സർപ്പ വിശേഷം
------------------------------
------------------------------
ജാതകത്തിൽ ആയില്യം നക്ഷത്ര ദേവത ആയി രാഹു എന്ന പേരിൽ അറിയപ്പെടുന്ന സർപ്പി എന്ന ചുരുക്കപ്പേരിൽ ഗ്രഹനിലകളിൽ വിരാജിക്കുന്ന സർപ്പ വിശേഷം പറയുവാൻ ഏറ്റവും മികച്ച സമയമാണിത്. സ്വന്തം നക്ഷത്രത്തിൽ പ്രബലനായി നിന്നു... അടുത്തേക്കു വന്നു കൊണ്ടിരിക്കുന്ന...അതും സ്വന്തം വീട്ടിലേക്കു വന്നു കൊണ്ടിരിക്കുന്ന ചന്ദ്രനെ വിഴുങ്ങുവാൻ വാ പിളർത്തി നിൽക്കുന്ന രാഹുവിന്റെ പ്രത്യക്ഷ രൂപമായ സർപ്പ വിശേഷം.
ഭഗവാൻ മഹാവിഷ്ണു നാഗശയ്യയിൽ ശയിക്കുമ്പോൾ പരമശിവൻ കണ്ഠാഭരണം ആയും ഗണപതി പൂണൂൽ ആയും ദുർഗ്ഗാദേവി ഒരായുധമായും കയറായും കാളീ മാതാ വള ആയും സൂര്യദേവൻ കുതിരകളെ ബന്ധിക്കുന്ന കടിഞ്ഞാൺ ആയും ദക്ഷിണാമൂർത്തി ഉത്തരീയം ആയും തോൾ വളകൾ ആയും ത്വരിതാ ദേവി കുണ്ഡലമായും നീലസരസ്വതി മാലകളായും ശ്രീകൃഷ്ണൻ നൃത്തമണ്ഡപമായും ശ്രീ പാർവ്വതി കിരാത രൂപം പൂണ്ടപ്പോൾ ശിരസ്സിൽ അലങ്കാരം ആയും സപ്തമാതൃക്കളിൽ വാരാഹി ശേഷനാഗത്തെ ഇരിപ്പിടമാക്കിയും മറ്റൊരു മാതാവ് മഹേശ്വരി വൻപാമ്പുകളാവുന്ന വളകളും കുണ്ഡലങ്ങളും ആയും വരുണ ഭഗവാൻ കുട ആയും ഉപയോഗിക്കുന്നു.
നാരദമുനിക്ക് സരസ്വതി ദേവി നാഗ വീണ നൽകിയും.. പഞ്ചമി തിഥിയുടെ ദേവത നാഗങ്ങൾ ആയും.. ചിങ്ങമാസത്തിലെ വെളുത്ത പഞ്ചമി ദിനം നാഗപഞ്ചമി ആയും.. അന്നു ഗരുഡനും നാഗങ്ങളും രമ്യതയിൽ ആയും.. വീടുകളിൽ വടക്കു ദിക്കിൽ നാഗമര സ്ഥാനം ആയും... ജ്യോതിഷത്തിൽ രാഹുവിന്റെ അധിദേവത ആയി നാഗദൈവങ്ങളും....
ബുദ്ധശാസനകളുടെ കാവൽക്കാരായി നാഗങ്ങളെ കരുതിയും..... അർജ്ജുനൻ വിവാഹം കഴിച്ച നാഗകന്യക ഉലൂപിക എന്നും... സർപ്പക്കാവുകളിൽ ആരാധിക്കുന്ന കല്ലിനെ ചിത്രകൂട കല്ലായും.....
വാസുകിയെ കയറാക്കി പാലാഴി കടഞ്ഞു അമൃതെടുത്തും....
ശേഷനാഗൻ ഗർഗ്ഗമുനിക്ക് അറിവ് പകർന്നു നൽകിയും....
ഉപ പ്രാണനിൽ ഒന്നിന്റെ പേരു നാഗൻ എന്നും... ആദി ശേഷന്റെ അവതാരമായി ത്രേതാ യുഗത്തിൽ ലക്ഷ്മണൻ ജനിച്ചും... ദ്വാപര യുഗത്തിൽ ബലരാമൻ ആയും... ദശാവതാരങ്ങളിൽ ബലരാമന്റെ ആത്മാവാണ് നാഗമായി രൂപപ്പെട്ടതും... ശത്രുനിഗ്രഹത്തിനു നാഗാസ്ത്രവും.... പാതാളവാസികൾ ആയ നാഗങ്ങൾ കുഴിനാഗങ്ങൾ.... എന്നും ഭൂതലവാസികളായ നാഗങ്ങൾ സ്ഥലനാഗവും... ആകാശവാസികളായ നാഗങ്ങൾ പറനാഗമെന്നും....
