിമ ,പ്രാപ്തി, പ്രാകമ്യ, വശീത്വം ,ഈശ്വിത്വം എന്നിവയാകുന്നു .
1. അണിമ:
ഇതുലഭിച്ചാൽ യോഗിക്ക് താൻ ആഗ്രഹിക്കുന്നത്ര ശരീരത്തെ ചെറുതാക്കാൻ സാധിക്കുന്നു.
2.മഹിമ:
ഇതിന്റെ ഫലം അണിമക്ക് വിപരീതമാണ് . യോഗി മനസ്സില് സങ്കൽപ്പിക്കുന്ന അത്രയും ശരീരത്തെ വലുതാക്കുവാൻ സാധിക്കും. വിരാട് സ്വരൂപം വേണമെന്ന് ആഗ്രഹിച്ചാലും അതുപോലെ തന്നെ സംഭവിക്കും.
3.ലഘിമ:
യോഗി ശരീരത്തെ ഒരു തൂവൽ പോലെ ലഘുവാക്കുന്നു. പ്ലവിണി പ്രാണായാമം വഴി ശരീരം ലഘുവാക്കുവാൻ സാധിക്കും . ഇതിൽ അദ്ദേഹം ധാരാളം വായു അകത്തേക്ക് വലിച്ചെടുത്ത്‌ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും മോചനം നേടുന്നു. ആയിരക്കണക്കിന് നാഴികകൾ ഈ സിദ്ധി വെച്ച് യോഗിക്ക് ആകാശ മർഗേണ യാത്ര ചെയ്യുവാനാകും .വായു സ്തംഭനം ,ജലസ്തംഭനം എന്നിവ ഈ സിധിയിലൂടെ പരിശീളിക്കാവുന്നതാണ്.
4. ഗരിമ:
ലഘിമയുടെ വിപരീത ഗുണം . ഇതിൽ യോഗി ധാരാളം വായു അകത്തേക്ക് വച്ചെടുത്ത്‌ ഗുരുത്വാകര്ഷണ ഫലം കൂടുതലാക്കി പർവതം പോലെ ശരീര ഭാരം വർധിപ്പിക്കുന്നു.
5. പ്രാപ്തി:
ഈ സിദ്ധി ലഭിച്ചല്ൽ യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളും എത്തിപ്പിടിക്കുവാൻ സാധിക്കും.സൂര്യനെയും ചന്ദ്രനേയും അനായാസം സ്പർശിക്കാം. ഈ സിധിയിൽ യോഗിക്ക് അസാമാന്യ ശക്തികൾ ലഭിക്കുന്നു.അദ്ദേഹത്തിന് ഭാവി പ്രവചിക്കുവാനും സാധിക്കുന്നു. അതീന്ദ്രിയജ്ഞാനം, അതീന്ദ്രിയ ശ്രവണ ശക്തി ,ടെലിപ്പതി എന്നിവ സാധ്യമാകുന്നു.കൂടാതെ മറ്റുള്ളവരുടെ ചിന്തയും പക്ഷിമൃഗാദികളുടെ ആശയവിനിമയവും ശ്രവിക്കാനാകും.എല്ലാവിധ രോഗങ്ങള ശമിപ്പിക്കുവാനും പരിചയമില്ലാത്ത ഭാഷ ഗ്രഹിക്കുവാനും ഉള്ള കഴിവ് ഈ സിദ്ധിയിലൂടെ ലഭ്യമാകും ..
6.പ്രകമ്യ:
യോഗിക്ക് ഈ സിദ്ധി മൂലം വെള്ളത്തിനടിയിൽ എത്രനേരം വേണമെങ്കിലും ചിലവഴിക്കാനാകും. സമാധിയടഞ്ഞ ബനാറസ്സിലെ ത്രിലിംഗ സ്വാമികൾ ഗംഗയിൽ ആറുമാസം വരെ ചിലവഴിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സിദ്ധിയിലൂടെ അദൃശ്യനാകുവാനുള്ള കഴിവും പരകായ പ്രവേശവും പ്രാപ്തമാകുന്നതാണ്. ദക്ഷിണ ഭാരതത്തിലെ തിരുമുള്ളർ ഒരു ആട്ടിടയന്റെ ശരീരത്തില പ്രവേശിച്ചിരുന്നു. എന്നും യുവത്വം കാത്തുസൂക്ഷിക്കുവാൻ ഈ സിദ്ധി ഉപയോഗപ്രദമാണ്. യയാതി മഹാരാജാവും വിക്രമാദിത്യ മഹാരാജാവും ഈ സിദ്ധി നേടിയവരാണ്.
7. വശീത്വം:
ക്രൂര മൃഗങ്ങളെ വശീകരിച്ചു സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുവാനും മാസ്മര വിദ്യ പ്രയോഗിച്ചു മൃഗങ്ങളെ അനുസരിപ്പിക്കുവാനുമുള്ള സിദ്ധിയാണ് ഇത്.. വികാരങ്ങൾക്കും അഭിനിവേശങ്ങൾക്കും തടയിടാൻ ഈ സിദ്ധിയാൽ സാധ്യമാണ്.. ഇത് സ്ത്രീകളെയും,പുരുഷന്മാരെയും ,വസ്തുക്കളെയും നിഷ്പ്രയാസം വശത്താക്കാനുള്ള സിദ്ധിയാണ് .
8. ഇശിത്വം:
ഇത് ദിവ്യശക്തിയാണ്.. യോഗി വിശ്വത്തിന്റെ അധീശനാകുന്നു.. മരിച്ചവരെ പുനർജീവിപ്പിക്കുവാൻ ഈ സിദ്ധിയുള്ള യോഗിക്ക് സാധിക്കും . കബീർദാസ്, തുളസീദാസ് ,അക്കൽകൊട്ട് സ്വാമി എന്നിവർക്ക് ഈ സിദ്ധി പ്രപ്തമായിരുന്നു

കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ



കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ

കദ്രു പുത്രന്മാരായ പ്രമുഖ നാഗങ്ങൾ
1. ശേഷൻ
2. വാസുകി
3. ഐരാവതൻ
4. തക്ഷകൻ
5. കാർക്കോടകൻ
6. ധനഞ്ജയൻ
7. കാളിയൻ
8. മണിനാഗൻ
9. ആപൂരണനാഗൻ
10. പിഞ്ജകൻ
11. ഏലാപുത്രൻ
12. വാമനൻ
13. നീലൻ
14. അനിലൻ
15. കന്മാഷൻ
16. ശബളൻ
17. ആര്യകൻ
18. ഉഗ്രകൻ
19. ശലപോതകൻ
20. സുമനോമുഖൻ
21. ദധിമുഖൻ
22. വിമലന്ന്
23. പിണ്ഡകൻ
24. ആപ്തൻ
25. കാർക്കോടകൻ
26. ശംഖൻ
27. വാലിശിഖൻ
28. നിഷ്ഠാനകൻ
29. ഹേമഗുഹൻ
30. നഹുഷൻ
31. പിംഗളൻ
32. ബാഹ്യകർണ്ണൻ
33. ഹസ്തിപദൻ
34. മുൽഗരപിണ്ഡകൻ
35. കംബലൻ
36. അശ്വതരൻ
37. കാളീകൻ
38. വൃത്തൻ
39. സംവൃത്തകൻ
40. പത്തൻ
41. ശംഖമുഖൻ
42. കൂശ്മാണ്ഡകൻ
43. ക്ഷേമകൻ
44. പിണ്ഡാരകൻ
45. കരവീരൻ
46. പുഷ്പദംഷ്ട്രൻ
47. വില്വകൻ
48. ബില്വപാണ്ഡുരൻ
49. മൂഷകാദൻ
50. ശംഖശിരാവ്
51. പൂർണ്ണഭദ്രകൻ
52. ഹരിദ്രകൻ
53. അപരാജിതൻ
54. ജ്യോതികൻ
55. പന്നഗൻ
56. ശ്രീവഹൻ
57. കൗരവ്യൻ
58. ധൃതരാഷ്ട്രൻ
59. സംഖപിണ്ഡൻ
60. സുബാഹു
61. വിരജസ്സ്
62. ശാലിപിണ്ഡൻ
63. ഹസ്തിപിണ്ഡൻ
64. പീഠരകൻ
65. സുമുഖൻ
66. കൗണപാശനൻ
67. കുഠരൻ
68. കുഞ്ജരൻ
69. പ്രഭാകരൻ
70. കുമുദൻ
71. കുമുദാക്ഷൻ
72. ഹലികൻ
73. തിത്തിരി
74. കർദ്ദമൻ
75. ബഹുമൂലകൻ
76. കർക്കരൻ
77. അമർക്കരൻ
78. കുണ്ഡോദരൻ
79. മഹോദരൻ

