ഈ ബ്ലോഗ് തിരയൂ

2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന മന്ത്രങ്ങള്‍


പ്രാര്‍ത്ഥന മന്ത്രങ്ങള്‍
>>>>>>>>>>>>>>>>>
അരയാല്‍
---------------
മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :

ശങ്കരനാരായണന്‍
---------------------
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയെ പരമാത്മനെ
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശ നാശായ
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോ നമ:

ശിവ കുടുംബം
-----------------
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം

ദക്ഷിണാമൂര്‍ത്തി
------------------
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനെ
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെ നമ :

ശാസ്താവ്‌
----------------
ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ :

നരസിംഹമൂര്‍ത്തി
-----------------------
ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വ്വ്തോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം :

സുബ്രഹ്മണ്‌യന്‍
----------------------
ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുട ധ്വജം .

ഗണപതി
------------
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലം ബോദരം വിശാലാക്ഷം വന്ദേ ഹം ഗണനായകം

ഹനുമാന്‍
------------
മനോജവം മാരുത തുല്യ വേഗം ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം ശ്രീ രാമദൂതം ശരണം പ്രപദ്യേ

വിഷ്ണു
----------------
ശുക്ലാംബരധരം വിഷ്ണും ശശി വര്ണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്‍വ വിഘ്നോപ ശാന്തയെ

ശിവന്‍
-----------
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശി വമാര്‍ഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം

ശ്രീ കൃഷ്ണന്‍
------------------
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

ഭദ്രകാളി
------------
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം കുലധര്മം മാം പാലയ പാലയ

ഭഗവതി
--------------
സര്‍വ മംഗള മംഗല്യേ ശിവെ സര്‍വാര്‍ത്ഥ സാധികെ
ശരന്യേ ത്രംബകെ ഗൌരീ നാരായണി നമോസ്തുതേ

സരസ്വതി
-------------
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാ രംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ .

 

ദീപം തെളിയിക്കുമ്പോള്‍


 

ദീപം തെളിയിക്കുമ്പോള്‍

സര്‍വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊN­v തന്നെ. ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്‍മമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയില്‍ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.
വീട്ടിലായാലും ആഘോഷപരിപാടികളിലായാലും തിരി തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ {i²nt¡­Xp­­vഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനുവേണ്ടിയാണ് അതിരാവിലെ വിളക്കു തെളിയിക്കുന്നത്. വിളക്കുവെയ്ക്കുമ്പോള്‍ വളരെ ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്‍വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തിലോ,പരന്ന തട്ടിലോ രണ്ടുമില്ലെങ്കില്‍ ഇലക്കീറിലോ വിളക്കുവെച്ച് തിരികള്‍ കൊളുത്തണം. വിളക്ക്,ശംഖ്,മണി,ഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമിദേവിക്കു താങ്ങുകയില്ലത്രെ.വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ടിനെ സുഷുമ്നാനാഡിയായും മുകള്‍ത്തട്ടിനെ ശിരസ്സായും സങ്കല്‍പ്പിച്ചിരിക്കുന്നു.

പ്രഭാതത്തിലോ,സന്ധ്യയ്ക്കോ,വിളക്കു കൊളുത്തുമ്പോള്‍ അതില്‍ തിരിയിടുന്നതിന് ചില സാമാന്യ നിയമങ്ങള്‍ പാലിക്കേണ്ഡതുണ്ട്. പ്രഭാതത്തില്‍ വിളക്കുകൊളുത്തുമ്പോള്‍ കിഴക്കുഭാഗത്തേക്ക് ഒരു തിരിയും,സന്ധ്യക്ക് വിളക്കു കൊളുത്തുമ്പോള്‍ കിഴക്കും പടിഞ്ഞാറും ദര്‍ശനമായി രണ്ഡ് തിരികളും ഉണ്ഡായിരിക്കണം. മൂന്നു തിരികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ തിരിവീതം കിഴക്ക്,പടിഞ്ഞാറ്,വടക്ക് എന്നീ ദിക്കുകളിലേക്ക് ഇടാവുന്നതാണ്. അഞ്ച് തിരികള്‍ ഉപയോഗിക്കുമ്പോള്‍ നാല് ഭാഗങ്ങളിലേക്ക് ഓരോ തിരിവീതവും അഞ്ചാമത്തെ തിരി വടക്കുകിഴക്കു ഭാഗത്തേക്ക് ദര്‍ശനമായും കൊളുത്താവുന്നതാണ്. കത്തിച്ചുവെയ്ക്കുന്ന അതേ ദിശയില്‍വെച്ചുതന്നെയായിരിക്കണം വിളക്കു കെടുത്തേണ്ഡത്. പുലര്‍കാലത്ത് ഒരു തിരിയിട്ടും സന്ധ്യക്ക് രണ്ടു തിരിയിട്ടും കത്തിക്കുന്നതാണ് ഉത്തമം. പകലും രാത്രിയും കൂടിച്ചേരുന്ന നേരമായതിനാലാണ് സന്ധ്യയ്ക്ക് വിളക്കു തെളിയിക്കുന്നതിന് രണ്ടുതിരികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രെ! വിളക്കു തെളിഞ്ഞു നില്‍ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. ആചാരങ്ങള്‍,പൂജാകര്‍മ്മങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത നിലവിളക്കുകളാണ് ഉപയോഗിക്കുക. വിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ടതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളക്ക് അശുദ്ധമാവുകയും പുണ്യം നഷ്ടപ്പെടുകയും ചെയ്യും.

ബ്ലോഗ് ആര്‍ക്കൈവ്