ആമേടക്ഷേത്രം
എറണാകുളം ജില്ലയിലെ ആമേടയിൽ തൃപ്പൂണിത്തറ വൈക്കം റൂട്ടിൽ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ച ഈ അപൂർവ ക്ഷേത്രം കേരളത്തിലെ പ്രധാന നാഗാരാധന കേന്ദ്രങ്ങളിൽ ഒന്നാണ്.
നാഗരാജാവ്, നാഗയക്ഷി, കാവിൽ ഭഗവതി എന്നിവരാണ് പ്രതിഷ്ഠകൾ. ശ്രീ പരശുരാമൻ തന്റെ യാത്രാമധ്യേ കൈതപ്പുഴ കായലിൽ എത്തുകയും അപ്പോൾ അവിടെ ആമയുടെ പുറത്തു നിന്നു കുളിക്കുന്ന ദേവ സ്ത്രീകളെയും അവരോടൊപ്പം അവിടെ ഉണ്ടായിരുന്ന നാഗകന്യകയെയും ആ കന്യകയ്ക്കു കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം
നാഗമ്പോഴി ക്ഷേത്രം
കോട്ടയം ജില്ലയിൽ തന്നേ വൈക്കത്തിനടുത്തു ഉദയനാപുരം റൂട്ടിൽ നാഗമ്പോഴി മനയിലെ നാലുകെട്ടിൽ ഉള്ള നിലവറയിലാണ് നാഗരാജാവും നാഗയക്ഷിയും കിഴക്കോട്ടു ദർശനമായി ഇരിക്കുന്നതു. മനയിലെ മുതിർന്ന സ്ത്രീയാണ് പൂജകൾ നിർവ്വഹിക്കുന്നത്. ഇവിടുത്തെ വല്യമ്മ നൽകുന്ന വിളക്കിലെ എണ്ണ പാണ്ഡുരോഗത്തിനു ഉത്തമം എന്നു വിശ്വാസം. 🐍
*അനന്തേശ്വരം ക്ഷേത്രം*
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഒരേ ശ്രീകോവിലിൽ പ്രാധാന മൂന്നു മൂർത്തികൾ ആണുള്ളത്. ഭാദ്രനരസിംഹം, സ്വയംഭൂ ശിവൻ, സുബ്രമണ്യൻ, ഇവിടെ സുബ്രമണ്യ രൂപം പാമ്പിന്റെ പുറ്റാണ്. ഈ ക്ഷേത്രത്തിലെ കുളത്തിലെ ശേഷതീർത്ഥ ത്തിൽ കുളിച്ചാൽ ത്വക് രോഗ ശമനവും കുഷ്ഠ രോഗ ശമനവും ഉണ്ടാവും എന്നു വിശ്വാസം
അനന്തൻകാട് നാഗരാജക്ഷേത്രം
തിരുവനന്തപുരം പദമനാഭ സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തു അനന്തൻ കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണ്ണാറശാലയിലും പാമ്പുമേയ്ക്കാടും ശൈവനാഗമായ വാസുകി എങ്കിൽ വെട്ടിക്കൊട്ടിലും അനന്തൻ കാട്ടിലും വൈഷ്ണവ നാഗമായ അനന്തനാണ്.
നാഗരാജാവായ അനന്തനെയും പരിവാരങ്ങളെയും പ്രതിഷ്ഠിച്ചത് ദിവാകര മുനി എന്ന തുളു സന്യാസി എന്നും അല്ല വില്വമംഗലം സ്വാമിയാർ ആണെന്നും രണ്ടും ഒരാളെന്ന അഭിപ്രായവും നിലവിലുണ്ട്.
സർപ്പ ദോഷത്താൽ മംഗല്യ തടസ്സം ഉള്ളവരും കാര്യതടസ്സങ്ങൾ ഉള്ളവരും സന്താന ഭാഗ്യം ഇല്ലാത്തവരും ആയില്യം വ്രതം ഒമ്പതെണ്ണം തുടർച്ച ആയി നോറ്റാൽ ഫലസിദ്ധി ഉറപ്പെന്നു അനുഭവസാക്ഷ്യം ഉള്ളവർ ധാരാളം.
