ഈ ബ്ലോഗ് തിരയൂ

2020 ഓഗസ്റ്റ് 12, ബുധനാഴ്‌ച

സർപ്പങ്ങൾ ഭക്ഷണത്തേക്കാൾ കൂടുതൽ അകത്താക്കുന്നത് വായുവിലെ വിഷമാണെന്ന്

 

 സർപ്പങ്ങൾ ഭക്ഷണത്തേക്കാൾ കൂടുതൽ അകത്താക്കുന്നത് വായുവിലെ വിഷമാണെന്ന്



 സർപ്പങ്ങൾ ഭക്ഷണത്തേക്കാൾ കൂടുതൽ അകത്താക്കുന്നത് വായുവിലെ വിഷമാണെന്ന് നമ്മുടെ മഹർഷിമാർ പറയുന്നത് അതിനാൽ അവർ നാഗത്തിന് വായു ഭക്ഷകൻ എന്നും നാമകരണം ചെയ്തിരിക്കുന്നു ,


എത്രയോ കിലോമീറ്ററുകൾ ക്കുള്ളിൽ ഉള്ള വായുവിലെ വിഷാംശത്തെ പുറ്റിനുള്ളിൽ ഇരിക്കുന്ന നാഗത്തിന് വലിച്ചെടുക്കാൻ സാധിക്കുന്നു ,അതായത് എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അതെല്ലാം പാമ്പുകൾ വലിച്ചെടുക്കും ,


 വായു നല്ലപോലെ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന പാമ്പിന് വയർ നിറയെ വായു സ്വീകരിക്കാനും അതിലുള്ള വിഷത്തെ വിഷഗ്രന്ഥിയിൽ സൂക്ഷിക്കുവാനും സാധിക്കുന്നു ,ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ കണ്ടമാത്രയിൽ അവയെ തല്ലിക്കൊല്ലുന്നു '


 മഞ്ഞ് കൂടുതലുള്ള സ്ഥലത്തെ വായു പെട്ടെന്ന് ദുഷിക്കില്ല ,അവിടെ  പാമ്പുകൾ കുറവാണ്, ദൈവം സൃഷ്ടിച്ച മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണ് ,


അവരും ആയുസ്സു തീരും വരെ പ്രകൃതി സന്തുലനം നിലനിർത്തി ജീവിക്കട്ട , ജീവിക്കാനുള്ള അവകാശം ദൈവം അവർക്കും കൊടുത്തിട്ടുണ്ട് '


 ഭൂമിയിലെ വിഷം പാമ്പുകൾ ശ്വസനത്തിലൂടെ സ്വീകരിച്ച് വിഷഗ്രന്ഥിയിൽ നിറക്കുന്നു ,നാഗങ്ങൾ ഈ പ്രവൃത്തി ചെയ്തില്ലായിരുന്നുവെങ്കിൽ തീർച്ചയായും അന്തരീക്ഷം വിഷം കൊണ്ടു നിറയും ,അഴുക്കുകൾ കുമിഞ്ഞുകൂടിയാൽ തൈമസ് ഗ്ലാന്റുള്ള (നീലകണ്ഠം) നവജാത ശിശുവേണം ഇത് സ്വീകരിക്കാൻ ,


 ഈ വിഷവാതകങ്ങൾ മനുഷ്യരിൽ ആർത്രൈറ്റിസ് ഉണ്ടാക്കുന്നവയാണ് ,


 സർപ്പക്കാവുകളുടെ അടുത്ത് താമസിക്കുന്നവർക്ക് ആർത്രൈറ്റിസ് വരാൻ സാദ്ധ്യത കുറവാണെന്ന് പറയപ്പെടുന്നു ,


 ഈ ജീവജാലങ്ങൾക്കെല്ലാം പരിശുദ്ധ മായ പ്രാണവായുവിനെതരുന്ന നാഗങ്ങളെ നമ്മൾ എത്ര കണ്ടാരാധിച്ചാലും അധികമാവില്ല ,


അവയുടെ വംശം നിലനിർത്താൻ അവരുടെ ശത്രുവല്ല നമ്മളൊക്കെ എന്നറിയിക്കാനായിരുന്നില്ലേ സർപ്പക്കാവുകളിൽ വിളക്കു വെച്ചാരാധിച്ചിരുന്നത് ,


 ഏറ്റവും നല്ല ഇടിമിന്നലിൽ ചാലകമായി കാവുകളിലെ ചിതൽപ്പുറ്റുകൾ പ്രവൃത്തിക്കുകയും പ്രത്യേക തരം മിന്നലുകളിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് അയയ്ക്കുകയും  ചെയ്യുമ്പോൾ ചിതലിന് ചിറകുകൾ മുളക്കുകയും ഉപയുക്തങ്ങളായ് പുതിയ ജനുസ്സുകൾ പരിണമിക്കുകയും ചെയ്യുന്നു ,


 പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ കാവിന്റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകൾ ഇല്ലാതായാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാനുള്ള സാദ്ധ്യത തന്നെ ഇല്ലാതാവുമെന്നൊക്കെയുള്ള അറിവുകൾ കാവുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ള പ്രചോദനമേകും ,


 വിഷം കൂടുതൽ സ്വീകരിക്കുന്ന ശിശുവിനെ മരണം തേടി എത്തുന്നു,


 ഈ സത്യമെല്ലാമറിയുന്ന ഭാരതമുനിമാർ നമ്മളോടും ലോകത്തോടും പറഞ്ഞു ,നിങ്ങൾ വീടിനടുത്ത് കാവുകൾ വെച്ചുപിടിപ്പിക്കുക ,നാഗങ്ങൾ അവിടെ ജീവിക്കട്ടെ അവയെ ഈശ്വരനായി കണ്ടാരാധിക്കുക ,

വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക പൂർവികർ നാടിന്റെ നന്മക്കായ് ഉണ്ടാക്കിയതാണ്

"സർപ്പക്കാവുകൾ " എന്ന് എപ്പോഴും ഓർക്കുക

2020 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

‍ നാഗാഷ്ടക മന്ത്രം

 


‍ നാഗാഷ്ടക മന്ത്രം


ഐശ്വര്യം കൈവരാന്‍ നാഗാഷ്ടക മന്ത്രം

1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ

2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ

3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ

4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ

5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ

6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ

7 ) ഓം കേശവായ കേശിഘ്‌നേസാഗരായ സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ

8 ) ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ സത്യായ പഞ്ചായുധധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ

ഈ എട്ട് മന്ത്രങ്ങള്‍ അഞ്ച് പ്രാവശ്യം വീതം ആയില്യം നക്ഷത്രം തുടങ്ങി ഇരുപത്തിയെട്ട് ദിവസ്സവും ജപിക്കുക. ഭക്തിയോടെ ജപിച്ചാല്‍ നാഗപ്രീതിയാല്‍ എല്ലാ ഐശ്വര്യവും കൈവരും.

സർപ്പസത്രയാഗം

 


സർപ്പസത്രയാഗം

======================================

ഹൈന്ദവ വിശ്വാസപ്രകാരം സർപ്പകുലത്തെ ഒന്നോടെ നശിപ്പിക്കാനായി ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ യാഗമാണ് സർപ്പസത്രം. മഹാഭാരതത്തിലും, ഭാഗവതത്തിലും, ഇതരപുരാണങ്ങളിലും സർപ്പസത്രയാഗത്തെപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.  പിതാവായ പരീക്ഷിത് മഹാരാജാവ് തക്ഷകന്റെ സർപ്പദംശം മൂലം മരണമടഞ്ഞു. തക്ഷകനോടുള്ള വൈരാഗ്യമാണ് ജനമേജയനെ സർപ്പസത്രം നടത്താൻ പ്രേരിപ്പിച്ചത്. രാജഭാരമേറ്റ് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ജനമേജയൻ ഉദങ്കമഹർഷിയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തക്ഷശിലയിൽ വെച്ച് സർപ്പസത്രയാഗം നടത്തിയതും. ശ്രുതശ്രവസ്സ് മഹർഷിയുടെ പുത്രനായ സോമശ്രവസ്സ് ആയിരുന്നു അന്ന് ജനമേജയന്റെ പുരോഹിതൻ. സർപ്പസത്രത്തിന്റെ യാഗാചാര്യനായത് ചണ്ഡഭാർഗ്ഗവൻ എന്ന മഹർഷിയായിരുന്നു. വ്യാസൻ തുടങ്ങീയ മുനിജനങ്ങൾ പരികർമ്മികളായും യാഗത്തിൽ പങ്കെടുത്തിരുന്നു. സർപ്പസത്രയാഗം പൂർണ്ണമാവാതെ അസ്തികൻ എന്ന മുനികുമാരന്റെ അഭ്യർത്ഥനപ്രകാരം തടസ്സപെട്ടു. അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം ആയിരുന്നു യാഗത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.

യാഗം
➖➖➖➖➖➖➖➖➖
തക്ഷശിലയിൽ യാഗം ചെയ്യാൻ ജനമേജയൻ ഉദ്ദഗമഹർഷിയുടെ അനുവാദത്തോടെ യാഗശാല പണിതീർത്തു. തക്ഷക്ന്റെ പേരിനോട് സാമ്യമുള്ളതിനാലാവാം തക്ഷശില യാഗത്തിനായി തിരഞ്ഞെടുത്തത്. യാഗശാലയുടെ പണിപൂർത്തിയായപ്പോൾ ശാല പണിത തച്ചൻ മുഹൂർത്തലക്ഷണത്താൽ യാഗം ഇടയ്ക്കുവെച്ച തടസ്സപെടുമെന്നു അഭിപ്രായപ്പെട്ടു. ഈ കാരണത്താൽ ജനമേജയൻ തന്റെ അനുജന്മാരായ ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിവരെ യാഗശാലക്ക് ചുറ്റും കാവൽ ഏർപ്പെടുത്തി. യാഗം തുടങ്ങി കഴിഞ്ഞാൽ തീരുന്നതുവരെ പുറത്തു നിന്നു ആരെയും അകത്തേക്ക് പ്രവിശിപ്പിക്കരുത്. പ്രധാനഹോതാവായി ചണ്ഡഭാർഗവനേയും മറ്റു ഹോതാക്കളായി അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നീ മഹർഷിമാരെയും നിയുക്തരാക്കി. ഉദ്ദഗമഹർഷിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്. ഉദങ്കമഹർഷിക്ക് തക്ഷകനോടുണ്ടായിരുന്ന ശത്രുതയായിരുന്നു ഇതിനുള്ള കാരണം. ശ്രുതശ്രവസ്സ് മഹർഷി കുലഗുരുവായി യാഗത്തിനുവേണ്ട മറ്റു ഉപദേശങ്ങൾ നടത്തി (ധൗമ്യമഹർഷിക്കുശേഷം കുരുവംശത്തിന്റെ പുരോഹിതനായത് ശ്രുതശ്രവസ്സ് ആയിരുന്നു).

