ഈ ബ്ലോഗ് തിരയൂ

2021 നവംബർ 8, തിങ്കളാഴ്‌ച

പാതിരിക്കുന്നത്ത് മന പാലക്കാട് ചെർപ്പുളശ്ശേരിൽ

 കേരളത്തിലെ നാഗക്ഷേത്രങ്ങളും  ചരിത്രവും 

============================================

 



പാതിരിക്കുന്നത്ത് മന  പാലക്കാട് ചെർപ്പുളശ്ശേരിൽ
========================


കേരളത്തിലെ  നാഗാരാധനാ കേന്ദ്രങ്ങളിലൊന്നാണ് പാലക്കാട് ചെർപ്പുളശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പാതിരിക്കുന്നത്ത് മന. ഐതിഹ്യ കഥകൾ ഒരുപാടുള്ള ഈ മന സർപ്പത്തെ ആരാധിക്കുന്നവരുടെയും സർപ്പ ദോഷത്തിൽ നിന്നും മോചനം തേടുന്നവരുടെയും പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ്. ആയിരത്തി മുന്നൂറിലധികം വർഷങ്ങളുടെ പഴക്കം ഈ മനയ്ക്കുണ്ട് എന്നു പറയപ്പെടുന്നു  ഇതിന്റെ പ്രാധാന്യം നാഗാരാധനയും കേരളവും ഹൈന്ദവ വിശ്വാസം അനുസരിച്ച് കേരളത്തിൽ നാഗാരാധനനയ്ക്ക് തുടക്കം  കുറിച്ചത് പരശുരാമനാണന്നു ഐതിഹ്യം . കേരളം സൃഷ്ടിച്ച് കഴിഞ്ഞപ്പോൾ ജലത്തിൽ ഉപ്പിന്റെ അംശവും ഭൂമിയിൽ പാമ്പുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നുവത്രെ. ഭൂമി വാസയോഗ്യമല്ലെന്നു മനസ്സിലായ പരശുരാമൻ പിന്നെയും തപസ്സു ചെയ്തു. അങ്ങനെ സർപ്പ ശ്രേഷ്ഠരായ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.അവയ്ക്കു   പ്രത്യേക വാസസ്ഥലം നല്കുകയും ജലത്തിലെ ലവണാംശം കുറയ്ക്കുവാൻ പരശുരാമൻ നാഗങ്ങളെ നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കമായത് എന്നാണ് പറയപ്പെടുന്നത് .

എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് കേരളത്തിലെ ക്ഷേത്രങ്ങളുടേത്. സ്വയംഭൂ ക്ഷേത്രങ്ങളിൽ തുടങ്ങി കാലത്തിന്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണത്തിനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങൾ വരെ കേരളത്തിലെ ക്ഷേത്ര സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. ആരാധനയിലും പൂജകളിലും ഒക്കെ തികച്ചും വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങളാണ് കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ. ധർമ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു പോരുന്ന ഒരു പാരമ്പര്യമാണ് കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്കുള്ളത്. നാഗത്തെ ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രമാണ്. കേരളത്തിലെ ആദ്യ നാഗക്ഷേത്രമായ വെട്ടിക്കോട് ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്


നാഗാരാധനയും കേരളവും 


ഹൈന്ദവ വിശ്വാസം അനുസരിച്ച് കേരളത്തിൽ നാഗാരാധനനയ്ക്ക് തുടക്കെ കുറിച്ചത് പരശുരാമനാണത്രെ. കേരളം സൃഷ്ടിച്ച് കഴിഞ്ഞപ്പോൾ ജലത്തിൽ ഉപ്പിന്റെ അംശവും ഭൂമിയിൽ പാമ്പുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നുവത്രെ. ഭൂമി വാസയോഗ്യമല്ലെന്നു മനസ്സിലായ പരശുരാമൻ പിന്നെയും തപസ്സു ചെയ്തു. അങ്ങനെ സർപ്പ ശ്രേഷ്ഠരായ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. സർപ്പങ്ങൾക്ക് പ്രത്യേക വാസസ്ഥലം നല്കുകയും ജലത്തിലെ വണാംശം കുറയ്ക്കുവാൻ പരശുരാമൻ നാഗങ്ങളെ നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കമായത് എന്നാണ് കരുതുന്നത്..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്