വിധിപ്രകാരമുള്ള മഹായന്ത്രങ്ങൾ




വിധിപ്രകാരമുള്ള മഹായന്ത്രങ്ങൾ

വിധിപ്രകാരമുള്ള മഹായന്ത്രങ്ങൾ
സ്ഥലരക്ഷ , ദേഹരക്ഷ , ഗ്രഹരക്ഷ , വാഹനരക്ഷ യന്ത്രങ്ങൾ ഉപയോകിക്കുന്നു യന്ത്രം എന്നാൽ നിയന്ത്രണം ഐശ്വര്യാ സമ്പാദനം തുടങ്ങിയവ എല്ലാമാണ്. യന്ത്രങ്ങൾ സ്വർണ്ണം , വെള്ളി , ചെമ്പ് ,പഞ്ചലോഹം എന്നി ലോഹതകിടുകളിൽ ശുദ്ധി വരുത്തി ജീവൻ , പ്രാണൻ , ശക്തി , നേത്രം , ഗോത്രം , യന്ത്രഗായത്രി മന്ത്രഗായത്രി ,പ്രണപ്രതിഷ്ട ഭൂതബീജം , ദിക്പാലബീജം എന്നി പത്ത് അംഗങ്ങൾ ചേർത്ത് പഞ്ചഗവ്യാ ശുദ്ധി,പുണ്യാഗ ശുദ്ധി, നാൽപാമത ജല ശുദ്ധി എന്നി ക്രിയ ചെയ്ത് അവാഹിച്ച് നിവേദ്യാതികൾ കൊടുത്ത് 12, 21, 41, 90എന്നിവയിലെതെങ്കിലെ ദിനങ്ങളിൽ പൂജിച്ച് മന്ത്ര -യന്ത്ര സിദ്ധി വരുത്തി സ്വർണ്ണ -വെള്ളി പഞ്ചലോഹം ഇവയിലെതങ്കിലുമൊരു ലോഹകുടിലാക്കി ധരിക്കാവുന്നതാണ് രക്ഷകാര്യാ സാദ്ധ്യം വശ്യം സ്ഥഭനം , മരണം ,അകർപ്പണം , ഉച്ചാടണം രോഗ ശാന്തി തുടങ്ങിയവ പല കാര്യാ സാധ്യത്തിനും യന്ത്രങ്ങൾ ഉപയോഗിക്കാവുന്നതാണ് . 
1 ) മഹസുദർശന യന്ത്രം :-
ബാധകളിൽ നിന്നും മുക്തി നേടാനും വൈഷ്ണവ പ്രീതിയ്ക്കും വേണ്ടി ഉപയോഗിക്കാം 
2 )സന്താന ഗോപാലം :- 
സന്താന ദുരിതം മാറുന്നതിനും സന്താന ലബ്ധിക്കും വേണ്ടിയാണ് ധരിക്കുന്നത് 
3 ) രാജഗോപാലം :-
ഐശ്വര്യം , സുഖം , വശ്യം എന്നിവയ്ക്ക്
4) പുരുഷ സുക്ത യന്ത്രം :- 
സന്താനലബ്തി , ദീർഘായുസ്സ് കീർത്തി , സമ്പത്ത് , സൗദ്യര്യം , പുരുഷ സന്താന ലബ്തി എന്നിവയ്ക്ക് ഉപയോകിക്കാം
5) നരസിംഹ യന്ത്രം :- 
ശത്രുദോഷ ശമനം , രോഗശാന്തി അപസ്മാര ശാന്തി ,ദുർഗ്രഹ ബാധാ ശമനം എന്നിവയ്ക്ക്
6)മൃത്യുംജയ യന്ത്രം :- 
രോഗശമനം , ദുർമരണമുക്തി
7)അഘോര യന്ത്രം :- 
ധൈര്യവും കരുത്തും ഉണ്ടാക്കി ഗജദോഷം അപിചാര ദോഷം എന്നിവയിൽ നിന്നു മോചനം.
8)വൃതസഞ്ജിവനി യന്ത്രം:-
മരണത്തിൽ നിന്നും മുക്തി
9)ശരഭയന്ത്രം :- 
ശങ്കദോഷം , ഭുതപ്രേത പിശാച് മുക്തി
10)അശ്വാരുഡയന്ത്രം:-
ധനസമൃദ്ധി, കിർത്തി ,വശ്യം.
11)ശുലിനിയന്ത്രം:-
ഭുതബാധ, പ്രേത ഉപദ്രവം, ഗ്രഹപിഴ ശത്രുദോഷം എന്നിവയിൽ നിന്നും മോചനം
12)മദനകമേശ്വരിയന്ത്രം:-
സ്ത്രീവശ്യം
13)ത്രിപുര സുന്ദരിയന്ത്രം:-
രോഗശാന്തി, രാജ്യാവശ്യം അഗ്രഹസാക്ഷാത് കരം
14)മഹാഗണപതിയന്ത്രം:-
സകല വിഘ്ന നിവാരണം
15)ഹനുമത് യന്ത്രം :-
സകല രോഗശാന്തി , അഭിചാരശാന്തി , സമ്പത്ത് സർവ്വശ്വര്യം തരുന്നു (ബ്രഹ്മാ മചര്യം പാളികേണ്ടതാണ് )
16)ഗരുഡ യന്ത്രം :- 
സർപ്പങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നു മുക്തി .
17)സംവാദസുക്ത യന്ത്രം :-
ഐക്യാതയ്ക്ക്
18)വൃണമോചന യന്ത്രം :- 
കടത്തിൽ നിന്നും നിത്യദാരിദ്രത്തിൽ നിന്നും മുക്തി .
19)വശികരണ യന്ത്രം :- 
ഇഷ്ട സ്ത്രീ പുരുഷ വശ്യം
20)വിദ്യാരാജഗോപാല യന്ത്രം:-
സത്ബുദ്ധി വിജ്ഞാനം വാക്ശുദ്ധി എന്നിവ കൈവരുന്നു
21)ശനിശ്വര യന്ത്രം:-
7 -1 / 2 ശനി, കണ്ടക ശനി മോചനം
22)ശ്രിചക്രം :- 
യന്ത്രങ്ങളുടെ രജ്ഞി സർവ്വകാര്യാ സാധ്യം ഭവനത്തിലോ സ്ഥാപനത്തിലോ വെച്ചാരധിച്ചാൽ സമ്പത്ത് സമൃദ്ധി, കാര്യവിജയം , വശ്യം തുടങ്ങിയവ ഉണ്ടാകും.

ഗന്ധർവ്വൻ

ഗന്ധർവ്വൻ
ന്ധർവ്വൻ എന്നു കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേയ്ക്കും  ഓടി വരുന്നത് പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയായിരിക്കും. ഇന്ദ്രലോകത്തുനിന്നും ശാപം ലഭിച്ച്, അതിന്റെ നിവൃത്തിക്കായി ഭൂമിയിൽ അവതരിച്ച് യുവതികളുമായി രമിക്കാൻ വരുന്ന രൂപം.
“ അശ്വത്ഥഃ സർവ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ”
(ഭ.ഗീ. 10:26)
[ഞാൻ എല്ലാ വൃക്ഷങ്ങളിലുംവച്ച് അരയാലും, ദേവർഷികളിൽ നാരദനും, ഗന്ധർവ്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപിലനെന്ന മുനിയും ആകുന്നു.]
ഗന്ധർവ്വന്മാരെ  ഹാഹാ, ഹൂഹൂ എന്ന് വിശേഷിപ്പിക്കാറുണ്ട്.  ഇത് മനശാസ്ത്രപരമായ ഒരു സങ്കല്പമാണ്.  ഒരു വസ്തുവിന്റെ ഏറ്റവും സൂക്ഷ്മമായ ഭൌതികരസമാണ്  ‘ഗന്ധം‘  എന്നു പറയുന്നത്.  സ്ഥൂല വിഷയങ്ങളിൽ  രമിക്കുന്നതിനു പകരം ജീവിതത്തിലെ സൂക്ഷ്മമായ രസങ്ങൾ ആസ്വദിക്കത്തക്കവണ്ണം മനസ്സിന്റെ ലാവണ്യബോധം വളർത്തിയെടുത്ത വരെയാണ് 'ഗന്ധർവ്വന്മാർ’ എന്നു പറയുന്നത്‌. രസാനുഭൂതികൊണ്ട് അവർ ‘ഹാ ഹാ’ എന്നു പറയുന്നതിനാൽ ഗന്ധർവ്വന്മാരെ ഹാഹാ, ഹൂഹൂ  എന്നൊക്കെ പറഞ്ഞു പോരുന്നു. നമ്മളിലുള്ള ഏറ്റവും ഉയർന്ന സൌന്ദര്യബോധത്തെ ഈശ്വരീയം എന്നു കണക്കാക്കിയാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വിശ്വത്തിൽ എല്ലാം സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതിലെല്ലാം വൈചിത്ര്യത്തെക്കണ്ട് ഒരു ചിത്രരഥനായി ജീവിക്കുകയാണ് സഹൃദയൻ ചെയ്യുന്നത്.  നമ്മിലെ സഹൃദയനാണ് ചിത്രരഥൻ  എന്ന ഗന്ധർവ്വസങ്കല്പം. 
മനുഷ്യന്റെ ബുദ്ധിശക്തിയുടെയും ഗ്രഹണശക്തിയുടെയും അടിസ്ഥാനത്തിൽ (I.Q.) മനുഷ്യരെ   മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ട്. ദേവഗണം, മനുഷ്യഗണം, അസുരഗണം ദേവന്മാരും കിന്നരന്മാരും ഗന്ധവർവ്വന്മാരുമെല്ലാം ആദ്യത്തെ  ദേവഗണത്തിൽ പെടുന്നവരാണ്. അവർക്ക് ഏതെങ്കിലും വിഷയത്തിന്റെ ആദ്യഭാഗമോ, സൂത്രരൂപമോ കേൾക്കുമ്പോഴേയ്ക്കും അതിലടങ്ങിയിരിക്കുന്ന സമ്പൂർണ്ണതത്ത്വം മുഴുവനും സങ്കല്പിച്ച് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കും. “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്നു കേൾക്കുമ്പോഴേയ്ക്കും ഭഗവദ് ഗീതയുടെ സാരാംശം മുഴുവനും മനസ്സിലാക്കാൻ കഴിയും എന്നു ഒരാൾ പറഞ്ഞപ്പോൾ, അയാളൊരു ശാസ്ത്രജ്ഞനാണെന്ന കാരണത്താൽ അദ്ദേഹം ഇപ്പോഴും പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നുണ്ട്. വിമർശിക്കുന്ന പണ്ഡിതന്മാർക്ക് സങ്കല്പിക്കാനുള്ള കഴിവില്ലാതെ പോയത് മഹാഭാരതത്തിന്റെയൊ, ഭഗവദ്‌ഗീതയുടെയോ കുറ്റമാണോ? 
സംഗീതത്തിലെ പാണ്ഡിത്യത്തെക്കാൾ ശബ്ദസൌകുമാര്യം തന്നെയാണ് ആസ്വാദകർക്ക് പ്രിയം. മനുഷ്യരിൽ യാതൊരുതരത്തിലുള്ള പാറലുമില്ലാത്ത (scratch) ശബ്ദത്തിന്റെ  ഉടമയെ ഗന്ധർവ്വൻ എന്നു വിളിക്കും. അല്ലാതെ ഗന്ധർവ്വൻ ആകാശത്തു നിന്നും ഇറങ്ങിവരുന്ന രൂപങ്ങളൊന്നുമല്ല. പാറലില്ലാത്ത ശബദമാണ് കുയിലിന്റെയും. അതുകൊണ്ടാണ് കുയിൽനാദത്തെ സംഗീതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരിലുള്ള പലതരം കഴിവുകളും അതിന്റെ ഏറ്റവും ഉന്നതമായ നിലയിൽ ഉണ്ടാകുമ്പോൾ അതിനെ ഈശ്വരന്റെ വിഭൂതികളെന്നും വിളിക്കും.

