അനന്ത നാഗമഹാത്മ്യം
🌹
🌹
നാഗദേവതകളിൽ ശ്രേഷ്ഠനായ അനന്തന്റെ മഹത്വത്തെപ്പറ്റി വിഷ്ണുപുരാണത്തിൽ പറയുന്നത് ഇപ്രകാരമാണ്.പാതാളത്തിന്റെ അന്തർഭാഗത്ത് വിഷ്ണുവിന്റെ തമോഗുണസ്വരൂപമായ ഒരു ശരീരമുണ്ട്.അതിന്റെ ഗുണങ്ങളെ വർണ്ണിക്കുവാൻ ആരാലും സാദ്ധ്യമല്ല.ദേവന്മാരും ഋഷിവര്യന്മാരും പൂജിക്കുന്ന ആ ദേവനെ സിദ്ധന്മാർ അനന്തൻ എന്നു പുകഴ്ത്തി പറയുന്നു. അനന്തന് ആയിരം ശിരസ്സുകള്.സ്പഷ്ടമായി കാണാവുന്ന സ്വസ്തിക ചിഹ്നം അനന്തന്റെ ശിരസ്സിനെ ശോഭിപ്പിക്കുന്നു.ഓരോ ശിരസ്സിലും കാണുന്ന അമൂല്ല്യരത്നങ്ങൾ നാല് ദിക്കുകളേയും പ്രകാശിപ്പിക്കുന്നു.ലോകനന്മയ്ക്കായി അനന്തമൂർത്തി അസുരന്മാരെയെല്ലാം നിഷ്ക്രിയരാക്കി തീർക്കുന്നു.മദം കൊണ്ട് എപ്പോഴും ചുറ്റിത്തിരിയുന്ന കണ്ണുകളോടു കൂടിയവനും മദോന്മത്തനും നീലവസ്ത്രമണിഞ്ഞവനും വെളുത്തഹാരം ധരിച്ചിരിക്കുന്നവനുമായ അനന്തൻ മേഘമാല ചാർത്തിയതും ഗംഗാ പ്രവാഹത്താൽ അലങ്കരിച്ചതുമായ മറ്റൊരു കൈലാസ പർവ്വതത്തെപ്പോലെ ശോഭിക്കുന്നു.നീലനിറത്തിലുള്ള അംഗവസ്ത്രം അണിയുന്ന അനന്തന്റെ മാറിൽ വെളുത്ത മുത്തുഹാരം പ്രശോഭിക്കുന്നു.ഒരു കൈയിൽ കലപ്പയും മറ്റേകൈയിൽ ഇരുമ്പുലക്കയും ധരിച്ചിരിക്കുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു.കൽപ്പാന്തകാലത്ത് സങ്കർഷണമൂർത്തിയായ രുദ്രൻ,അനന്തനിലൂടെ വിഷാഗ്നി ജ്വാലയായി ആവിർഭവിച്ച് മൂന്നുലോകങ്ങളേയും സംഹരിക്കുന്നു.സകല ദേവന്മാരും പൂജിക്കുന്ന ആ ആദിശേഷൻ ഭൂമണ്ഡലത്തെ ഒരു കിരീടം പോലെ ശിരസ്സിൽ ധരിച്ചു കൊണ്ട് സ്ഥിതി ചെയ്യുന്നു. അനന്തന്റെ ബലം, പ്രതാപം സ്വരൂപം ആകൃതി എന്നിവ വർണ്ണിക്കുവാനോ അവ മനസ്സിലാക്കുവാനോ ദേവന്മാർക്കു പോലും സാദ്ധ്യമല്ല.
