ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 29, ഞായറാഴ്‌ച

മൃഗബലി ഹൈന്ദവ ആചാരമോ ?

മൃഗബലി ഹൈന്ദവ ആചാരമോ ?
കാവുകളിലേയും ക്ഷേത്രങ്ങളിലേയും മൃഗബലി സമ്പ്രദായം ശരിയാണോ ?
കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല.....!!!
ജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.
`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’ എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.
`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’ എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌) എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.
`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’
ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.
`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്‌)
മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.
`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.
`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌.
ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാന്യാഹുര്‍-
വിഷയാംസ്‌തേഷു ഗോചരാന്‍’ എന്ന പ്രമാണമനുസരിച്ച്‌ ആത്മാവ്‌ രഥിയും (രഥത്തിന്റെ ഉടമ, രഥത്തോടുകൂടിയവന്‍) ബുദ്ധി സാരഥിയും മനസ്സ്‌ കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളും ശരീരം രഥവും ഇന്ദ്രിയങ്ങളാകുന്ന അശ്വങ്ങളുടെ മാര്‍ഗം വിഷയവും ആകുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ പൂട്ടിയ ശരീരമാകുന്ന രഥത്തില്‍ ബുദ്ധിയെന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണ്‍ പിടിച്ച്‌ വിഷയമാര്‍ഗങ്ങളിലൂടെ ചരിക്കുന്നു. ഇവിടെ ഇന്ദ്രിയങ്ങള്‍ അശ്വങ്ങളാണെന്ന്‌ വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌. കടിഞ്ഞാണയച്ചു വിട്ടാല്‍ കുതിരകള്‍ യഥേഷ്‌ടം വിഷയമാര്‍ഗങ്ങളിലൂടെ അലസമായും അനിയന്ത്രിതമായും സഞ്ചരിക്കും. രഥവും രഥിയും കര്‍മത്തിന്റെ ഗര്‍ത്തങ്ങളില്‍ ചെന്നു വീഴും. അങ്ങനെയുള്ള ഇന്ദ്രിയാശ്വങ്ങളെ യാഗാഗ്‌നിയില്‍ ഹോമിക്കണമെന്നാണ്‌ ഉദ്ദേശിക്കുന്നത്‌.
"""അല്ലാതെ അശ്വത്തെയോ പശുവിനെയോ ശ്വാസം മുട്ടിച്ചു കൊല്ലണമെന്നല്ല"""
ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ച്‌ പശുവിനെ കൊല്ലണമെന്നതിനര്‍ഥം, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌. അശ്വത്തിനും അജത്തിനും ഒരേ അര്‍ഥം കൊടുത്തുകാണുന്നു. അപ്പോള്‍ അശ്വത്തിനും അജത്തിനും മേധത്തില്‍ ഒരേ സ്ഥാനം തന്നെയാണുള്ളത്‌.
അജം എന്ന വാക്കിനു കാണുന്ന മറ്റു ചില അര്‍ഥങ്ങള്‍ പരിശോധിച്ചാല്‍ ഹിംസയെ ഒഴിവാക്കുന്നതിന്‌ മനഃപൂര്‍വമായ സങ്കല്‌പമുള്ളതായി കാണാം. അജത്തിന്‌, ജനിക്കാത്തത്‌ എന്നര്‍ഥമുണ്ട്‌. വറുത്ത ധാന്യമെന്നാണ്‌ മറ്റൊരര്‍ഥം. അനേകകൊല്ലങ്ങള്‍ സൂക്ഷിച്ചു ബീജം നശിച്ച ധാന്യമെന്നും അജത്തിന്‌ അര്‍ഥം കാണുന്നുണ്ട്‌. ഇങ്ങനെ നോക്കുമ്പോള്‍ സമ്പൂര്‍ണമായും ഹിംസ ഒഴിവാക്കുന്നതിന്‌ ബീജം നശിച്ച വിത്ത്‌, അതായത്‌ അജം, മേധത്തിന്‌ ഉപയോഗിച്ചിരുന്നതായി കാണാം. അതുകൊണ്ട്‌ അജമേധം എന്ന്‌ ഇതിനെ അറിയണം. അശ്വമെന്നോ ആടെന്നോ അര്‍ഥമെടുത്തുകൊണ്ട്‌ പാവപ്പെട്ട ജന്തുക്കളെ കൊല്ലാന്‍ തുനിയുന്ന തികഞ്ഞ അജ്ഞത മേധത്തെ കുറ്റം പറയുന്നതിനു കാരണമാക്കിയ സംഭവങ്ങളിലൊന്നായിത്തീര്‍ന്നു. വാസനകളെ വറുത്ത വിത്തിന്റെ മുള പോലെ നശിപ്പിക്കണമെന്ന്‌ യോഗവാസിഷ്‌ഠത്തില്‍ പ്രസ്‌താവമുണ്ട്‌.
അമരകോശത്തില്‍ ബ്രഹ്മവര്‍ഗം വര്‍ണിക്കപ്പെടുന്നിടത്ത്‌ പല വ്യാഖ്യാനങ്ങളിലും `പരപരാകം’ എന്ന വാക്കിന്‌ മൂക്കും വായും കൂട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ യജ്ഞാര്‍ഥം കൊല്ലപ്പെടുന്നത്‌ (പശു) എന്ന്‌ അര്‍ഥം കൊടുത്തുകാണുന്നു. ധ`പരപരാകം = പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടില പ്രവൃത്തി (അക കുടിലായാം ഗതൗ). പരം എന്നത്‌ അതിശയാര്‍ഥകമായ അവ്യയമാകുന്നു. അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം എന്നുമാകാം. ഈ ഹിംസ സാധാരണ ഹിംസപോലെ അല്ല. മൂക്കും വായും മറ്റും അടക്കിപ്പിടിച്ചു ശ്വാസം മുട്ടിക്കുകയും ഓരോരോ പ്രദേശങ്ങളില്‍ ശ്വാസം മുഴച്ചുവരുമ്പോള്‍ അവിടെ അടിച്ചുതാഴ്‌ത്തുകയും മറ്റും ചെയ്‌തുകൊണ്ടുള്ള ഹിംസതന്നെ കൗടില്യം.’പ എന്നാല്‍ മേദിനീകാരന്‍ നിഷ്‌പക്ഷമായ അര്‍ഥം രേഖപ്പെടുത്തിയിട്ടുണ്ട്‌. `അകം പാപദുഃഖയോഃ’ എന്നിങ്ങനെ പരമ്പരയായ പാപത്തെ ചെയ്യുന്നത്‌ എന്ന്‌ അര്‍ഥം നല്‌കിയിരിക്കുന്നത്‌ വൈദികന്മാര്‍ക്ക്‌ സമ്മതമല്ലായ്‌കയാല്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഭാഷാപരമായ അര്‍ഥവും തത്ത്വപരമായ അര്‍ഥസംസ്‌കാരവും ശരിയായ അര്‍ഥം കണ്ടെത്തിയിരിക്കെ വൈദികസൗകര്യാര്‍ഥം തള്ളിക്കളഞ്ഞതും തെറ്റായ കര്‍മത്തിനു തെറ്റായ അര്‍ഥം അടിച്ചേല്‌പിച്ചതും എത്ര ഹീനമായിപ്പോയി !! തന്നെയുമല്ല `പരപരാകം’ എന്നതിനു പ്രാണപരമ്പരയില്‍ ചെയ്യുന്ന കുടിലവൃത്തി (അക കുടിലായാം ഗതൗ) എന്ന്‌ അര്‍ഥവും നല്‌കിക്കാണുന്നു. എന്നിട്ട്‌ പാവം പശുവിനെ കൊല്ലുന്ന പുരോഹിതനെ പ്രീതിപ്പെടുത്താന്‍ `അതിശയേന ഉല്‍കൃഷ്‌ടമായ കൗടില്യം’ എന്നൊരു കുടിലാര്‍ഥം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. കൗടില്യത്തെ ഉല്‍കൃഷ്‌ടമാക്കാനും പശുവിനെ കൊല്ലുന്നതു ന്യായീകരിക്കാനുമുള്ള സാഹസം സത്യത്തിനും ധര്‍മത്തിനും നിരക്കാത്തതായിപ്പോയി. ആര്‍ഷപാരമ്പര്യത്തോടും സനാതനധര്‍മത്തോടും കാണിച്ച ക്രൂരതയ്‌ക്കും ഈ പൗരോഹിത്യപക്ഷപാതം കാരണമായിപ്പോയി. തന്മൂലം സമൂഹത്തിലും യാഗസംസ്‌കാരസങ്കല്‌പത്തിലും തത്തുല്യമായ ബലി, കുരുതി തുടങ്ങിയ സങ്കല്‌പങ്ങളിലും കടന്നുകൂടിയ പ്രാകൃതാനുഷ്‌ഠാനങ്ങള്‍, ഭാരതീയര്‍ പ്രാകൃതരാണെന്നു വരുത്തിക്കൂട്ടി. മാത്രമല്ല വേദാദി മഹാഗ്രന്ഥങ്ങള്‍ ഹിംസാപ്രേരകങ്ങളാണെന്ന്‌ അപഖ്യാതിയും പരന്നു. അഭ്യസ്‌തവിദ്യരായ പലരും അശ്വമേധത്തെയും മറ്റു മേധങ്ങളെയും ആക്ഷേപിച്ച്‌ ഗ്രന്ഥങ്ങള്‍വരെ എഴുതി. നമ്പൂതിരിവര്‍ഗത്തില്‍പ്പെട്ടവര്‍പോലും ശ്രുതിയിലും സ്‌മൃതിയിലും വിശ്വാസമില്ലാത്തവരായി. എതിര്‍പ്രചാരണം സൗകര്യാര്‍ഥം പ്രേരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. ഉത്തമങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍ പഴഞ്ചനെന്നു മുദ്രയടിച്ചും അപവദിച്ചും തള്ളുന്നതിനു തയ്യാറായി. വിഡ്‌ഢിത്തം വിളമ്പിയ പൂര്‍വികന്മാര്‍ക്ക്‌ അനുഗുണമായ വിഡ്‌ഢിത്തം പരമ്പരയ്‌ക്കും പ്രചരിപ്പിക്കേണ്ടിവന്നു. അന്നു വയറ്റുപിഴപ്പിനുവേണ്ടി വീശി വിതച്ച വിന പാരമ്പര്യക്കാര്‍ ഇന്നും വയറ്റുപിഴപ്പിനുള്ള തിനയായി കൊയ്‌തെടുക്കുന്ന ലജ്ജാകരമായ കാഴ്‌ചയാണു നാം കാണുന്നത്‌. ഇത്തരക്കാരുടെ പൂര്‍വികന്മാര്‍ സൗകര്യത്തിനും സ്വാര്‍ഥതയ്‌ക്കും വേണ്ടി എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങള്‍ പലതും ഗ്രന്ഥശരീരത്തിന്‌ രോഗമായും സംസ്‌കാരത്തിനു പുഴുക്കുത്തായും തീര്‍ന്നു. പൂര്‍ണമായി പരിശോധിച്ച്‌, അടിസ്ഥാനാദര്‍ശങ്ങളോടു യോജിക്കാത്ത വൈരുധ്യങ്ങളെ തള്ളിക്കളയുന്നതിനു പകരം മുതുകിലിരിക്കുന്ന ഈച്ചയെ ഓടിക്കാന്‍ പന്തം കൊളുത്തിവയ്‌ക്കുന്ന ഭോഷത്തം ഇന്നും പ്രചരിപ്പിക്കുന്നു. അറിവില്ലായ്‌മക്കു മാപ്പു കൊടുക്കാമെങ്കിലും അപകടത്തിനു പരിഹാരം കൂടിയേ തീരൂ.
ബൃഹദാരണ്യക ബ്രാഹ്മണത്തില്‍ ഒന്നും രണ്ടും മന്ത്രങ്ങളില്‍ അശ്വമേധത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നത്‌. സമഷ്‌ടിശരീരമായി അശ്വത്തെ കണ്ടുകൊണ്ട്‌ സ്‌പഷ്‌ടമായ ഭാഷയില്‍ അതില്‍ അശ്വത്തിന്റെ അവയവങ്ങളേയും വര്‍ണിച്ചിട്ടുണ്ട്‌. ആദ്യത്തെ മന്ത്രം തന്നെ ബാഹ്യവീക്ഷണത്തിലൂടെ ഒന്നു പരിശോധിക്കാം.
`ഓം ഉഷാ വാ അശ്വസ്യ മേധ്യസ്യ ശിരഃ’
ധമേധ്യശ്വത്തിന്റെ ശിരസ്സ്‌ ഉഷസ്സ്‌ (പുലരി) ആണ്‌പ.
`സൂര്യശ്ചക്ഷുഃ’ -ധകണ്ണ്‌ സൂര്യനാകുന്നുപ.
`വാതഃ പ്രാണഃ’ -ധവായു (കാറ്റ്‌) പ്രാണനാകുന്നുപ.
`വ്യാത്തമഗ്‌നിര്‍ വൈശ്വാനരഃ’ -ധതുറന്ന വായ്‌ വൈശ്വാ നരന്‍ എന്ന അഗ്‌നിയാകുന്നു. (അന്നത്തെ പചിക്കുന്ന അഗ്‌നി (ജഠ രാഗ്നി)യുടെ പേര്‍ വൈശ്വാനരന്‍. `അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ’- `ഞാന്‍തന്നെ വൈശ്വാനരന്‍ എന്ന അഗ്‌നിയായി പ്രാണികളുടെ ദേഹത്തെ ആശ്രയിച്ചിരിക്കുന്നു’- ഗീത)പ.
`സംവത്സര ആത്മാ അശ്വസ്യ മേധ്യസ്യ’
- ധമേധ്യാശ്വത്തിന്റെ ശരീരം സംവത്സരമാകുന്നുപ.
`ദ്യൗഃ പൃഷ്‌ഠം’ -ധഈ കുതിരയുടെ മുതുക്‌ ആകാശമാണ്‌പ.
`അന്തരീക്ഷമുദരം’ -ധവയറ്‌ അന്തരീക്ഷമാകുന്നുപ.
`പൃഥിവീ പാജസ്യം’ -ധകുളമ്പ്‌ ഭൂമിയാകുന്നുപ.
`ദിശഃ പാര്‍ശ്വേ’ -ധവശങ്ങള്‍ (പാര്‍ശ്വങ്ങള്‍) ദിക്കു കളാകുന്നുപ.
`അവാന്തരദിശഃ പാര്‍ശവഃ’-ധവാരിയെല്ലുകള്‍ ദിക്കോണു കളാണ്‌പ.
`ഋതവോങ്‌ഗാനി’ -ധഅവയവങ്ങള്‍ ഋതുക്കളാണ്‌പ.
`മാസാശ്ചാര്‍ധമാസാശ്ച പര്‍വാണി’
-ധമുട്ടുകള്‍ മാസങ്ങളും അര്‍ധമാ സങ്ങളും പക്ഷങ്ങളും ആകുന്നുപ.
`അഹോരാത്രാണി പ്രതിഷ്‌ഠാഃ’
-ധപാദങ്ങള്‍ അഹോരാത്രങ്ങളാണ്‌പ.
`നക്ഷത്രാണ്യസ്ഥീനി’ -ധഅസ്ഥികള്‍ നക്ഷത്രങ്ങളാണ്‌പ.
`നഭോ മാംസാനി’ -ധമാംസം ആകാശമാകുന്നു. (ആകാശത്തിലാണ്‌ എല്ലാ ഭൂതാം ശങ്ങളും തങ്ങിനില്‌ക്കുന്നത്‌. മാംസം മേഘമാകുന്നു)പ.
`ഊവധ്യം സിക്താഃ’ -ധപകുതി ദഹിച്ച ആഹാരം മണ ല്‍ തിട്ടുകളാണ്‌പ.
`സിന്ധവോ ഗുദാഃ’ -ധസിരകള്‍ നദികളാകുന്നുപ.
`യകൃച്ച ക്ലോമാനശ്ച പര്‍വതാ:’
-ധയകൃത്തും ക്‌ളോമങ്ങളും (കരളും പ്ലീഹയും) പര്‍വതങ്ങ ളാണ്‌പ.
`ഓഷധയശ്ച വനസ്‌പതയശ്ച ലോമാനി’
-ധ ചെടികളും വൃക്ഷങ്ങളും രോമ ങ്ങള്‍ ആകുന്നുപ.
`ഉദ്യന്‍ പൂര്‍വാര്‍ധഃ’ -ധമുന്‍ഭാഗം ഉദയസൂര്യനാകുന്നുപ.
`നിമ്ലോചന്‍ ജഘനാര്‍ധഃ’-ധപുറകുവശം (പൃഷ്‌ഠഭാഗം)
അസ്‌തമയസൂര്യനാകുന്നുപ.
`യദ്‌ വിജൃംഭതേ തദ്‌ വിദ്യോതതേ.’
-ധകോട്ടുവായിടുമ്പോള്‍ കൊള്ളി
മീനുണ്ടാകുന്നു. (കോട്ടുവായ്‌ കൊള്ളിമീനാകുന്നു)പ.
`യദ്‌ വിധൂനുതേ തദ്‌ സ്‌തനയതി’
-ധകുലുക്കമുണ്ടാകുമ്പോള്‍ ഇടിനാദമുണ്ടാകുന്നുപ.
`യന്മേഹതി തദ്വര്‍ഷതി’-ധമൂത്രം വിസര്‍ജിക്കുമ്പോള്‍ വര്‍ഷ മുണ്ടാകുന്നു. (മൂത്രവിസര്‍ജനം മഴയാകുന്നു)പ.
`അസ്യ വാഗേവാസ്യ വാക്‌’
-ധആ കുതിരയുടെ ശബ്‌ദം
അതിന്റെ വാക്കാണ്‌പ.
അശ്വമേധത്തിലെ യാഗാശ്വത്തെയാണു മേല്‌പറഞ്ഞ മന്ത്രത്തിലൂടെ വ്യാഖ്യാനിച്ചിരിക്കുന്നത്‌. അനന്തമായ പ്രപഞ്ചത്തിന്റെ അംഗപ്രത്യംഗവര്‍ണന എത്രയേറെ ഭാവസുന്ദരമാക്കിയിരിക്കുന്നുവെന്ന്‌ എടുത്തുപറയേണ്ടതില്ല. കുതിരയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു എന്ന പ്രാകൃതസങ്കല്‌പവുമായി മേല്‌വിവരിച്ച വര്‍ണനയ്‌ക്കു യാതൊരു ബന്ധവുമില്ല. മന്ത്രസങ്കല്‌പവുമായി അല്‌പവും യോജിപ്പില്ലാത്ത പല വ്യാഖ്യാനങ്ങളും അശ്ലീലങ്ങളായി അധഃപതിച്ചിരിക്കുന്നതും കാണാവുന്നതാണ്‌. വൈദികമന്ത്രങ്ങളിലും അനുഷ്‌ഠാനങ്ങളിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ഒരു ജനതയെ സ്വാര്‍ഥമായ കാമലാഭത്തിനു തയ്യാറാക്കത്തക്ക രീതിയിലുള്ള വ്യാഖ്യാനവൈകൃതങ്ങളാണ്‌ പ്രപഞ്ചദര്‍ശനത്തിനു വ്യക്തിയെ കരുത്തുറ്റവനാക്കുന്ന ദര്‍ശനങ്ങളെ കരിതേച്ചുകാണിച്ചത്‌.
സ്വാര്‍ഥതയ്‌ക്കുവേണ്ടി സൗകര്യാര്‍ഥം എഴുതിച്ചേര്‍ത്ത പ്രക്ഷിപ്‌തങ്ങളും കാര്യനിര്‍വഹണാര്‍ഥമുള്ള ദുര്‍വ്യാഖ്യാനങ്ങളുമാണ്‌ മതത്തിന്റെ ഏകത്വത്തിനു കളങ്കം ചേര്‍ത്തത്‌......................