2018 ജൂൺ 28, വ്യാഴാഴ്‌ച

അനന്തന്‍ കശ്യപപ്രജാപതിക്കു നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്.




അനന്തന്‍


ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍ പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠന്‍. നവനാഗങ്ങളില്‍ അത്യുത്തമനായ അനന്തന്‍ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍ ജനിച്ച മൂത്തപുത്രനാണ്. വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍ തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍ അനന്തനുണ്ടായിരുന്നു. കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോള്‍ അനന്തന്‍ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തില്‍നിന്നൊഴിഞ്ഞ് അനന്തന്‍ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളില്‍പോയി തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പാതാളത്തില്‍ ചെന്ന് ലോകങ്ങളെ ശിരസ്സിന്‍മേല്‍ താങ്ങിനിര്‍ത്താന്‍ അനന്തനെ നിയോഗിച്ചു; കൃത്യനിര്‍വഹണത്തില്‍ ഗരുഡന്റെ സഹായം ലഭിക്കുമെന്നും അനുഗ്രഹിച്ചു. അനന്തന്‍ സന്തുഷ്ടനായി നിര്‍ദിഷ്ട ജോലി കൈയേറ്റു.
പാതാള ചുവട്ടില്‍ 'അനന്ത' എന്നു പേരുള്ള ഒരു സ്ഥലത്താണ് അനന്തന്റെ വാസം. ആയിരം തലയുള്ള അനന്തന്‍ ഭൂമിയെ ഒരു തലയില്‍നിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികള്‍ ഒരു കാലത്ത് കരുതിയിരുന്നു.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തില്‍ വര്‍ത്തിക്കുന്നതു പോലെ വിഷ്ണുവിനെയും പരിവാരങ്ങളെയും വഹിച്ചു കൊണ്ടു പാലാഴിയിലും അനന്തന്‍ സ്ഥിതിചെയ്യുന്നു. വിഷ്ണുവിന്റെ മാറിടത്തില്‍ ശ്രീവത്സം എന്ന മറുകുപോലെ അനന്തന്റെ മുഖ്യഫണത്തിന്‍മേല്‍ സ്വസ്തികം എന്നൊരു അടയാളമുണ്ട്. ആയിരം ശിരോരത്നങ്ങളെക്കൊണ്ട് അനന്തന്‍ സകല ദിക്കുകളെയും പ്രകാശിപ്പിക്കുന്നുവെന്നും കല്പാന്തകാലങ്ങളില്‍ അനന്തന്റെ മുഖങ്ങളില്‍നിന്ന് സങ്കര്‍ഷണമൂര്‍ത്തിയായ രുദ്രന്‍ ആവിര്‍ഭവിച്ച് മൂന്നു ലോകങ്ങളെയും ഭക്ഷിക്കുന്നു എന്നും വിഷ്ണുപുരാണത്തില്‍ പറഞ്ഞിരിക്കുന്നു. അനന്തന്‍ ലോകത്തെ നശിപ്പിക്കണം എന്നു വിചാരിക്കുന്ന സമയം ദ്വാദശരുദ്രന്‍മാര്‍ ത്രിശൂലം മുതലായ ആയുധങ്ങളോടുകൂടി ആവിര്‍ഭവിക്കുന്നു എന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്. ഗന്ധര്‍വന്‍മാര്‍, അപ്സരസ്സുകള്‍, സിദ്ധന്‍മാര്‍, കിന്നരന്‍മാര്‍, നാഗങ്ങള്‍, ചാരണന്‍മാര്‍ എന്നിവര്‍ ശ്രമിച്ചിട്ടും അനന്തന്റെ ഗുണങ്ങളുടെ അന്തം കണ്ടെത്തിയിട്ടില്ല. അവസാനമില്ലാത്ത കാലപ്രവാഹത്തെയാണ് അനന്തന്‍ എന്നു പറയുന്നതെന്നും അഭിപ്രായമുണ്ട്.
രാമസഹോദരനായ ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ബലഭദ്രരാമനും അനന്തന്റെ അവതാരമാണെന്നു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. 'ഒരു കൈയില്‍ ലാംഗലവും (കലപ്പ) മറുകൈയില്‍ മുസലവും ധരിച്ചുകൊണ്ടു സ്ഥിതിചെയ്യുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു' എന്ന പ്രസ്താവം ബലഭദ്രനും യോജിക്കും. ഭാരതത്തില്‍ വേദജ്ഞാനം നാമാവശേഷമായ ഒരു അവസരത്തില്‍ അനന്തന്‍ പതഞ്ജലി മഹര്‍ഷിയായി അവതരിച്ചു എന്ന് ഐതിഹ്യമുണ്ട്. എത്ര വര്‍ണിച്ചാലും മതിവരികയില്ല എന്ന അര്‍ഥത്തില്‍ 'രണ്ടായിരം രസന കണ്ഠതലത്തിലുള്ള അനന്തനെക്കൊണ്ടുപോലും അശക്യ'മെന്ന് കവികള്‍ സാധാരണ പ്രയോഗിക്കാറുണ്ട്. പാലാഴിമഥനത്തില്‍ മത്തായുപയോഗിക്കേണ്ട മന്ദരപര്‍വതം കൊണ്ടുവരാന്‍ ബ്രഹ്മാവും വിഷ്ണുവും ചുമതലപ്പെടുത്തിയത് അനന്തനെയാണെന്നും മഥനവേളയില്‍ അനന്തന്‍ ഇടയ്ക്കിടെ പത്തി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുവെന്നും മറ്റുമുള്ള കഥകള്‍ക്ക് പണ്ഡിതന്‍മാര്‍ ചില യൌഗികാര്‍ഥങ്ങള്‍ കല്പിക്കുന്നു.
'അനന്തന്‍' എന്ന പദം സൂര്യന്റെയും വിഷ്ണുവിന്റെയും ശിവന്റെയും വാസുകിയുടെയും പര്യായങ്ങളാണ്. സുബ്രഹ്മണ്യന്റെ സേനാപതികളില്‍ ഒരാളിന്റെയും പതിന്നാലാമത്തെ തീര്‍ഥങ്കരന്റെയും പേര് അനന്തന്‍ എന്നാണ്.


