പാമ്പുമെയ്ക്കാട്ട,അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം,പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം ,ആമെട ക്ഷേത്രം, നാഗംപോഴി ക്ഷേത്രം,അനന്തേശ്വരം ക്ഷേത്രം,അനന്തന്കാട് നാഗരാജ ക്ഷേത്രം,തിരുനാഗേശ്വരം ക്ഷേത്രം - കുംഭ കോണം,ശ്രീ കാളഹസ്തി-ആന്ധ്ര,കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്ണ്ണാടക,വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം,മണ്ണാരശാലാ ക്ഷേത്രം,വെളോര്‍ വട്ടം
ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്ബ്രഹ്മാവ് ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്
ബുധന്‍ --കാര്കൊടകന്
വ്യാഴം ---പത്മന്
വെള്ളി --മഹാപത്മന്
ശനീ ---കാളിയന്‍ ,ശമ്ഖപാലന്
ഭദ്രകാളിയുടെ കൈയിലെ ആയുധങ്ങളും അലങ്കാരങ്ങളും അഭയമുദ്ര, ബാണം, ശക്തി, അക്ഷമാല, ധനുസ്സ്, അഗ്നി, ത്രിശൂലം, ശംഖ്, കൃഷ്ണജിനം, ഖഡ്ഗം, പദ്മം , ജലം, ചന്ദ്രക്കല, ശ്യക്ക്, ശാന്തി, കമണ്ടലു, ദണ്ട, സ്വര്ണ്ണകുംഭം
നിലവിളക്കിലെ തിരികളും അവയ്ക്കുള്ള ഫലങ്ങളും
1 . ഒരു തിരി ---- മധ്യമഫലം
2 .രണ്ടു തിരി -----കുടുംബത്തിലെ ഐശ്വര്യ വര്ദ്ധന
3 . മൂന്നു തിരി ----പുത്ര സുഖം വര്ദ്ധിക്കും
4 . നാല് തിരി ---ഭൂമി, പശു എന്നിവ ലഭിക്കും
5 . അന്ച്ചുതിരി--സമ്പത്ത് വര്ദ്ധിക്കും
ഹൈന്ദവ ജീവിതത്തിലെ നാഗാരാധന
നാഗങ്ങളുടെ ഉത്ഭവം :
ബ്രഹ്മാവിന്ടെ മാനസപുത്രന്മാരില് ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില് സംപ്രീതനായി അവര്ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള് തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള് വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര് മതി എന്ന വരമാണ് ചോദിച്ചത് . തുടര്ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള് ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന് പുറത്ത് വന്നു. പൂര്ണ്ണ വളര്ച്ച വരാതെ മുട്ട പോട്ടി ച്ച്ച്തി നാല് വരുണന് വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന് അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേ യ്ക്ക് ഉയര്ന്നു. ആ വരുണന് ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന് പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള് ഉത്ഭവിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.