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?
ആദി സേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.
കേരളത്തിലെ നാഗചരിത്രം
പരശുരാമനാണ് കേരളത്തിലെനാഗരധനയ്ക്ക് ആരംഭംഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളംസൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവുംജലത്തിലെ ലവണ അംശ കൂടുതലുംകാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച്നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായവാസുകിയെയുംപ്രത്യക്ഷപെടുത്തി.സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലംനല്‍കുകയും പൂജകള്‍ ചെയ്യുകയുംചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ്ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെസം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച്വന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വൈക്കലും, ഇന്നുംതുടര്‍ന്ന് വരുന്നു.
നാഗങ്ങളുടെ ഉത്ഭവം :
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍r വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .
ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .
മഹാവിഷ്ണു ------------നാഗ ശയ്യയില്‍ശയിക്കുന്നു
പരമശിവന്‍------------------സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിക്കുന്നു.
ഗണപതി ---------------------സര്‍പ്പത്തെ യജ്ഞ്പവീതമായി -പൂണൂല്‍ ആയി ധരിക്കുന്നു.
ദുര്‍ഗ്ഗാദേവി ----------------- ആയുധമായും,കയറായും ധരിക്കുന്നു
ഭദ്രകാളി ------------------- വളയായി അണിഞ്ഞിരിക്കുന്നു
സൂര്യ ഭഗവാന്‍ ------------ നാഗങ്ങളാകുന്നകയറുകൊന്റ്റ് ഏഴു കുതിരകളെ പൂട്ടിയരഥത്തില്‍ ഇരിക്കുന്നു.
ദക്ഷിണ മൂര്‍ത്തി -----------ഉത്തരീയമായി ധരിച്ചിരിക്കുന്നു
നീല സരസ്വതി ------------- മാലകളായി അണിഞ്ഞിരിക്കുന്നു
ശ്രീകൃഷ്ണന്‍---------------- കാളിയ ഫണത്തില്‍ നൃത്തം ചെയ്യുന്നു.
വരുണന്‍ ---------------------- കുടയായി പിടിക്കുന്നു.
ഗരുഡന്‍------------------------ സര്‍പ്പങ്ങളെകൊണ്ട്‌ അലങ്കരിക്കുന്നു.
ശ്രീ പാര്‍വതി ---------------കിരാത രൂപം പൂണ്ടപ്പോള്‍ ശിരസ്സിനലന്കാരം
വരാഹി ---------------------ശേഷനാഗത്തിന്റെമുകളില്‍ ഇരിക്കുന്നു.
സപ്ത മാതൃകകള്‍ മഹേശ്വരി വളകളുംകുന്ടലങ്ങളായും ധരിക്കുന്നു.
സര്‍പ്പങ്ങളും ഗ്രഹങ്ങളും
ആദിത്യന്‍ ------------അനന്തന്‍
ചന്ദ്രന്‍-----------------വാസുകി
ചൊവ്വ -----------------തക്ഷകന്‍
ബുധന്‍ ---------------കാര്കൊടകന്‍
വ്യാഴം ----------------പത്മന്‍
ശുക്രന്‍---------------മഹാപത്മന്‍ \
നി(ആദി) --------ഗുളികന്‍ ശനി (ദ്വിതീയം) --ശംഖപാ
നാഗ രൂപിയായ സുബ്രമണിയന്‍
ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹംt കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതം അനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യം
1 .നാഗ് ക്ഷേത്രങ്ങള്‍
മണ്ണാറ ശാല
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു രാജ്ഞ്ഞിയായ് നാഗ യക്ഷിയമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാസ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .
പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല.
അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി.
തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാരാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാരാജാവ് തുലാമാസത്തില്‍ ദ ര്‍ശനം നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര്‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴിവായി നല്‍കുകയും ചെയ്തു. അന്ന് മുതലാണ്‌ "മണ്ണാറശാല ആയില്യമായത്".
മണ്ണാറശാല യിലെ ശ്രീ നാഗരാജാവ് ഹരിസ്വരൂപനും ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകിയും.
ക്ഷേത്ര മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും,പാല്പായസ്സവും ,ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ .ഉരുളി കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ അനുഗ്രഹിക്കട്ടെ
പാമ്പുംമെക്കാട്ട്
കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാകണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂരിയുടെ കുട പ്പുറത്ത് മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം
ആമേട ക്ഷേത്രം
ഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്ന
ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാറോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട
ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ
അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ് .
നാഗരാജാവ്,നാഗയക്ഷി,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍
പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയപ്പോള്‍ ആമയുടെ
പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയുംഅവരോടൊപ്പം ഉണ്ടായിരുന്ന
നാഗ കന്യകയേയും ആകന്യകയ്ക്ക് കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ടിച്ചു
എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനിവാരണത്തിനായി ധാരാളം ഭക്ത
ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ
പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .
കളമെഴുത്തും പാട്ടും. അഥവാ സര്‍പ്പം തുള്ളല്‍
വീട്ടു മുറ്റത്തോ,സര്‍പ്പ കാവിലോ പന്തല്‍ ഇട്ട അതില്‍ പാലകൊമ്പ് കുലവാഴ എന്നിവ കൊണ്ട് അലങ്കരിക്കും കളം എഴുതുന്നതിനു മുന്‍പു കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. ഏഴു ദിവസം മുന്‍പ് കളത്തിനു വേണ്ടുന്ന സാധനങ്ങളുടെ ചാര്‍ത് കുറിക്കുന്നു. ത്രി സന്ധ്യയ്ക്ക് ശേഷം പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനു ശേഷം കളമെഴുത്ത് ആരംഭിക്കുന്നു.മഞ്ഞള്‍ പൊടി,അരിപൊടി ,കരിപൊടി,വാകപൊടി എന്നിവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ച ശേഷം നിലത്തു തട്ടി തട്ടി യാണ് കളം വരയ്ക്കുന്നത്. രാവിലെt തുടങ്ങുന്ന കളമെഴുത്ത് ഉച്ച്ചയാകുന്നതോടെ പൂര്‍ത്തിയാകും ഏഴര വെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണു പ്രമാണം .രഹു കാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസ്സാനവുമാണ് എഴുതാറു. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ടു നാഗങ്ങളെയാണ് ചിത്രീകരിക്കുന്നത്. വരയ്ക്കുമ്പോള്‍ നാഗഫണം കിഴക്ക് വരുത്തിയാണ് വരയ്ക്കുന്നത് .
സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന ആള്‍ നേതൃത്വം നല്‍കുന്നു. ഇവിടെ സഹായി ആയി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരിക്കും.ഇവരെ കാപ്പും കന്യാവും എന്നാണ് വിളിക്കുന്നത്‌. സാധാരണ പന്ത്രണ്ടു വയസ്സ് താഴെ ഉള്ളവരായിരിക്കും ഇവര്‍. ഒന്‍പതു ദിവസം വൃതം എടുത്തു വേണം കര്‍മ്മങ്ങള്‍ക്ക് തയ്യാറാവാന്‍ .കൈയില്‍ മഞ്ഞള്‍ കെട്ടിയ ചരട് കേട്ടുന്നതോടെ കാപ്പും കന്യാവും കര്മികള്‍ ആവുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിനു മുന്‍പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. തുടര്‍ന്ന് പുള്ളുവന്‍ പാട്ട് ആരംഭിക്കുന്നു. കാപ്പും,കന്യാവും കൈയില്‍ കവുങ്ങിന്‍ പൂക്കുലയുമായി കളത്തില്‍ ഇരിക്കുന്നു. പാട്ടിനൊപ്പം കളമെഴുതി ആവഹിച്ചു സര്‍പ്പങ്ങള്‍ പ്രവേ ശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കില കുലുക്കി പാട്ടിനൊപ്പം തുള്ളുന്നു. പാട്ടിന്റെ ദൃതാവ്സ്തയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു.
ഭക്തജങ്ങളെ അനുഗ്രഹിക്കുന്നു. ഇതോടുകൂടി കളമെഴുത്തും പാട്ടും അവസാനിക്കുന്നു. ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന ദൌര്‍ ഭാഗ്യങ്ങള്‍ക്ക്‌ രോഗങ്ങള്‍ക്കും പ്രതിവിധി ആയിട്ടാണ് സര്‍പ്പം പാട്ട് നടത്തുന്നത്, ഭൂമിയുടെ അധിപന്മാര്‍ സര്‍പ്പങ്ങള്‍ ആണന്നും അവരെ പ്രസാ ദിപ്പിക്കുവാന്‍ പല വീടുകളിലും സര്‍പ്പം പാട്ട് നടത്താറുണ്ട്‌. ഇതിനു കാര്‍മികത്വം നടത്തുന്നത് പുള്ളുവര്‍ സമുദായക്കാരാണ്. കന്നി,തുലാം,കുംഭം ,മേടം എന്നീ മാസങ്ങളില്‍ ആണ് സര്‍പ്പം തുള്ളല്‍ നടത്തുക.
സര്‍പ്പബലി
സര്‍പ്പബലി നാഗ പ്രീതിയ്ക്കായി നടത്തുന്ന മഹത്തരമായൊരു കര്‍മമാണ് സര്‍പ്പബലി. സര്‍പ്പ കളം വരയ്ക്കുക, പൂജ നടത്തുക, പുള്ളുവന്‍ പാട്ട് പാടുക ഇവയെല്ലാം സര്‍പ്പ ബലിയുടെ ഭാഗങ്ങള്‍ ആണ്. സര്‍പ്പ ബലിയുടെ ഐതിഹ്യത്തിനു ഖണ്ഡവദഹനവുമായി ബന്ധ പെട്ട കഥയാണ്. ഖാണ്ഡവദഹന കഴിഞ്ഞു സമുദ്രത്തില്‍ എത്തിയ തക്ഷകനെ ഒരു പുള്ളുവത്തി കുടത്തില്‍ കയറ്റി രക്ഷപെടുത്തി .അതിനാല്‍ നാഗകര്‍മങ്ങള്‍ക്കും,സര്‍പബലിക്കും പുള്ളുവ സാമീപ്യമു ള്ളതായിതീര്‍ന്നു.സര്‍പ ബലിക്കായി കളം വരച്ചു കഴിഞ്ഞാല്‍ കളത്തില്‍ പൂജ നടത്തുന്നു.ഇതിനു സര്‍വ്വ സര്‍പ്പ പൂജയെന്നു പറയപ്പെടുന്നു. പിന്നെ അഷ്ട നാഗങ്ങള്‍ക്കായി സങ്കല്പ പൂജ നടത്തും .ഇതു കഴിഞ്ഞു ഹവിസ് കൊണ്ടു ബലി തൂവുന്ന തോടെ സര്‍പ്പബലി എന്ന അനുഷ്ടാനം അവസാനിക്കുന്നു. അഷ്ട നാഗങ്ങള്‍ :- ഇര്‍വരന്‍,ദൃതരഷ്ട്രന്‍,ഗ്ലാവന്‍,അഗജാവന്‍, ശിതി പ്ര ഷ്ടന്‍,ശിഖന്‍,അതിശിഖൻ.