യാഗത്തെ തുടർന്ന് നിരവധി നാഗങ്ങൾ യാഗാഗ്നിയിൽ വന്നു പതിച്ചു ഇല്ലാതായി. മറ്റു പലനാഗങ്ങളും അഗ്നിയിൽ വീണിട്ടും തക്ഷകൻ വീഴാത്തതിനാൽ, ജനമേജയ നിർദ്ദേശത്താൽ ചണ്ഡഭാർഗ്ഗവൻ തക്ഷകനെ പ്രത്യേകമായി ആവാഹിച്ചു. ജനമേജയൻ സർപ്പസത്രയാഗം നടത്തുന്നതു മനസ്സിലാക്കി തക്ഷകൻ ഇതിനോടകം ദേവേന്ദ്രന്റെ സഹായം തേടിയിരുന്നു. തക്ഷകന്റെ സുഹൃത്തായതിനാലാൽ ദേവേന്ദ്രൻ സഹായം വാഗ്ദാനം ചെയ്തു. ദേവേന്ദ്രൻ തന്റെ അർദ്ധസിംഹാസനം നല്കി തക്ഷകനെ സംരക്ഷിച്ചതറിഞ്ഞ ഉദങ്കൻ ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും ഒന്നായി യാഗാഗ്നിയിലേക്ക് ആവാഹിച്ചു. ദേവസിംഹാസനം ഉൾപ്പെടെ ദേവേന്ദ്രനും അഗ്നിയിൽ വീഴുമെന്നഘട്ടത്തിൽ തക്ഷകനെ ഉപേക്ഷിച്ച് ദേവേന്ദ്രൻ രക്ഷപെട്ടു. ഈ സമയത്ത് യാഗശാലയുടെ കവാടത്തിൽ ചെറിയ ഒരു ബ്രാഹ്മണബാലൻ (അസ്തികൻ) എത്തുകയും, ബാലന്റെ ദിവ്യതേജസ്സിൽ ജനമേജയന്റെ അനുജൻ ശ്രുതസേനൻ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. (അല്പനേരത്തേക്ക് ശ്രുതസേനൻ ജനമേജയന്റെ വാക്കുകൾ മറന്നുപോയി).

നാഗസ്ത്രീയായ ജരൽകാരുവിന്റെ പുത്രനായിരുന്നു അസ്തികൻ. അസ്തികന്റെ പിതാവിന്റെ പേരും ജരൽകാരുവെന്നു തന്നെയായിരുന്നു. തേജസ്വിയായ ബ്രാഹ്മണബാലനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു.

അഹിംസാ പരമോ ധർമ്മഃ
("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല")

ഏറ്റവും പാപകരം പ്രാണിഹിംസയാണ്. നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് പ്രയോജനം എന്താണ്? അവയും ബ്രഹ്മസൃഷ്ടികളല്ലേ? തുടങ്ങീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ, ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനും ഇതിനോട് പൂണ്ണമായി യോജിച്ചു. വ്യാസഭഗവാന്റെയും, രാജപുരോഹിതന്റെ ആഞ്ജയാൽ ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിടുകയും തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും ഇതിനെതുടർന്ന് അദ്ദേഹം പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ പറയുന്നു.

യാഗാന്ത്യം
➖➖➖➖➖➖➖➖➖
ജനമേജയൻ അസ്തികനു ദക്ഷിണാദികൾ നൽകി അദ്ദേഹത്തിനെ യാത്രയാക്കി. ജനമേജയനു അനുഗ്രഹങ്ങൾ കൊടുത്ത് തക്ഷകൻ സന്തോഷപൂർവ്വം മടങ്ങി. സർപ്പരക്ഷകൻ എന്ന നിലയിൽ അസ്തികനെ എല്ലാവരും അനുഗ്രഹിക്കുകയുണ്ടായി. മാതൃശാപത്തിൽ നിന്നും രക്ഷിച്ചതിനു നാഗങ്ങൾ അസ്തികനു അനുഗ്രഹാദികൾ നൽകി ആദരിച്ചു.

മാതൃശാപം
➖➖➖➖➖➖➖➖➖
നാഗങ്ങളുടെ മാതാവായ കദ്രുവാണ് മക്കളായ നാഗങ്ങൾ തീയിൽ വീണു മരിക്കുമെന്ന് ശപിച്ചത്. മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് ഈ ശാപം നൽകിയത് എന്നു മഹാഭരതത്തിൽ പറയുന്നു. (ആദി പർവ്വം - മഹാഭാരതം) ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ ശരീരത്തിൽ കറുത്തപുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനാണ് മാതാവ് ആവശ്യപ്പെട്ടത്. (വെളുത്ത നിറത്തിലുള്ള കുതിരയ്ക്ക് കറുത്ത പുള്ളിയുണ്ട് എന്നു വരുത്താൻ). നാഗങ്ങൾ കള്ളത്തരം ചെയ്യാൻ മടിച്ചതിനാൽ തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. പിന്നീട് മാതൃശാപത്തെ ഭയന്ന് ചെറിയ ഒരു നാഗം ഈ കള്ളത്തരം ചെയ്തു അമ്മയെ സഹായിച്ചതിനാൽ ജരൽകാരുവിന്റെ പുത്രൻ നിങ്ങളെ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നു ശാപമോക്ഷം നൽകിയിരുന്നു. ഈ ശാപമോക്ഷത്തിനാണ് അസ്തികൻ തക്ഷശിലയിലെ യാഗശാലയിൽ വന്നതും യാഗം അവസാനിപ്പിക്കാൻ കാരണമായതും.

