ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.
കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.
ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.
പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.
ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.
ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.
തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.
ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.
ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.
തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
പുഷ്പാഞ്ജലി
മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ് പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത്. ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു.
അഭിഷേകം
സര്‍വ്വപാപനാശമാണ് അഭിഷേകം കൊണ്ടുദ്ദേശിക്കുന്നത്. അഭിഷേകത്തിനായി പൊതുവേ എട്ടുവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം, പാല്‍, തൈര്, തേന്‍, നെയ്യ്, കരിമ്പ് നീര്, ഇളനീര്, കളഭം എന്നിവയാണ്. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ പഞ്ചാമൃത അഭിഷേകം ഏറ്റവും പ്രാധാന്യമുള്ളതാണ്. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്താല്‍ പത്തും പാല്‍ കൊണ്ടാണെങ്കില്‍ നൂറും തൈരുകൊണ്ടാണെങ്കില്‍ ആയിരവും തേന്‍ കൊണ്ടാണെങ്കില്‍ പതിനായിരവും നെയ്യ് കൊണ്ടാണെങ്കില്‍ ലക്ഷവും കരിമ്പ് നീര് കൊണ്ടാണെങ്കില്‍ പത്തുലക്ഷവും ഇളനീര്‍ കൊണ്ടാണെങ്കില്‍ കോടിയും കളഭം കൊണ്ടാണെങ്കില്‍ അനന്തകോടി അപരാധങ്ങളും സര്‍വ്വപാപങ്ങളും നശിക്കുമെന്നും മോക്ഷപദത്തിലെത്തിചേരുമെന്നും വിശ്വസിച്ചുവരുന്നു.
അര്‍ച്ചനയും ഫലസിദ്ധിയും
സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി
ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം
ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്
സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം
ദേവി അര്‍ച്ചന :- ദേവി പ്രീതി
ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി
ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി
സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍
സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി
ശത്രുസംഹാര മന്ത്രാര്‍ച്ചന :-ശത്രുസംഹാരത്തിന്
ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍
ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്
രാഹുപൂജ :- സര്‍പ്പദോഷശമനം
നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.
വഴിപാട് ഫലങ്ങള്‍
സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട് കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകളെ ആറുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
അര്‍ച്ചന :- വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ദേവന്, ദേവതയ്ക്ക് പൂജാപുഷപങ്ങളാല്‍ അര്‍ച്ചനയും അഞ്ജലിയും നടത്തുന്ന വഴിപാടാണിത്.
അഭിഷേകം :- ദാരു - കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ക്കൊഴിച്ച് മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവയെല്ലാം അതതു ദേവതകള്‍ക്കായി അഭിഷേകം ചെയ്യപ്പെടുന്നു. കൊടുങ്ങല്ലൂര്‍ മുതലായ ദാരുബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനു പകരം ചാന്താട്ടമാണ് നടത്താറുള്ളത്. തേക്കിന്‍തടി കൊത്തിനുറുക്കി തിളപ്പിച്ച് വാറ്റിയെടുക്കുന്ന ചാറാണ് ചാന്താട്ടത്തിന് ഉപയോഗിക്കുന്നത്. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചാന്ത് ദാരുബിംബത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ഒരു വിധി കൂടിയാണത്.
നിവേദ്യം :- ദേവി ദേവന്മാര്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പ നിവേദ്യം, ത്രിമധുരം, എന്നിവയൊക്കെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്. പായസം തന്നെ പാല്‍പായസം, നെയ്പായസം, എള്ള്പായസം, കാടു പായസം എന്നിങ്ങനെ പലതരത്തിലുണ്ട്.
ചന്ദനം ചാര്‍ത്തല്‍ :- ശുദ്ധമായ ചന്ദനം കല്ലില്‍ അരച്ച് വിഗ്രഹത്തില്‍ മുഖം മാത്രമായോ, അരകെട്ട് വരെയോ, വിഗ്രഹം പൂര്‍ണ്ണമായോ ചന്ദനം ചാര്‍ത്തണം.
വിളക്ക് :- വിളക്കുകളില്‍ പ്രധാനപ്പെട്ടത് നെയ്യ് വിളക്കാണ്. നെയ്യ് വിളക്ക് തെളിക്കുന്നത് പ്രധാനമായും ശ്രീകോവിലിനകത്താണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ ചില പ്രധാന ക്ഷേത്രങ്ങളില്‍ പുറത്തെ വലിയവിളക്കില്‍ ഭക്തന്മാര്‍ക്ക് എണ്ണയും നെയ്യും ഒഴിക്കാം. ഏറ്റുമാനുരബലത്തിലെ കെടാവിളക്കില്‍ എണ്ണ പകരുന്നത് പ്രധാനപ്പെട്ടൊരു വഴിപാടാണ്. എള്ളെണ്ണയും വെളിച്ചെണ്ണയും പ്രധാനമായും ഉപയോഗിക്കുന്നു.
മറ്റുള്ളവ :- മേല്‍പറഞ്ഞവ കൂടാതെ ഇനിയും വഴിപാടുകളുണ്ട്. ദേവീദേവന്മാരുടെ പ്രത്യേകതയനുസരിച്ച് ഓരോ ക്ഷേത്രത്തിലും ചില വഴിപാടുകള്‍ പ്രാധാന്യമേറുന്നു. വെടി വഴിപാട്, മീനൂട്ട്, തുലാഭാരം, നാളികേരമുടയ്ക്കല്‍, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം തുടങ്ങിയ പട്ടിക
ഓരോ ക്ഷേത്രത്തിലും നിരവധിയുണ്ട്. ഓരോ വഴിപാടുകള്‍ക്കും ഫലങ്ങളും പ്രത്യേകമുണ്ട്.
ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം
വിളക്ക് കത്തിക്കുന്നതിലൂടെ കത്തിക്കുന്ന വ്യക്തിയുടെ മനസികാന്ധകാരം ഇല്ലാതാകുന്നു. നെയ്‌വിളക്ക് കത്തിക്കുന്നതിലൂടെ നേത്രസംബന്ധമായ രോഗങ്ങള്‍ ശമിക്കുമെന്നും ശാരീരികമായ അവശതകള്‍ മാറികിട്ടുമെന്നും വിശ്വസിക്കുന്നു.എള്ളെണ്ണവിളക്ക് വാതരോഗശാന്തിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രങ്ങളില്‍ എള്ളെണ്ണ വിളക്ക് നടത്താറുണ്ട്. ശനിദോഷപരിഹാരത്തിനുള്ള മറ്റൊരു വഴിപാടാണ് നീരാഞ്ജനം.
കുമാരസൂക്ത അര്‍ച്ചന :- സുബ്രഹ്മണ്യ പ്രീതി
സാരസ്വതാര്‍ച്ചന :- വിദ്യാഭിവൃദ്ധി
സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി
ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം
ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്
സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം
ദേവി അര്‍ച്ചന :- ദേവി പ്രീതി
ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി
ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി
സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍
സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി
ശത്രുസംഹാര മന്ത്രാര്‍ച്ചന :-ശത്രുസംഹാരത്തിന്
ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍
ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്
രാഹുപൂജ :- സര്‍പ്പദോഷശമനം
നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.
പ്രധാന ഹോമങ്ങളും ഫലങ്ങളും
നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.
ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.
സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.
നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.
ആയുര്‍ഹോമം :- ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.
സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.
ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു.
ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.
ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍
മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.
1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക് ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.
2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.
3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.
സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.
ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. നിലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.
2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.
3. വീടിന്ടെ കിഴക്കുവശത്ത് ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.
6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.
7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.
8. ഒരു ആവണപ്പലക.
9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.
10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.
11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം. കുറഞ്ഞത് ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.
നാമജപം
ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.
അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.
ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.
ജപം മൂന്നു തരത്തിലുണ്ട്.
മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.
വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ആചാരങ്ങള്‍
നീണ്ട് നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്,ഇടതു വശം ചരിഞ്ഞ് കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ് എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍ , മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.
ആണ്‍കുട്ടികള്‍ക്ക് ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്) നടത്തുന്നത് 6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.
ഒരു അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് നിരശനായി മടങ്ങുന്നവൊ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.
ഗൃഹ നിര്‍മ്മാണത്തിനു ഉത്തമമായ ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ ഗൃഹപ്രവേശങ്ങള്‍ വരെയുള്ള കര്‍മ്മങ്ങള്‍ വാസ്തുശാസ്ത്ര വിധി പ്രകാരം തന്നെ നടത്തുക എന്നത് ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയൂരാരോഗ്യ സൗഖ്യത്തോടെയും ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണു.
സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,ആരോഗ്യം തുടങ്ങിയവ കൈവരുന്നു.
ഒരു തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട് തിരികള്‍ ചേര്‍ത്ത് ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട് രണ്ട് ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച് വിളക്കില്‍ നേരിട്ട് കത്തിക്കരുത് കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട് ആ വിളക്ക് കൊണ്ട് വേണം നിലവിളക്ക് കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച് വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്. എണ്ണ തീര്‍ന്ന് നിലവിളക്ക് പടുതിരിയായി കെടരുത്. വിളക്ക് വെറും നിലത്ത് വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
സന്ധ്യാദീപദര്‍ശനം തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക് ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക് കെടുത്തി വെക്കാം. വസ്ത്രം കൊണ്ട് വീശി കെടുത്തുന്നത് ഉത്തമം, കൈ കൊണ്ട് വീശികെടുത്തുന്നത് മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത് അധമം ,ഊതി കെടുത്തുന്നത് വര്‍ജ്ജ്യം(പാപഫലം)
ഒരു ഗൃഹസ്ഥനു ഈ പ്രപഞ്ചത്തിലെ ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായത് പിത്രകര്‍മ്മമാണു (ശ്രാദ്ധം). പുലയുള്ളപ്പോഴും ,സ്ത്രീകള്‍ക്കു ആര്‍ത്തവസമയത്തും ശ്രാദ്ധമൂട്ടാന്‍ വിധിയുല്ല. പിത്രവിന്റെ മക്കള്‍ക്കും, ഇളയ സഹോദരങ്ങള്‍ക്കും സാഹചര്യവശാല്‍ ഭാര്യക്കും ,മക്കളുടെ മക്കള്‍ക്കും, സഹോദരിമാരുടെ മക്കള്‍ക്കുംശ്രാദ്ധമൂട്ടാവുന്നതാണു.പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധിപ്രകാരം ചെയ്യിക്കുവാന്‍ ഒരു ആചാര്യന്‍ ഉണ്ടായിരിക്കണം.
സ്ത്രീകള്‍ ഭസ്മം നനച്ച് തൊടരുത്. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട് നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്.
അരയ്ക്ക് താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ.വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്. ആഭരണം ധരിക്കാതിരിക്കരുത്. ,മുടി അഴിച്ചിട്ട