MANIYASSERYTEMPLE
One of the vaishnava gandharva swamy temples in Kerala.
ഈ ബ്ലോഗ് തിരയൂ
2023 ഏപ്രിൽ 19, ബുധനാഴ്‌ച
മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം
2022 സെപ്റ്റംബർ 4, ഞായറാഴ്‌ച
പെരിങ്ങോട്ട് കര കാനാടി മഠം തറവാട്
പെരിങ്ങോട്ട് കര കാനാടി മഠം തറവാട്
=====================================പൗരാണിക ശാക്‌തേയ കർമ്മങ്ങളുടെ തറവാട് ഭഗവാൻ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി അവതാരേതിഹാസവും
അവതാരേതിഹാസം
--------------------------------
ഭഗവാൻ ശ്രീ വിഷ്ണു മായ ചാത്തൻസ്വാമിയുടെ ജനനം ഭൃംഗാസുര നിഗ്രഹത്തിനായിട്ടായിരുന്നു . ക്രുരനും ശക്തനുമായ ഭൃംഗാസുരൻ കഠിന തപസ്സുചെയ്തു ബ്രഹ് മാവിൽ നിന്നും പല വരങ്ങളും വാങ്ങി. ഒടുവിൽ അജയ്യണെന്നു അഹങ്കരിച്ചു.തനിയ്ക്കു മരണമുണ്ടങ്കിൽ അത് ശിവബീജത്തിൽ പിറന്നു ചണ്ഡാലകുല ത്തി പെട്ട കന്യകയുടെ മുലപ്പാൽ കുടിച്ച് വളർന്ന 7 വയസ്സു മാത്രം പ്രായമുള്ള ബാലനിൽ നിന്ന് ആയിരിയ്ക്കും
ഈ പ്രപഞ്ചത്തിൽ ഒന്നിനും തന്നെ തോൽപ്പിയ്ക്കുവാൻ കഴിയില്ല തനിയ്ക്ക് രണ്ടു ജീവൻ ഉണ്ടായിരിയ്ക്കും അത് നെഞ്ചിൽ ഇടതും വലതുമായി സ്ഥാപിച്ചു കിട്ടണം
ഭൃംഗൻ ആവശ്യ പെട്ട വരത്തിനു പുറമെ പത്ത് ബ്ര് ഹ്മാസ്ത്ര മന്ത്രം കൂടി ബ്രഹ് മാവിൽ നിന്നും നേടി .എല്ലാ ദേവന്മാരും ദേവസ്ത്രീ കളും മനുഷ്യരും ഭൃംഗനെകൊണ്ട് പൊറുതിമുട്ടി . എല്ലാവരും ശ്രീപരമേശ്വരനെ കണ്ടു സങ്കടമറിയിച്ച് ഭഗവാൻ ഭൃംഗാസുര നിഗ്രഹതട്ടിന് സമയമായെന്നും അതിനായി മായാശ കതിയിൽ
വിലയം കൊള്ളുന്ന ഒരു അവതാരം ഉടനെസംഭവ്യമാകുമെന്നു പറഞ്ഞു എല്ലാവരെയു സമാധാനിപ്പിച്ചു.
ഭഗവാൻ പരമേശ്വരൻ പള്ളി വേട്ടയ്ക്കായി കൂളി കുന്നിൻ കാനനത്തിൽ എത്തിയപ്പോൾ കൂളിയാറിൽ നീരാടുകയായിരുന്ന മലയസുന്ദരി കൂളിവാകയുടെ സൗന്ദര്യം ദർശിച്ചു മഹാദേവന് അനുരാഗം തോന്നുകയും പള്ളിവേട്ട കഴിഞ്ഞു തിരികെ വരുന്നതുവരെ കാത്ത് നിൽക്കാൻ കൽപ്പനയുണ്ടായി . ഭഗവാന്റെ ഈ കൽപ്പനയിൽ ഭയചകിതയായ കൂളിവാക പാർവതി ദേവിയുടെ ഭക്തയായ തനിക്കു നേരിട്ട കഠിന പരീക്ഷണത്തിൽ മനമുരുകി പ്രാർത്ഥത്തിയ്ക്കുകയും വിഷമാവസ്ഥ വിശദീകരിയ്ക്കുകയും ചെയ്തു..
അപ്പോൾ ദേവ ഋഷി നാരദർ അവിടെ ചെല്ലുകയും സംഭവിച്ച്തെല്ലാം തന്നെ ലോകത്തിന്റെ നന്മയ്ക്കായി കൊണ്ടാണെന്നും വഴിയേ എല്ലാവർക്കും മനസ്സിലാകുമെന്നും ദേവിയെ അറിയിച്ചു അപ്രത്യക്ഷനായി .
