ഈ ബ്ലോഗ് തിരയൂ

2010 ജൂലൈ 19, തിങ്കളാഴ്‌ച

SAMKEETHANANGAL-Vellam Bhagavathy sthuthi

വെള്ളാം ഭഗവതി സ്തുതി
രാജതാചല  ശ്രുംഗത്തില്‍ മേവുന്ന,വെള്ളാം
ഭഗവതി തന്‍ മേനി കാണാകേണം
ഗന്ധര്‍വ്വ സ്വാമിതന്‍ കാന്തമാര്‍ പൂജിക്കും
തെജോമയിയെ ഞാന്‍ കണ്ടിടേണം
2 . ശൂലവും ഖഡഗവും തൃകൈയില്ലേന്തിയ
ശ്രീ ജഗദംബയെ കാണാകേണം!
കാഞ്ചന പാദസ്വരങ്ങള്‍ കിലുങ്ങുന്ന
പാദ സരോജങ്ങള്‍ കാണാകേണം
3 . അഴകേറും തിരുമുഖ കാന്തിയില്‍
എന്‍ മനം ഒരു നെയ്തിര്യായി ജ്വലിച്ചീടെണം
അല്ലലാം കാര്‍മേഘം വന്നെന്നെ മൂടുമ്പോള്‍
നിന്‍ പ്രഭാപൂരം തെളിന്ജീടണം
4 .അഴലാഴി നടുവില്‍ ഞാന്‍ മുങ്ങിമറയുമ്പോള്‍
ഒരു തോണിയേകി നീ കാത്തിടെണം
അനുപമ നിന്‍ കൃപാധാരായില്‍ മുക്കി
എന്നെ അനവധി പാപങ്ങള്‍ നീകിടെണം
5 .ഇനിയുള്ള ജന്മങ്ങളെല്ലാം എനിയ്ക്ക്
നിന്‍ പദപൂജ ചെയ്യുവാന്‍ആയിടെണം
അല്ലങ്കില്‍ ആപാദ സ്പറശം ലഭിക്കുന്ന
ഒരു ധൂളി ആയി ഞാന്‍ തീര്‍ന്നിടെണം .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്