മുത്തുപോലെ വെളുപ്പ് നിറം വാസുകിയും.... ചുവപ്പ് നിറവും പത്തിയിൽ സ്വസ്തിക ചിഹ്നം ഉള്ളതു തക്ഷകനും... കാർക്കോടകന്റ കറുപ്പു നിറവും... പദ്മന്റെ നിറം താമരയുടെ ചുവപ്പും.... മഹാപദ്മന്റെ വെളുത്ത നിറവും പത്തിയിൽ ത്രിശൂലവും... ശംഖപാലൻ മഞ്ഞ നിറവും... ഗുളികന്റെ നിറം ചുവപ്പും ആവുന്നു. .. !!
ആദിത്യൻ അനന്തൻ ആയും ചന്ദ്രൻ വാസുകി ആയും ചൊവ്വ തക്ഷകൻ ആയും ബുധൻ കാർക്കോടകൻ ആയും വ്യാഴം പദ്മൻ ആയും ശുക്രൻ മഹാപദ്മൻ ആയും ശനി ഗുളികനും ശംഖപാലൻ ആയും ഇപ്രകാരം ഞായർ ആഴ്ചയിൽ അനന്തനും തിങ്കൾ വാസുകിയും ചൊവ്വ തക്ഷകനും ബുധൻ കാർക്കോടകനും വ്യാഴം പദ്മനും വെള്ളി മഹാപദ്മനും ശനി കാളിയനും ശംഖുപാലനും ആവുന്നു.
ശ്രാവണമാസത്തിലെ പഞ്ചമി പിംഗളനും ഭാദ്രപദയിൽ അനന്തനും ആശ്വിനം വാസുകിയും കാർത്തിക ശംഖനും മാർഗ്ഗശീർഷത്തിൽ പത്മനും പൗഷം കംബളനും മാഘം കാർക്കോടകനും ഫൽഗുനം അശ്വതരനും ചൈത്രം ധൃതരാഷ്ട്രനും വൈശാഖം ശംഖപാലനും ജേഷ്ഠം കാളിയനും ആഷാഢം തക്ഷകനും ആവുന്നു.
ശേഷൻ, വാസുകി, ഐരാവതൻ, തക്ഷകൻ, കാർക്കോടകൻ, ധനഞ്ജയൻ, കാളിയൻ, മണി നാഗൻ, പുരണനാഗൻ, കപിജ്ഞരൻ, എലാപുത്രൻ, സവാമൻ, നീലൻ, അനിലൻ, കൻമാഷൻ, ശബളൻ, ആര്യകൻ,ഉഗ്രകൻ,കലശപോതകൻ, സുമനസ്സ്, ദധിമുഖൻ, വിമലൻ, പിണ്ഡകൻ, ആപ്തൻ, ശംഖൻ, വാലി, ശിഖൻ, നിഷ്ഠാനകൻ,ഹേമഗുഹൻ, നഹുഷൻ, പിംഗളൻ, ബാഹ്യകർണ്ണൻ, ഹസ്തിപദൻ, മുൽഗരൻ, കംബലൻ,അശ്വതരൻ,കാളികകൻ, വൃത്തൻ, സംവൃത്തൻ, പത്തൻ,ശംഖമുഖൻ, കൂശ്മാണ്ഡകൻ, ക്ഷേമകൻ, പിണ്ഡാരകൻ, കരവീരൻ, പുഷ്പാദൃംഷ്ടൻ, വില്വകൻ, ബില്വപാണ്ഡുരൻ, മൃഷ്ക്കാദൻ,ശംഖൻ, ശിരാപൂർണ്ണൻ, ഹരിദ്രകൻ, അപരാജിതൻ, ജ്യോതിഗൻ, പന്നഗൻ, ശ്രീവഹൻ, കൗരവ്യൻ, ധൃതരാഷ്ട്രൻ, ശംഖപിണ്ഡൻ, സുബാഹു, വീരജസ്സ്, ശാലിപിണ്ഡൻ, ഹസ്തിപിണ്ഡൻ, പീഠരകൻ,സുമുഖൻ, കൗണപാശനൻ, കുഠരൻ, കുഞ്ജരൻ,പ്രഭാകരൻ, കുമുദൻ, കുമുദാക്ഷൻ, തിത്തിരി, ഹലികൻ, കർദ്ദമൻ,ബഹുമൂലകൻ, കർക്കരൻ, അർക്കരൻ, കുണ്ഡോദരൻ, മഹോദരൻ, അഞ്ജനൻ,അതിഷണ്ഡൻ, അനീലൻ, അമാഹാഠൻ, അവ്യയൻ,അശ്വസേനൻ, ആതകൻ, ആപൂരണൻ, ഉഗ്രകൻ, ഉഗ്രതേജസ്സ്, ഉച്ഛികൻ,ഉപനന്ദൻ, ഋദ്ധിമാൻ, ഋ്ഷഭൻ, ഏരകൻ, കക്ഷകൻ, കലശൻ,കാമഠൻ, കാലദന്തൻ, കാലാപൃഷ്ഠൻ, കുലികൻ.എന്നിവ നാഗന്മാരുടെ പേരുകളും ആവുന്നു.
