ഈ ബ്ലോഗ് തിരയൂ

2018 ഏപ്രിൽ 28, ശനിയാഴ്‌ച

പാമ്പുമേക്കാട് ക്ഷേത്രം*,, അത്തിപ്പറ്റ നാഗകന്യ ക്ഷേത്രം


പാമ്പുമേക്കാട് ക്ഷേത്രം
തൃശൂർ ജില്ലയിൽ മാളയ്ക്കടുത്തു വടമയിൽ ആണീ ക്ഷേത്രം. നാഗരാജാവും നാഗയക്ഷിയും ആണു പ്രാധാന പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം.
ദാരിദ്യ ദുഖത്തിന് അറുതി വരുവാൻ മേക്കാട് നമ്പൂതിരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജനമിരുന്നപ്പോൾ ക്ഷേത്രക്കുളത്തിൽ സർപ്പ രാജാവായ വാസുകി പ്രത്യക്ഷപ്പെടുകയും തന്റെ ഇല്ലത്തു സാന്നിധ്യം ഉണ്ടാവണം എന്നൊരു വരം നമ്പൂതിരി ആവശ്യപ്പെടുകയും ചെയ്തു. വരം നൽകിയ നാഗരാജാവ് നമ്പൂതിരിയുടെ കുടയുടെ പുറത്തു കയറി വന്നു എന്നും ഐതീഹ്യം.
ഇവിടെ നമ്പൂതിരിക്കാണ് പൂജാദികർമ്മങ്ങളുടെ അവകാശം. നാഗർകോവിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്ര അവകാശവും എവിടെ സർപ്പ പ്രതിഷ്ഠ നടത്തിയാലും ആവാഹിച്ചു കൊണ്ടുപോവാനുള്ള അധികാരവും ഇവരിലാരാണ് നിഷിപ്തമായിരിക്കുന്നതു
അത്തിപ്പറ്റ നാഗകന്യ ക്ഷേത്രം
മണ്ണാർക്കാട് പെരിന്തൽമണ്ണ റൂട്ടിൽ കരിങ്കല്ലത്താണിയിൽ നിന്നും പത്തു കിലോമീറ്റർ ദൂരം അത്തിപ്പറ്റ മനയോടു ചേർന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
പഴയകാലത്തു അത്തിപ്പറ്റ മനയിലെ കാരണവർ വൈക്കം ക്ഷേത്രത്തിൽ ഭജനമിരിക്കാൻ പോയി. ഒരാഴ്ചത്തെ ഭജനം കഴിഞ്ഞു മടങ്ങി എത്തിയ നമ്പൂരിയുടെ ഓലക്കുടയിൽ ഒരു നാഗമിരിക്കുന്നതു കാണുകയും അതിനെ യഥാവിധി നടുമുറ്റത്ത് ഒങ്ങു മരച്ചുവട്ടിൽ ഇരുത്തി ആരാധിച്ചു വന്നു. കാലക്രമത്തിൽ അവിടെ ഒരു പുറ്റും ഉണ്ടായി വന്നു.
സർപ്പദോഷത്തെ കൊണ്ടു ഉണ്ടാവുന്ന ചൊറിച്ചിൽ പാണ്ഡു നേത്രരോഗം തുടങ്ങിയ രോഗങ്ങങ്ങൾക്കു ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന കണ്മഷി ഉത്തമമായ ഔഷധം ആണു. വിവാഹ തടസ്സം മാറാനുള്ള മംഗല്യ പൂജ അതി പ്രധാനമാണിവിടെ.https://static.xx.fbcdn.net/images/emoji.php/v9/f80/1/16/1f40d.png

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്