ഭാഗവത സപ്താഹ യജ്ഞം




ഭാഗവത സപ്താഹ യജ്ഞം

ഭാഗവത സപ്താഹ യജ്ഞം
കേരളത്തിൽ നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. വര്ത്ത്മാന കാലത്തിന്റെ എല്ലാ ശാപങ്ങളുടെയും പരിഹാരത്തിന് വേണ്ടിയാണ് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തുന്നത്. ദുഖ ദുരിതങ്ങളുടെയും നഷ്ടകഷ്ടതകളുടെയും സമ്മിശ്രമായ ഒരു ഇരുണ്ട യുഗമാണ് കലികാലം. കലികാലത്തില്‍ ജീവിക്കുന്നവര്‍ക്ക് കാലസ്വരൂപമായ സര്പ്പത്തിന്റെ മുഖാന്തര്ഭാരഗത്ത് പ്രവേശിക്കാതെ തരമില്ല . ഇവിടെയാണ് മനുഷ്യന്‍ വിധിയുടെ ക്രൂരപരിണാമത്തിന് വിധേയനാകുന്നത്. ഈ ദുഖസന്ധിയില്‍ മനുഷ്യര്ക്ക് ശ്രീമദ് ഭാഗവതമാണ്‌ ഏകാശ്രയം. സമസ്ത ദുഖങ്ങളെയും നശിപ്പിച്ച് മനസ്സിനെയും ശരീരത്തെയും പരിശുദ്ധമാക്കുവാന്‍ ഭാഗവതപാരായണശ്രവണം സഹായകരമാവുന്നു
ശ്രീമദ് ഭാഗവതം പഠിക്കുകയോ കേള്ക്കുകയോ ചെയ്യുന്നവര്ക്ക് ഈ ജന്മത്തില്‍ തന്നെ കര്‍മബന്ധനങ്ങളശേഷമറ്റ് മോക്ഷ പ്രാപ്തിയുണ്ടാകും. ഭാഗവതം ഭഗവാന്റെ് പദാദികേശമാണ്, അത് ഭൂമിയില്‍ കാണുന്ന ഭഗവത് രൂപമാണ് ഭാഗവതത്തിലെ പന്ത്രണ്ട് അധ്യായങ്ങളെ ഭഗവാനന്റെ ഓരോ അംഗമായിട്ടും പൂര്ണമായ ഭാഗവതത്തിനെ പൂര്ണരൂപമായിട്ടും സങ്കല്പ്പിചിരിക്കുന്നു.
ഭ - ഭക്തിയെ നല്കുഗന്നു, ഗ - ഗര്‍വിനെ നീക്കുന്നു, വ - വേദാര്ത്ഥ്ത്തെ തരുന്നു, ത - തത്വ ബോധത്തെ ഉണ്ടാക്കുന്നു. ഇതാണ്‌ ഭാഗവതതിന്റെ് ശബ്ദാര്ത്ഥം .
പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.
ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് :
• പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ
• സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല
• യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.
• മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ. 
യജ്ഞവേദിയിൽ നാം എല്ലാംതന്നെ പരീക്ഷിത്ത് രാജാവായി മാറണം
നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ യജ്ഞശാലയില്‍ പാടുള്ളു.
ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കണം.
യജ്ഞശാലയിലേക്ക് ആവിശ്യമായ എല്ലാവിധ പൂജാദ്രവ്യങ്ങളും യഥാശക്തി ഭക്തിയോടെ സമര്‍പ്പിക്കുകയും ചെയ്യുക.

ഭാഗവത സപ്താഹ യജ്ഞ വിധി




ഭാഗവത സപ്താഹ യജ്ഞ വിധി

ഭാഗവത സപ്താഹ യജ്ഞ വിധി
ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടത്തുമ്പോള്‍ മൂലഗ്രന്ഥ പാരായണത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് നമുക്കേവര്‍ക്കും അറിയാം....
എന്നാല്‍ ഓരോ ദിവസവും നിശ്ചിത ഭാഗങ്ങള്‍ വായിച്ചു നിര്‍ത്തണം എന്നൊരു "പാരായണ വിധി" ഉണ്ടെന്നും അതൊരു ശ്ലോകമായും മഹത്തുക്കള്‍ പറഞ്ഞു കേട്ടിരിക്കുന്നു.
നാരദമുനി പിതാവായ ബ്രഹ്മാവിനോട് സംശയം ചോദിച്ചപ്പോള്‍ സംശയ നിവാരണം നടത്തിയതാണ് ഈ "പാരായണ വിധി" എന്നാണ്.
ബ്രഹ്മാവിനോട് നാരദമുനി ചോദിച്ചു:
"കത്യദ്ധ്യാ യാ വാചനീയാ: സപ്താഹേ പ്രത്യഹം പിതാ:"
( ഭാഗവതസപ്താഹം നടത്തുമ്പോള്‍ ഓരോ ദിവസവും എത്ര അധ്യായങ്ങളാണ് പാരായണം ചെയ്യേണ്ടത്?")
ബ്രഹ്മാവിന്ടെ മറുപടി ഇപ്രകാരമായിരുന്നു;
"പ്രഥമേഹ്നി വരാഹാന്തം;ദ്വിതീയെ ഭരതാന്തകം
തൃതീയേ നൃസിംഹാന്തം;ചതുര്‍ത്ഥാത് വംശവര്‍ണ്ണനം
പഞ്ചമേ ഗുരുലീലാന്തം;ഷഷ്ടാത് ലീലാ സമാപനം
സപ്തമേ ശുക പൂജാന്തം"
1. ഒന്നാം ദിവസത്തെ മൂലപാരായണം വരാഹാവതാരത്തില്‍ നിര്‍ത്തണം
2. രണ്ടാം ദിവസത്തെ മൂലപാരായണം ഭരതചരിതത്തില്‍ നിര്‍ത്തണം
3. മൂന്നാം ദിവസത്തെ മൂലപാരായണം നരസിംഹാവതാരം വായിച്ചു നിര്‍ത്തണം
4. നാലാം ദിവസത്തെ മൂലപാരായണം വംശവര്‍ണ്ണനം വായിച്ചു നിര്‍ത്തണം
5. അഞ്ചാം ദിവസത്തെ മൂലപാരായണം കണ്ണന്ടെ ബാല ലീലയില്‍ തുടങ്ങി ഗുരുകുല വാസംകഴിഞ്ഞ് ഗുരു ദക്ഷിണകൂടി വായിച്ചു നിര്‍ത്തണം
6. ആറാം ദിവസത്തെ മൂലപാരായണം ഭഗവാന്ടെ അവതാര ലീലകളുടെ സമാപനം കുറിച്ച് വായിച്ചു നിര്‍ത്തണം
7.ഏഴാം ദിവസം ശ്രീശുകനെ പൂജിച്ചു ഭാഗവത സപ്താഹ യജ്ഞം
ഭഗവത് പാദത്തില്‍ സമര്‍പ്പിക്കുന്നതാണ് കണ്ടു വരുന്ന സമ്പ്രദായം....

ബലിക്കല്ല്






ബലിക്കല്ല്

ബലിക്കല്ല്
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
അഷ്ടദിക്പാലകർ
അഷ്ടദിക്പാലർ
കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻറെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്‌. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻ സോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
പ്രദക്ഷിണവും ബലിക്കല്ലും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.
ഉത്സവബലി
ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.
കേരളത്തിലെ പ്രത്യേകതയുള്ള ബലിക്കല്ലുകൾ
പലക്ഷേത്രങ്ങളിലേയും ബലിക്കല്ലുകൾക്ക് പ്രത്യേകതകളും ഐതിഹ്യങ്ങളും പറയാനുണ്ട്.
തിരുനെല്ലിക്ഷേത്രം
തിരുനെല്ലി ക്ഷേത്രത്തിലെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചത് ബ്രഹ്മാവാണെന്നാണ് വിശ്വാസം. ശില്പചാതുര്യം വിളിച്ചോതുന്ന കരിങ്കൽ തൂണുകളോടുകൂടിയ അതിപുരാതനമാണ് ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായിട്ടാണ് ഇവിടുത്തെ ബലിക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രനടയിൽ നിന്ന് കുറച്ചുമാറ്റിയാണ് വലിയ ബലിക്കല്ല് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
തൃപ്രയാർക്ഷേത്രം
തൃപ്രയാർ ക്ഷേത്രം
പ്രതിഷ്ഠ സമയത്തു വിഗ്രഹം എവിടെ പ്രതിഷ്ഠിക്കണമെന്നു സംശയം വന്നു. ശ്രീരാമ പ്രതിഷ്ഠ നിർവഹിക്കേണ്ട ദിക്കിൽ ഒരു മയിൽ പറന്നുവന്നിരിക്കുമെന്നും അവിടെ പ്രതിഷ്ഠ നടത്തണമെന്നും അശരീരി കേട്ടു. അതനുസരിച്ച് ആകാമെന്നു തീരുമാനിച്ച് വളരെ നാളുകൾ കഴിഞ്ഞിട്ടും പക്ഷി പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഒടുവിൽ ഇന്നത്തെ രാമപ്രതിഷ്ഠയുടെ സ്ഥാനത്ത് താന്ത്രികവിധി അനുസരിച്ച് ശ്രീരാമപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. പക്ഷേ അതിനുശേഷം മയിൽ വരുകയും ഇന്ന് വലിയ ബലിക്കല്ല് ഇരിക്കുന്നിടത്ത് വന്ന് പറന്നിരിക്കുകയും ചെയ്തു. പ്രതിഷ്ഠ കഴിഞ്ഞതിനാൽ ആ സ്ഥാനത്ത് വലിയബലിക്കല്ല് സ്ഥാപിച്ചുവെന്നും, അക്കാരണത്താലാൽ മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തിൽ ബലിക്കല്ലിനു കൊടുക്കാറുണ്ട്.
അന്നമനട മഹാദേവക്ഷേത്രം
അന്നമനടയിലെ മുങ്ങുന്ന ബലിക്കല്ല്
ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന കാലത്ത് പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തുനിന്നും ദർശനം കിട്ടുവാൻ വേണ്ടി ശ്രീമഹാദേവൻ തന്നെ ബലിക്കല്ല് താഴ്ത്തികൊടുത്തു എന്നു പറയപ്പെടുന്നു. അങ്ങനെ പന്തിരുകുല ജാതരെ അനുഗ്രഹിച്ച കഥ ഈ ബലിക്കല്ലിനു പറയാനുണ്ടാവും.
ശ്രീബലി (ശീവേലി)
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ബ്രഹ്മരക്ഷസ്സ്




