ഈ ബ്ലോഗ് തിരയൂ

2010 ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ABOUT MANIYASSERITEMPLE

മണിയശ്ശേരി
മദ്ധ്യ തിരുവതാം കൂറിലെ വൈക്കം താലൂക്കില്‍ മറവന്‍ തുരുത്ത് കരയില്‍ അതി പുരാതനമായ ഒരു തറവാടാണ് മണിയശ്ശേരി .എന്ടെ അറിവിലും, ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലും ഉള്ള ചില കാര്യങ്ങള്‍ പുതിയ തലമുറകളിലേക്ക് ഈബ്ലോഗ്‌'ല്‍  കൂടി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.
മറവന്തുരുത് -മറ എന്നാല്‍ വേദം എന്നാണ് അര്‍ത്ഥം . വര്‍ഷങ്ങള്‍ക്കു മുന്‍പ് വേദങ്ങള്‍ അറിയാവുന്നവര്‍ ധാരാളം താമസിച്ചിരുന്നതായി ഇവിടുത്തെ ചില രേഖകളില്‍ കാണുന്നുണ്ട് .  ഇല്ലങ്ങള്‍ എന്ന് വീട്ടുപെരിനോട് കൂടി ചേര്‍ത്ത ധാരാളം വീടുകള്‍ ഇന്നുമുണ്ട്.അത് പോലെ സര്‍പ്പാരാധന മിക്ക കുടുംബംഗളിലും ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരു പുരാതന തറവാടായിരുന്നു മണിയശ്ശേരി. 1075   ല്‍ ദിവംഗതനായ സര്‍വ്വാധിപതി അമ്മാവന്റെ തറവാട് കൂടി ആയിരുന്നു
മണിയശ്ശേരി  .കുടുംബഭാഗ ഉടമ്പടി പ്രകാരം മലയാളവര്‍ഷം 1052  മിഥുനം 31  നു,മണിയശ്ശേരി  തറവാട്ടിലെ മൂത്ത് കാരണവര്‍ കൈവശം വയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രകാരം ആദ്യമായി സ്ഥാനം ഏറ്റ കാരണവരായിരുന്നു കണക്കു പദ്മനാഭന്‍ ശങ്കരന്‍.1065 ല്‍ ഇദ്ദേഹം ദിവംഗതന്‍ ആയതോടെ ഇള മുറക്കാരനായിരുന്ന   കണക്കു ശങ്കരന്‍ നീലകണ്ടന്‍ കാരണവര്‍ സ്ഥാനം ഏറ്റെടുത്തു . ഇദ്ദേഹമാണ് സര്‍വ്വാധി അമ്മാവന്‍ .ഈ മഹാനുഭാവന്റെ സഹോദരിയാണ് തിരുവനനതപുരം ചെട്ടികുളങ്ങര കിഴക്കെ പ്ലാവിണ്ണ്‍അറ
വീടായ തോപ്പുവീട്ടില്‍ ശ്രീമതി നങ്ങേലിപിള്ള .ശ്രീമാന്‍ നീലകണ്ടനമ്മാവന്‍ 1075 ല്‍ നിര്യാതനായി. അതിനു ശേഷം 1075 മിഥുനം 18 നു  മണിയശ്ശേരി തറവാട് ഭാഗ ഉടമ്പടി നടക്കുകയും  കൊച്ചുപുരക്കല്‍ ,പണിക്കടം,കുഴിക്കാടം,പൈങ്ങകട്ട് ‍,എന്നിവടങ്ങളില്‍ താമസിച്ചു വരികയും ചെയ്തു . മനിയശ്ശേരിയ്ല്‍ വാര്‍ഷികൊല്‍സ്വവം മൂപ്പ് മുറയനുസരിച്ച്   നടത്തി  വന്നു . 1075  നു ശേഷം
ശ്ങ്കരന്‍ ഗോവിന്ദന്‍ ,ശ്ങ്കരന്‍ കേശവന്‍, ശ്ങ്കരന്‍പരമേശ്വരന്‍ ,ശങ്കരന്‍പദ്മനാഭന്‍,തുടങ്ങിയ കാരണവന്മാര്‍ കുടുംബം ഭരിച്ചു വന്നു.1121 മുതല്‍ കുഴ്ക്കാടത്ത്കേശവപിള്ളശന്കരപിള്ളഭരണംനടത്തി വന്നതായി കാണുന്നു. അദ്ദേഹത്തിന്റെ കാലത്ത് തറവാട് ഓടു മേഞ്ഞു.പടിപ്പുര നിര്‍മിച്ചു.ഈ കാലത്ത് ദേവ പ്രത്ഷ്ടകള്‍
കലശം തുടങ്ങിയവ നടത്തുകയും ചെയ്തു .    




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്