അനന്തന്റെ വാസസ്ഥലമായ പാതാളത്തെപ്പറ്റി ചില വിവരങ്ങൾ ദേവി ഭാഗവതം അഷ്ടമ സ്കന്ദത്തിൽ കാണുന്നു.പാതാളത്തിന്റെ മൂലസ്ഥാനത്ത് അനന്തൻ എന്ന പേരോടു കൂടിയ ഒരു സ്ഥലം ഉണ്ട്. ഇതിന് മുപ്പതിനായിരം യോജന വിസ്താരമുണ്ട്.അനന്തന് സങ്കർഷണൻ എന്നു കൂടി പേരുണ്ട്.മറ്റുള്ള നാഗശ്രേഷ്ഠന്മാർ ഭക്തിയോടു കൂടി അനന്തന്റെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്തു കൊണ്ട് വർത്തിക്കുന്നു.
അഷ്ടനാഗങ്ങളിൽ പ്രധാനിയാണ് അനന്തൻ അന്ത്യമില്ലാത്തത് എന്നാണ് പേരിന്റെ അർത്ഥം.അനന്തൻ മഹാവിഷ്ണുവിന്റെ അംശാവതാരമാണ്.സപ്തസാഗരങ്ങളിൽ ഒന്നായ പാലാഴിയിൽ അനന്തൻ കിടക്കുന്നു. വിഷ്ണു അനന്തനാകുന്ന ശയ്യയിൽ ശയിക്കുന്നു
നാഗമാതാവ് കദ്രുവും ഗരുഡമാതാവ് വിനതയും തമ്മിൽ മത്സരം നടക്കുമ്പോൾ അനന്തൻ അതിൽ നിന്നും ഒഴിഞ്ഞുമാറി ഗന്ധമാദനം,ബദരികാശ്രമം എന്നിവിടങ്ങളിൽ തപസ്സു ചെയ്തു. ബ്രഹ്മദേവന്റെ നിർദേശാനുസരണം അനന്തൻ ആയിരം ഫണങ്ങളാൽ ഭൂമിയെ താങ്ങി നിർത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.ആസുരതയുടെ തപശക്തിയെ അനന്തൻ തന്റെ രത്നകിരീടത്തിലെ ശോഭകൊണ്ട് ഭേദിക്കുന്നു.ലാംഗലം,മൂസലം എന്നീ ആയുധങ്ങൾ അനന്തനുണ്ട്.അനന്തന്റെ ഫണത്തിൽ സ്വസ്തിക് ചിഹ്നം ഉണ്ട്
പ്രപഞ്ചത്തിന്റെ നാലിലൊന്ന് ഉണ്ടാക്കിയിരിക്കുന്നത് സത്തമാത്രമായ നിർഗുണബ്രഹ്മം കൊണ്ടാണ് ബാക്കിയുള്ള മുക്കാൽ പങ്ക് ചൈതന്യ സ്വരൂപമായ ബ്രഹ്മവും
ഇങ്ങനെ ശേഷിക്കുന്നതിനെ "ശേഷൻ "എന്നു വേദങ്ങൾ ഘോഷിച്ചു.അങ്ങനെയാണു നാഗരാജാവായ അനന്തന് ആദിശേഷൻ എന്ന പേര് കിട്ടിയത്.അനന്തന്റെ പുറത്ത് ശയിക്കുന്നതിനാൽ "വിഷ്ണു ഭഗവാൻ" "ശേഷശായി" ആയി.ആദിമധ്യാന്തരഹിതവും നാശരഹിതവുമായ "ബ്രഹ്മസങ്കൽപ്പം" എന്ന് തിരിച്ചറിയണം.ആത്മസ്വരൂപമായ "തുര്യൻ" സ്ഥൂലസൂക്ഷ്മകാരണങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും ലയിപ്പിച്ചും ഇരിക്കുന്ന പ്രാണന്റെ അവസ്ഥയാണ്.ഇതിന് "ഗൂഢ പാദ" നെന്നാണ് പറയാറ്."ഗൂഢപാദം" ചുരുക്കത്തിൽ നാഗമെന്നാൽ പരമാത്മാവ് തന്നെ. അജ്ഞാനമാകുന്ന പുറംചട്ട ഇടയ്ക്കിടെ പുറത്തു കളയുന്ന നിർമുക്തനായ ശ്രേഷ്ഠ തയുടെ പ്രതീകമാണ് അനന്തൻ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.