അഷ്ടനാഗങ്ങൾ

അഷ്ടനാഗങ്ങൾ
🐚🐚
ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവഅഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.1.ശേഷ നാഗം, 2.വാസുകി, 3.തക്ഷകൻ, 4.കാർക്കോടകൻ, 5.ശംഘപാലകൻ, 6.ഗുളികൻ, 7.പത്മൻ, 8.മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.
വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനെയും , ശൈവ സമ്പ്രദായത്തില്‍ വാസുകി യേയുമാണ് സാധാരണ ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത് .
*ശേഷ നാഗം*
-------------------------
ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്.
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.
*വാസുകി*
---------------

ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു.
പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.
നാഗങ്ങളുടെ രാജാവാണ് വാസുകി.
ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.
ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി.
വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്.
വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.
*തക്ഷകൻ*
----------------
കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.
കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.
മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.
സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.
ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.
ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.
ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.
തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.
തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.
ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.
*കാർക്കോടകൻ*
-----------------------------

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐതിഹ്യ പ്രകാരം കദ്രുവും കാശ്യപനുമാണ് കാർക്കോടകന്റെ മാതാപിതാക്കൾ.
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നാരദമുനിയുടെ ശാപത്താൽ കാർക്കോടകന്റെ ചലനശേഷി നഷ്ടമാകുന്നു. ഇതു മൂലം താൻ അകപ്പെട്ട കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ നിന്ന കാർക്കോടകനെ നളമഹാരാജാവ് രക്ഷിക്കുന്നു. എന്നാൽ നളനെ കാർക്കോടകൻ ദംശിക്കുന്നു. ദംശനം മൂലം ലഭിച്ച രൂപവൈരൂപ്യം ബാഹുകനെന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കുവാൻ നളനെ പ്രാപ്തനാക്കുന്നു.
*ഗുളികൻ*
--------------------

ഒരിക്കൽ ഗുളികൻ പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യംമുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു
ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
*പത്മൻ*
--------------
ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.
*മഹാപത്മൻ*
---------------------

മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തിൽ കുണ്ഡലങ്ങൾഅയി അണിയുന്നത് 

കാലസർപ്പയോഗം എന്ത്? രൂക്ഷമാവുന്നതെപ്പോൾ , പരിഹാരങ്ങൾ!

കാലസർപ്പയോഗം എന്ത്? രൂക്ഷമാവുന്നതെപ്പോൾ , പരിഹാരങ്ങൾ!

കാലസര്‍പ്പയോഗത്തെക്കുറിച്ച് അനുകൂലവും, പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ജ്യോതിഷ പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ ഉണ്ട്. പരമ്പരാഗത ജ്യോത്സ്യന്‍മാരും, ആധുനിക ജ്യോത്സ്യന്‍മാരും വ്യത്യസ്ത വാദമുഖങ്ങള്‍ പറയാറുണ്ട്.ജ്യോതിഷത്തിലെ പ്രമാണിക ഗ്രന്ഥങ്ങളില്‍ കാലസര്‍പ്പയോഗത്തെക്കുറിച്ച് പരാമര്‍ശം ഇല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ ഫല ഭാഗജ്യോതിഷത്തില്‍ പ്രയോഗികമായി ഈ യോഗഫലങ്ങള്‍ അനുഭവപ്പെടുന്നത് കാണാം. തെക്കന്‍ കേരളത്തില്‍ തമിഴ് സ്വാധീനം മൂലം കാലസര്‍പ്പയോഗത്തെ കാളസര്‍പ്പയോഗം എന്നും വിളിച്ച് വരുന്നു. ജ്യോതിശാസ്ത്രപരമായിട്ടും, ജ്യോതിഷപരമായിട്ടും രാഹുകേതുക്കള്‍ക്ക് പ്രാധാന്യമുണ്ട്.
കാലസര്‍പ്പയോഗത്തിന്‍റെ പ്രധാന ദോഷങ്ങള്‍:-
1. വ്യക്തിയുടെ ആരോഗ്യം, ആയുസ്സ്, മനശ്ശാന്തി എന്നിവ തകര്‍ക്കുന്നു.
2. വ്യക്തിക്ക് ഗുരുതരമായ അപകടങ്ങളോ ജയില്‍വാസമോ മറ്റ് വിധത്തില്‍ ഉള്ള ബന്ധനമോ അനുഭവിക്കേണ്ടി വരുന്നു.
3. വിവാഹ ജീവിതത്തില്‍ പരാജയം, കോടതി വ്യവഹാരം, വിരഹ ദാമ്പത്യം, നിയമപ്രകാരമുള്ള വേര്‍പിരിയല്‍, പരസ്പര വഞ്ചന എന്നിവ ഫലം.
4. സ്വത്തുക്കളുടെ നാശം, അന്യാധീനപ്പെടുക, നിയമപരമായി അനുഭവയോഗം ഇല്ലാതാകുക, ജപ്തി, പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വത്തുക്കള്‍ സ്വന്തക്കാര്‍ കൈവശപ്പെടുത്തുക എന്നീ ഫലങ്ങള്‍ അനുഭവിക്കും.
5. തൊഴില്‍ നഷ്ടം, തൊഴിലില്‍ താല്പര്യം ഇല്ലാതെ അലഞ്ഞു നടക്കുക, സസ്പെന്‍ഷന്‍, ഡിസ്മിസല്‍, വിജിലന്‍സ് അന്വേഷണത്തില്‍ അപമാനം, രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ തൊഴില്‍ നഷ്ടം എന്നിവയും ഫലമാണ്.
6. രാജ്യാധികാരം ലഭിക്കുകയും അപമാനിതനായി പുറത്ത് പോകുകയും ചെയ്യുക, ശക്തമായ വ്യക്തിത്വം ഉണ്ടെങ്കിലും ഒന്നിലും ശോഭിക്കാനാകാതെ നിരാശപ്പെടുക, രാഷ്ട്രീയ ജീവിതത്തില്‍ ഒറ്റപ്പെടുക, അഴിമതിക്കാരന്‍ എന്ന പേര് പതിയുക എന്നിവയും ഫലമാണ്.

കാലസര്‍പ്പദേഷം (യോഗം) പ്രധാനപ്പെട്ട കാഠിന്യ ഭാവങ്ങള്‍:-
രാഹു ലഗ്നത്തിലും കേതു ഏഴിലും നില്‍ക്കുന്ന കാലസര്‍പ്പയോഗം വളരെ അപകടം നിറഞ്ഞതാണ്. ഇണയുടെ നാശം, സന്താന നാശം, സ്വത്ത് നാശം, കടുത്ത നിരാശാബോധം അത്യാഹിതങ്ങള്‍ എന്നിവ ഫലം.
രാഹു ലഗ്നത്തിന്‍റെ 2ലും കേതു 8 ലും വരുന്ന ഗുളിക കാലസര്‍പ്പയോഗം, വാസുകീ കാലസര്‍പ്പയോഗം, ശംഖപാല കാലസര്‍പ്പയോഗം, പമ്പ കാലസര്‍പ്പയോഗം, മഹാപമ്പകാലസര്‍പ്പയോഗം ഇവ 6 ഉം ആണ് വളരെയധികം അപകടം നിറഞ്ഞത്. മറ്റുള്ളവ അത്രത്തോളം ദോഷകരമല്ല. പരിഹാരം ശിവ ഭജനം.
കാലസര്‍പ്പദോഷം രൂക്ഷമാകുന്ന മറ്റ് ഗ്രഹയോഗങ്ങള്‍:-
∙രാഹു + കേതുക്കള്‍ക്ക് ഒപ്പം ചൊവ്വ, ശനി, രവി, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ വരിക.
∙അനുകൂല ഫലം നല്‍കുന്ന ഗ്രഹങ്ങള്‍ രാഹു + കേതുക്കളോടൊപ്പമോ ദൃഷ്ടിയിലോ വരിക.