ബ്രഹ്മരക്ഷസ്സ്

ബ്രഹ്മരക്ഷസ്സ്
ക്ഷേത്രത്തിലെ രക്ഷസ്സ് പ്രതിഷ്ഠ
ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്...
"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ... കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു.. ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്. കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19ാം അദ്ധ്യായത്തില്‍ കാണുന്നു. ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക, ജീവിക്കുക, ഭവിക്കുക, എന്നിവയാണ്. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം.
കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ. ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു.
തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത്. പൂര്‍വ്വപാപം, ജന്മാന്തരദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്, സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്. കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍,  ഗ്രഹപ്പിഴകള്‍, രോഗങ്ങള്‍, ശാപങ്ങള്‍, എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കുന്നു...
രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്. കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്. രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്. അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ, ദുഷ്ടമൂര്‍ത്തിയായോ അല്ല. മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്. കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ് (പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ്. പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ, വഴിപാടുകളോ ഇല്ല...

ഗന്ധർവ്വന്മാർ - മണിഗ്രീവൻ




ഗന്ധർവ്വന്മാർ - മണിഗ്രീവൻ

ഗന്ധർവ്വന്മാർ - മണിഗ്രീവൻ
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ രണ്ടാമത്തെപുത്രനാണ് മണിഗ്രീവൻ. കുബേരന്റെ ആദ്യ പുത്രനാണ് നളകൂബരൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണുദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു. മദ്യം കഴിച്ച് നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുകമൂലം നാരദമഹർഷി കുബേര പുത്രന്മാരായ നളകൂബരനേയും, മണിഗ്രീവനേയും ശപിക്കുകയുണ്ടായി. രണ്ടു മരുതമരങ്ങളായി മാറിയ ഈ യക്ഷകുമാരന്മാർക്ക് ദ്വാപരയുഗത്തിൽ കൃഷ്ണനാണ് ഇവർക്ക് ശാപമോക്ഷം നൽകുന്നത്.
നാരായണീയത്തിൽ മേല്പത്തൂർ എഴുതിയിരിക്കുന്നത് ഇങ്ങനെ..
കുബേരസൂനുർനളകൂബരാഭിധഃ പരോ മണിഗ്രീവ ഇതി പ്രഥാം ഗതഃ
മഹേശസേവാധിഗതശ്രിയോന്മദൌ ചിരം കില ത്വദ്വിമുഖാവഖേലതാം.

നാഗാരാധന 2.



നാഗാരാധന  2

നാഗാരാധന
നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.
∙ നാഗങ്ങളുടെ ഉദ്ഭവം
കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ. അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും. പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു. ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും.
∙ നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം ?
സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌. നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്. ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്. കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.
∙ കാവുകൾ വെട്ടി നശിപ്പിക്കാമോ ?
കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല. കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം. മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും. കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.
∙ സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?
പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും വേണം. പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.
∙ നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട് ?
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല. നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌. അവർക്കു പാലഭിഷേകം പാടില്ല. രക്തത്തിൽ നിന്നാണ് പാലുണ്ടാകുന്നത്. അത് അശുദ്ധിയെ വിളിച്ചുവരുത്തുന്നതാണ്. അതു മാത്രവുമല്ല. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് പരിശുദ്ധ പാലുമല്ല. അതിനാൽ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം നൽകും. കരിക്കഭിഷേകമാണു കൂടുതൽ ഉത്തമം.
∙ നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?
നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്. സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.
∙ സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?
കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം. സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.
∙ സർപ്പ ബലി എന്നാലെന്ത് ?
സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌. സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്. ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.
∙ സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?
സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും. ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.
∙ ആയില്യവ്രതം എങ്ങനെ?
ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു. നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ: ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.
∙ രാഹുവിനെ ഭയക്കുന്നതെന്തിന് ?
കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു. നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു. ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്. രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും. അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.
∙ രാഹുവിന്റെ ഉൽപ്പത്തി
സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു. പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു. അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു. ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.

പൂണൂല്‍ ധരിക്കുന്നത് എന്തിന് ?




പൂണൂല്‍ ധരിക്കുന്നത് എന്തിന് ?
ഷോഡശസംസ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപനയനം. ചെറുപ്പത്തിൽ ഗായത്രീയുപദ്ദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോടുകൂടിയാണ്. ഈ കർമ്മത്തോടെ  താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും,  മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്.   ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ  ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന  ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്. ഉപനയനത്തെ പൊതുവേ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണത്തിനുള്ള സംസ്കാരം എന്നാണ്. കുട്ടിയുടെയുള്ളിൽ വിഷയവാസന കടക്കുന്നതിനുമുമ്പ് ഉപനയനം ചെയിക്കണമെന്നൊരു വിശ്വാസം നിലവിലുണ്ട്. പവിത്രയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ  കുട്ടിയിൽ മാനസിക വികാസവും സംഭവിക്കുന്നു.  
ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ  പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള്‍ അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില്‍ ജനിച്ചതിന്റെ ചിഹ്നം. ഞാന്‍ അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം .  തന്തുക്കള്‍ ചേര്‍ന്ന് സൂത്രം അഥവാ നൂല്‍ ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില്‍ നിന്ന് ജീവന്‍ ഉണ്ടാകുന്നത് പോലെ അണ്ഡത്തില്‍ നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട്  ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന  സൂത്രം ശരീരത്തില്‍ ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ് .ഈ അണ്ഡത്തിനുള്ളില്‍ ജീവനുള്ള ശരീരവും അതിനുള്ളില്‍ ജീവാത്മാവും കുടികൊള്ളുന്നു .അവയും ഈ  മൂന്നു തത്വത്തെയും ഉള്‍ക്കൊള്ളുന്നു . ഈശാനകോണ് മുതല്‍ നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണില്‍ ഈശാനന്‍ കിഴക്ക് ഇന്ദ്രന്‍ തെക്കുകിഴക്ക്‌ അഗ്നി തെക്ക് യമന്‍ തെക്കുപടിഞ്ഞാറു അനന്തന്‍ പടിഞ്ഞാറു വരുണന്‍ പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന്‍ എന്നീ ദേവതകളെ ഞാന്‍ സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില്‍ നില നില്‍ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്‍ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്‍ത്തുന്നതും ഇതിന്റെ ധാരണ ത്തി ന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന്‍ എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ പ്രസവിക്കുന്ന  ആശയ പരമായ അണ്ഡം ഞാന്‍ സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ 
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപനഹ്യാമി”
പവിത്രമാക്കി തീർക്കാൻ യോഗ്യമയതിൽ ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ  ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർദ്ധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ധരിക്കുകയാണ് . ഇതിനാൽ അറിവിന്റെ നിറ വെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.

