ഈ ബ്ലോഗ് തിരയൂ

2021 നവംബർ 13, ശനിയാഴ്‌ച

പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)

 പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)

=====================================================



അദ്ദേഹത്തിന്‍റെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധര്‍ എന്ന പേര് ലഭിക്കാന്‍ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിര്‍ക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിര്‍ത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവര്‍ക്ക് പരമമായലക്ഷ്യത്തില്‍ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിന്‍റെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളില്‍ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യില്‍ പറയുന്നുണ്ട്..അദ്ദേഹത്തിന്‍റെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാല്‍ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോള്‍ ലഭ്യമല്ല.

കൃതികള്‍

നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]

നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]

തെരയ്യാര്‍ തിരുത്തുക

അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‍ അജ്ഞാതമാണ്.'തെരയ്യാര്‍ 'എന്നാല്‍ 'പണ്ഡിതന്‍'എന്നാണര്‍ത്ഥം.12-ാം ശതകത്തില്‍ ജീവിച്ചിരുന്നു.ഗുരു-ധര്‍മസ്വാമിയാര്‍ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യന്‍ 'യുഗിമുനി'.എന്നാല്‍ 'തെരയ്യാര്‍ 'എന്നപേരില്‍ ഒന്നിലധികം പേര്‍ എഴുതിയിട്ടുണ്ട്.എഴുത്തിന്‍റെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്