വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം ആലപ്പുഴ ജില്ല
വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനത്തു
========================================================
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനത്തു ആദ്യത്തെ നാഗരാജ ക്ഷേത്രമായി കരുതപ്പെടുന്ന ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം. നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
എവിടെയാണ് ഈ ക്ഷേത്രം?
ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ റോഡിൽ കറ്റാനം എന്നു പേരായ സ്ഥലത്തിനടുത്താണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
പേരുവന്ന വഴി
വെട്ടിക്കോടിന് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പരശുരാമനാണ് ഇവിടുത്തെ നാഗപ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ സ്ഥലം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു. കൂടാതെ കേരളത്തിൽ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന നിലയിൽ ആദിമൂലം വെട്ടിക്കോട് ക്ഷേത്രം എന്നും പേരുണ്ട്.
കന്നിമാസത്തിലെ വെട്ടിക്കോട് ആയില്യം പ്രാധന്യം
ആയില്യം നാളുകൾ സർപ്പ പൂജകൾക്കും മറ്റും ഏറെ വിശേഷമായി കരുതുന്നത് അതുകൊണ്ടുതന്നെ വെട്ടിക്കോട്ട് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കന്നി മാസത്തിലെ ആയില്യം നാൾ. അന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണുവിശ്വസിക്കുന്നു, അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു. അതിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ സ്ഥല ങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
ത്രിമൂർത്തി ചൈതന്യത്തിലുള്ള അനന്തൻ
കേരളത്തിൽ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണ് വെട്ടിക്കോട്ട് ക്ഷേത്രത്തിലുള്ളതെന്ന് ഒരു വിശ്വാസമുണ്ട്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യത്തോട് കൂടിയാണ് അനന്തനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
നിലവറയും തേവാരപ്പുരയും അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിൽ കൂടാതെ തേവാരപ്പുരയും നിലവറയും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിശ്വാസികൾ നിലവറയും തേവാരപ്പുരയും സന്ദർശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.
എഴുന്നള്ളത്തു കണ്ടാൽ കന്നി മാസത്തിലെ ആയില്യം നാളിൽ സർവ്വാഭരണ വിഭൂഷിതനായി എഴുന്നള്ളുന്ന നാഗരാജാവിനെ ദർശിച്ചാൽ പിന്നീട് ഒരു വർഷത്തേയ്ക്ക് നാഗങ്ങളിൽ നിന്നും വിഷഭയം ഉണ്ടാവില്ല എന്നൊരു വിശ്വാസവും ഉണ്ട്.
ആറ് ഏക്കറിനുള്ളിൽ ആറ് ഏക്കർ സ്ഥലത്താണ് ക്ഷേത്രവും കാവും സ്ഥിതി ചെയ്യുന്നത്. സർപ്പക്കാവിൽ നാഗരാജാവിനെയും നാഗയക്ഷിയെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ധാരാളം പാമ്പുകളെയും ഇവിടെ കാണാം.
എത്തിച്ചേരാൻ
ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ പാതയിൽ കറ്റാനം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡിൽ നിന്നും 11 കിലോമീറ്റർ ക്ഷേത്രത്തിലേക്കുള്ള ദൂരം. കായംകുളം റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 9.4 കിലോമീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.