ഈ ബ്ലോഗ് തിരയൂ

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

paradevatha sthuthi


പരദേവതാ സ്തുതി
                        കെ.രാഘവന്‍ നായര്‍,വന്‍ജിയൂര്‍.

ആഗമക്കാതലേ!  ആദി വിനായകാ !
ആര്‍ത്തി വിനാശന!  വിഘ്നരാജ !
വിഖ്നങ്ങള്‍ തീര്ത്തു നീ കാത്തു   കൊള്ളേണ മേ
വിഘ്ന വിനാശനാ! ശ്രീ ഗണെശ!
അന്നപൂര്നെശ്വരീ !അംബേ!പരാശക്തീ !
ആനന്ദരൂപിണി!ആശ്രയം നീ !
ദുര്‍ഗ്ഗേ !മഹേശ്വരീ!ദുര്‍ഗ്ഗതി ഹാരിണി !
 ലക്ഷ്മീ! ഭഗവതീ !കാത്തു കൊള്ളേണമേ !
അത്ഭുത് വിഗ്രഹാ !ആര്‍ത പരായണ!
ആരണ്യ വാസനെ !ഭൂത നാഥ !
ഓം കാര രൂപനെ !ജ്ഞാനസ്വരൂപനെ !
കാരുണ്യ സാഗരാ !കാത്തുകൊള്‍ക !
ആദി നാരായണ തലപ്പ മതായിടും 
ആദി സേഷ പ്രഭോ !കൈതോഴുന്നേന്‍ 
നാഗധി രാജനെ !നാഗ മഹേശ്വര !
നാഗങ്ങളെ !നിങ്ങള്‍ കാത്തു കൊള്‍ക 
അത്ഭുത ജ്യോതിസേ !കാരുണ്യ വാരിധെ !
ആശ്രിത വത്സല!ദീന ബന്ധോ !
അര്‍ പ്പണം ചെയ്യുന്നേന്‍ സര്‍വവും നിങ്കലെ  
തൃപ്പാദ മാശ്രയം ഞങ്ങള്‍ക്കെന്നും 
സച്ചി ദാനന്ദനെ!  സച്ചില്‍ സ്വരൂപനെ !
അച്യുതാ !നല്കണേ ഭാവുകങ്ങള്‍ 
നാരായണ ഹരേ !നാരായണ ഹരേ !
നാരായണ ഹരേ  !നാരായണ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്