ജാതകത്തില്‍ സൂര്യന്‍, ചന്ദ്രന്‍, ശനി, ചൊവ്വ എന്ന ഗ്രഹങ്ങളുടെ സ്വന്തം രാശികള്‍ ആയ ചിങ്ങം, കര്‍ക്കടകം, മേടം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ രാഹു + കേതുക്കള്‍ വരിക.
∙ജാതകത്തില്‍ കാലസര്‍പ്പയോഗം വരിക. കാര്യങ്ങള്‍ കുഴപ്പത്തില്‍ ആകും.
∙രാഹു കേതുക്കളുടെ ദശ, അപഹാരം, ഛിദ്രം എന്നിവ വരുന്ന കാലത്ത് കാലസര്‍പ്പയോഗം തീവ്രത പ്രാപിക്കും.
∙ഗോചരാല്‍ കാലസര്‍പ്പയോഗം ഉണ്ടാകുന്ന കാലത്തും ദോഷത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും.
∙ സൂര്യന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ 1 . 5 . 9 രാശികളില്‍ രാഹു + കേതുക്കള്‍ വന്നാലും ദോഷം കൂടും.
∙കാലസര്‍പ്പയോഗം വ്യക്തിയെ വളരെ പെട്ടെന്ന് ഉന്നതിയില്‍ എത്തിക്കുകയും തുടര്‍ന്ന് താഴേയ്ക്ക് പതിപ്പിക്കുകയും പൊതുജന മധ്യത്തില്‍ അപഹാസ്യനാകുകയും ചെയ്യും.
∙എന്നാല്‍ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ വരുന്ന രാഹു +കേതുക്കള്‍ കാളസര്‍പ്പയോഗത്തില്‍ നിന്നാലും ഗുണഫലം നല്‍കുന്നത് കാണാം. പരസ്പര ദൃഷ്ടിയാണ് അഭികാമ്യം. രാഹുവിന്‍റെ ആക്രമണം ദീര്‍ഘവും, കേതുവിന്‍റെത് ഹ്രസ്വവും ആയിരിക്കും. ജാതകത്തില്‍ പഞ്ചമഹാ പുരുഷയോഗങ്ങള്‍, ഗജകേസരീയോഗം, ശരഭയോഗം, മറ്റ് രാജയോഗങ്ങള്‍ ഉണ്ടെങ്കില്‍ കാലസര്‍പ്പയോഗത്തിന്‍റെ ശക്തി ക്ഷയിക്കും.
∙കാലസര്‍പ്പയോഗം ഉള്ള വ്യക്തി, തനിക്കും കുടുംബത്തിനും, സമൂഹത്തിനും, രാജ്യത്തിനും ഹാനികരങ്ങളായ തീരുമാനങ്ങള്‍ എടുക്കും.
∙രാഹുവും + ശനിയും ചേര്‍ന്ന് ഏത് രാശിയിലേയ്ക്ക് ദൃഷ്ടി ചെയ്യുന്നുവോ ആ രാശിയുടെ ഗുണങ്ങള്‍ ഇല്ലാതാകും.
∙രാഹുകേതുക്കള്‍ക്ക് പുറത്തായി ലഗ്നം വരുന്ന കാലസര്‍പ്പയോഗത്തില്‍ ഈ ദോഷത്തിന്‍റെ തീവ്രത കുറയും.
∙രാഹു + മേടം, ഇടവം, കര്‍ക്കടകം രാശികളുമായി ബന്ധപ്പെട്ട് ലഗ്നത്തിന്‍റെ 3.6 ഭാവങ്ങളില്‍ നിന്നാല്‍ ഗുണപ്രദമായ ഫലം നല്‍കും.
∙ശനി, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സ്വക്ഷേത്ര രാശികളുമായി ബന്ധപ്പെട്ട് രാഹുവിന് 10 ഭാവ സ്ഥിതിയോ ദൃഷ്ടിയോ വരുന്നത് തൊഴില്‍ നാശത്തിനും അപകീര്‍ത്തിക്കും കാരണമാകും. പ്രസ്തുത രാശികള്‍ 7-ാം ഭാവം ആയി വന്നാല്‍ ദാമ്പത്യ നാശം വരും.
∙രാഹു +ശനി -ചൊവ്വ, യോഗം, ദൃഷ്ടി എന്നിവ അപകടം, ക്രിമിനല്‍ സ്വഭാവം എന്നിവയ്ക്ക് ഇടയാണ്. രാഹുവോ- ചൊവ്വയോ ലഗ്നത്തിന്‍റെ 3 ല്‍ വരികയും കാലസര്‍പ്പയോഗം ഉണ്ടായിരിക്കുകയും ചെയ്താല്‍ അപകടത്തില്‍പെട്ട് രോഗിയായി മാറും, സഹോദര നാശവും, സുഹൃത്ത് നാശവും ഉണ്ടാകും. ഈ ദോഷങ്ങള്‍ക്ക് ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കാവുന്നതാണ്.
കാലസര്‍പ്പയോഗം പൊതു അനുഭവഫല യോഗഫലങ്ങള്‍:-
ഭയം, സുരക്ഷിത സാഹചര്യത്തിലും ഭീതി, മന:ശ്ശാന്തിയില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സന്താന ദുരിതം, ദീര്‍ഘകാല രോഗങ്ങള്‍, സമ്പത്തും സല്‍പ്പേരും പെട്ടന്ന് നഷ്ടപ്പെടുക, ഓരോ കാലത്തും കിട്ടേണ്ട പരിഗണനയും അവസരവും കിട്ടാതെ പോകും. പരാശ്രയ ജീവിതം, അവസര നഷ്ടം, സന്താനങ്ങളാല്‍ അപമാനം, സന്താനങ്ങളുടെ അനുസരണയില്ലായ്മ, ദാമ്പത്യപ്രശ്നങ്ങള്‍, ജീവിതത്തില്‍ ഉടനീളം പ്രതിസന്ധികള്‍, ഉപജീവന പ്രശ്നങ്ങള്‍, തൊഴില്‍കുഴപ്പം, സാമൂഹ്യ ജീവിത പരാജയം, ഉയരം ഉള്ള സ്ഥലത്ത് കയറാനുള്ള ഭയം, മറ്റുള്ളവര്‍ സ്പര്‍ശിക്കുന്നതില്‍ അസഹ്യത, സര്‍പ്പഭയം, ജീവികളോട് ഭയം.
രാഹുകേതു സര്‍പ്പദോഷനിവാരണ പൂജയ്ക്കായി കാലഹസ്തിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. പൂര്‍ണ്ണ സ്നാനം (തലവഴി കുളിച്ച്) നടത്തിയ ശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് ശുദ്ധ ഭക്ഷണം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുക. പ്രഭാത സമയത്തോ രാഹുകാലത്തോ സ്വന്തം ജന്മ നക്ഷത്ര ദിവസം വരുന്ന ദിവസമോ, അമാവാസി, പൗര്‍ണ്ണമി എന്നിവ വരുന്ന ദിവസമോ പൂജ നടത്തുന്നതാണ് ഉത്തമം.
കാലസര്‍പ്പയോഗത്തെപ്പറ്റി പഠിച്ചിട്ടുള്ള ഒരു ഉത്തമ ജ്യോത്സ്യനെ സമീപിച്ച് കാലസര്‍പ്പയോഗമോ, കടുത്ത രാഹു ദോഷമോ ഉണ്ടെങ്കില്‍ മാത്രം രാഹു + കേതു സര്‍പ്പദോഷ (ആശീര്‍വാദ) നിവാരണ പൂജ നടത്തിയാല്‍ മതി. രാഹുര്‍ ദശയുടെ ദശാസന്ധി കാലത്തും മേല്പറഞ്ഞ പൂജ നടത്താവുന്നതാണ്. ശിവനില്‍ പൂര്‍ണ്ണമായി ആത്മസമര്‍പ്പണം ചെയ്ത് ഭക്തിയോടും വിശ്വാസത്തോടും ആത്മാര്‍ത്ഥതയോടും കൂടി വേണം പൂജ നടത്താന്‍. സ്ത്രീകള്‍ മാസമുറ കഴിഞ്ഞ് 8-ാം നാള്‍ മുതല്‍ക്ക് ഈ പൂജ നടത്താം. കുട്ടികള്‍ക്ക് 10 വയസ്സു കഴിഞ്ഞ് രാഹു + കേതു പൂജ നടത്തുന്നതാണ് ഉത്തമം.
കാലഹസ്തിയില്‍ രാഹു + കേതു ആശീര്‍പാദ പൂജ കഴിഞ്ഞ് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ പാടില്ല എന്നാണ് ആചാരം. മറ്റുള്ളവരുടെ വീടുകളിലും പോകരുത്. കാലഹസ്തിയിലെ ശിവക്ഷേത്ര സന്നിധിക്ക് അകത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. ഹോട്ടലുകളില്‍ താമസിക്കാം. കാലസര്‍പ്പദോഷ നിവാരണ പൂജയും രുദ്രാഭിഷേകം കാലഹസ്തിയില്‍ നടത്തിയ ശേഷം വീട്ടില്‍ തിരിച്ച് എത്തിയ ശേഷം കുളികഴിഞ്ഞ് മറ്റ് ക്ഷേത്രങ്ങളില്‍ പോകാവുന്നതാണ്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ രാഹു + കേതു ദോഷ നിവാരണ പൂജകള്‍ നടത്തരുത്. സര്‍പ്പ ക്ഷേത്രങ്ങളില്‍ സാഷ്ടാംഗം നമസ്കരിക്കരുത്. തലയിലും ശരീരത്തിലും എണ്ണ പുരട്ടിക്കൊണ്ട് രാഹു+ കേതു സര്‍പ്പ ദോഷ നിവാരണ പൂജയ്ക്ക് പോകരുത്. ഇത് മറ്റു നാഗരാജ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് പോകുന്നവരും പാലിക്കേണ്ടതാണ്. കാലഹസ്തിയില്‍ രാഹു+ കേതു ദോഷനിവാരണ പൂജ കഴിഞ്ഞ് വസ്ത്രങ്ങള്‍ ക്ഷേത്രത്തിലോ, താമസസ്ഥലത്തോ ഉപേക്ഷിക്കേണ്ടതില്ല. അത് ആചാരത്തിന്‍റെ ഭാഗമല്ല.
രാഹു+ കേതു പൂജയ്ക്കോ കാലഹസ്തി ദര്‍ശനത്തിന്‍റെ പ്രത്യേക വസ്ത്ര ധാരണ രീതികള്‍ ഇല്ല. എന്നാല്‍ രുദ്രാഭിഷേകത്തിന് പുരുഷന്മാര്‍ മുണ്ട് (വേഷ്ടി) ഉടുത്തുകൊണ്ടു പോകണം എന്ന ആചാരം ഉണ്ട്. സ്ത്രീകള്‍ക്ക് ചുരിദാര്‍, സാരി എന്നിവ ആകാം. പൂജാ കാര്യങ്ങളില്‍ സഹായിക്കുവാന്‍ ഈ ക്ഷേത്രത്തില്‍ അംഗീകൃത ഗൈഡുമാരുടെ സേവനം ലഭ്യമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ ആശയവിനിമയം നടത്താവുന്നതാണ്. രാഹു-കേതു പൂജകള്‍ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. ആദ്യം രാഹു+ കേതു സര്‍പ്പദോഷ നിവാരണ പൂജ നടത്തുക. തുടര്‍ന്ന് രുദ്രാഭിഷേകവും. 1500, 2500 രൂപ ഫീസ് നിരക്കില്‍ ഉള്ള രാഹു+ കേതു പൂജകള്‍ ആണ് ഉത്തമമായി കാണുന്നത്. രുദ്രാഭിഷേകം 600 രൂപ. ക്ഷേത്രത്തില്‍ നിന്ന് തരുന്ന പ്രസാദങ്ങള്‍ വീട്ടില്‍ കൊണ്ടു വരേണ്ടതാണ്. രുദ്രാഭിഷേക സമയത്ത് ക്ഷേത്രത്തില്‍ നിന്നു തരുന്ന വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലഹസ്തി ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധപ്പെടുക. ക്ഷേത്ര സംബന്ധമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളും എതിര്‍വാദങ്ങളും കാലസര്‍പ്പയോഗത്തെക്കുറിച്ചും കാലഹസ്തിയിലെ പൂജകളെക്കുറിച്ചും പ്രചരിക്കാറുണ്ട്. 1 മുതല്‍ 6 വരെയുള്ള കാലസര്‍പ്പയോഗങ്ങള്‍ വളരെ അപകടകരമാണ്. 7 മുതല്‍ 12 വരെ അത്ര ദോഷം ഉള്ളതല്ല.
ആദ്ധ്യാത്മിക ഗ്രൂപ്പിലേക്ക് നിങ്ങളുടെ വിശ്വാസികളായ സുഹൃത്തുക്കളെ കൂടി സ്വാഗതം ചെയ്യുക
https://www.facebook.com/groups/1334864513251068/
കാലസര്‍പ്പദോഷ നിവാരണത്തിനായി പറയപ്പെടുന്ന ചില അനുഷ്ഠാന പൂജകള്‍
രാഹുവിന്‍റെ ധാന്യമായ ഉഴുന്ന് ഞായറാഴ്ച രാഹു കാല സമയത്ത് 3 പ്രാവശ്യം തലയ്ക്ക് ചുറ്റി ഒഴുകുന്ന ജലത്തിലോ വീടിന്‍റെ വടക്കു വശത്തോ ഉപേക്ഷിക്കുക. ഉഴുന്ന് ദാനം ചെയ്യുക. നാഗപഞ്ചമി ദിവസം അല്ലെങ്കില്‍ കൃഷ്ണപഞ്ചമി ദിവസം ഉപവസിച്ച് 1008 സംഖ്യ നാഗഗായത്രി ജപിക്കുക. ഗുരു ഉപദേശ പ്രകാരം കാലസര്‍പ്പയോഗം മാറാന്‍ ആന്ധ്രാപ്രദേശിലെ ശ്രീ കാളഹസ്തി, തമിഴ്നാട്ടിലെ രാമേശ്വരം, രാഹുക്ഷേത്രമായ തിരുനാഗേശ്വരം, കേതു ക്ഷേത്രമായ കീഴ്പെരുമ്പള്ളം, തിരുച്ചെങ്കോട്, ദക്ഷിണ കാളഹസ്തി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ നാഗര്‍കോവിലിലെ നാഗരാജക്ഷേത്രം, കര്‍ണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നാഗപഞ്ചമി ദിവസമോ, മഹാശിവരാത്രിക്ക് മുന്‍പ് ഉള്ള (തലേ ദിവസം) ദിവസമോ തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസമോ ആയില്യം നക്ഷത്ര ദിവസമോ നടത്താം.
ഗോചര കാലത്ത്: രാഹു+കേതു കാലസര്‍പ്പയോഗത്തെ പ്രാപിക്കുന്ന കാലത്തോ അമാവാസി, പൗര്‍ണ്ണമി, ബുധനാഴ്ച എന്നിവ വരുന്ന ദിവസമോ, സൂര്യഗ്രഹണമോ- ചന്ദ്രഗ്രഹണമോ വരുന്ന ദിവസങ്ങളിലോ മേല്പറഞ്ഞ പൂജകള്‍ നടത്തുക.
കാലസര്‍പ്പ യോഗത്തിന്‍റെ തീവ്രത കുറയ്ക്കാം എന്നല്ലാതെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കും എന്നു പറയാന്‍ ആകില്ല. വര്‍ത്തമാന ഭാവികാലങ്ങളില്‍ ദുരിതം കൂടുന്നത് തടയാന്‍ മേല്പറഞ്ഞ പൂജകളും ആചാരങ്ങളും സഹായിക്കും. രത്ന ശാസ്ത്രപ്രകാരം നവരത്ന മോതിരം ധരിക്കുക. ലഗ്നാധിപയോഗകാരക, ലഗ്നാധിപ മിത്ര എന്ന വിധം ഭാഗ്യരത്നങ്ങള്‍ ധരിക്കുക. ഗരുഢപഞ്ചാക്ഷരീമന്ത്രം ജപിക്കുക.
ഏറ്റവും ചുരുങ്ങിയ പരിഹാരമായി നിര്‍ദ്ദേശിക്കാന്‍ ഉള്ളത് ശിവക്ഷേത്ര ദര്‍ശനവും, നമ:ശിവായ എന്ന മന്ത്രം 108 സംഖ്യ ദിവസേന ശുദ്ധിയോടെ ജപിക്കുകയും ചെയ്യുക.
രാഹു-കേതുക്കളുടെ വക്ര സഞ്ചാരത്തിനിടയില്‍ ഗോചരകാലത്ത് കാലസര്‍പ്പയോഗം ഉണ്ടാകുമ്പോള്‍ കാലസര്‍പ്പയോഗം ജാതകാല്‍ ഉള്ളവരുടെ കഷ്ടപ്പാടുകള്‍ ഏറിവരും- ശിവ ഭജനം ഇക്കാലത്ത് നടത്തുക. രാഹു+കേതുക്കള്‍ക്ക് രാത്രിയില്‍ ബലം വരുന്നതിനാല്‍ കാലസര്‍പ്പയോഗം ഉള്ളവര്‍ രാത്രികാലത്ത് സുരക്ഷിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്. അലഞ്ഞു തിരിഞ്ഞു നടക്കരുത്. ദുരൂഹമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കരുത്. ഒറ്റ തിരിഞ്ഞ യാത്രകളും ഒറ്റപ്പെട്ടുള്ള ജീവിതവും ഒഴിവാകുന്നതും നല്ലതാണ്. മദ്യം, മയക്കുമരുന്ന്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞ് ജീവിക്കുക. കാര്യങ്ങള്‍ സുതാര്യമായ വിധം നടത്തുക. സത്കര്‍മ്മങ്ങള്‍ നടത്തുക. ജാതകം വിശദമായി പരിശോധിച്ച് വിധി പ്രകാരം ഉചിതമായ പരിഹാരങ്ങള്‍ നടത്തി ജീവിതത്തില്‍ മുന്നേറുക. ബോധത്തോടെ ജീവിക്കുക. നിഷ്ഠയോടെ ഇഷ്ടദേവനെ ആരാധിക്കുക. വൈകാരികതയ്ക്ക് അടിമപ്പെടാതെ പ്രായോഗികമായി ജീവിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ വിഷയത്തില്‍ പ്രാവീണ്യം നേടിയവരുടെ ഉപദേശം തേടി പ്രവര്‍ത്തിക്കുക. ഉചിതമായ ജ്യോതിഷ ഉപദേശം തേടുക.

