ശ്രീ കാളഹസ്തി
ആന്ധ്രാപ്രദേശിലെ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്നും 15കിലോമീറ്റർ ദൂരെയാണീ ക്ഷേത്രം. സുവർണ്ണ മുഖീ നദിക്കരയിലാണീ ക്ഷേത്രം. ക്ഷേത്രത്തിനു സമീപമുള്ള പർവ്വതത്തിൽ ഇരുന്നാണ് അർജ്ജുനൻ തപസ്സു അനുഷ്ഠിച്ചതും പാശുപതാസ്ത്രം കരഗതമാക്കിയതും.
പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട പഞ്ചതത്വ ലിംഗങ്ങളിൽ വായൂ തത്വലിംഗമാണിവിടെ. ബാക്കി, കാഞ്ചീപുരം ഭൂമി തത്വവും, ജംബുകേശ്വരം ജലതത്വവും, തിരുവണ്ണാമല അഗ്നിതത്വവും, ചിദംബരം ആകാശതത്വവും ആവുന്നു.
ഒരു ആനയും ചിലന്തിയും നാഗവും ഇവിടെ ഈശ്വര വൃത്തി ചെയ്തു മുക്തി നേടി എന്നാണു ഐതീഹ്യം. മുജ്ജന്മ പാപ പരിഹാരമായി ആണു കാളഹസ്തിയിൽ പോയി വഴിപാടുകൾ നടത്തണ്ടത്. രാഹുവിനും കേതുവിനും വളരെ അധികം പ്രാധാന്യമുള്ളതിനാൽ ധാരാളം വിശ്വാസികൾ ഇവിടെയെത്തി പുരോഹിതർ ചൊല്ലിത്തരുന്ന മന്ത്രങ്ങൾ ഉരുവിട്ടു ഭക്തർക്ക് തന്നേ പൂജകൾ ചെയുവാൻ ഇവിടെ കഴിയും. അപ്രകാരം രോഗ ശാന്തി ലഭിച്ചതും കാര്യസിദ്ധി ലാഭം ഉണ്ടായതുമായ അനുഭവ സാക്ഷ്യങ്ങൾ ധാരാളം.
നാഗർകോവിൽ നാഗരാജ ക്ഷേത്രം
ന്യാകുമാരി ജില്ലയിലെ നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിനു ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മേൽ പഴക്കം ഉണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ സ്വയംഭൂ ആണെന്നാണ് വിശ്വാസം.
ഒരു ബുദ്ധ സന്യാസി ദേശാടനത്തിനിടെ വയൽ മദ്ധ്യത്തിൽ സ്വയംഭൂ ആയ നാഗപ്രതിഷ്ഠ കാണാൻ ഇടയാക്കുകയും അദ്ദേഹം ആ പ്രതിഷ്ഠയ്ക്ക് മീതെ ഓലകൊണ്ട് കൂര ഉണ്ടാക്കി പൂജാദി കർമ്മങ്ങൾ നടത്തുകയും ചെയ്തു. .
സ്വയംഭൂവായി വയലിലെ ജലത്തിൽ കാണപ്പെട്ട നാഗരാജ പ്രതിഷ്ഠക്കടിയിൽ ഇന്നും വറ്റാത്ത നീരുറവ കാണപ്പെടുന്നു.
നാഗരാജാവിന്റെ ശിരസ്സ് നാഗർകോവിലിലും ഉടലും വാലും മറ്റിടങ്ങളിൽ എന്നും സങ്കല്പം. ശ്രീകോവിലിൽ മൂന്നു പ്രാധാന സന്നിധികൾ ആണുള്ളത്. മധ്യഭാഗത്തു ജലത്തിൽ ഓലകൂരയ്ക്ക് താഴെ കുടികൊള്ളുന്ന അഞ്ചു തലയുള്ള നാഗരാജസന്നിധിയും, ഇടത്തു ഭാഗത്തു കാശി നാഥാ സന്നിധിയും, വലതു ഭാഗത്തു അനന്തകൃഷ്ണനായി മഹാവിഷ്ണു സന്നിധിയും.
ചിങ്ങമാസത്തിലെ ആയില്യം നാളിൽ ഇവിടെ എത്തി പൂജാദി കർമ്മങ്ങൾ നടത്തുന്ന ഭക്തർക്ക് രാഹുകേതുക്കളുടെ ഉപദ്രവത്തിൽ നിന്നും മോചനം ലഭിക്കും.
