കടലിൽ നിന്ന് ഒരു മൺകുടത്തിൽ ഇത്തിരി വെള്ളമെടുത്താൽ കുടത്തിലെ വെള്ളം കടലിലെ വെള്ളമാണെന്ന് നാം പറയും. രണ്ടും ഒന്നാണ് എൻ്റെ ആത്മാവും ദൈവവും അങ്ങിനെ തന്നെ ഞാൻ എന്നിലെ ആത്മാവും അത് എല്ലായിടത്തും നിറഞ്ഞ ദൈവകണമാണ്. അതിനാൽ ഞാനാണ് ബ്രഹ്മൻ ഘടകമായും സമഗ്രമായും ഞാനും ദൈവവും ഒന്ന് , ഞാൻ ദൈവസ്തിത്വത്തിൻ്റെ ഭാഗമാണ്,
പ്രകൃതിയിലെ ഗുണങ്ങൾ മനുഷ്യരിൽ പ്രതിഫലിക്കുന്നു. അവ ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും, അവ വ്യത്യസ്ഥതരത്തിൽ മനുഷ്യരെ കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്നു. അതിൽ നിന്നും ഓരോന്നായി ബന്ധപ്പെട്ടകർമ്മഭാവങ്ങൾ കളങ്കിതമാവാതെ ശുദ്ധമാണ് ആത്മാവ് . കർമ്മ ഭാവങ്ങളെ വിഛേദിച്ച് , ആത്മാവിനെ അതിൻ്റെ കുലീന ശുദ്ധിയിൽ പ്രാകാശിപ്പിക്കുക എന്നതാണ് ധർമ്മം. ഒരു മനുഷ്യൻ്റെ സ്വഭാവം സംസ്കാരവുമായി പുറത്ത് കാണുന്നത് , സൂഷ്മശരീരത്തിലെ കർമ്മഭാവങ്ങളാണ് അവ് ആാത്മാവിൻ്റെ സ്ഥിരം ഗുണങ്ങളല്ല. അവ ആത്മാവിൻ്റെ ആവരണത്തിൽ കുറച്ച് കാലം തങ്ങും, പിന്നെ അപ്രത്യക്ഷമാകും അവ ആത്മാവിൻ്റെ ഭാഗമല്ല. ഓരോന്നിലും ഒരു വ്യത്യസ്ഥകാലം അവ പ്രതിഫലിക്കും. അതു കഴിഞ്ഞ് അവ അപ്രത്യക്ഷമാവും. അനശ്വരവും അക്ഷയവുമായ ഒരാത്മാവാണ് ഒരാളിലെ സത്ത ഓരോരുത്തരിലും ആത്മാവ് ദൈവാസ്തിത്വത്തിൻ്റെ ഭഗമാകയാൽ എല്ലാവരിലും ഒന്നാണ്, എല്ലാവരും ആത്മാവിൽ ഒന്നാണ്. ഈ സത്വമാണ് സാക്ഷാത്ക്കരിക്കേണ്ട അത്യന്തിക തത്വം. ജ്ഞാനത്തിൻ്റെ ഉച്ചഘട്ടമായ സനാതനധർമ്മം, ഇത് വ്യക്തമായി പ്രഖ്യാപിക്കുന്നു. (ഭഗവദ് ഗീത 13:28) അത് ഒരാദർശമല്ല അത് വസ്തുതാസത്യമാണ്. സാധനയിലൂടെ ഈ ആത്യന്തിക സത്യത്തിൻ്റെ സാക്ഷാൽക്കാരമാണ് ഉത്തമം എന്ന് മഹാനിർവാണതന്ത്രം (14:22) പറയുന്നു. അത് ദൈവത്തിൽ ജീവിക്കലാണ്. (ഗീത 6: 31) അത്, തത്-ത്വം അസിയുടെ സത്യസന്ധമായ ആചരണമാണ്. അത്തരമൊരു ജീവിതത്തിൽ സ്നേഹം മാത്രമേയുള്ളൂ , വെറുപ്പോ, വിദ്വേഷമോ ഒരിക്കലുമില്ല. അതാണ് സാക്ഷാത് ക്കരിക്കേണ്ട് ഉന്നതസ്ഥാനം (പ്രായോഗികമായി പ്രയാസമേറിയതും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.