സർപ്പശാപം എങ്ങനെ അകറ്റാം

സർപ്പശാപം എങ്ങനെ അകറ്റാം?🕉
ശാപങ്ങൾ പലതുണ്ട്, ഒരു പഴയ ശ്ലോകത്തിൽ ഇങ്ങിനെ പറയുന്നു,
ഗുരു ദേവ ദ്വിജഃ അത്യുഗ്ര
സർപ്പശാപാപിചാരത
ജാതകം ഭിദ്യതേ ന്യൂനം
നോ ചേതത്തൽ പ്രതിക്രിയാ
ഗുരു, ദേവൻ, ബ്രാഹ്മണൻ, ആഭിചാരം, സർപ്പശാപം മുതലായവ ഉള്ളവർക്ക് ജാതകത്തിൽ എത്ര യോഗങ്ങളുണ്ടായാലും എത്ര നല്ല ദശ വന്നാലും അനുഭവയോഗ്യമാവുകയില്ല. ഈ പഞ്ച വിധ ദോഷങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യം ഉള്ളത് സർപ്പശാപ ദുരിതമാണ്.
സർപ്പങ്ങൾ ഭാരതീയ പാരമ്പര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു, മനുഷ്യർ ജീവിതത്തിൽ ഉയർന്ന നിലയിലെത്താൻ ആഗ്രഹിക്കുന്നു. ആഗ്രഹത്തെയാണ് സർപ്പത്തോട് ഉപമിക്കുന്നത്. സർപ്പം ജീവശക്തി മുകളിലേക്ക് സഞ്ചരിച്ചു സഹസ്രഹാര ചക്രത്തെ ഉദ്യമിപ്പിക്കുന്ന കുണ്ഡലിനീ ശക്തിയുടെ പ്രതീകം സർപ്പമാണ്.
പാശ്ചാത്യര്‍ സര്‍പ്പങ്ങളെ ശത്രുക്കളായി കരുതുന്നു. കാരണം പ്രപഞ്ചത്തിലെ ആദ്യത്തെ സ്‌ത്രീയായ ഹവ്വയെ തിന്മയുടെ കനിയായ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചത്‌ സര്‍പ്പമാണെന്ന്‍ അവര്‍ വിശ്വസിക്കുന്നു. ആദാമിനും ഹവ്വക്കും ഇടയില്‍ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നില്ല. സര്‍പ്പം ബുദ്ധിശാലിയായ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിച്ചു. മനുഷ്യവര്‍ഗത്തിന്‌ വിത്തുപാകിയത്‌ അപ്പോഴാണ്‌. അതുകൊണ്ട്‌ ഭൂമിയില്‍ ജീവന്‍ ഉണ്ടാക്കിയത്‌ ഈശ്വരനാണെന്നു സമ്മതിക്കുന്നുവെങ്കില്‍ അതു വര്‍ദ്ധിക്കുവാന്‍ സഹായിച്ചത്‌ സര്‍പ്പമാണ്‌ എന്നു സമ്മതിക്കണമല്ലോ. ഈ രീതിയില്‍ നോക്കുമ്പോള്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌ എന്നു വേണം കരുതാന്‍. ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാത്തവര്‍ സര്‍പ്പത്തെ ചെകുത്താന്‍റെ ആളായിട്ടു കരുതുന്നു. സര്‍പ്പത്തെ വിശുദ്ധ ജീവിയായി കരുതുന്നത്‌ ഭാരത പാരമ്പര്യമാണ്‌. അതുകൊണ്ടാണ്‌ ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ സര്‍പ്പ ശില്‍പങ്ങളുള്ളത്‌. മനുഷ്യവര്‍ഗത്തിന്‍റെ പരിണാമ വളര്‍ച്ചയില്‍ സര്‍പ്പത്തിനു മുഖ്യപങ്കുണ്ട്‌. അതുകൊണ്ട്‌ പാമ്പുകളെ ചെകുത്താന്‍റെ ദൂതന്മാര്‍ എന്നു പറയുന്നത്‌ അജ്ഞാനമാണ്‌. മനുഷ്യ വംശത്തില്‍ വര്‍ദ്ധനവുണ്ടാകണമെന്ന്‍ ഈശ്വരന്‍ കരുതിയിരുന്നില്ലെങ്കില്‍ സര്‍പ്പത്തെക്കൊണ്ട്‌ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിക്കില്ലായിരുന്നു. അങ്ങനെ, ജീവിതം തന്നെ ഈശ്വരന്‍റെ സൃഷ്‌ടിയാണെങ്കില്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണ്‌”.
ഈ ദൂതന്മാർ അധിവസിക്കുന്ന ഭൂമി പരശുരാമന്റെ അപേക്ഷപ്രകാരം തങ്ങളുടെ ഭൂമി മനുഷ്യർക്കധിവാസിക്കാനായി ചില നിബന്ധനകളോടെ വിട്ടുനല്കിയത്. അത് നമ്മുടെ മുത്തശ്ശന്മാരുടെ കാലഘട്ടം വരെ സർപ്പക്കാവുകളായും സർപ്പകുളങ്ങളായും സർപ്പാതറയായും പല രൂപങ്ങളിൽ നിലനിന്നു പോന്നിരുന്നു. അതവർക്ക് തലമുറകൾ നിലനിർത്താൻ ഊർജ്ജശ്രോതസ്സായി പരിണമിച്ചിരുന്നു. സന്താനദുരിതത്തിന്റെ ദുരിതം പേറുന്നവരുടെ കുടുംബങ്ങൾ സർപ്പക്കാവുകൾ ഉപേക്ഷിച്ചവരോ നശിപ്പിച്ചവരോ ആയിരിക്കുമെന്നത് തീർച്ചയാണ്.
സര്‍പ്പങ്ങള്‍ എങ്ങനെ ശപിക്കും?
ശാപം എന്നാല്‍ ഒരു തരം പ്രതി പ്രവര്‍ത്തനം ആണ് . മനുഷ്യ൯ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും, ഈ പ്രതി പ്രവര്‍ത്തനം ഉണ്ട്. നമ്മുടെ മനസ്സിനെ നിരന്തരമായി വിഷമിപ്പിക്കുന്ന ഒരാള്‍ക്കെതിരെ, നമ്മുടെ മനസ്സിലുണ്ടാകുന്ന, വിദ്വേഷം ഒരു നെഗറ്റിവ്വ് ഊര്‍ജ്ജമായി രൂപപ്പെടുകയും, അത് മറ്റേ വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മനുഷ്യന് മനസ്സുള്ളതുപോലെ സര്‍പ്പങ്ങള്‍ക്ക് മനസ്സുണ്ടോ ? സത്യത്തില്‍ എനിക്ക് ഉത്തരം അറിയില്ല. എന്റെ നാട്ടില്‍ കാവുകള്‍ ഏറെയുണ്ട്. അതിലേറെ നാഗങ്ങളും. അവിടെ നടക്കുന്ന, ആരാധന സമ്പ്രദായങ്ങളില്‍, ഒരിക്കല്‍ പോലും, നാഗങ്ങളുടെ സാന്നിധ്യം തടസ്സമായിട്ടില്ല. വളരെ ആഗ്രഹിച്ചു നോക്കിയാല്‍ എവിടെയും നാഗത്തെ കാണുകയും ചെയ്യാം .
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണ് എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാവും, വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി, സ്ഥാപിക്കുമ്പോള്‍ പോലും നാഗ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. മറ്റു ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും ഏറെ വിഭിന്നമാണ് നാഗാരാധന. പുണ്യം ചെയ്ത്‌ പല കുടുംബങ്ങളിലും, ധര്‍മ്മ ദൈവമായി സര്‍പ്പ ദൈവങ്ങള്‍ എത്താറുണ്ട്. ഒരു കാര്യം ഉറപ്പാണ്, ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ, ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും, പി൯ തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം ഞാ൯ കണ്ടിട്ടുണ്ട്.
പലരും ചോദിക്കാറുണ്ട് ഞങ്ങൾ പ്രതിഷ്ഠിച്ച സർപ്പങ്ങലല്ല ഭൂമിയിലുള്ളത്, പണ്ടവിടം ഉപേക്ഷിച്ചുപോയ ബ്രാഹ്മണന്മാരുടെയോ 68ലെ ഭൂനിയമം വന്നപ്പോൾ കുടികിടപ്പായി കിട്ടിയ ഭൂമിയിലെ സർപ്പക്കാവുകളെ പരിപാലിക്കേണ്ടതുണ്ടോ?
ഇതിന്റെ ഉത്തരം ഏതെന്നാൽ സർപ്പം പൂച്ച പട്ടി ആന ഇവർ നാലുപേരും വീട്ടിൽ ഓമനിച്ചു വളർത്തുന്നുണ്ടെന്നു വിചാരിക്കുക, യജമാനൻ ഭൂമി ഉപേക്ഷിച്ചു പോയാൽ മേല്പറഞ്ഞ പട്ടിയും ആനയും വ്യക്തിബന്ധികൾ ആയതിനാൽ അവർ കൂടെ പോകുകയും സ്ഥല ബന്ധികളായ സർപ്പവും പൂച്ചയും അവിടെ തുടരുകയും ചെയ്യും. അതിനാൽ ആ സ്ഥലത്തു വന്നു പാർക്കുന്നവർ അവരെ നോക്കാൻ ബാധ്യസ്ഥരാണ്. കൂടാതെ ശപിക്കാനുള്ള കഴിവ് ദൈവങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്, ആഗ്രഹങ്ങളുടെയും ദേഷ്യത്തിന്റെയും പ്രതീകങ്ങളായതിനാലാണ് ഇവർക്ക് ആ കഴിവ് ലഭിച്ചത്.
ജാതകങ്ങളിലെ, സര്‍പ്പ സ്ഥിതി - പലപ്പോഴും അവിശ്വസനീയമായ ഒരു മു൯കാല ആരാധന ക്രമത്തിലേക്ക് നമുക്കറിയാ൯ പറ്റാത്ത ഒരു കാലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്. മനസ്സിന്റെ ജിജ്ഞാസ കൊണ്ടു പലപ്പോഴും ഞാ൯ ഒരു ജാതകത്തിലെ സര്‍പ്പ സ്ഥിതിയുടെ പുറകെ പോയപ്പോഴൊക്കെയും പണ്ട് എപ്പഴോ പ്രതാപത്തിലായിരുന്ന ഒരു കാവിന്റെ ശുഷ്കിച്ച അവസ്ഥ കാണാനായിട്ടുണ്ട്. അങ്ങോട്ടേയ്ക്ക് എന്നെ നയിച്ച ശക്തി ഏതാണ് എന്ന് ചിന്തിച്ചതില്‍ രണ്ടഭിപ്രായമെനിക്കില്ല നാഗ ദൈവങ്ങള്‍ തന്നെ.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്കറിയില്ല അതെന്നെ വിഷമിപ്പിക്കാറുമില്ല. അതുകൊണ്ടു തന്നെ പറയാം നാഗ ദൈവങ്ങള്‍ സത്യങ്ങളാണ്. നിത്യമായ സത്യം. അതുകൊണ്ട് സര്‍പ്പം നമ്മോടു കാര്യങ്ങള്‍ പറയും. അതിനുള്ള തെളിവും തരും സത്യം. പക്ഷെ ആ അടുപ്പത്തിന് നമ്മുടെ ഭക്തിയുടെ ആഴം ഒരു ഘടകം ആണ്. നല്ല ഭക്തി അതായത്‌ ഭഗവനോട് എത്ര മാത്രം താദ്ദാമ്യം പ്രാപിക്കുന്നുവോ അതനുസരിച്ച് ഈ സത്യങ്ങള്‍ ബോധ്യപ്പെടും.
ജാതകത്തിലെ 6,8,12 ഭാവങ്ങളെ അനിഷ്ട ഭാവങ്ങള്‍ എന്ന്‍ പറയും.
ഇതില്‍ 6 ലോ 12 ലോ നില്‍ക്കുന്ന സര്‍പ്പം, സര്‍പ്പശാപത്തെ കാണിക്കുന്നു. ആ ശാപ കാരണം കണ്ടു പിടിക്കുകയും, പരിഹാരങ്ങള്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് , പ്രശ്നമാര്‍ഗ്ഗത്തേയും കവിടിയേയും ആശ്രയിക്കണം.
രാഹു ദോഷമുള്ളവര്‍ക്ക്‌, പൊതുവെ, ചര്‍മ്മ സംബന്ധ രോഗങ്ങള്‍ ഉണ്ടാവും. മരുന്നു കൊണ്ടു മാറിയില്ലെങ്കില്‍, ജാതകം പരിശോധിച്ച്, പ്രായശ്ചിത്തങ്ങള്‍ ചെയ്തതിനു ശേഷം ചികിത്സിക്കുന്നതാവും ഉത്തമം. സര്‍പ്പദോഷമുള്ളവര്‍ക്ക്‌ സന്താന ക്ലേശം ഉണ്ടാവുമെന്നതില്‍ തര്‍ക്കം ഇല്ല. നല്ലൊരു ജ്യോതിഷിയെക്കണ്ടു പരിഹാരങ്ങള്‍ ചെയ്യണം. ഗര്‍ഭ വിഷയത്തില്‍ ബീജ ദോഷവും, ക്ഷേത്ര ദോഷവും, പ്രധാനമാണല്ലോ. ഈ രണ്ടു ദോഷങ്ങളും പരിശോധിക്കുന്ന വേളയില്‍ അദൃശ്യമായ സര്‍പ്പ സാന്നിധ്യം നമ്മുക്ക് കാണാം. സര്‍പ്പ ദോഷമുള്ള, സ്ത്രീകളില്‍ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങള്‍ എന്നിവ നിരന്തരം ശല്യപ്പെടുത്തുന്നത് കാണാം.
മേല്പ്പറഞ്ഞ രോഗങ്ങള്‍ എല്ലാം വായിക്കുമ്പോള്‍ തന്നെ സര്‍പ്പദോഷത്തിന്റെ ഗൌരവം, അഥവാ സര്‍പ്പശാപം എത്ര ഗൌരവമായാണ് മനുഷ്യനില്‍ പതിക്കുന്നത് എന്ന് മനസ്സിലാക്കാം.