മണ്ണാറശ്ശാല ക്ഷേത്രം
-----------------------------------
-----------------------------------
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബസ് സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി.
പ്രധാനപ്രതിഷ്ഠ വാസുകി സർപ്പയക്ഷിയും,, കിഴക്കോട്ടു ദർശനം. മൂന്നുവശവും സർപ്പങ്ങളാൽ ചുറ്റപ്പെട്ട ഒരു ഭൃത്യന്റെ പുറത്തിരിക്കുന്ന രീതിയിലാണ് നാഗരാജാവിന്റെ ശിലാവിഗ്രഹം.
ക്ഷേത്ര ഇല്ലത്തെ നിലവറയ്ക്കകത്തു പഞ്ചമുഖി ആയ അനന്തനാഗം കുടികൊള്ളുന്നു എന്ന വിശ്വാസം.
ഖാണ്ഡവ വനം ദഹിച്ചുകൊണ്ടിരിക്കെ അഗ്നി പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്ര സമീപവും പടരുകയും സർപ്പക്കാവുകളിൽ അഗ്നിപടർന്നപ്പോൾ പ്രാണരക്ഷാർത്ഥം ഇഴഞ്ഞോടിയ നാഗങ്ങളെ അന്തർജനങ്ങൾ കുളത്തിൽ നിന്നും വെള്ളം കോരി ഒഴിച്ചു തണുപ്പിക്കുകയും ഒപ്പം അഗ്നിയെ കെടുത്തുകയും ചുട്ടു പൊള്ളിയ മണലിൽ വെള്ളം ഒഴിച്ചു തണുപ്പിച്ചു നാഗങ്ങളെ സംരക്ഷിച്ചു എന്നും ഐതീഹ്യം. അങ്ങനെ മണ്ണാറുന്നതുവരെ വെള്ളമൊഴിച്ചതിനാൽ ആ പ്രദേശം മണ്ണാറിയ ശാല എന്നും അറിയപ്പെട്ടു. സർപ്പങ്ങളെ രക്ഷിച്ചത് ഇല്ലത്തെ അമ്മമാർ ആയതിനാൽ അവരെ പൂജിക്കുവാൻ അവർ മതി എന്നും അരുളപ്പാടു ഉണ്ടായി എന്നതും വിധി.
വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രം
---------------------------------------------------------
---------------------------------------------------------
ആലപ്പുഴ ജില്ലയിലെ കായംകുളം നിന്നും പത്തു കിലോമീറ്റർ കിഴക്ക് മാറി പുനലൂർ റോഡിൽ വെട്ടിക്കോട് ജംക്ഷന് സമീപം.
പരശുരാമൻ മഴുകൊണ്ട് മണ്ണു വെട്ടി കൂട്ടി അതിനു മുകളിൽ നാഗപ്രതിഷ്ഠ നടത്തിയതിനാൽ ആണത്രേ വെട്ടിക്കോട് എന്ന പേരിനു കാരണം.
ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയത് വെട്ടിക്കോട് ആയതിനാൽ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം.