നാഗദേവതകൾ വാഴും അത്തിപ്പറ്റ മന

 

നാഗദേവതകൾ വാഴും അത്തിപ്പറ്റ മന


പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂർ ആണു അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്‌. സർപ്പാരാധനയ്ക്ക്‌ പേരു കേട്ട മനയാണു അത്തിപ്പറ്റ മന. വള്ളുവനാട്ടിലെ പ്രസിദ്ധമായ നമ്പൂതിരി ഗൃഹമാണു അത്തിപ്പറ്റ മന.

സാത്വിക നമ്പൂതിരി കുടുംബമാണു ഇവരുടെത്‌. ശുകപുരം ഗ്രാമക്കാരാണു . ഗ്രാമപരദേവത ശുകപുരത്തപ്പൻ ആണു. സർപ്പാരാധനയ്ക്കാണു പ്രസിദ്ധി കേട്ടവരാണു ഇവർ. ഏകദേശം 800 ഓളം വർഷം പഴക്കം കാണും ഈ പരമ്പരയ്ക്ക്‌.

അത്തിപ്പറ്റ മന നാലുകെട്ടാണു . ഏകദേശം 200 കൊല്ലം പഴക്കമുണ്ടാകും ഈ നാലുകെട്ടിനു. പണ്ട്‌ ഇത്‌ എട്ട്കെട്ടായിരുന്നു. തട്ടുൾപ്പടെ നാലു നിലയുള്ള മാളിക കാണേണ്ട കാഴ്ചയാണു. 10 ഓളം മുറികളും, കോണികളും, കാറ്റോട്ടം കിട്ടുന്ന ജനലുകളും, എല്ലാം മനോഹരമായ കാഴ്ചയാണു. പഴമ വിളിച്ചോതുന്ന കെട്ടിടമാണു. മുറിയിൽ തട്ടിൽ കൊത്തിയിരിക്കുന്ന കൊത്തുപ്പണികൾ ഒരു അദ്ഭുതമാണു. അഷ്ടദളം ഉൾപ്പടെ  വാസ്തുവിദ്യയുടെ മകുടോദാഹരണമായ വസ്തുക്കൾ അനവധിയുണ്ട്‌ മനയിൽ. മുറികൾ എല്ലാം തട്ടിട്ട മുറികളാണു , ചെറിയ മുറികളായത്‌ കൊണ്ട്‌ നല്ല തണുപ്പുണ്ട്‌. വെട്ടുകല്ലാൽ തീർത്ത മാളിക പഴമ വിളിച്ചോതുന്ന ഒന്നാണു. പ്രകൃതി ഭംഗി അത്തിപ്പറ്റ മനയ്ക്ക്‌ മാറ്റേകുന്നു.

നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഇവിടുത്തെ ഒരു കാരണവർ  വൈക്കത്തു തൊഴാൻ പോയി പോരുന്ന സമയം അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പം അവിടെ നിന്നു കൂടെ ഇല്ലത്തെക്ക്‌ വന്നു എന്ന് ഐതിഹ്യം. (അത്തിപ്പറ്റക്കാരുടെ വാരം വൈക്കത്തഷ്ടമിയാണു) അങ്ങനെയാ ആണു തറവാട്ടിലെ സർപ്പാരാധാനയ്ക്ക്‌ തുടക്കം. നടുമുറ്റത്ത്‌ ആണു നാഗങ്ങളുടെ മൂലസ്ഥാനം.  മരത്തിനു കീഴെ സർപ്പപുറ്റിലാണു മൂലസ്ഥാനം. നാഗകന്യ പ്രതിഷ്ഠയായി ശ്രീ കോവിലിൽ നാഗ ദൈവ പ്രതിഷ്ഠയുണ്ട്‌. കൂടെ നാഗങ്ങളും ഉണ്ട്‌. തറവാട്ടിലെ ശ്രീലകത്ത്‌ ഉണ്ടായിരുന്ന ദുർഗ്ഗ ദക്ഷിണാമൂർത്തി വിഷ്ണു ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചു. കുലദേവത ദുർഗ്ഗ. വിഷ്ണു പരദേവത.  ശ്രീകോവിലിനോട്‌ ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവ്‌ ഉണ്ട്‌ . അനവധി വൃക്ഷലതാദി പക്ഷി മൃഗാദികൾ ഉള്ള കാവ്‌. അവിടെ 500 ഓളം വർഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്‌. അവിടെ എല്ലാ വർഷവും തൈപ്പൂയത്തിന്റെ തലേ ദിവസം പൂജയുണ്ട്‌. ശ്രീകോവിലിൽ എല്ലാ ദിവസവും പൂജയുണ്ട്‌. ഇവിടുത്തെ കാവ്‌ കാണേണ്ട സംഭവം തന്നെയാണു . ആധുനികത തൊട്ടു തീണ്ടാത്ത കാവ്‌. ഭീമാകാരൻ ആഞ്ഞിലി മരവും, അപൂർവ്വ ജൈവസസ്യങ്ങളും, ഒക്കെ കാവിനു മാറ്റു കൂട്ടുന്നു. സർപ്പ കാവിനു 500 അധികം വർഷം പഴക്കമുണ്ട്‌. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെയ്ക്ക്‌ ഭക്തർ വരാറുണ്ട്‌. കാവും അനുഷ്ഠാനങ്ങളും എല്ലാം അതി മനോഹരമായി, തന്നെ അത്തിപ്പറ്റ മനക്കാർ പരിപാലിക്കുന്നുണ്ട്‌.

നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ

 


നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ

======================================================

1) വെള്ളരി: നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങല്ലരി, നാളികേരം എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.

2) നൂറുംപാൽ: മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർന്ന മിശ്രിതമാണ് നൂറുംപാൽ. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.

3) സർപ്പരൂപപൂജ: നിത്യപൂജയിൽ ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപപൂജ.

4) ആയില്യപൂജ: നാഗദൈവങ്ങളുടെ പ്രധാന നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും ഇവിടെ നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവവിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും സർവഭീഷ്‌ടസിദ്ധിക്കും സന്താനലബ്‌ധിക്കും സർവൈശ്വര്യത്തിനും പ്രാർഥിക്കാനായി മാസംതോറുമുള്ള ആയില്യപൂജയ്‌ക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നുപോലും ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.

5) പ്രത്യേക ആയില്യപൂജ: ആയില്യം നാളിലല്ലാതെ ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

6) സർപ്പദോഷ പരിഹാരപൂജ: സർപ്പദോഷ പരിഹാരാർഥം ദോഷത്തിൽനിന്നു നിവൃത്തികിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാരപൂജ. ജ്യോത്സ്യവിധിപ്രകാരം മാത്രമേ സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമിച്ചു കൊണ്ടുവന്നു നടയ്‌ക്കുവച്ചുവേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല.

7) സർപ്പപ്പാട്ട്: സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.

8) സർപ്പബലി, പായസഹോമം: നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപനപ്രകാരമാണ് സർപ്പങ്ങളെ സ്‌ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക ചില സ്‌ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്‌ഠ നടത്തുകയും കൊല്ലംതോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് പരശുരാമചരിതത്തിൽ പറയുന്നു.

9) കാവ് ആവാഹനം: ഹൈന്ദവ തറവാടുകളോടു ചേർന്നുകിടക്കുന്ന പാമ്പുംകാവുകളും അവിടെ നാഗദൈവങ്ങൾക്ക് കാരണവന്മാർ നടത്തിപ്പോന്നിരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ തറവാട്ടിലെ നാഗങ്ങളെ നാഗരാജ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് നിത്യവും പൂജയും കർമങ്ങളും നൽകി ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്‌താൽ ആ തറവാട്ടിലെ (കുലത്തിലെ) ഓരോ കണ്ണികൾക്കും സർപ്പദോഷം തീർന്ന് നാഗദൈവങ്ങൾ സത്സന്താന ലബ്‌ധിക്കും സമ്പത്സമൃദ്ധിക്കും സർവൈശ്വര്യത്തിനും കടാക്ഷിക്കുമെന്നാണ് വിശ്വാസം.

പാമ്പാടി ശ്രീ നാഗരാജ ക്ഷേത്രത്തിലേക്ക് തറവാടുകളിലെ പാമ്പുംകാവുകളെ ആവാഹിച്ചു കൊണ്ടുവരുമ്പോൾ ക്ഷേത്ര ഊരാളന്മാരും തന്ത്രിയും ചേർന്ന് ആ തറവാട്ടിൽ ചെന്ന് മുടങ്ങിക്കിടന്നിരുന്ന പൂജകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിവൃത്തി വരുത്തി പൂജ നടത്തിയശേഷം പ്രാർഥിക്കുന്നു: ‘നാഗദൈവങ്ങൾ പ്രസാദിക്കണം, ഞങ്ങൾ സന്തോഷത്തോടെ പാമ്പാടി ശ്രീ പാമ്പുംകാവിലേക്ക് ആവാഹിക്കുന്നു. ഇന്നുമുതൽ മുടങ്ങാതെ പൂജ നടത്തിക്കൊള്ളാം’ എന്നു സത്യം ചെയ്‌ത് പ്രാർഥിക്കുന്നു.
സ്വർണം, വെള്ളി വിഗ്രഹങ്ങളിലേക്കാണ് ആവാഹനം നടത്താറുള്ളത്. ഈ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജ നടത്തുമ്പോൾ ഈ തറവാട്ടിലെ പാമ്പുംകാവിലെ നാഗഗണങ്ങൾ നാഗരാജ ക്ഷേത്രത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. ഇതിന് മുൻകൂട്ടി ക്ഷേത്രത്തിൽ വിവരം ലഭിക്കണം. ആവാഹനം നടത്തിയാലും വർഷത്തിൽ ഒരിക്കലെങ്കിലും ഈ തറവാട്ടുകാർ ക്ഷേത്രത്തിൽ വന്ന് തൊഴുതു പ്രാർഥിക്കണം. സാധ്യമെങ്കിൽ വർഷത്തിൽ പൂജ നടത്തി വെള്ളരിയിട്ട് പാമ്പുംകാവുകളെ തറവാട്ടിൽത്തന്നെ നിലനിർത്തുന്നതാണ് ഉത്തമം.