4 ഭാവത്തിലെ രാഹു, ഉന്നത വിദ്യാഭ്യാസം മുടക്കുക മാത്രമല്ല സ്വാഭാവത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ കാരകനാണ് ചന്ദ്ര൯ . ആ ചന്ദ്രനുമായി സര്‍പ്പം അടുത്താല്‍ ജാതക൯ വളഞ്ഞ വഴിയില്‍ മാത്രം ചിന്തിക്കും. പ്രസ്തുതയോഗം മനസ്സിന്റെ താളം തെറ്റിക്കും. തല തിരിഞ്ഞ ചിന്തകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ , യുക്തി വിരുദ്ധ തീരുമാനങ്ങള്‍ , വിഘടനവാദം എന്നിവ ജാതകന്റെ സ്വാഭാവത്തില്‍ രൂപപ്പെടും. അങ്ങനെയുള്ള ഒരു വ്യക്തി സ്വയം നശിക്കുകയും, തന്നോടു കൂടുന്നവരെ കൂടി നശിപ്പിക്കുകയും ചെയ്യും .അങ്ങനെ ഒരാളെ ജീവിത പങ്കാളിയായിക്കിട്ടിയാലോ ?
ദേവ പ്രതിഷ്ഠയുടെ ഇന്ന ദിശകളില്‍ വീടു വരരുത് എന്നു പറയുമ്പോള്‍, സര്‍പ്പങ്ങളുടെ നാലു ഭാഗത്തും ഒരു പ്രത്യേക അകലം വരെ വീടുകള്‍ വരരുത് . കാരണം നാഗത്തിന്‍ നാലുപാടും ദൃഷ്ടിയുണ്ട്.
പരിശുദ്ധിയുടെ പ്രതീകമാണ് സര്‍പ്പം. അതുകൊണ്ട്- തന്നെയാണ് ദേവാദിദേവനായ മഹാദേവന്റെ കഴുത്തിലെ ആഭരണമായി സര്‍പ്പം വിളങ്ങുന്നതും. ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവര്‍ത്തനങ്ങളും, അറിഞ്ഞോ, അറിയാതെയോ ചെയ്യാനിട വന്നാല്‍ സര്‍പ്പ കോപം ഭവിക്കും.
നിഷ്ഠയില്‍ അടിസ്ഥിതമാണ് ജീവിതം. ആ നിഷ്ഠയില്‍, സര്‍പ്പത്തിന്റെ പങ്ക് വളരെ വലുതും. ആയതിനാല്‍ സര്‍പ്പ കോപം വരാതിരിക്കാ൯ ഈശ്വരനോട് പ്രാര്‍ത്ഥിക്കുക. കാരണം തലമുറകളിലൂടെ പകരുന്ന ശാപമാണ് ഫലം. ജാതകത്തില്‍ 7 ആം ഭാവത്തില്‍ നില്‍ക്കുന്ന സര്‍പ്പം സൂചിപ്പിക്കുന്നത്, ആ വ്യക്തിയുടെ കഴിഞ്ഞ ജന്മത്തിലെ മരണം അസ്വാഭാവികം ആയിരുന്നു എന്നത്രേ.രാഹു ബാധാ സ്ഥാനത്ത് നിന്നാല്‍ സര്‍പ്പദോഷം പറയാം.
ഒരു ജാതകത്തിലെ 5 ആം ഭാവം കൊണ്ടാണ്, പൂര്‍വ്വ ജന്മത്തെയും,സന്താനങ്ങളെയും പറ്റി ചിന്തിക്കുന്നത്. ഈ ഭാവത്തില്‍ സര്‍പ്പ സ്ഥിതി വന്നാല്‍ പൂര്‍വ്വ ജന്മത്തില്‍ സര്‍പ്പം ലഗ്നത്തിലായിരുന്നു എന്നു മനസ്സിലാക്കണം. ആ സര്‍പ്പത്തിന്റെ അവസ്ഥയറിഞ്ഞു വേണം പരിഹാരങ്ങള്‍ നിശ്ചയിക്കാൻ. സര്‍പ്പത്തിന്റെ അവസ്ഥ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്, പ്രസ്തുത സര്‍പ്പത്തിന് വ്യാഴബന്ധം വന്നാല്‍ ഉത്തമ സര്‍പ്പം (മണി നാഗം) എന്നും ചന്ദ്രബന്ധം വന്നാല്‍ അധമ സര്‍പ്പം (കരിനാഗം) എന്നും, രാഹുവിന്‌ ശനിബന്ധം വന്നാൽ കല്ലുരുട്ടി സർപ്പമെന്നും, ശുക്രബന്ധം വന്നാൽ പുള്ളുവസർപ്പമെന്നും, രാഹുവിന്‌ രവിബന്ധം വന്നാൽ നാഗരാജാവും, രാഹുവിന്‌ ചന്ദ്ര ശുക്രന്മാരുടെ പൂർണ്ണ ബന്ധം വന്നാൽ നാഗയക്ഷിയും രാഹുവിൽ ചന്ദ്ര കുജന്മാരുടെ ബന്ധംവന്നാൽ നാഗാചാമുണ്ടിയും എന്നീ വ്യത്യസ്ത ശാപങ്ങളാണെന്നു മനസ്സിലാക്കി വ്യത്യസ്ത വഴിപാകുടുകളിൽ പെട്ട സർപ്പബലി, പാൽപ്പായസ ഹോമം, രാഹുവിന്റെ നമസ്കാര വേദമന്ത്രം ഓം കയാനശ്ചിത്ര ആ ഭുവ ഭൂതി സദാവൃധ എന്ന് തുടങ്ങുന്ന ഋക്ക്‌ രാഹുവിന്റെ ദിക്കായ തെക്കു പടിഞ്ഞാറ് ദിക്കു നോക്കി എട്ടുത്തവണ ചൊല്ലി സാഷ്ടാംഗം നമസ്ക്കരിക്കുക. ഉത്തമ സര്‍പ്പദോഷത്തിന് സ്വര്‍ണ്ണ നാഗ രൂപവും, അധമ സര്‍പ്പ കോപത്തിന് വെള്ളി, ചെമ്പ്‌ എന്നീ ലോഹത്തിലുള്ള നാഗരൂപവും, മുട്ടകളുമാണ് പരിഹാരം. അവ എത്ര എണ്ണം വേണം എന്നത്‌ ഒരു ദൈവജ്ജനെക്കണ്ട് തീരുമാനിക്കുന്നതാണ് ഉത്തമം.
രാഹു 4-ല്‍ നിന്നാല്‍ ചിത്ര കുടം കെട്ടിച്ച്, പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരും. രാഹു ലഗ്നത്തിലോ 7 ലോ നിന്നാല്‍ നൂറും പാലും വഴിപാട് നടത്തണം. 12-ലെ സര്‍പ്പദോഷത്തിന് പുള്ളുവ൯ പാട്ട്, കളം വരച്ച് സര്‍പ്പം തുള്ളല്‍ മുതലായവ ചെയ്യിക്കണം.
സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്, മനസ്സിലാക്കാ൯ ഉത്തമനായ ഒരു ദൈവജ്ജന് മാത്രമേ കഴിയൂ. അങ്ങനെയുള്ള ദൈവജ്ജ൯ ദോഷങ്ങള്‍ കണ്ടുപിടിക്കുകയും, അതിനുള്ള പരിഹാരങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ശാസ്ത്രത്തില്‍ ഓരോ ദോഷത്തിനും, പ്രത്യേകം പരിഹാരങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ജാതകത്തില്‍ എല്ലാ പാപഗ്രഹങ്ങളും കേന്ദ്രത്തില്‍ നില്‍ക്കുന്നതിനെ സര്‍പ്പയോഗം എന്നു പറയുന്നു. ജാതക൯ നിര്‍ധനനും, ദിനനും,സ്വാഭാവ ശുദ്ധിയില്ലാത്തവനുമായി ഭവിക്കും. വീടുവയ്ക്കുവാനായി ഉദ്ദേശിച്ച പുരയിടത്തിനെ 9 വീഥിയായി തിരിച്ചാല്‍, അഞ്ചാമത്തെ വീഥിയെ സര്‍പ്പവീഥിയെന്നു പറയുന്നു. ഗൃഹം ഈ വീഥിയില്‍ കയറിയാല്‍ സര്‍പ്പഭയം ആണ് ഫലം.
സര്‍പ്പ ദ്രേക്കാണങ്ങളില്‍ ജനിച്ചവരെ, സൂഷ്മമായി നിരീക്ഷിച്ചാല്‍, അത്ഭുതകരമായ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. (സര്‍പ്പ ദ്രേക്കാണം - വൃശ്ചികം -1 , കര്‍ക്കിടകം - 2, മീനം - 3 ആം ദ്രേക്കാണം)
ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത.
സര്‍പ്പതാപം മ൯ ജന്മം ഇവയെല്ലാം തന്നെ ബോധ്യപ്പെടാവുന്ന കാര്യങ്ങളാണ്. പക്ഷെ അതിനും ഒരു ഈശ്വരേശ്ച വേണം. തലമുറകള്‍ക്ക്‌ ശേഷവും നമ്മെത്തേടിയെത്തുന്ന സര്‍പ്പം പോലെ -സര്‍പ്പഃ സീരിതേ" എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്ക്കുന്നുവെന്ന് വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്തിയാകുന്നു. സര്‍വ്വശക്തിയായ അനന്തമായ ശക്തിയാണത്. എല്ലായിടത്തും നിറഞ്ഞ് ശക്തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്ക്കുന്നതാണ് അനന്തന്‍.
ഗോളങ്ങളുടെ അനോന്യമുള്ള ആകര്‍ഷണശക്തി, പ്രകൃതിയുടെ ശക്തി, മനുഷ്യന്‍റെ ശക്തി, ശബ്ദശക്തി, ഊര്‍ജ്ജ ശക്തി, വായു ശക്തി, ഈശ്വരനില ശക്തി, ദേവ ബിംബങ്ങളില്‍ നിന്നുള്ള ശക്തി ഈ മഹാശക്തികളെല്ലാം തരംഗമാലകളായാണ് പ്രവഹിക്കുന്നത്. ദേവബിംബത്തിലെ ശക്തിതരംഗം അനുഗ്രഹകലകളായി ഭക്തനിലേയ്ക്ക് എത്തുന്നത് ഇഴയുന്ന സര്‍പ്പത്തെപ്പോലെയാകുന്നു.
പ്രപഞ്ചത്തില്‍ അലമാലകളെപ്പോലെ ശക്തിതരംഗങ്ങള്‍ അലയിളകിമറിയുന്നു. ആകാശഗോളങ്ങളേയും പ്രകൃതിയെ ആകെയും മനുഷ്യരെ ആകെയും സമസ്ത ജീവജാലങ്ങളേയും നേരിട്ട് ദര്‍ശിയ്ക്കുവാന്‍ ആകാത്ത ശക്തിതരംഗങ്ങളാല്‍ അന്യോന്യം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ചിതറി വീഴുന്നവിധം പ്രപഞ്ചശക്തിയായ തരംഗമാലകളില്‍ തങ്ങി ആകാശഗോളങ്ങളോടൊപ്പം ഭൂഗോളവും നിലകൊള്ളുന്നു. ശക്തിതരംഗങ്ങളുടെ എണ്ണവും ബലവും ഒരുകാലത്തും നിര്‍ണ്ണയിക്കുവാനാകുന്നതല്ല.
ദേവന്മാരിലെല്ലാം നാഗബന്ധം കാണുന്നുണ്ട്. അത് ദേവനോടുള്ള പ്രപഞ്ചശക്തി ബന്ധത്തെ സൂചിപ്പിയ്ക്കുന്നതാണ്. ആയിരമായിരം പത്തികള്‍ വിരിച്ചു നില്‍ക്കുന്ന നാഗത്തെപ്പോലെ ഇളകിപുളഞ്ഞ് മറിയുന്ന പ്രപഞ്ചമഹാശക്തിയില്‍ തങ്ങിനില്‍ക്കുന്നു ആകാശഗോളങ്ങളും നക്ഷത്രജാലകങ്ങളും. അവയെ പ്രപഞ്ചത്തിലെ അപാരമായ ശക്തിബന്ധത്താല്‍ അന്ന്യോന്ന്യം ആകര്‍ഷിച്ചുനിര്‍ത്തിയിരിക്കുന്നു. തരംഗമാലകളുടെ ശിരസ്സില്‍ തങ്ങി ആകര്‍ഷണത്തില്‍പ്പെട്ട് ഭൂഗോളവും നിലകൊള്ളുകയാണ്. സങ്കല്പാതീതമായ ആകര്‍ഷണശക്തികൊണ്ട് ഈ പ്രപഞ്ചം നിത്യമായിതീരുന്നു. ഇളകിമറിയുന്ന ശക്തി തരംഗങ്ങളില്ലെങ്കില്‍ ബ്രഹ്മാണ്ഡം ഉണ്ടാകുന്നതല്ല, നിലനില്‍ക്കുകയുമില്ല. ഭാരതത്തിലെ ഋഷിമാര്‍ മുന്‍കൂട്ടി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു.
ഈ ശക്തി വിശേഷത്തെ മനുഷ്യര്‍ ദേവനായി ആരാധിയ്ക്കുന്നു. നാഗരൂപത്തില്‍ ദേവാലയങ്ങളുടെ അതിര്‍ത്തിയ്ക്ക് പുറത്ത് കാവും നാഗദേവനും ഒക്കെയുണ്ട്. പഴയ തറവാടുകളിലും പ്രകൃതിയ്ക്കിണങ്ങിയ കാവുകളും കുളങ്ങളും ഉണ്ടായിരുന്നു. കേരളത്തനിമയും മണ്ണിന്‍റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പത്താന്‍പ്പാട്ടു സര്‍പ്പംതുള്ളലും ഇന്ന് പഴംകഥകള്‍. അപൂര്‍വ്വമായി മാത്രം ഏതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പാരമ്പര്യം തുടിയ്ക്കുന്നുണ്ടാകാം. പ്രകൃതിയുടെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. അത് സൗന്ദര്യമാകുന്നു.
ഭാവനകളിലൂടെയും സങ്കല്പങ്ങളിലൂടെയും വിശ്വാസത്തിന്‍റെ മണം പുരട്ടിയ ഈശ്വരസങ്കല്പങ്ങള്‍ കേരളത്തിനും ഭാരതത്തിനും അഴകൊഴുക്കിയിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികന്മാരായ ഗുരുക്കന്മാര്‍ മണ്ണിനെ മാത്രമല്ല പ്രകൃതിയേയും സ്നേഹിച്ചു. ആരാധിച്ചു, ഈശ്വരനായി കണ്ടു..

