ഈ ബ്ലോഗ് തിരയൂ

2022 സെപ്റ്റംബർ 4, ഞായറാഴ്‌ച

പെരിങ്ങോട്ട് കര കാനാടി മഠം തറവാട്

 പെരിങ്ങോട്ട് കര കാനാടി മഠം  തറവാട് 

=====================================പൗരാണിക ശാക്‌തേയ കർമ്മങ്ങളുടെ തറവാട്  ഭഗവാൻ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി അവതാരേതിഹാസവും 


അവതാരേതിഹാസം 

--------------------------------


ഭഗവാൻ ശ്രീ വിഷ്ണു മായ ചാത്തൻസ്വാമിയുടെ ജനനം  ഭൃംഗാസുര നിഗ്രഹത്തിനായിട്ടായിരുന്നു . ക്രുരനും ശക്തനുമായ ഭൃംഗാസുരൻ കഠിന തപസ്സുചെയ്തു ബ്രഹ്‌ മാവിൽ  നിന്നും പല വരങ്ങളും വാങ്ങി. ഒടുവിൽ അജയ്യണെന്നു  അഹങ്കരിച്ചു.തനിയ്ക്കു മരണമുണ്ടങ്കിൽ അത് ശിവബീജത്തിൽ പിറന്നു ചണ്ഡാലകുല ത്തി പെട്ട കന്യകയുടെ മുലപ്പാൽ കുടിച്ച് വളർന്ന 7  വയസ്സു മാത്രം പ്രായമുള്ള ബാലനിൽ നിന്ന്  ആയിരിയ്ക്കും 

ഈ പ്രപഞ്ചത്തിൽ ഒന്നിനും തന്നെ തോൽപ്പിയ്ക്കുവാൻ കഴിയില്ല തനിയ്ക്ക് രണ്ടു ജീവൻ ഉണ്ടായിരിയ്ക്കും അത് നെഞ്ചിൽ ഇടതും വലതുമായി സ്ഥാപിച്ചു കിട്ടണം 


ഭൃംഗൻ ആവശ്യ പെട്ട വരത്തിനു പുറമെ പത്ത് ബ്ര് ഹ്മാസ്ത്ര മന്ത്രം കൂടി ബ്രഹ്‌ മാവിൽ  നിന്നും നേടി .എല്ലാ ദേവന്മാരും ദേവസ്ത്രീ കളും മനുഷ്യരും ഭൃംഗനെകൊണ്ട് പൊറുതിമുട്ടി . എല്ലാവരും ശ്രീപരമേശ്വരനെ  കണ്ടു സങ്കടമറിയിച്ച് ഭഗവാൻ ഭൃംഗാസുര നിഗ്രഹതട്ടിന് സമയമായെന്നും അതിനായി മായാശ കതിയിൽ 

വിലയം കൊള്ളുന്ന ഒരു അവതാരം ഉടനെസംഭവ്യമാകുമെന്നു പറഞ്ഞു എല്ലാവരെയു സമാധാനിപ്പിച്ചു. 

ഭഗവാൻ പരമേശ്വരൻ  പള്ളി വേട്ടയ്ക്കായി കൂളി കുന്നിൻ കാനനത്തിൽ എത്തിയപ്പോൾ കൂളിയാറിൽ  നീരാടുകയായിരുന്ന മലയസുന്ദരി കൂളിവാകയുടെ സൗന്ദര്യം ദർശിച്ചു  മഹാദേവന് അനുരാഗം തോന്നുകയും  പള്ളിവേട്ട കഴിഞ്ഞു തിരികെ വരുന്നതുവരെ കാത്ത് നിൽക്കാൻ കൽപ്പനയുണ്ടായി . ഭഗവാന്റെ ഈ  കൽപ്പനയിൽ ഭയചകിതയായ കൂളിവാക പാർവതി ദേവിയുടെ  ഭക്തയായ  തനിക്കു നേരിട്ട കഠിന   പരീക്ഷണത്തിൽ മനമുരുകി പ്രാർത്ഥത്തിയ്ക്കുകയും വിഷമാവസ്ഥ വിശദീകരിയ്ക്കുകയും  ചെയ്തു..

അപ്പോൾ ദേവ ഋഷി നാരദർ അവിടെ ചെല്ലുകയും സംഭവിച്ച്തെല്ലാം  തന്നെ ലോകത്തിന്റെ  നന്മയ്ക്കായി കൊണ്ടാണെന്നും   വഴിയേ എല്ലാവർക്കും  മനസ്സിലാകുമെന്നും  ദേവിയെ അറിയിച്ചു അപ്രത്യക്ഷനായി .


(തുടരും )

ബ്ലോഗ് ആര്‍ക്കൈവ്