നാഗസങ്കല്പ്പത്തിലെ നിഗൂഡത

 

നാഗസങ്കല്പ്പത്തിലെ നിഗൂഡത

====================================================


ഭാരതീയ സംസ്കൃതിയില് നാഗങ്ങൾക്ക്‌ മഹത്തായ സ്ഥാനമാണ് ഉള്ളത് ..! ഭൂമിയിലെ മറ്റു ജീവികളെ അപേക്ഷിച്ച് നാഗങ്ങൾക്ക്‌ ഒട്ടേറെ പ്രത്യേകതകളുണ്ട്..! ജൈവിക വൈചിത്ര്യം, സൂക്ഷ്മസംവേദനക്ഷമത, ദര്ശനസുഭഗത തുടങ്ങിയവ ഈ പ്രത്യേകതകളില് പെടുന്നു..! കയ്യോ, കാലോ, ചിറകോ ഇല്ല. പക്ഷെ ജലത്തിലും, കരയിലും വേണമെങ്കില് ആകാശത്തുപറന്നും സഞ്ചരിക്കാന് ഇവയ്ക്കു കഴിയുന്നു. വേദങ്ങളില് മുതല് നാടോടി കഥകളില് വരെ ഇവരെ പ്രകീര്ത്തിക്കുന്നു.

ഹൈന്ദവ വിശ്വാസത്തിലെ മിക്കവാറും ദേവീ ദേവന്മാരെല്ലാം നാഗ സേവിതരാണ്. വിഷ്ണുവിന്റെ ശയ്യയായും, ശിവന്റെ മാലയായും, ഗണപതിയുടെ അരഞ്ഞാണമായും, ഒക്കെ പല രീതിയില് നമുക്ക് നാഗങ്ങളെ കാണാം. സൂര്യന്റെ രഥത്തില് 12 മാസങ്ങളിയായി 12 തരത്തിലുള്ള നാഗങ്ങള് കടിഞ്ഞാണുകളാകുന്നു. ആഴ്ചയില് ഏഴു നാഗങ്ങളെ ബ്രഹ്മാവ്‌ ഏഴു ദിവസത്തെ അധിപന്മാരാക്കിയിരിക്കുന്നു.
അനന്തന്‍(ഞായര്‍ )
വാസുകി (തിങ്കള് )
തക്ഷകന്‍(ചൊവ്വ )
കാര്ക്കോടകന്‍ (ബുധന്‍)
പത്മന്‍ (വ്യാഴം )
മഹാപദ്മന്‍(വെള്ളി )
കാളിയനും ശംഖപാശനും(ശനി ) എന്നിങ്ങനെയാണ് അത് പറഞ്ഞിരിക്കുന്നത്. നാഗ സങ്കല്പ്പത്തിലെ ആഴങ്ങളിലേക്ക് ചെല്ലുമ്പോള് സൂര്യന്റെ കടിഞ്ഞാണ്‍ എന്ന സങ്കല്പം പ്രപഞ്ച രഹസ്യങ്ങളുടെ കലവറയാകുന്നു.

ആധുനിക രസതന്ത്ര ശാസ്ത്രത്തിലെ വിലമതിക്കാനാകാത്ത കണ്ടുപിടുത്തം നടത്തിയ ഒരു ശാസ്ത്രജ്ഞ നാണ് ആഗസ്റ്റ്‌ കേക്കുലെ (August Kekulé) ജര്മ്മനിക്കാരനായ ഇദ്ദേഹം ഒരിക്കല് ഒരു സ്വപ്നം കണ്ടു. അത് അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു സര്പ്പം അതിന്റെ വാലിന്‍ തുമ്പ് വായില് അമര്‍ത്തി ക്കൊണ്ട് ഒരു മോതിര വലയം പോലെ അന്തരീക്ഷത്തില് ഊഞ്ഞാലാടുന്നു. അത് അദ്ദേഹത്തെ തുറിച്ചു നോക്കുന്നു. മോതിരം പോലെ ഈ സര്പ്പത്തിന്റെ കാഴ്ചയില് നിന്നുമാണ് Benzene എന്ന പദാർതത്തിന്റെ ആണവിക ഘടനയുടെ സൂത്രം കണ്ടുപിടിച്ചത്. ഇതില് കാർബണിന്റെ ആറ് പരമാണുക്കള് ഹൈഡ്രജന്റെ ആറ് പരമാണുക്കളുമായി അന്തര്ബന്ധ - അഥവാ ദ്വിബാന്ധ - യോഗത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി. ഈ തിയറിയുടെ സഹായത്തോടെ അനേകം രസതന്ത്ര തത്വങ്ങളുടെ സമസ്ഥാനീകമായ ധാതു, ദ്രവം, വാതകം എന്നീ രൂപങ്ങളെ പിന്നീട് ഗവേഷണ വിഷയമാക്കി..! ആ ഗവേഷണങ്ങളില് നിന്നുമാണ് അണുബോമ്പ് പോലും രൂപപ്പെട്ടത്. ഇനിയും വിനാശാത്മകവും നിർമ്മാനാത്മകവുമായ അനേകം രഹസ്യങ്ങള് ഇതില് നിന്നും കണ്ടെത്താന്‍ കഴിയും എന്ന് ശാസ്ത്രലോകം കരുതുന്നു..

ഉത്തര പ്രദേശിലെ മഹാരാജ് ഗന്ജ് ജില്ലയിലുള്ള ധാനീ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലുള്ള നാഗപാശ യന്ത്രവും അതിന്റെ ഡയഗ്രവും ഇത്തരം ചില നിഗൂഡ രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ് എന്ന് ഗവേഷകര് കരുതുന്നു. പിയാരോഗഡിലെ ഡൂലോ നാഗദേവ ക്ഷേത്രത്തിലെ നാഗയന്ത്രവും അപൂർവ്വമായ ചില രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ്.