സർപ്പക്കാവുകളും നാഗാരാധനയും

സർപ്പക്കാവുകളും നാഗാരാധനയും
പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി. വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു.
കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്. മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. വിഷം തൊട്ട ഒരാൾ വരുന്നതും കാത്ത് അത്താഴം ഉണ്ണാതെ കാത്തിരുന്ന ദിവ്യന്മാരും അന്നു ധാരാളമായിരുന്നു. അത്താഴശേഷം വരുന്ന രോഗി മരിക്കും എന്നും അന്ന് വിശ്വസിച്ചിരുന്നു.
സാക്ഷാൽ മഹാവിഷ്ണു പാലാഴിയിൽ പാമ്പിന്റെ മുകളിൽ ശയിക്കുന്നു. പരമേശ്വരൻ സർപ്പത്തെ കഴുത്തിലും ഗണപതി അരയിലും ധരിക്കുന്നു. മറ്റ് അനേകം ദേവീദേവന്മാരും സർപ്പത്തെ ധരിക്കുന്നു. രാഹുദോഷത്തിനു ശിവനെയാണു പ്രീതിപ്പെടുത്തേണ്ടത്. കേതുദോഷത്തിനു ഗണപതിയെയും. സർപ്പക്കാവുകളോ സർപ്പങ്ങളെയോ നശിപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ സർപ്പബലി പോലുള്ള പരിഹാരങ്ങൾ നടത്തേണ്ടി വരും. അല്ലാത്തപക്ഷം അനേകം തലമുറകൾ ദുരിതം അനുഭവിക്കേണ്ടിവരും. നൂറും പാലും നൽകുകയും പാമ്പിൻ പുറ്റും മുട്ടയും വെള്ളിയിലോ സ്വർണത്തിലോ തീർത്ത് സർപ്പക്ഷേത്രങ്ങളിൽ സമർപ്പിക്കുകയും ഒക്കെ ചെയ്യുന്നതും ഒക്കെ പരിഹാരങ്ങളാണ്.
ത്വക്ക് രോഗങ്ങൾ, സന്താനമില്ലായ്മ, നേത്രരോഗങ്ങൾ എന്നിവയ്ക്കു പരിഹാരമായി സർപ്പപ്രീതി വരുത്തുന്നതു നല്ലതാണ്. കന്നി, തുലാം, കുംഭം, മേടം എന്നീ മാസങ്ങളിലെ ആയില്യം നാളിലാണു സർപ്പാരാധകൾ കൂടുതലായും നടത്തുന്നത്. കന്നിമാസ ആയില്യമാണ് ഏറെ വിശേഷമായിട്ടുള്ളത്. മണ്ണാറശാല, പാമ്പുംമേയ്ക്കാട്, ആമേട, വെട്ടിക്കാട്, അനന്തൻകാട്, അനന്തേശ്വരം എന്നിവയാണു കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങൾ. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നാഗപ്രതിഷ്ഠയുണ്ട്. മണ്ണാറശാലയിൽ ഉരുളി കമിഴ്ത്തുന്നതു സന്താനലബ്ധിക്കായുള്ള വിശേഷ വഴിപാടാണ്. തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പിന്നിലുള്ള അനന്തൻകാട് ക്ഷേത്രം പലർക്കും ഇന്നും അറിയില്ല. സർപ്പദോഷത്തിനു സുബ്രഹ്മണ്യസ്വാമിക്കും വഴിപാടുകൾ നൽകാറുണ്ട്. ജാതകത്തിലെ സർപ്പദോഷങ്ങൾക്കും ക്ഷേത്രങ്ങളിൽ പരിഹാരം നടത്തുന്നു. നവഗ്രഹങ്ങളിൽ രാഹുകേതുക്കൾക്കൾക്കു വഴിപാടുകൾ നടത്തുന്നതും സർപ്പദോഷം തീർക്കും.
നാഗരാജാവിനെയും നാഗയക്ഷിയെയും ആണ് അധികവും നാം ആരാധിക്കുന്നത്. സ്ഥലവില വർധിച്ചപ്പോൾ പുരോഗമനവും വികസനവും കൂടി ചേർന്നപ്പോൾ നാം പല കാവുകളും ആവാഹിച്ച് ഒഴിവാക്കി. ചില സർപ്പങ്ങൾ ഒഴിവായില്ല. ചിലതു മടങ്ങിവന്നു. ഒഴിവാക്കിയതിനു വഴിപാടുകൾ നൽകാത്ത ദോഷവും ചിലരെ ബാധിക്കുന്നു. പ്രശ്നവിധി അനുസരിച്ചാണു സർപ്പത്തെ ആവാഹിച്ച് ഒഴിവാക്കുന്നത്. അതു സമർപ്പിക്കാൻ ഒഴിവു കിട്ടിയ ക്ഷേത്രത്തിലെ ആരെങ്കിലും വന്നിട്ടാണ് ഇത് ആവാഹിച്ചു കൊണ്ടുപോകുന്നത്. വളരെ ചെലവേറിയ കർ‌മമാണിത്. ഇപ്പോൾ വളരെ കുറച്ചു മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ. സാധാരണ പൂജാരികളൊന്നും സർപ്പത്തെ ഒഴിവാക്കാൻ തയാറാകുന്നില്ല. നിലവിൽ ഉള്ള സർപ്പക്കാവുകളും കുളങ്ങളും നിലനിർത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു നമുക്കിന്നു ബോധ്യമായിരിക്കുന്നു. ചൂട് അസഹ്യമായ ഈ കാലത്ത് ഇനിയും അവയെ ഒഴിവാക്കാൻ ആരാണു മുതിരുക. സർപ്പാരാധന പ്രകൃതിയെ സ്നേഹിക്കൽ കൂടിയാണ്. സർപ്പമുള്ള കാടുകൾ വെട്ടിത്തെളിക്കാൻ ഒരാളും ഇന്നും ധൈര്യപ്പെടില്ല, നമ്മുടെ ഈ നല്ല പാരമ്പര്യത്തെ നമുക്കു കാത്തുസൂക്ഷിക്കാം.
കുറൂരമ്മ(1570–1640 AD)

ഭൂമിയില്‍ ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ പറയും ...
ആദ്യത്തേത് യശോദാമ്മ തന്നെ ;
പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയം ഇല്ല്യ കുറൂരമ്മ എന്ന്.
പരൂര്‍ എന്ന ഗ്രാമത്തില്‍ AD 1570 ല്‍ ജനിച്ച ഗൌരി.
വെങ്ങിലശ്ശേരിയിലെ കുറൂര്‍ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൌരി "കുറൂരമ്മ"യായി.
ചെറുപ്രായത്തില്‍ വേളി കഴിഞ്ഞ ഗൌരി 16 ആം വയസ്സില്‍ വിധവയായി.
അന്നത്തെ സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് പിന്നെ അവര്‍ക്ക് പുറം ലോകവുമായി വലിയ ബന്ധമൊന്നും ഉണ്ടായില്ല്യ.
ഈ സാഹചര്യങ്ങളൊന്നും "അമ്മ"യെ മാനസികമായി തളര്‍ത്തിയില്ല്യ എന്ന് മാത്രമല്ല ഏകാന്തമായ ഭഗവത്ഭക്തിയാല്‍; കണ്ണനുമായി കൂടുതല്‍ അടുപ്പിച്ചു.
ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാല്‍ കുറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തില്‍ കണ്ണന്‍ അവര്‍ക്ക് പ്രത്യക്ഷമാവാനും തുടങ്ങി...
അങ്ങനെ കണ്ണന്‍ കുറൂരമ്മയുടെ കൂടെ പൂപറിക്കാനും പൂജക്കൊരുക്കാനും കൂടാന്‍ തുടങ്ങി എന്ന് മാത്രമല്ല ;ഒരു കുഞ്ഞ് സ്വന്തം അമ്മയോട് 3-4 വയസ്സില്‍ കാണിക്കുന്ന കുറുമ്പുകളെല്ലാം കാട്ടി എപ്പോളും സാമീപ്യം കൊണ്ട് സന്തോഷിപ്പിച്ചു...
ഇതെല്ലാം കണ്ട കുടുംബാംഗങ്ങള്‍(ഭര്‍തൃഗൃഹത്തില്‍) അവര്‍ക്ക് "ചിത്ത ഭ്രമം" ആരോപിച്ച് തനിച്ചാക്കി; അങ്ങനെ അവര്‍ മറ്റൊരു ഗൃഹത്തിലേക്ക് തനിച്ചു താമസം മാറ്റി....
അവിടെ വച്ച് കണ്ണന്‍ കുറൂരമ്മയുമായി കുറെ ലീലകളാടി...
അതെല്ലാം ഹൃദ്യമായ കീര്‍ത്തനങ്ങളില്‍ നമ്മള്‍ കേട്ടിട്ടുണ്ടല്ലോ....
"കുട്ടിക്കളി മൂത്ത് മൂത്ത് കലമുടച്ചപ്പോള്‍
കുട്ടകത്തിലടച്ചിട്ടു കുറൂരമ്മ..."
"അരിമാവില്‍ ചന്ദനമിട്ടു,
പുല്‍പ്പായില്‍ ചാണകമിട്ടു,
പലകപ്പുറത്തോ കരിയുമിട്ട...."
ആ ഉണ്ണിക്കണ്ണന്‍ അങ്ങനെ അവസാന നിമിഷം വരെ കൂടെ നിന്ന്
;ഭൌതികശരീരം കൂടി ഭൂമിയില്‍ അവശേഷിപ്പിക്കാതെ AD 1640 ല്‍ കുറൂരമ്മയെ തന്നോട് ചേര്‍ത്തു...
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് അടുത്ത്(ചെങ്ങഴിനാട്) വെങ്ങിലശ്ശേരിയില്‍ കണ്ണന്ടെ കാലടി പതിഞ്ഞ "കുറൂർ ഇല്ലം" ഇന്നും നമുക്ക് കാണാം....
അവസാന നിമിഷങ്ങളില്‍ വിഷ്ണു സഹസ്രനാമം ചൊല്ലി കണ്ണീര്‍ വാര്‍ത്ത കണ്ണന്ടെ മടിയില്‍ കിടന്നായിരുന്നത്രേ കുറൂരമ്മയുടെ അന്ത്യം....
"ദേവകീ നന്ദന: സൃഷ്ടാ ക്ഷിതീശ: പാപനാശന: ..." എന്ന അവസാന ഭാഗം ചൊല്ലിയപ്പോള്‍ കണ്ണന്ടെ കണ്ണില്‍ നിന്ന് കണ്ണീര്‍ വീണുവത്രേ കുറൂരമ്മയുടെ മുഖത്ത്!!!
"ആ പൂര്‍ണബ്രഹ്മത്തെ താന്‍ ആരാധിക്കുന്ന രൂപത്തില്‍ ദര്‍ശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ കൈതൊഴുന്നു .........