🐍
*തിരുനാഗേശ്വരം*
തമിഴ്നാട്ടിൽ കുംഭകോണം തിരുനെല്ലൂർ റൂട്ടിൽ കുംഭകോണത്തു നിന്നും അഞ്ചു കിലോമീറ്റർ അകലെ ആണു നാഗനാഥ സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുനാഗേശ്വര ക്ഷേത്രം. ഇവിടെ നവഗ്രഹങ്ങളിൽ രാഹുവിന്റെ സ്ഥാനം ആണു. (സൂര്യനാർ കോവിലിൽ സൂര്യനും തിങ്കളൂർ ക്ഷേത്രത്തിൽ ചന്ദ്രനും വൈത്തീശ്വരൻ കോവിലിൽ ചൊവ്വയും, തിരുവേങ്കാട് ബുധനും, ആലാങ്കുടി വ്യാഴവും, കാഞ്ചാനൂർ ശുക്രനും തിരുനെല്ലാർ ശനിയും കീഴ് പെരുമ്പളം കേതുവും )
ഞായറാഴ്ച ആണു ദർശനത്തിനു ഉത്തമം. ശ്രീകോവിലിനു പുറത്തു ഇടത്തുവശത്തായി വലിയ നാഗവിഗ്രഹമുണ്ട്. ആ വിഗ്രഹത്തിൽ രാഹുകാലത്തു അഭിക്ഷേകം നടത്തുന്ന പാൽ വിഗ്രഹത്തിനു താഴെ എത്തുമ്പോൾ നീല നിറം ആയിരിക്കും.
ജാതകത്തിൽ സർപ്പ ദോഷമുള്ളവർ ശിവപ്രതിഷ്ഠയ്ക്കു മുൻപിൽ ഇടത്തുവശത്തു 32ചെരാതുകളിൽ നല്ലെണ്ണ ഒഴിച്ചു വിളക്ക് തെളിയിച്ചാൽ ദോഷങ്ങൾ അകലും. കുളത്തിലെ വെള്ളത്തിൽ മുങ്ങി കുളിച്ചാൽ രോഗശമനവും ഐശ്വര്യ പ്രാപ്തിയും ഉണ്ടാവും.
കുക്കി ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
കർണ്ണാടകയിലെ പ്രസിദ്ധമായ ധർമ്മസ്ഥല ക്ഷേത്രത്തിൽ നിന്നും 45കിലോമീറ്റർ അകലെ കുമാരപർവ്വതം എന്ന പേരിൽ കുന്നിൻ ചുവട്ടിൽ തർപ്പണ നദീതീരത്താണ് ക്ഷേത്രം.
ആദിശേഷന്റെയും വാസുകിയുടെയും മുകളിൽ മയിലിന്റെ പുറത്തിരിക്കുന്ന സുബ്രമണ്യ സ്വാമി ആണു പ്രതിഷ്ഠ.
നാഗരാജാവായ വാസുകിയെ ഗരുഡൻ ആക്രമിക്കാൻ പിന്തുടർന്നപ്പോൾ വാസുകി ഒരു ഗുഹയിലോളിക്കികയും സുബ്രമണ്യൻ അഭയം അഭയം നൽകി എന്നും ഐതീഹ്യം. ഇവിടുത്തെ ധ്വജസ്തംഭം ഗരുഡ സ്തംഭം എന്നറിയപ്പെടുന്നു. രഥോത്സവ വേളയിൽ രഥത്തിനു മുകളിൽ ഗരുഡൻ മൂന്നുവട്ടം വലംവെയ്ക്കുന്നു. ആ സമയത്തു അല്ലാതെ മറ്റൊരിക്കലും ഇവിടെ ഗരുഡൻ എത്താറില്ല എന്നതും മറ്റൊരു അതിശയം ആണു.
സന്താന ദോഷം, മംഗല്യ ദോഷം എന്നിങ്ങനെ ജന്മനാലുള്ള ദോഷങ്ങൾക്കു പരിഹാരമായി നാഗപൂജയും കുടുംബത്തെ ആകെ ബാധിച്ച സർപ്പദോഷത്തിനു നാലുദിവസം നീണ്ടു നിൽക്കുന്ന സർപ്പ പൂജയും ഇവിടെ നടത്തപ്പെടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.