ഇവിടുത്തെ ഉറവയിൽ നിന്നും ശേഖരിക്കുന്ന മണ്ണാണ് പ്രസാദമായി നൽകുക. ഈ പുറ്റുമണ്ണിന് ഉത്തരായന കാലത്തു കറുത്ത നിറവും ദക്ഷിണായനത്തിൽ വെളുപ്പും ലഭിക്കുന്നതു ഇന്നും ശാസ്ത്രലോകത്തിന് പോലും അത്ഭുതം ആവുമ്പോൾ ഇടതും വലത്തുമുള്ള ശൈവ വൈഷ്ണവ തേജസ്സാണ് അതിനു കാരണമെന്ന് ഭക്തരുടെ വിശ്വാസം.
പ്രസാദമായി ലഭിക്കുന്ന മണ്ണു കുഷ്ഠം ഉൾപ്പെടെയുള്ള എല്ലാവിധ ചർമ്മരോഗങ്ങൾക്കും ഉള്ള ഔഷധമായി കരുതുന്നു. സന്താന ഭാഗ്യമില്ലാതെ ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചു പൂജകൾ ചെയ്താൽ സന്താന ഭാഗ്യം കിട്ടും എന്നു അനുഭവവും ജനിക്കുന്ന കുട്ടികൾ എല്ലാം തന്നേ ആയില്യം നക്ഷത്ര ജാതകക്കാർ ആയിരിക്കും എന്നുള്ളതു മറ്റൊരു അതിശയവും ആവുന്നു
നാഗതീർത്ഥങ്ങൾ
കാശിയിലെ മഹേശ്വര പ്രതിഷ്ഠ, കാശ്മീരിലെ അനന്തനാഗ്, ഹിമാലയത്തിലെ ബേരിനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗൗർ, നാഗാലാന്റിലെ ജാപാംഖോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, തമിഴ്നാട്ടിലെ നാഗർകോവിൽ, കുംഭകോണത്തെ നാഗനാഥക്ഷേത്രം, ബിലാസ്പൂരിലെ നാഗക്ഷേത്രം തുടങ്ങിയവ
ജാതകവും നാഗവും
ജാതകത്തിലെ ഏഴിൽ ശനിയും സൂര്യനും രാഹുവും ഒന്നിച്ചു വന്നാൽ എത്ര സുരക്ഷിതം എങ്കിലും സർപ്പദംശനം ഉണ്ടാവും. പതിനാലു തരം ശാപങ്ങളിൽ ഏറ്റവും കഠിനതരമായതാണ് സർപ്പശാപം
നാഗരാജ ധ്യാനം (വാസുകി
ണാഷ്ടശതശേഖരം
ധ്രുത സുവർണ്ണ പുഞ്ജ പ്രഭം
വരാഭരണഭൂഷണം
തരുണജ്വാല താമ്രംശുകം
സവജ്രവരലക്ഷണം
നവസരോജരക്തേക്ഷണം
നമാമി ശിരസ്സാ,സുരാസുര
നമസ്കൃതം വാസുകി
ധ്രുത സുവർണ്ണ പുഞ്ജ പ്രഭം
വരാഭരണഭൂഷണം
തരുണജ്വാല താമ്രംശുകം
സവജ്രവരലക്ഷണം
നവസരോജരക്തേക്ഷണം
നമാമി ശിരസ്സാ,സുരാസുര
നമസ്കൃതം വാസുകി
നാഗരാജാവ് മൂലമന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ
നാഗയക്ഷി ധ്യാനം
ജപാകുസുമ സത്പ്രഭാം
കലിതചാരുരക്താംബരാം
ജ്വലത്ഭുജംഗ ഭൂഷണം
ഫണിലസൻ മണിദ്യോതിതാം
വരാഭയകരദ്വയാം
കനകകുംഭ തുംഗസ്ഥനീം
സ്മരാമീ വിഷനാശിനീം
മനസിനാഗയക്ഷീസദാ
കലിതചാരുരക്താംബരാം
ജ്വലത്ഭുജംഗ ഭൂഷണം
ഫണിലസൻ മണിദ്യോതിതാം
വരാഭയകരദ്വയാം
കനകകുംഭ തുംഗസ്ഥനീം
സ്മരാമീ വിഷനാശിനീം
മനസിനാഗയക്ഷീസദാ
നാഗയക്ഷി മൂല മന്ത്രം
ഓം വിനായ തനയേ വിശ്വനാഗേശ്വരീ
ക്ലീം നാഗയക്ഷീയക്ഷിണീ സ്വാഹാ നമഃ🐍
ക്ലീം നാഗയക്ഷീയക്ഷിണീ സ്വാഹാ നമഃ🐍
*നാഗസ്തുതി*
മൃത്യുഞ്ജയായ വിഭൂഷായ
രോഗതാപ വിനാശിനേ
സർവ്വവിഘ്നാപഹാരായ
നാഗരാജായ തേ നമഃ🐍
രോഗതാപ വിനാശിനേ
സർവ്വവിഘ്നാപഹാരായ
നാഗരാജായ തേ നമഃ🐍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.