ഭാരതത്തില് ഒട്ടാകെ നിറഞ്ഞു നിന്ന നാഗ ആരാധനാ സങ്കല്പം വെറുമൊരു അശാസ്ത്രീയ സങ്കല്പം ആണെന്ന് കരുതരുത്.. അങ്ങനെ കരുതുന്നവരോട് പുശ്ചത്തോടെ ഒരു ചിരി മാത്രം മറുപടി കൊടുക്കാം. 

കാശ്മീരിലെ അനന്തനാഗും, ഹിമാചലിലെ ബേരീ നാഗും, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രവും, പിന്നെ നാഗുരും, 'നാഗാ'ലാണ്ടിലെ ജാപംഗഖോങ്ങും, മഹാരാഷ്ട്രയിലെ നാഗ്പൂരും, പോഖാരോവിലെ നാഗവാസുകിക്ഷേത്രവും, കാശിയിലെ നാഗ്കൂഅങ്ങും, പിയാഗാഗൌഡിലെ ഡൂലോ നാഗും, ദേവരിയായിലെ സോഹനാഗും (ജനമേജയന്റെ യജ്ഞം ഇവിടെയാണ്‌ നടന്നത് ) ഇങ്ങനെ..... മണ്ണാറശാലയും, വെട്ടിക്കൊട്ടും, തെക്കേയറ്റത്ത് നാഗർകോവിലും എല്ലാം ഇത്തരത്തിലുള്ള അനേകം പ്രപഞ്ച രഹസ്യങ്ങള് ഉള്ക്കൊള്ളുന്ന പുണ്യ കേന്ദ്രങ്ങളാണ് ..!

സര്‍പ്പ വിശേഷം 1

 


സര്‍പ്പ വിശേഷം  1

====================


അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.

അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. 

ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്.

നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്.

പാലാഴിമഥനത്തിനുശേഷം അസുരന്മാരില്‍നിന്നും ദേവന്മാര്‍ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡന്‍ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങള്‍ക്ക് കൊടുത്തു. നാഗങ്ങള്‍ അമൃതകലശം ദര്‍ഭപ്പുല്ല് വിരിച്ച് അതില്‍ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാന്‍ പോയി. ആ തക്കംനോക്കി ദേവന്മാര്‍ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങള്‍ അമൃത് കാണാതെ ആര്‍ത്തിയോടെ ദര്‍ഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ.

പുരാണ നാഗകഥകളില്‍ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്.

നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്.
1. ആകാശചാരികള്‍ [പറനാഗങ്ങള്‍]
2. ഭൂതലവാസികള്‍ [സ്ഥലനാഗങ്ങള്‍]
3. പാതാളവാസികള്‍ [കുഴിനാഗങ്ങള്‍]

പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു
ശിവന് നാഗം കണ്ഠാഭരണം
ഗണപതിക്ക് പൂണൂല്‍
ദുര്‍ഗയ്ക്ക് ഒരായുധം
കാളിക്ക് വള
സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍
ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള
ത്വരിതാദേവിക്ക് കുണ്ഡലം
നീലസരസ്വതിക്ക് മാല
ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി
ഗരുഡന് അത് ആഭരണം
വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം
വരുണന് പാമ്പിന്‍പത്തി കുട.

കുണ്ഡലിനി ശക്തി

താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.

ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാ സമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.

ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ് ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.

ഭാരതീയ നൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷ നൃത്തം തന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധ സങ്കല്പവും ഭാരതത്തിലുണ്ട്.

നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.

നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തില്‍ നിലവിലുണ്ട്.

കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പം തുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.

ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.

നാഗാരാധന കേരളത്തില്‍. 

പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരള സൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.

പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍.

ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.

മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാ വിളക്കുവയ്ക്കുക പതിവായിരുന്നു.

കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍

കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ തിരുവനന്തപുരത്തെ അനന്തൻ കാട് ശ്രീ നാഗരാജാ ക്ഷേത്രം, ശ്രീ നാഗരുകാവ് ക്ഷേത്രം, ആലപ്പുഴയിലെ മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രം, വെട്ടിക്കോട് ശ്രീ നാഗരാജാക്ഷേത്രം, പത്തനംതിട്ടയിലെ ത്രിപ്പാറ  ശിവക്ഷേത്രം, തൃശൂരിലെ പാമ്പുമേയ്ക്കാട്മന, കോട്ടയത്തെ നാഗമ്പൂഴി ക്ഷേത്രം, എറണാകുളത്തെ ആമേട ക്ഷേത്രം, പാലക്കാട്ടെ അത്തിപറ്റമന, പാതിരി കുന്നത്തു ചെണ്ടല്ലൂർ മന, മലപ്പുറത്തെ ഹരികുന്നത്തു ശിവ ക്ഷേത്രം, കണ്ണൂരിലെ പെരാളശ്ശേരി ശ്രീ സുബ്രമണ്യ ക്ഷേത്രം, കരിപ്പാൽ നാഗ സോമേശ്വരി ക്ഷേത്രം, കയ്യത്തു നാഗക്ഷേത്രം, കാസർകോട് ജില്ലയിലെ മദനന്ദേശ്വര ക്ഷേത്രം.