2018 ജൂൺ 27, ബുധനാഴ്‌ച

നാഗങ്ങളുടെ അഷ്ടോത്തരശതനാമാവലി




നാഗങ്ങളുടെ അഷ്ടോത്തരശതനാമാവലി
ഓം അനന്തായ നമ :
ഓം വാസുദേവാഖ്യായ നമ :
ഓം തക്ഷകായ നമ :
ഓം വിശ്വതോമുഖായ നമ :
ഓം കാർക്കോടകായ നമ :
ഓം മഹാപത്മായ നമ :
ഓം പത്മായ നമ :
ഓം ശംഖായ നമ :
ഓം ശിവപ്രിയായ നമ :
ഓം ധൃതരാഷ്ട്രായ നമ : 10
ഓം ശംഖപാലായ നമ :
ഓം ഗുളികായ നമ :
ഓം സർപ്പനായകായ നമ :
ഓം ഇഷ്ടദായിനേ നമ :
ഓം നാഗരാജായ നമ :
ഓം പുരാണായ നമ :
ഓം പുരുഷായ നമ :
ഓം അനഘായ നമ :
ഓം വിശ്വരൂപായ നമ :
ഓം മഹീധാരിണേ നമ : 20
ഓം കാമദായിനേ നമ :
ഓം സുരാർച്ചിതായ നമ :
ഓംകുന്ദപ്രദായ നമ :
ഓം ബഹുശിരസേ നമ :
ഓം ദക്ഷായ നമ :
ഓം ദാമോദരായ നമ :
ഓം അക്ഷരായ നമ :
ഓം ഗണാധിപതായ നമ :
ഓം മഹാസേനായ നമ :
ഓം പുണ്യമൂർത്തയേ നമ : 30
ഓംഗണപ്രിയായ നമ :
ഓം വരപ്രദായ നമ :
ഓം വായു ഭക്ഷായ നമ :
ഓം വിശ്വധാരിണേ നമ :
ഓം വിഹംഗമായ നമ :
ഓം പുത്രപ്രദായ നമ :
ഓം പുണ്യരൂപായ നമ :
ഓം പന്നഗേശായ നമ :
ഓം ബിലേശായ നമ :
ഓം പരമേഷ്ഠിനേ നമ : 40
ഓം പശുപതയേ നമ :
ഓം ഭവനാശിനേ നമ :
ഓം ബാലപ്രദായ നമ :
ഓം ദാമോദരായ നമ :
ഓം ദൈത്യഹന്ത്രേ നമ :
ഓം ദയാരൂപായ നമ :
ഓം ധനപ്രദായ നമ :
ഓം മതിദായിനേ നമ :
ഓം മഹാമായിനേ നമ :
ഓം മധുവൈരിണേ നമ : 50
ഓം മഹോരഗായ നമ :
ഓം ഭുജഗേശായ നമ :
ഓം ഭീമരൂപായ നമ :
ഓം ഭയാപഹൃതേ നമ :
ഓം ശുക്ലരൂപായ നമ :
ഓം ശുദ്ധദേഹായ നമ :
ഓംശോകഹാരിണേ നമ :
ഓം ശുഭപ്രദായിനേ നമ :
ഓം സന്താനദായിനേ നമ :
ഓം സർപ്പരൂപായ നമ : 60
ഓം സർപ്പേശായ നമ :
ഓം സർവ്വദായിനേ നമ :
ഓം സരീസ്യപായ നമ :
ഓം ലക്ഷ്മീകരായ നമ :
ഓം ലാഭദായിനേ നമ :
ഓം ലലീതായ നമ :
ഓം ലക്ഷ്മണാകൃതയേ നമ :
ഓം ദയാരാശയേ നമ :
ഓം ദാശരഥയേ നമ :
ഓം ദൈത്യഹന്ത്രേ നമ : 70
ഓം ദമാശ്രയായ നമ :
ഓം രമ്യരൂപായ നമ :
ഓം രാമഭക്തായ നമ :
ഓം രണധീരായ നമ
ഓം രതിപ്രദായ നമ :
ഓം സൗമിത്രയേ നമ :
ഓം സോമസംകാശായ നമ :
ഓം സർപ്പരാജായ നമ :
ഓം സതാം പ്രിയായ നമ :
ഓം കർസുരായ നമ : 80
ഓം കാമ്യഫലദായ നമ :
ഓം കിരീടിനേ നമ :
ഓം കിന്നരാർച്ചിതായ നമ :
ഓം പാതാളവാസിനേ നമ :
ഓം പരായ നമ :
ഓം ഫണാമണ്ഡലമണ്ഡിതായ നമ :
ഓം ബാഹുലേയായ നമ :
ഓം ഭക്തിനിധയേ നമ :
ഓം ഭൂമിധാരിണേ നമ :
ഓം ഭവപ്രിയായ നമ : 90
ഓം നാരായണായ നമ :
ഓം നാഗരാജായ നമ :
ഓം നാനാരൂപായ നമ :
ഓം നാഥപ്രിയായ നമ :
ഓം കാകോദരായ നമ :
ഓം കാമ്യരൂപായ നമ :
ഓം കല്യാണായ നമ :
ഓം കാമിതാർത്ഥദായിനേ നമ :
ഓം ഹതാസുരായ നമ :
ഓം ഹല്യഹീനായ നമ : 100
ഓം ഹർഷദായ നമ :
ഓം ഹരഭൂഷണായ നമ :
ഓം ജഗദാദയേ നമ :
ഓം ജരാഹീനായ നമ :
ഓം ജാതിശൂന്യായ നമ :
ഓം ജഗന്മയായ നമ :
ഓം വന്ധ്യത്വദോഷശമനായ നമ :
ഓം പുത്രപൗത്രഫലപ്രദായ നമ : 108

ഭഗവദ് ഗീതയിലെ ശാസ്ത്രം



ഭഗവദ് ഗീതയിലെ ശാസ്ത്രം
ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ അവിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.
കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം

കീർത്തനത്തിന്റെ മേന്മ




കീർത്തനത്തിന്റെ മേന്മ
കീർത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നമ്മെ ഈശ്വരനുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു. അവിടെ വികാരങ്ങള്‍ക്കുപകരം ഈശ്വരീയ ഗുണങ്ങളാണ് ഉണരുന്നത്. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ശാന്തി പകരുന്നു. .
കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വര സാക്ഷാത്കാരം മാത്രമല്ല ലക്ഷ്‍യമാക്കുന്നത്, ഇവ  നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാര ചിന്ത അവിടെയില്ല. ശത്രുഭാവമില്ല. സകലരെയും മിത്രമാക്കാനുള്ള ഭാവമാണവിടെയുള്ളത്.
കീര്‍ത്തനം എന്നത് മനസ്സിന് സന്തോഷം പകരലാണ്. അത് പൂര്‍ണ്ണമായി ലഭിക്കുന്നതിന് "ഞാനൊന്നുമല്ല, എല്ലാം അവിടുന്നാണ് ’"എന്നഭാവം ഉണ്ടാക്കണം. അതാണ് ശരിയായ പ്രാര്‍ഥന. എന്നാല്‍,  ഈ ഭാവം അത്രവേഗം കിട്ടില്ല.  ജ്ഞാനം ഉദിക്കുമ്പോഴേ ആ അവസ്ഥ പൂര്‍ണമാകൂ.
കീര്‍ത്തനവും പ്രാര്‍ഥനയും ഒക്കെ വെറും ആഗ്രഹപൂര്‍ത്തിക്കു മാത്രം ആവരുത്. ഇന്ന് പലരും പ്രാര്‍ഥനയെ സ്വാര്‍ഥലാഭത്തിനുള്ള ഉപാധിയായിട്ടാണ് കാണുന്നത്. പ്രാര്‍ഥനയിലൂടെ നല്ല ഗുണങ്ങള്‍, നല്ല തരംഗങ്ങള്‍ ഉണര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും. 
സുഗന്ധദ്രവ്യങ്ങള്‍ നിറക്കുന്നിടത്തു ചെന്നാല് നമ്മുടെ ദേഹത്തിനും ആ സുഗന്ധം ലഭിക്കും. അതുപോലെ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നിടത്തും പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുന്നിടത്തും ചില സൂക്ഷ്മ തരംഗങ്ങള്‍ ഉണ്ട്. അത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരും. അതോടൊപ്പം ഹൃദയം കൂടി തുറക്കണം. അതുകൊണ്ട് കീര്‍ത്തനവേളകളിലും പ്രാര്‍ത്ഥനാ വേളകളിലും നമ്മുടെ ഹൃദയത്തെക്കൂടി സ‍ജ്ജമാക്കാന്‍ നമുക്ക് കഴിയണം. ദിവസവും കുറച്ചു നേരമെങ്കിലും ഇഷ്ടമുള്ള ഒരു കീര്‍ത്തനം, ഭക്തിഗാനം ആലപിക്കുവാന്‍ നാം തയ്യാറാകണം. ആ ഗാനതരംഗങ്ങള്‍ നമ്മളിൽ  ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല ഈശ്വരനോട് നാം  അടുക്കുകയും ചെയ്യും.

എന്താണ് ശ്രീ




എന്താണ് ശ്രീ
ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പം പലപ്പോഴും ''ശ്രീ" എന്ന്‍ ചേര്‍ക്കാറുണ്ട്.
ഹൈന്ദവ ആചാര പ്രകാരം ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു. ''ശ ,ര ,ഈ "  ഇവ മൂന്നും ചേര്‍ന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌.
ഇവ യഥാക്രമം ആത്മാവ്, പ്രകൃതി, ജീവന്‍ എന്നിവയെ അര്‍ത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദിശക്തിയാണെന്ന് ഗണിക്കുന്നു. ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയില്‍ നിന്നും  ആണെന്ന് ഗണിക്കപ്പെടുന്നു. സകല ചാരാചരങ്ങളും സകലലോകങ്ങളും രൂപം കൊണ്ടത്‌ ഇതില്‍ നിന്നാണെന്നും ഒരു വാദം.!
                      
തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കില്‍ അത്  ഐശ്വര്യദായകമാണെന് കരുതപ്പെടുന്നു. മാത്രമല്ല ഏതൊരു നാമരൂപതിനും പൂര്‍ണ്ണത വരണമെങ്കില്‍ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ. അത് പൂര്‍ത്തീകരിക്കാനാണ്  ശ്രീ എന്ന പദം ഏതൊരു  നാമത്തിന്റെ മുന്നിലും ചേര്‍ക്കുന്നത്. അപ്പോഴേ ഈശ്വരനായാലും, രാജാവായാലും പൂര്‍ണ്ണത കൈവരികയുള്ളൂ. അതായത് ശ്രീ എന്നതു  ദേവി രൂപം അല്ലെങ്കില്‍ സ്ത്രീ ലിംഗമായ മൂലപ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂര്‍ണ്ണത വരികയുള്ളൂ. അത് ഐശ്വര്യ ദായകവുമാണ്..
ഈശ്വരന്‍ ആണെങ്കില്‍ പോലും ശ്രീ എന്ന്‍ ചേര്‍ത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ.
ഉദാഹരണം: ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ അങ്ങനെ.. അപ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ശക്തി വരണമെങ്കില്‍ അല്ലെങ്കില്‍ ഐശ്വര്യം വരണമെങ്കില്‍ ശ്രീ എന്ന്‍ മുന്‍പില്‍ ചേര്‍ക്കണം. ഐശ്വര്യമില്ലാത്ത  ദൈവത്തിനെ ആരും പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്.. സ്ത്രീയും, പുരുഷനും ചേരാതെ പൂര്‍ണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!
           
