ഒരു ഗോവിന്ദ സ്തുതി
ഗോവിന്ദ രാമാ രാമാ ഗോപാല കൃഷ്ണ നിന്മെയ്
കാണുമാറരുളെണം ഗോവിന്ദ
അമ്പാടി തന്നില്‍ മേവും ഉമ്പര്‍ നായകാ നിന്മെയ്
അന്പിനാല്‍ കാണാകേണം ഗോവിന്ദ (ഗോവിന്ദ ..
ആവോളം കൂപ്പുന്നേന്‍ ഞാന്‍ ദേവകി ദേവി പെറ്റ
ദേവേശ ദേവ ദേവ ഗോവിന്ദ (ഗോവിന്ദ ...
ഇസ്ച്ചയില്ല നിക്കിനി ത്വല്‍ ചരണങ്ങളല്ലാ
തച്യുത മറ്റില്ലെതുംഗോവിന്ദ (ഗോവിന്ദ ...
ഈരേഴു ലോകമെല്ലാം ഈരടിയായളന്ന
വീരനെ വാമനനെ ഗോവിന്ദ (ഗോവിന്ദ ...
ഉളളത്തില്‍ കാണാകേണം മുല്ലപ്പൂമ്കുഴലാളെ
ഉള്ളഴിക്കുന്ന നിന്മെയ് ഗോവിന്ദ (ഗോവിന്ദ ...
ഊതുവായ് ക്കുഴലുമായ് മെയ്യില്‍ പീതംബരവും
ചെതസ്സി കാണാകേണം ഗോവിന്ദ (ഗോവിന്ദ ...
എണ്ണ് രണ്ടായിരവും മൈക്കണ്ണ്മാര്‍ സ്തുതിക്കും
നിന്നെ ഞാന്‍ കണ്ടിടാവൂ ഗോവിന്ദ (ഗോവിന്ദ ...
ഏണാങ്കന്‍ തന്നെ വെല്ലും ചെണാര്‍ന്ന തിരുമുഖം
ചേതസ്സില്‍ കാണാകേണം ഗോവിന്ദ (ഗോവിന്ദ ...
അയ്യോ എന്‍ തമ്പുരാനെ കൈയിതാ കൂപ്പുന്നേന്‍ ഞാന്‍
നീയെ ഗതി എനിക്ക് ഗോവിന്ദ (ഗോവിന്ദ ...
ഒന്നൊഴിയാതെ ഗോപസുന്ദരിമാരോടോത്തു
ഒന്നിച്ചു ലീല പൂണ്ട ഗോവിന്ദ (ഗോവിന്ദ ...
ഓരോരോ ലീല പൂണ്ട കാരുന്യമ്പുധി കൃഷ്ണന്‍
പാരിടം പാലിച്ച്ചിടും ഗോവിന്ദ (ഗോവിന്ദ ...
ഔവ്വന മാല പൂണ്ടിട്ടവ്വനങ്ങളിലെങ്ങും
മേവിടും മുകില്‍ വര്‍ണ്ണാ ഗോവിന്ദ. (ഗോവിന്ദ ...
അക്കാലം തിരുമേനി കേശാദിപാദത്തോളം
ഉള്‍ക്കാമ്പില്‍ കണ്ടിടാവൂ ഗോവിന്ദ (ഗോവിന്ദ ...
അച്യുത നിന്‍ ചരിത്രം അദ്ഭുതം ദിനം തോറും
ഉച്ച്ചരിക്കായ് വരണം ഗോവിന്ദ. (ഗോവിന്ദ ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.