ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 28, ശനിയാഴ്‌ച

കാവുകളും സർപ്പാരാധനയും അതിലെ ശാസ്ത്രീയതയും


കാവുകളും സർപ്പാരാധനയും അതിലെ ശാസ്ത്രീയതയും
"പണ്ടൊരു സര്പ്പക്കാവെന്വീട്ടിന്
പിന്നില്പകലുമിരുട്ടിന്വീടായ്
കണ്ടു ഭയാല്ഭുതഭക്ത്യാഹ്ളാദപു-
രസ്സരമെന്നുടെ ബാല്യപ്രായം
നാടിന്മണ്ണില്തെങ്ങ് കവുങ്ങാല്
നെടിയ ജയക്കൊടിനാട്ടിയ നാളും
കാടില്പൂര്വസ്വപ്നം പോറ്റിയ
കുടുമവളര്ത്തിയ കാരണവന്മാര്‍''
---
വൈലോപ്പിള്ളി ശ്രീധരമേനോൻ
സർപ്പക്കാവിനെ കുറിച്ച് മഹാകവി വൈലോപ്പള്ളിയുടെ കവിത ശ്രദ്ധേയമാണ്. ബാല്യകുതൂഹലം, വീട്ടിന്പിന്നില്ഇരുട്ട് പാര്ക്കുന്ന ആലയം, കുടുമ വളര്ത്തിയ കാരണവന്മാര്പോറ്റുന്ന പൂര്വകാനനസ്പന്ദനങ്ങള്തുടങ്ങിയ പ്രയോഗവിശേഷങ്ങളും കല്പനകളും 'സര്പ്പക്കാട് ' കേവലമായ പരിസ്ഥിതിസൌഹൃദത്തിന്റെ പ്രതീകമല്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. കാവുകളില്സര്പ്പങ്ങള്തറവാടുകള്ക്ക് കാവലിരിക്കുന്ന അനുഗ്രഹമൂര്ത്തികളാണ്. മാണിക്യകിരീടമണിഞ്ഞവരും നിധി കാക്കുന്നവരും ഭൂമിയെ താങ്ങുന്നവരുമാണ്. ആഭിജാത്യത്തിന്റെ, സമ്പത്തിന്റെ, അധികാരത്തിന്റെ അവതാരങ്ങളാണ് കവിതയുടെ സര്പ്പക്കാവില്ഫണം വിടര്ത്തിയാടുന്നത്. കേവലം അന്ധവിശ്വാസങ്ങളെയോ പ്രകൃതിസൌഭാഗ്യങ്ങളെയോ അല്ല, നിലവിലുള്ള അധികാരഘടനയില്ത്തന്നെയാണ് കവിത 'അഗ്നികൊളുത്തുന്ന'ത്. 'സര്പ്പക്കാടി'ന്റെ നിര്വഹണസന്ധിയില് ആശയം കൂടുതല്സ്പഷ്ടമാവുന്നുണ്ട്.
കാവുകള്പരിസരസംരക്ഷണത്തിന്റെ ഏറ്റവും നല്ല ഉപാധികളിലൊന്നായിരുന്നു.എന്നിട്ടും കേരളത്തിലെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനത കാവുകളെ കയ്യൊഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? സെമിറ്റിക് മിഷനറിമാരുടെയും പുരോഗമന ചിന്താഗതിക്കാരുടെയും 'കാവുകൾ അന്ധവിശ്വാസത്തിന്റെ ഭാഗമാണ്' എന്ന കുപ്രചാരണമാണ്. കാവുകളെ അന്ധവിശ്വാസത്തിന്റെ ഉത്പന്നങ്ങളാക്കി മാറ്റി തകർക്കുക എന്ന ലക്ഷ്യം അവർ ഏറെക്കുറെ സാധിച്ചു കഴിഞ്ഞു. നശിക്കുന്ന കാവുകൾക്കൊപ്പം കാവിനെ ചുറ്റിപ്പറ്റി നടത്തുന്ന ആരാധാനാ സമ്പ്രദായങ്ങളും ഇല്ലാതാവുന്നു.
