ഈ ബ്ലോഗ് തിരയൂ

2021 നവംബർ 10, ബുധനാഴ്‌ച

ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്




 ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്

=============================================================



പരശുരാമൻ ഒരു ബ്രാഹ്മണനാണെങ്കിലും അദ്ദേഹത്തിന്റെ മാർഗ്ഗം കൗളമാണ്. 

കേരളത്തെ  ബ്രാഹ്മണ ഭൂമിയാണെന്നാണ്  പൊതുവെ  പറയപ്പെടുന്നത് .ആരാണ് ബ്രാഹ്മണൻ? "ബ്രഹ്മജ്ഞാനേതി ബ്രാഹ്മണ " ബ്രഹ്മജ്ഞാനം കൈവരിച്ചത് ആരാണോ അവനാണ് ബ്രാഹ്മണൻ. എങ്ങനെയാണ് ഇത് കൈവരിച്ചത്?  ഇവിടെ ബ്രഹ്മത്തിൽ ചരിച്ചവനാണ് ബ്രാഹ്മണൻ.


 ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും നമ്മുടെയെല്ലാം കാവുകളിലും ക്ഷേത്രങ്ങളിലും കാണാറുണ്ട് .  നാനാ ജാതി സമുദായമുള്ള നമ്മുടെ നാട്ടിൽ എല്ലാ സമുദായത്തിലും ബ്രഹ്മത്തെ അറിഞ്ഞവർ ഉണ്ടായി എന്നതാണ് സത്യം. തറവാടുകളിലും മറ്റു സങ്കേതങ്ങളിലും യോഗീശ്വരൻ മാരായും ഗുരുക്കന്മാരായും സമാധി മണ്ഡപങ്ങളിലും ഇത്കാണപ്പെടുന്നതാണ് .വൈദിക രീതിയെ മാറ്റിനിർത്തിയാൽ എല്ലാ സമുദായങ്ങളും ആചരിച്ചത് ശക്തി ആരാധന തന്നെ. അതിനാൽ സമുദായ ബ്രാഹ്മണന്മാരാണ് ഉണ്ടായിട്ടുള്ളത്. ജനിച്ച കാലം മുതൽ ദേവിയെ കണ്ടുംകേട്ടും കുലാചാരത്തിൽ പൂജിച്ചും,ദേവിയിൽ  അഭയം പ്രാപിച്ചവരാണ് നമ്മുടെ പൂർവ്വികർ.

 കുല മാർഗ്ഗം മുടങ്ങുമ്പോൾ പരേതാത്മാക്കൾ ദേവിയിൽ ലയിക്കാതെ അപൂർണ്ണമായി നിൽക്കുന്നു. ഇവരുടെ ആത്മാക്കൾ ദേവിയുടെ അപ്രീതി മൂലം പിതൃ ലോകത്ത് എത്താതെ വരുന്നു. പുതിയ ജന്മം ദേവിയെ ഉപാസിക്കണമെങ്കിൽ കുലാചാരപ്രകാരമുള്ള പിതൃതർപ്പണം ആവശ്യമാണ് . എന്നാൽ ഇതു മുടങ്ങിയാൽ ഉപാസകന്മാരായുള്ള നമ്മുടെ പൂർവികന്മാർക്ക് ബ്രഹ്മത്തിൽ ലയിക്കാനുള്ള അവസരം നിഷേധിക്കുന്നു. ശാക്തേയ പൂജയും പിതൃക്കൾക്കുള്ള  കർമ്മവും നഷ്ടപ്പെടുമ്പോൾ അവർ ബ്രഹ്മരക്ഷസുകളായി മാറുന്നു. ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്.എന്ന് പറയപ്പെടുന്നു 


 കേരളത്തിന്റെ ശക്തി ആരാധനയുടെ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരശുരാമൻ ബ്രാഹ്മണനാണെങ്കിലും അദ്ദേഹത്തിന്റെ മാർഗ്ഗം കൗളമാണ്. കേരളത്തെ വീണ്ടെടുക്കാൻ കൗള മാർഗ്ഗാധിഷ്ഠിതമായ ശ്രീ വിദ്യാ ഗുരുക്കന്മാർക്കും അതു മനസ്സിലാക്കുന്ന ജോതിഷന്മാർക്കും സാധിക്കും.


കടപ്പാട്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്