ഈ ബ്ലോഗ് തിരയൂ

2010 ജൂലൈ 19, തിങ്കളാഴ്‌ച

Naaga sthuthi written by Neelakanta kartha,Maniyasseri

നാഗ സ്തുതി
1 . കൊട്ടറവീട്ടില്‍ ജനിച്ച നാഗങ്ങളെ
കോട്ടം കൂടാതെന്നെ  കാത്തി ടെണം
കോപവും ശാപവും പാപവും തീര്തെന്നെ
ആകുലം കൂടാതെ കാത്തിടേണം
2 .സമ്പത്തും സന്താന സൌഭാഗ്യവും തന്നു
സന്തതം നിങ്ങളനുഗ്രഹിക്ക്
ചെന്തിളനീരും പനിനീരും പാലുമായ്‌
ഞങ്ങള്‍ അഭിഷേകം ചെയ്തിടുന്നു
3 . മഞ്ഞപ്പൊടിയും അരിപ്പൊടിയും തൂവി
നിങ്ങളെ ഞങ്ങള്‍ കൈകൂപ്പിടുന്നു
ഞങ്ങടെ മാലിന്യമെല്ലാം കളഞ്ഞുടന്‍
ഞങ്ങളെ മോദാല്‍ അനുഗ്രഹിക്കു
4 .ആര്‍പ്പും കുരവയും വീണാഗാനങ്ങളും
ആഹ്ലാദം പൂണ്ടുടന്‍ കെട്ടീടെണം
ആ നാദബ്രഹ്മതിലാടി ലയിച്ച്ചുടന്‍
ആനദത്തോടെ  അനുഗ്രഹിക്കു
5 .നാഗ രാജാവേ അനുഗ്രഹിച്ച്ചീടുക
നാഗയക്ഷി അമ്മെ ഞാന്‍ തൊഴുന്നേന്‍
മഗല്യ സൗഭാഗ്യമേകി നിന്‍ സന്താന
വൃന്ദങ്ങളെ നീ അനുഗ്രഹിക്കു
6 .ശ്രീ ഹരിദേവന്  ത്ല്പ്പമായും
ശ്രീ ഹര ദേവന് ഭൂഷ്‌യായും
മന്നിലും വിണ്ണിലും മിന്നി വിളങ്ങുന്ന
ശ്രീ നാഗ രാജാവേ വാഴ്ക വാഴ്ക
നാഗ യക്ഷി അമ്മെ വാഴ്ക വാഴ്ക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്