(തുടരും )
2022 ഏപ്രിൽ 25, തിങ്കളാഴ്‌ച
2021 ഡിസംബർ 8, ബുധനാഴ്‌ച
നാഗാഷ്ടക മന്ത്രം
2021 നവംബർ 13, ശനിയാഴ്‌ച
പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)
പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)
=====================================================
അദ്ദേഹത്തിന്‍റെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധര്‍ എന്ന പേര് ലഭിക്കാന്‍ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിര്‍ക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിര്‍ത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവര്‍ക്ക് പരമമായലക്ഷ്യത്തില്‍ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിന്‍റെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളില്‍ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യില്‍ പറയുന്നുണ്ട്..അദ്ദേഹത്തിന്‍റെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാല്‍ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോള്‍ ലഭ്യമല്ല.
കൃതികള്‍
നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]
നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]
തെരയ്യാര്‍ തിരുത്തുക
അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‍ അജ്ഞാതമാണ്.'തെരയ്യാര്‍ 'എന്നാല്‍ 'പണ്ഡിതന്‍'എന്നാണര്‍ത്ഥം.12-ാം ശതകത്തില്‍ ജീവിച്ചിരുന്നു.ഗുരു-ധര്‍മസ്വാമിയാര്‍ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യന്‍ 'യുഗിമുനി'.എന്നാല്‍ 'തെരയ്യാര്‍ 'എന്നപേരില്‍ ഒന്നിലധികം പേര്‍ എഴുതിയിട്ടുണ്ട്.എഴുത്തിന്‍റെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ...
സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?
======================================
ചില വിശിഷ്ട സർപ്പങ്ങൾ തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് സർപ്പ സമാധി അല്ലെങ്കിൽ നാഗ സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.
പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു.
മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട് തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും, തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു.
ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.
സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... !
2021 നവംബർ 10, ബുധനാഴ്‌ച
ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്
ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്
=============================================================
പരശുരാമൻ ഒരു ബ്രാഹ്മണനാണെങ്കിലും അദ്ദേഹത്തിന്റെ മാർഗ്ഗം കൗളമാണ്.
കേരളത്തെ ബ്രാഹ്മണ ഭൂമിയാണെന്നാണ് പൊതുവെ പറയപ്പെടുന്നത് .ആരാണ് ബ്രാഹ്മണൻ? "ബ്രഹ്മജ്ഞാനേതി ബ്രാഹ്മണ " ബ്രഹ്മജ്ഞാനം കൈവരിച്ചത് ആരാണോ അവനാണ് ബ്രാഹ്മണൻ. എങ്ങനെയാണ് ഇത് കൈവരിച്ചത്? ഇവിടെ ബ്രഹ്മത്തിൽ ചരിച്ചവനാണ് ബ്രാഹ്മണൻ.
ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും നമ്മുടെയെല്ലാം കാവുകളിലും ക്ഷേത്രങ്ങളിലും കാണാറുണ്ട് . നാനാ ജാതി സമുദായമുള്ള നമ്മുടെ നാട്ടിൽ എല്ലാ സമുദായത്തിലും ബ്രഹ്മത്തെ അറിഞ്ഞവർ ഉണ്ടായി എന്നതാണ് സത്യം. തറവാടുകളിലും മറ്റു സങ്കേതങ്ങളിലും യോഗീശ്വരൻ മാരായും ഗുരുക്കന്മാരായും സമാധി മണ്ഡപങ്ങളിലും ഇത്കാണപ്പെടുന്നതാണ് .വൈദിക രീതിയെ മാറ്റിനിർത്തിയാൽ എല്ലാ സമുദായങ്ങളും ആചരിച്ചത് ശക്തി ആരാധന തന്നെ. അതിനാൽ സമുദായ ബ്രാഹ്മണന്മാരാണ് ഉണ്ടായിട്ടുള്ളത്. ജനിച്ച കാലം മുതൽ ദേവിയെ കണ്ടുംകേട്ടും കുലാചാരത്തിൽ പൂജിച്ചും,ദേവിയിൽ അഭയം പ്രാപിച്ചവരാണ് നമ്മുടെ പൂർവ്വികർ.