അനന്തനും നാഗയക്ഷിയും ആണു പ്രാധാന പ്രതിഷ്ഠ. കിഴക്കോട്ടു ആണു ദർശനം. പരശുരാമൻ കേരളം നിർമ്മിച്ച വേളയിൽ ഇവിടം സർപ്പങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു എന്നും സമുദ്രം തൊട്ടടുത്തു ആയതിനാൽ ഭൂമിയിൽ ലവണ രസം ഏറിയിരുന്നു എന്നും സർപ്പങ്ങളുടെ ഉപദ്രവം ക്രമാതീതമായപ്പോൾ പരുശുരാമൻ അനന്തനെ പ്രീതിപ്പെടുത്തുകയും തന്മൂലം സർപ്പ ഉപദ്രവം കുറയുകയും ജലം ശുദ്ധമായി തീരുകയും ചെയ്തു. ഇതിൽ സന്തോഷവാനായ പരശുരാമൻ അനന്തന്റെ നിത്യ സാന്നിധ്യം ആ മണ്ണിൽ വേണമെന്നു കാംഷിക്കുകയും അസുരശില്പിയായ മയനെ കൊണ്ടു അനന്തവിഗ്രഹം പണിയിച്ചു അനന്തചൈതന്യത്തെ വിഗ്രഹത്തിലേക്കു ആവാഹിച്ചു.
പ്രതിഷ്ഠാകർമ്മത്തിനു മുഹൂർത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചത് ശ്രീ പരമേശ്വരനും ആയിരുന്നു. അങ്ങനെ വെട്ടിക്കോട്ടെ നാഗരാജ പ്രതിഷ്ഠയിൽ ബ്രഹ്മവിഷ്ണുമഹേശ്വര തേജസ്സുകളുടെ സമന്വയം ഉണ്ടായി. പരശുരാമൻ കലപ്പ കൊണ്ടു മണ്ണു വെട്ടിക്കൂട്ടി ഒരു ഉയർന്ന സ്ഥലം ഒരുക്കി നാഗരാജ വിഗ്രഹത്തെ പ്രതിഷ്ഠിച്ചു.
പെരളശ്ശേരി സുബ്രമണ്യ സ്വാമി ക്ഷേത്രം
------------------------------------------------------------------
------------------------------------------------------------------
കണ്ണൂർ കൂത്തുപറമ്പ് റോഡിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ സുബ്രമണ്യൻ നാഗരൂപി ആണു. ഇടതുകൈ അരക്കെട്ടിനു പിടിച്ചു വലതു കൈ നാഗഫണത്തിൽ കുത്തിപ്പിടിച്ചു നിൽക്കുന്ന നിലയിലാണ് വിഗ്രഹം.
പ്രണവത്തിന്റെ അർത്ഥം പറയാൻ ആവാഞ്ഞ ബ്രഹ്മാവിനെ കോപിഷ്ഠനായ സുബ്രമണ്യൻ ബന്ധിക്കുകയും സ്വയം സൃഷ്ടികർമ്മം ആരംഭിക്കുകയും ചെയ്തു. ഇതറിഞ്ഞ പിതാവു പരമശിവൻ മകനെ വിളിച്ചു തത്വോപദേശം നൽകുകയും ചെയ്തു. തന്റെ തെറ്റു മനസ്സിലായ സുബ്രമണ്യൻ ബ്രഹ്മാവിനെ വിട്ടയക്കുകയും തന്റെ പ്രവർത്തിക്കു പ്രായശ്ചിത്തമായി സർപ്പ രൂപം സ്വീകരിച്ചു സഞ്ചാരം തുടങ്ങി. പുത്രവിരഹം കൊണ്ടു ദുഖിതയായ പാർവ്വതി ദേവി ഷഷ്ഠി വ്രതം അനുഷ്ഠിക്കുകയും മകനെ തേടി അലയുകയും ചെയ്തു. അങ്ങനെ പെരളശ്ശേരിയിൽ വെച്ചു ത്രിമൂർത്തികളുടെ സാനിധ്യത്തിൽ സർപ്പരൂപിയായ മകനെ കണ്ടെത്തുകയും മഹാവിഷ്ണുവിന്റെ കരസ്പർശത്താൽ സുബ്രമണ്യൻ രൂപം വീണ്ടെടുത്തു എന്നും ഐതീഹ്യം.
സുബ്രമണ്യൻ നാഗരൂപത്താൽ വന്നതിനാലോ അതോ സർപ്പങ്ങൾ ദേവനു കാവലിരുന്നതിനാലോ ആവണം നാലമ്പലത്തിനു തെക്കുപടിഞ്ഞാറ് അശോകമരചുവട്ടിൽ നാഗത്തിനു പ്രത്യേക സ്ഥാനം നൽകപ്പെട്ടിരിക്കുന്നു. കോഴിമുട്ട സമർപ്പണം പ്രാധാന വഴിപാട്.
കടപ്പാടു്, നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.