ഒരു വ്യക്തിയെ  പൂര്‍ണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ്. നാമം, രൂപം, സ്ഥാനം, ഗുണം, സ്വഭാവം. എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍. അതില്‍ നാമം പ്രധാനമത്രേ. ഞാന്‍ എന്ന്‍ വേര്‍തിരിച്ചു  അല്ലെങ്കില്‍ ഇന്നയാള്‍ എന്ന് വേര്‍തിരിച്ചു പറഞ്ഞത് കൊണ്ട് പൂര്‍ത്തീകരണം വരുന്നില്ല. അത് പ്രകൃതി നിയമമാണ്. നാമ രൂപാദികള്‍ ആത്മാവിന്റെ  അല്ല പ്രകൃതിയുടെതാണ്. അത് കൊണ്ട് ഒറ്റയായി നില്‍ക്കുന്ന നാമരൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേര്‍ക്കുന്നത്.
                  
എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്. അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ്. അല്ലെങ്കില്‍ പരമമായ ദേവീ ശക്തിക്കാണ്. അതില്ലെങ്കില്‍ പൂര്‍ണ്ണതയില്ല. മാതാപിതാക്കള്‍, രാധാ മാധവന്‍, ഗൌരീ ശങ്കരന്‍  സീതാരാമന്‍. അങ്ങനെ ഉദാഹരണങ്ങള്‍.
പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു. പുരുഷ നാമധേയ തോടൊപ്പം ദേവീ ശക്തി അല്ലെങ്കില്‍ സ്ത്രീ ശക്തി കൂടി ചേര്‍ന്നാലേ അത് പൂര്‍ണ്ണമാകൂ. അത് പ്രകൃതി നിയമമാണ്.!
ഹിന്ദുമതത്തിലെ ദൈവ സങ്കല്‍പ്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു "ശ്രീ" എന്ന നാമ രൂപം.

സോപാനസംഗീതം



സോപാനസംഗീതം
കേരളത്തിന്റെ തനതു സംഗീതശൈലി, കേരളീയ ക്ഷേത്രങ്ങളിലാണ് ഇതിന്റെ തുടക്കം.  രാഗാധിഷ്ഠിതമാണ് ഈ സംഗീതം. കര്‍ണാടക സംഗീതത്തിന്റെ ആലാപനരീതിയില്‍ നിന്നും സോപാന സംഗീതം വ്യത്യസ്തത പുലര്‍ത്തുന്നു.
'സോപാനം' എന്നത് ക്ഷേത്രത്തിലെ ശ്രീകോലിവിനു മുന്നിലുള്ള ചവിട്ടുപടിയാണ്. അതിനാല്‍ സോപാനസംഗീതത്തെ, സോപാനത്തില്‍ നിന്നുകൊണ്ടുള്ള പാട്ടാണെന്ന് സാമാന്യമായി അര്‍ത്ഥം പറയാം. സംഗീതപരമായി ഇതിന് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ഒരു രാഗത്തിന്റെ ആരോഹണാവരോഹണ ക്രമം, സോപാനം പോലെയാണ്. ചില സ്വരങ്ങളെ സ്ഥായിയായി സ്വീകരിച്ചു കൊണ്ടും ചിലതിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും വിളംബിത കാലത്തില്‍ തുടങ്ങി പടിപടിയായി ഉച്ചസ്ഥായിയില്‍ എത്തിയശേഷം, ക്രമേണ താഴേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്ന ശൈലിയാണിത്.
സോപാനസംഗീതത്തിന് രണ്ടു കൈവഴികളുണ്ട് - കൊട്ടിപ്പാടിസേവ, രംഗസോപാനം. ക്ഷേത്രത്തിന്റെ സോപാനത്തില്‍ നിന്നുകൊണ്ട് പൂജാവേളയില്‍ മാരാര്‍, ഇടയ്ക്കകൊട്ടി  പാടുന്നതിനെയാണ് 'കൊട്ടിപ്പാടിസേവ' എന്നുപറയുന്നത്. ഇതിന്റെ തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ 'ഗീതഗോവിന്ദ'ത്തിലെ അഷ്ടപദിയും പാടുന്നു. ശിവസ്തുതികളും കീര്‍ത്തനങ്ങളുമൊക്കെ അപൂര്‍വ്വമായി പാടാറുണ്ട്.
ദ്രാവിഡസംഗീതത്തിന്റെ തുടര്‍ച്ചയായിട്ടുവേണം സോപാനസംഗീതത്തെ കാണാന്‍. സംഘകാലം മുതല്‍ ചേര കാലം വരെയുള്ള കാലഘട്ടത്തിലെ (എ.ഡി.4 മുതല്‍  10 വരെയുള്ള നൂറ്റാണ്ടുകള്‍) സംഗീതത്തെയാണ് 'ദ്രാവിഡസംഗീതം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രാചീനതമിഴ്ഗാനങ്ങള്‍, തേവാരം പാട്ടുകള്‍ എന്നിവയാണ് പ്രധാനമായും ഇതില്‍ വരുന്നത്. രാഗാധിഷ്ഠിത സംഗീതത്തെക്കുറിച്ച്  സംഘം കൃതിയായ ഇളം കോവടികളുടെ 'ചിലപ്പതികാരം' വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ചിലപ്പതികാരത്തിലെ നായികയായ 'മാധവി' നൃത്തസംഗീതാദി കലകളില്‍ നിപുണയായിരുന്നു. സംഗീതാചാര്യനുണ്ടായിരിക്കേണ്ട യോഗ്യത, വിവിധ സംഗീത പ്രമാണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള  വിവരങ്ങള്‍ ആ കൃതിയില്‍ നിന്നും ലഭ്യമാണ്. സപ്തസ്വരങ്ങളെ വഴിക്കു വഴികുറള്‍, തൂത്തം, കൈക്കിളൈ, ഉഴൈ, ഇള്ളി, വിളറി, താരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. ശ്രുതിക്ക് 'അലഹ്' എന്നും രാഗത്തിന് 'പണ്‍' എന്നും പറഞ്ഞിരിക്കുന്നു. അനേകം കമ്പികളോടു കൂടിയ 'യാഴ്' എന്ന സംഗീതോപകരണം അക്കാലത്തുണ്ടായിരുന്നു. ദേശങ്ങളുടെ പേരിനോടു ചേര്‍ത്ത് രാഗങ്ങള്‍ അറിയപ്പെട്ടു. നൈതല്‍ പണ്‍, പാലൈപണ്‍, മരുതം പണ്‍, കുറിഞ്ചി പണ്‍, മുല്ലൈപണ്‍ എന്നിങ്ങനെ.
എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടി പൂര്‍ണ്ണതയിലെത്തിയ ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങള്‍ രൂപപ്പെട്ടുവന്നു. ശൈവവൈഷ്ണവ ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചന ഉടലെടുത്തത് ഇക്കാലത്തായിരിക്കണം. വിഷ്ണുക്ഷേത്രങ്ങളില്‍ 'തിരുവായ്മൊഴിയും' ശൈവക്ഷേത്രങ്ങളില്‍ 'തേവാരം പാട്ടുകളും' അര്‍ച്ചനയുടെ ഭാഗമായി പാടിപ്പോന്നു.  ഏതാണ്ട് ഇരുപത്തെട്ടോളം രാഗങ്ങള്‍ 'തേവാരംപാട്ടുകള്‍, പാടാന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തമിഴ് സംഗീതത്തിന്റെ സത്തായ കൗശികം, വ്യാഴക്കുറിഞ്ചി, പഴംപഞ്ചുരം, ഗാന്ധാരപഞ്ചമം,  തക്കേശി, സദാരി, ചെന്തുരുത്തി, ശെവ്വഴി, തിരുത്താണ്ഡവം, പഴം തക്ക, ഇന്ദളം, ഗാന്ധാരം, പുറനീര്‍മൈ, കൊല്ലി എന്നീ രാഗങ്ങള്‍ ഉപയോഗിച്ചിരുന്നു.
കുലശേഖരവര്‍മ്മന്റെ കാലഘട്ടത്തില്‍ (എ.ഡി. എട്ടാം നൂറ്റാണ്ട്) ആണ് ക്ഷേത്രകലയായ കൂടിയാട്ടം വളര്‍ന്നത്. 'സ്വരിക്കല്‍' എന്ന രാഗാധിഷ്ഠിത സംഗീതം കൂടിയാട്ടത്തിലും ഉണ്ടായിരുന്നു.
എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടി വംശദേശത്തെ ജയദേവകവിയുടെ 'ഗീതഗോവിന്ദം' സംഗീതരൂപത്തിലും നൃത്തരൂപത്തിലും കേരളത്തില്‍ പ്രചരിക്കുകയുണ്ടായി. ക്ഷേത്രസോപാനത്തില്‍ ഇടയ്ക്ക കൊട്ടി പാടിയിരുന്ന ഈ സംഗീതവും രാഗാധിഷ്ഠിതമായിരുന്നു. ആഹരി, കല്യാണി, കാമോദരി, കേദാരഗൗള, കേദാരപന്ത്, ഗുര്‍ജ്ജരി, ഘണ്ട, ദേവ ഗാന്ധാരി, ദേശാക്ഷി, പന്തുവരാളി, പുന്നഗവരാളി, ഭൂപാളം, മധ്യമാവതി, മലഹരി, മാള്‍വ, മുഖാരി, രാമക്രിയ, വസന്തഭൈരവി, ശങ്കരാഭരണം, സൗരാഷ്ട്രം എന്നിവയാണ് കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിച്ചിരുന്ന രാഗങ്ങള്‍.
സോപാന സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ് 'അരങ്ങുസംഗീതം'. ഇതിനെ അഭിനയ സംഗീതം എന്നുപറയാം. മുടിയേറ്റ്, അര്‍ജ്ജുനനൃത്തം എന്നീ നാടന്‍ കലകളിലും കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നീ ക്ലാസിക് കലകളിലും ഉപയോഗിച്ചു വരുന്ന സംഗീതം ഇതാണ്. അഭിനയത്തിനു വിധേയമായിട്ടാണ് ഈ സംഗീതം ഉള്ളത്.  ഇത് തൗര്യത്രികാധിഷ്ഠിതമാണ്. അരങ്ങില്‍ ഗായകന്‍ പാടുകയും വാദ്യക്കാരന്‍ കൊട്ടുകയും നടന്‍ അതിനനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യുന്നു. ഇവിടെ പ്രേക്ഷകനില്‍ കഥാവസ്തുവും കഥാപാത്രനിലയും വിശദീകരിക്കുന്ന കര്‍ത്തവ്യമാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കഥാപാത്രങ്ങളുടെ ഭാവത്തെ പോഷിപ്പിക്കുന്ന രാഗങ്ങളും താളങ്ങളും ഈ സംഗീതശൈലിയുടെ പ്രത്യേകതയാണ്.
   
മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാനസംഗീത ശൈലിയിലാണ്. ഇതില്‍ കേദാരഗൗള, തോടി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങള്‍ ഉപയോഗിക്കുന്നു.
ചെണ്ട, വീക്കന്‍ ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ്, എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍. ഏകം, ത്രിപുട, ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത എന്നീ താളങ്ങളില്‍ തൗര്യത്രികം ചിട്ടപ്പെടുത്തിയിരിക്കുന്നു.

വിളക്കിലെ കരി




വിളക്കിലെ കരി
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ
"വിളക്കിലെ കരി നാണം കെടുത്തും"
എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാൽ നാണക്കേട്‌ മാത്രമല്ല "ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും" എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.
കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി. അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികൾ.
ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടതു. ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണർന്ന ബാലകർ അന്യോന്യം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ്‌ അവർ ചിരിച്ചതു പക്ഷെ തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു. "ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ" എന്നായിരുന്നു ശാപവാക്കുകൾ. അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തിൽ അനുഭവിച്ച കദനത്തിന്റെ കഥകൾ നമുക്ക് അറിയവുന്നതാണല്ലോ.
എന്നാൽ പലരും കറുത്ത പൊട്ട് തൊടാറുണ്ട്‌.കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടതു. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്. ഒരു പക്ഷെ ഇതേക്കുറിച്ച് അറിയാത്തവർ വിളക്കിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടും എന്നാൽ ഇതു തെറ്റാണെന്ന് മനസിലാക്കുക.

തക്ഷകന്
ഹിന്ദു പുരാണങ്ങളില്പരാമര്ശിച്ചിട്ടുള്ള ഒരു സര്പ്പമാണ്തക്ഷകന്‍ ... അഷ്ടനാഗങ്ങളിലൊന്നാണ് തക്ഷകന്‍ . കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ .. ജനിച്ച സന്തതികളെല്ലാം സര്പ്പങ്ങളായിരുന്നു എന്നും ഇതില്പ്പെട്ട തക്ഷകന്നാഗപ്രമാണികളില്ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപര്വത്തിലെ 38മത്തെ അധ്യായത്തില്പ്പെട്ട അഞ്ചാം പദ്യത്തില്വിവരിച്ചിരിക്കുന്നു...
മാതാവിന്റെ ശാപം കാരണം തക്ഷകന്ബാല്യത്തില്ത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കല്മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മില്ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാല്രോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തര്ക്കമുണ്ടായി. വാല്രോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആള്ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലില്കറുത്തരോമങ്ങള്എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാന്ആജ്ഞാപിച്ചു. ധര്മജ്ഞരായ ഏതാനും സര്പ്പങ്ങള്വഞ്ചനാപരമായ പ്രവൃത്തിയെ എതിര്ത്തു. നിങ്ങള്ജനമേജയരാജാവിന്റെ സര്പ്പസത്രത്തില്വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിര്ത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകന്അവരുടെ നേതാവായി...
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളില്മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതില്കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏര്പ്പെടുത്തി...
സുപ്രസിദ്ധനായ കശ്യപമഹര്ഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളില്പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകന്കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപന്അവിടെ വന്നാല്തന്റെ പ്രവര്ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താന്പോകുന്നതെന്നു കശ്യപന്പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവില്തക്ഷകന്തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകന്കശ്യപനെ മടക്കി അയച്ചു...
ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്തരം നോക്കി തക്ഷകന്ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാന്തുടങ്ങി. ഒരു മാര്ഗവും കാണാതെ വന്നപ്പോള്തക്ഷകന്തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്കൊണ്ടുപോയ പഴങ്ങളില്ഒന്നില്ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകര്തടഞ്ഞു. തങ്ങള്തപോവനത്തില്നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവര്അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവര്കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളില്ഓരോന്നെടുത്ത് മന്ത്രിമാര്ക്കു കൊടുത്തു. അതില്നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്അതില്കണ്ണുകള്രണ്ടും കറുത്തും ഉടല്അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. കീടം എന്നെ കടിച്ചുകൊള്ളട്ടെ...
ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തില്വച്ചു. ഉടന്തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകന്ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു...
ഏഴു ദിവസത്തിനുള്ളില്തക്ഷക ദംശനത്താല്രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടന്രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാന്കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് മഹത് കൃത്യമെന്ന് അവര്മറുപടി പറയുകയുമുണ്ടായി. അതിന്പ്രകാരം ശ്രീ ശുകബ്രഹ്മര്ഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്...
തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തില്വിവരണമുണ്ട്. ഉത്തങ്കന്എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരന്വേദന്എന്ന ഗുരുവിന്റെ കീഴില്വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂര്ത്തിയാക്കിയപ്പോള്പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങള്ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാന്ഗുരുപത്നി നിര്ദേശിച്ചു. ഉത്തങ്കന്അതനുസരിച്ച് കുണ്ഡലങ്ങള്വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രന്തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങള്മാര്ഗ്ഗമധ്യത്തില്സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഇടപാട് നിത്യസ്നേഹബ ന്ധമായി വളര്ന്നു വരികയും തക്ഷകന്ഇന്ദ്രന്റെ ഉത്തമസഖാവായിത്തീരുകയും ചെയ്തു.
തക്ഷകനോട് പ്രതികാരം ചെയ്യാന്ഉത്തങ്കന്അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്രാജാവായത്. ഉത്തങ്കന്ജനമേജയന്റെ കൊട്ടാരത്തില്ചെന്ന് തക്ഷകന്പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേള്പ്പിച്ചു. കോപാന്ധനായ ജനമേജയന്തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സര്പ്പസത്രം നടത്തണമെന്നും സത്രത്തില്വച്ച് സര്പ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയില്ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കന്മറ്റു മുനിമാരോടുകൂടി ചേര്ന്ന് സര്പ്പസത്രവും ആരംഭിച്ചു. സര്പ്പങ്ങള്ഓരോന്നായി വന്ന് ഹോമകുണ്ഡത്തില്വീണ് ചാകാന്തുടങ്ങി. തക്ഷകനെ ആവാഹിക്കാന്ശ്രമിച്ചു. ഭയചകിതനായ തക്ഷകന്ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാല്ക്കല്വീണു. അഭയം നല്കിയ ദേവേന്ദ്രവന്തന്റെ അര്ധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കന്എല്ലാവരുംകൂടി വന്ന് തീയില്ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഘട്ടത്തിലാണ് ജരല്ക്കാരു മഹര്ഷിയുടെ പുത്രനായ ആസ്തികന്എന്ന ബ്രാഹ്മണകുമാരന്ജനമേജയന്റെ കൊട്ടാരത്തില്വന്ന് സര്പ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകന്മരണത്തില്നിന്നു രക്ഷപ്പെട്ടു....


ബ്ലോഗ് ആര്‍ക്കൈവ്