കുല മാർഗ്ഗം മുടങ്ങുമ്പോൾ പരേതാത്മാക്കൾ ദേവിയിൽ ലയിക്കാതെ അപൂർണ്ണമായി നിൽക്കുന്നു. ഇവരുടെ ആത്മാക്കൾ ദേവിയുടെ അപ്രീതി മൂലം പിതൃ ലോകത്ത് എത്താതെ വരുന്നു. പുതിയ ജന്മം ദേവിയെ ഉപാസിക്കണമെങ്കിൽ കുലാചാരപ്രകാരമുള്ള പിതൃതർപ്പണം ആവശ്യമാണ് . എന്നാൽ ഇതു മുടങ്ങിയാൽ ഉപാസകന്മാരായുള്ള നമ്മുടെ പൂർവികന്മാർക്ക് ബ്രഹ്മത്തിൽ ലയിക്കാനുള്ള അവസരം നിഷേധിക്കുന്നു. ശാക്തേയ പൂജയും പിതൃക്കൾക്കുള്ള കർമ്മവും നഷ്ടപ്പെടുമ്പോൾ അവർ ബ്രഹ്മരക്ഷസുകളായി മാറുന്നു. ബ്രാഹ്മണ ഭൂമിയും ബ്രഹ്മരക്ഷസും ഇങ്ങനെയാണ് ഉണ്ടായത്.എന്ന് പറയപ്പെടുന്നു
കേരളത്തിന്റെ ശക്തി ആരാധനയുടെ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരശുരാമൻ ബ്രാഹ്മണനാണെങ്കിലും അദ്ദേഹത്തിന്റെ മാർഗ്ഗം കൗളമാണ്. കേരളത്തെ വീണ്ടെടുക്കാൻ കൗള മാർഗ്ഗാധിഷ്ഠിതമായ ശ്രീ വിദ്യാ ഗുരുക്കന്മാർക്കും അതു മനസ്സിലാക്കുന്ന ജോതിഷന്മാർക്കും സാധിക്കും.
കടപ്പാട്
ബ്ലോഗ് ആര്‍ക്കൈവ്
-
►
2010
(37)
- ► 07/04 - 07/11 (6)
- ► 07/11 - 07/18 (12)
- ► 07/18 - 07/25 (6)
- ► 08/01 - 08/08 (2)
- ► 09/26 - 10/03 (3)
- ► 10/10 - 10/17 (3)
- ► 10/17 - 10/24 (2)
- ► 10/24 - 10/31 (1)
- ► 12/05 - 12/12 (2)
-
►
2011
(15)
- ► 01/30 - 02/06 (2)
- ► 02/06 - 02/13 (4)
- ► 02/20 - 02/27 (1)
- ► 04/24 - 05/01 (1)
- ► 05/01 - 05/08 (1)
- ► 06/19 - 06/26 (1)
- ► 07/03 - 07/10 (1)
- ► 08/21 - 08/28 (1)
- ► 09/11 - 09/18 (2)
- ► 09/25 - 10/02 (1)
-
►
2013
(5)
- ► 05/05 - 05/12 (2)
- ► 05/12 - 05/19 (1)
- ► 08/11 - 08/18 (2)
-
►
2014
(4)
- ► 06/22 - 06/29 (4)
-
►
2015
(1)
- ► 02/08 - 02/15 (1)
-
►
2016
(2)
- ► 10/09 - 10/16 (2)
-
►
2017
(4)
- ► 01/22 - 01/29 (4)
-
►
2018
(127)
- ► 02/11 - 02/18 (10)
- ► 02/18 - 02/25 (1)
- ► 04/15 - 04/22 (1)
- ► 04/22 - 04/29 (14)
- ► 04/29 - 05/06 (9)
- ► 05/06 - 05/13 (3)
- ► 05/13 - 05/20 (4)
- ► 05/20 - 05/27 (2)
- ► 06/10 - 06/17 (4)
- ► 06/24 - 07/01 (37)
- ► 07/01 - 07/08 (16)
- ► 07/08 - 07/15 (1)
- ► 07/29 - 08/05 (1)
- ► 09/23 - 09/30 (22)
- ► 12/02 - 12/09 (1)
- ► 12/23 - 12/30 (1)
-
►
2019
(6)
- ► 01/13 - 01/20 (1)
- ► 04/07 - 04/14 (2)
- ► 07/07 - 07/14 (3)
-
►
2020
(16)
- ► 08/09 - 08/16 (16)
-
►
2021
(7)
- ► 11/07 - 11/14 (6)
- ► 12/05 - 12/12 (1)
-
►
2022
(2)
- ► 04/24 - 05/01 (1)
- ► 09/04 - 09/11 (1)


