ആമേട ക്ഷേത്രം
ഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്ന
ബസ് സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാറോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട
ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ
അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ് .
നാഗരാജാവ്,നാഗയക്ഷി,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍
പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയപ്പോള്‍ ആമയുടെ
പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയുംഅവരോടൊപ്പം ഉണ്ടായിരുന്ന
നാഗ കന്യകയേയും ആകന്യകയ്ക്ക് കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ടിച്ചു
എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനിവാരണത്തിനായി ധാരാളം ഭക്ത
ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ
പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.