*ഈ ചിത്രം നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ളതാണ്.

ആയില്യപുണ്യം പകര്‍ന്ന് വെട്ടിക്കോട് ക്ഷേത്രം

ആയില്യപുണ്യം പകര്‍ന്ന് വെട്ടിക്കോട് ക്ഷേത്രം
ഭാരതത്തില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ് നാഗാരാധന. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താന യോഗമില്ലാത്തതിനും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.
കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്.
പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്.
വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.
വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.
ധര്‍മ്മദൈവാരാധനയും സര്‍പ്പാരാധനയും
മനുഷ്യന്റെ ജീവിതം സുഗമമായി പുരോഗമിക്കണമെങ്കില്‍ ഇന്ദ്രിയോപാഹിത ചൈതന്യവും, കൂടോപാഹിത ചൈതന്യവും ബുദ്ധിപാഹിത ചൈതന്യവും അത്യന്താപേക്ഷിതമാണ്‌. സര്‍വ്വോപാഹിത ചൈതന്യവും ആവശ്യമാണെന്നാണ്‌ ആചാര്യന്മാരുടെ അഭിപ്രായം. ധര്‍മ്മദൈവാരാധനയിലൂടെയാണ്‌ ഇന്ദ്രിയോപാഹിത ചൈതന്യം മനുഷ്യന്‍ ലഭ്യമാക്കേണ്ടത്‌. മനുഷ്യന്‌ സുഖമായി പ്രവര്‍ത്തിക്കണമെങ്കില്‍ കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളും വായ, കൈകള്‍, കാലുകള്‍ വിസര്‍ജ്ജനേന്ദ്രിയം, ഉല്‍പാദനേന്ദ്രിയം എന്നീ പഞ്ചകര്‍മ്മേന്ദ്രിയങ്ങളും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ മനുഷ്യന്‌ സമൂഹത്തില്‍ ഉത്സാഹത്തോടെ, സുഗമമായി പ്രവര്‍ത്തിക്കുവാന്‍ സാദ്ധ്യമല്ല. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ചൈതന്യം പ്രദാനം ചെയ്യുന്നത്‌ ധര്‍മ്മദൈവമാണ്‌. പൂര്‍വ്വികന്മാരില്‍ നിന്നാണ്‌ പാരമ്പര്യമായി പല ഗുണദോഷങ്ങളും നവജാതശിശുവിലേക്ക്‌ സംക്രമിക്കുന്നത്‌. പൂര്‍വ്വികന്മാരാല്‍ ആചരിക്കപ്പെട്ട ധര്‍മ്മദൈവങ്ങളുടെ ചൈതന്യം ഇതോടെപ്പം സന്താനങ്ങളിലേക്കും സംക്രമിക്കുന്നു. ധര്‍മ്മദൈവത്തിന്‌ അതാത്‌ കുലത്തിന്റെയോ വംശത്തിന്റെയോ തറവാടിന്റെയോ അംഗങ്ങളുമായി ചൈതന്യബന്ധം ഉണ്ട്‌. ആ ബന്ധത്തെ ഒഴിവാക്കാന്‍ സാദ്ധ്യമല്ല. ധര്‍മ്മദൈവപ്രീതി വരുത്താതെ ഒരു കാര്യവും ആരംഭിക്കരുത്‌. ധര്‍മ്മദൈവത്തെ അവഗണിച്ച്‌ മറ്റ്‌ മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുകൊണ്ട്‌ പ്രയോജനമില്ല. മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുകൊണ്ട്‌ ലഭിക്കുന്ന ഫലം പൂര്‍ണ്ണമായും അനുഭവിക്കണമെങ്കില്‍ ഇന്ദ്രിയോപാഹിത ചൈതന്യം പ്രദാനം ചെയ്യുന്ന ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹം അത്യാവശ്യമാണ്‌. ധര്‍മ്മദൈവങ്ങളെ അവഗണിച്ചതുമൂലം പലര്‍ക്കുമുണ്ടായ ദുരിതാനുഭവങ്ങള്‍ നിരവധിയാണ്‌.
അതുപോലെ മനുഷ്യന്‌ കൂടോപാഹിത ചൈതന്യവും ആവശ്യമാണ്‌. കൂടം എന്നാല്‍ വീട്‌ എന്നാണര്‍ത്ഥം. കൂടസ്ഥന്‍ എന്ന വാക്കിന്‌ ഈശ്വരന്‍ എന്ന അര്‍ത്ഥവുംകൂടിയുണ്ട്‌. മനുഷ്യശരീരം ഒരു കുടമാണ്‌ (വീട്‌). മനുഷ്യശരീരം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്‌ അവന്റെ സൂക്ഷ്മശരീരത്തില്‍ നിന്നാണ്‌. യോഗശാസ്ത്ര പ്രകാരം സൂക്ഷ്മശരീരത്തിന്റെ ഘടന ഇങ്ങനെയാണ്‌. നട്ടെല്ലിന്റെ ഉള്ളില്‍ സുഷുമ്ന എന്ന പ്രധാന നാഡിയും, ഇഡ, പിംഗള എന്നീ രണ്ട്‌ ചെറു നാഡികളും ഉണ്ട്‌. ഇഡ പിംഗള നാഡികള്‍ വൃക്ഷത്തില്‍ വള്ളികള്‍ ചുറ്റിയതുപോലെ സുഷുമ്നാ നാഡിയെ ചുറ്റിയിരിക്കുന്നു. സുഷുമ്നാ നാഡി ആരംഭിക്കുന്ന ശക്തികേന്ദ്രത്തെ മൂലാധാരമെന്ന്‌ പറയുന്നു. മൂലാധാരത്തിന്‌ മൂന്നര ചുറ്റായി സര്‍പ്പത്തിന്റെ രൂപത്തില്‍ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്ന ആദിപരാശക്തിയുടെ അംശമായ കുണ്ഡലിനീശക്തി കുടികൊള്ളുന്നു. കുണ്ഡലിനീശക്തിയാണ്‌ മനുഷ്യന്‌ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ചൈതന്യം അനവരതം നല്‍കി അനുഗ്രഹിക്കുന്നത്‌. കുണ്ഡലിനീശക്തി ഉണര്‍ന്ന്‌ സുഷുമ്നാ നാഡിയിലൂടെ ഷഡാധാരങ്ങളെ (മൂലാധരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ) കടന്ന്‌ സഹസ്രാരപത്മത്തിലെ പരമശിവനുമായി ലയിക്കുന്ന അവസ്ഥയെ സമാധി എന്നു പറയുന്നു. മനുഷ്യശീരത്തിലെ പ്രാണശക്തിയായ കുണ്ഡലിനീ ശക്തിയുടെ അനുഗ്രഹം ലഭിക്കുവാന്‍ പൂര്‍വ്വികന്മാര്‍ സര്‍വ്വസ്വരൂപിയായ കുണ്ഡലിനിയെ കാവുകളില്‍ സര്‍പ്പകന്മാര്‍ സര്‍വ്വസ്വരൂപിണിയായ കുണ്ഡലിനിയെ കാവുകളില്‍ സര്‍വ്വമായി സങ്കല്‍പിച്ച്‌ ആരാധിക്കുവാനുള്ള സമ്പ്രദായത്തിന്‌ തുടക്കമിട്ടു. വൃക്ഷലതാദികളാല്‍ സമൃദ്ധമായ സര്‍പ്പക്കാവ്‌, മനുഷ്യന്റെ സൂക്ഷ്മ ശരീരം തന്നെയാണ്‌. അവിടെയുള്ള മരങ്ങളും വള്ളികളും സൂക്ഷ്മശരീരത്തിലെ സുഷുമ്നാ നാഡിയേയും ഇഡ, പിംഗള നാഡികളെയും മറ്റ്‌ ആയിരക്കണക്കിനുള്ള നാഡീ ഞരമ്പുകളെയും പ്രതിനിധാനം ചെയ്യുന്നു. നേരിയ തോതിലുള്ള പ്രതികൂല പ്രവര്‍ത്തനങ്ങള്‍ പോലും സൂക്ഷ്മ ശരീര പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ്‌ സര്‍പ്പക്കാവ്‌ തീണ്ടരുത്‌ എന്നു പറയുന്നത്‌. കൂടോപാഹിത ചൈതന്യം ഉണ്ടെങ്കില്‍ മാത്രമേ വംശ വര്‍ദ്ധനയ്ക്കുള്ള കഴിവ്‌ വ്യക്തികള്‍ക്കുണ്ടാവുകയുള്ളൂ. സന്താനങ്ങള്‍ ഉണ്ടാകണമെങ്കില്‍ കുണ്ഡലിനി ശക്തിയുടെ അനുഗ്രഹം വേണം. സര്‍പ്പപ്രീതി വരുത്തുന്ന വഴിപാടുകള്‍ സര്‍പ്പക്കാവുകളില്‍ ചെയ്യേണ്ടതാണ്‌. കന്നി മാസത്തിലെയും കുംഭമാസത്തിലെയും ആയില്യം നക്ഷത്രത്തില്‍ സര്‍പ്പബലി, നൂറും പാലും, സര്‍പ്പപൂജ തുടങ്ങിയവ നടത്തുന്നു. സര്‍പ്പക്കാവുകള്‍ നശിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്‌. ഭൗതികതലത്തില്‍ ചിന്തിക്കുമ്പോള്‍, സര്‍പ്പക്കാവുകള്‍ നിലനിര്‍ത്തേണ്ടത്‌ ജല ലഭ്യതയ്ക്ക്‌ വളരെ അത്യാവശ്യമാണ്‌. ചര്‍മ്മരോഗങ്ങള്‍ സര്‍പ്പദോഷം കൊണ്ടാണ്‌ ഉണ്ടാകുന്നത്‌. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ പൂര്‍വികന്മാരുടെ ശാസ്ത്രജ്ഞാനത്തെ അവഗണിക്കുന്നു.
മഹാവിഷ്‌ണു ശയിക്കുന്നത്‌ നാഗതല്‍പത്തിലാണ്‌ (അനന്തതല്‍പം). ശിവന്‍ ആഭരണമായി അണിഞ്ഞിരിക്കുന്നത്‌ സര്‍പ്പങ്ങളേയാണ്‌. ഗണപതിയുടെ കുക്ഷി സര്‍പ്പത്തെക്കൊണ്ടാണ്‌ ചുറ്റിയിരിക്കുന്നത്‌. സര്‍പ്പം ശക്തിയുടെ പ്രതീകമാണ്‌. ശക്തിയാരാധനയില്‍ കുണ്ഡലിനീ ശക്തിയുടെ ആരാധനയ്ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. സര്‍പ്പാരാധന കുണ്ഡലിനീശക്തിയാരാധനയാണ്‌.
ബുദ്ധ്യുപാഹിത ചൈതന്യം മനുഷ്യനില്‍ ബോധം ഉണ്ടാകാന്‍ വളരെ അത്യാവശ്യമാണ്‌. അതുപോലെ ഓര്‍മ്മശക്തി ഉണ്ടാവാനും ബുദ്ധിമുട്ടുകള്‍ ഇല്ലാതാവും ബുദ്ധ്യുപാഹിത ചൈതന്യം ആവശ്യമാണ്‌. ബോധവും ഓര്‍മ്മയും നിലനില്‍ക്കുന്ന മൂലാധാരത്തിന്റെ അധിദേവതയാണ്‌ ഗണപതി. ഗണപത്യ ആരാധനയിലൂടെ ബോധവും ഓര്‍മ്മയും വര്‍ധിപ്പിക്കുവാന്‍ സാധിക്കും. ഗണപതിഹോമം നടത്തുന്നതിന്റെ പിന്നിലുള്ള തത്വവും ഇതുതന്നെയാണ്‌.

ബ്ലോഗ് ആര്‍ക്കൈവ്