100% ശാസ്ത്രീയത നിറഞ്ഞ കാവുകളെ ദൈവവിശ്വാസങ്ങളിലൂടെ സംരക്ഷിക്കപ്പെട്ടു പോരുമ്പോൾ മതം മാറ്റലോബിക്കും കുരിശുകൃഷിക്കാർക്കും നഷ്ടമാകുന്നത് അവർ സ്വപ്നം കാണുന്ന ദൈവാരാജ്യമാണ്. പാഴ്ചെടികളെപോലെ വളർത്താൻ പാകപ്പെടുത്തിയ സെമിറ്റിക് മത വിശ്വാസങ്ങളാണ്. നാം തന്നെ അവർക്കു വെള്ളവും വളവും ഇട്ടുകൊടുക്കരുത്.
പ്രാണവായു പ്രദാനം ചെയ്യുന്നതിൽ കാവുകളിൽ മരങ്ങൾക്കും സർപ്പങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. നൂറുകണക്കിന് ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ.
കാവുകളിലെ ആവാസ വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഒരു പ്രധാന സവിശേഷത ഇവിടത്തെ ജീവജാലങ്ങളുടെ വൈവിധ്യത തന്നെയാണ്‌. പല പരാദ സസ്യങ്ങളുടെയും അർദ്ധപരാദ സസ്യങ്ങളുടെയും സഹവർത്തിത്വം ഒന്ന്മറ്റൊന്നിന്ന്എന്നപോലുള്ള ഒരു സംരക്ഷണം നല്കുന്നു. സസ്യങ്ങളുടെ ധാരാളിത്തം മഴയ്ക്ക്സഹായകമാകുകയും ഇവയുടെ വേരുകൾ മണ്ണൊലിപ്പിനെ തടഞ്ഞ്ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നു. പലദേശാടന പക്ഷികളുടെയും സങ്കേതമാണ്കാവുകൾ. അപൂർവ്വങ്ങളായ പല പക്ഷികളുടേയുംആവാസ സ്ഥലമാണ്കാവുകൾ. പലതരം ശലഭങ്ങളേയും ചെറുജീവികളെയും ഇവിടെ നമുക്ക്കാണാൻ കഴിയും. കാലാവസ്ഥയിലുള്ള സന്തുലിതാവസ് കാവുകളെ ഇവയുടെ സ്വൈര്യവിഹാരകേന്ദ്രമാക്കുന്നു. അതുപോലെ മനുഷ്യസ്പർശമേൽക്കാത്ത കാവുകളിലെ മണ്ണ്കോടി കണക്കിന്സൂക്ഷ്മജീവികളുടെ ആവാസ സ്ഥലം കൂടിയാണ്‌.
ഇതുപോലുള്ള ഒട്ടനേകം സവിശേഷതകൾ കൊണ്ട്നമ്മുടെ കാവുകൾ ജൈവവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ്‌. വനനശീകരണം നമ്മുടെ ഭൂമിയെ ഇല്ലാതാക്കുമ്പോൾ അവശേഷിക്കുന്ന കാവുകൾ ഭൂമിയുടെ നൈസർഗികതയെ നിലനിർത്തുന്നു. കാവുകളുടെ നാശം നമ്മുടെ ഭൂമിയുടെ നാശം തന്നെയാകും. കാവുകളുടെ സംരക്ഷണം, നമ്മുടെ ഭൂമിയുടെ, വരും തലമുറയുടെ നിലനില്പിന്അത്യന്താപേക്ഷിതമാണ്‌.
കാവ് തീണ്ടിയാൽ കുളം വറ്റുമെന്ന ഉപദേശം അന്ധവിശ്വാസമായി തള്ളിക്കളഞ്ഞതിന്റെ പരിണിത ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. കാവുനശിപ്പിച്ചാൽ കുലവും കുളവും ഇല്ലാതാവുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്