പാമ്പുമ്മേക്കാട്

തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയില്‍വെസ്റ്റേഷനു സമീപമാണിത്. ഒരിക്കല്‍ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവില്‍ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തുവത്രെ. പിന്നീട് താന്‍ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാന്‍ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലുപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താല്‍ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടില്‍ നാഗദര്‍ശനമുണ്ടായി. അതിനെത്തുടര്‍ന്ന് വാസുകിയുടെ നിര്‍ദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട് അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.

ഇവിടെ പുള്ളുവൻ പാട്ട് നടത്താറില്ല. വരനാട്ടു കറുപ്പാൻമാർ ഇവിടെ സർപ്പം പാട്ടും കളമെഴുത്തും നടത്തുന്നു.

സർപ്പക്കാവുകൾ ഉടലെടുത്തത് ബുദ്ധമത കാലത്താണ് എന്ന് വെളിവാക്കുന്ന തെളിവുകൾ ആണ്അമരാവതിയിലെയും ബ്രിട്ടീഷ് മ്യൂസിയത്തിലെയും ശിൽപ്പങ്ങളിൽനിന്നും മനസ്സിലാകുന്നത്‌.കൂടാതെ ബുദ്ധമതത്തിനു പ്രചാരമുള്ള ബർമ്മയിൽ സർപ്പാരാധന മുഖ്യമാണ്.കൂടാതെ ജൈന മതത്തിനു പ്രാധാന്യമുള്ള തുളുനാട്ടിൽ  സര്പ്പാരാധനയ്ക്ക് വളരെയധികംപ്രാധാന്യമുണ്ട്. 

മണ്ണാറശാലക്ഷേത്രം.

ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്. ഒരു അന്തർജ്ജനം താന്ത്രിക വിദ്യയിൽ നൈപുണ്യം നേടി തപോ വൃത്തിയോടുകൂടി നാഗപൂജ നടത്തുന്നു. എന്ന പ്രത്യേക്തയാലും രാജ്യാന്തര പ്രശസ്തി നേടിയതാണ്അതിപുരാതനവും നാഗാരാധകർക്ക് അഭയ കേന്ദ്രവുമായ മണ്ണാറശാലാ  ശ്രീ നാഗരാജാക്ഷേത്രം.മറ്റൊരു ക്ഷേത്രത്തിലും അനുവദനീയമല്ലത്ത  ഒരു ആസാധാരണത്വമാണ്  ഒരു അന്തർജ്ജനത്തിനു പൂജാധികാരം ലഭിക്കുക എന്നുള്ളത്.

 കന്നി ,തുലാം,കുംഭം,എന്നീ മാസങ്ങളിലെ ആയില്യവും മഹാ ശിവരാത്രിയുമാണ് മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ .തുലാം മാസത്തിലെ ആയില്യം പൊതുവെമണ്ണാറശാലാ ആയില്യം എന്നാണ് അറിയപ്പെടുന്നത്.

ഉപ്പും മഞ്ഞളും ,പുറ്റും   മുട്ടയും നടയ്ക്കു വയ്ക്കുക സര്പ്പ ബലി ,നൂറും പാലും ,പാലുംപഴവും നിവേദ്യവും തുടങ്ങിയ ചടങ്ങുകൾക്ക് പുറമേ സാന്താന ലബ്ധിക്കായി ഉരുളി കമിഴ്ത്എന്ന പ്രധാന വഴിപാടും ഇവിടെ നടത്തി വരുന്നു.

അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തില്‍ തീയ് കിഴക്കോട്ട് പടര്‍ന്ന് പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.

ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സര്‍പ്പം തുള്ളലിന് ഒന്‍പതു പേര്‍ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായര്‍ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സര്‍പ്പംപാട്ടും സര്‍പ്പം തുള്ളലും കഴിഞ്ഞാല്‍ തൊട്ടടുത്ത വര്‍ഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവര്‍ഷം ഗന്ധര്‍വന്‍പാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാര്‍ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവര്‍ഷം പുലസര്‍പ്പം പാട്ടുനടത്തും.

വെട്ടിക്കോട് ക്ഷേത്രം

മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സര്‍പ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സര്‍പ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തന്‍. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരില്‍ ജ്യേഷ്ഠനും സര്‍വഗുണ സമ്പന്നനുമാണ് അനന്തന്‍.

അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം

മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചില്‍, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കണ്‍മഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.

പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം

നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമര്‍പ്പണം, സര്‍പ്പബലി എന്നിവയാണ് പ്രധാന വഴിപാടുകള്‍. കണ്ണൂര്‍-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.

ആമേട

തൃപ്പൂണിത്തുറ - വൈക്കം റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.

ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസര്‍ഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തന്‍കാട് നാഗരുക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ശ്രീദുര്‍ഗാംബികാക്ഷേത്രം, കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളാണ്.

സര്‍പ്പ വിശേഷം 2

 


സര്‍പ്പ വിശേഷം 2

==============================

സര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും  സര്‍പ്പക്കാവുകള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിന്റെ ഉള്ക്കോണില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.  ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. കശ്യപന് കദ്രുവില്‍   ഉണ്ടായ മക്കളാണ് സര്‍പ്പങ്ങള്‍ എന്ന് പുരാണം പറയുന്നു. മനുഷ്യ മനസ്സുകള്‍ക്ക് നന്മയും ഐശ്വര്യവും രോഗശാന്തിയും പ്രധാനം ചെയ്യുന്ന ആയില്യം നക്ഷത്രത്തിന്റെ ദേവതയാണ് സര്‍പ്പങ്ങള്‍ .  മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാവിലാണ് മനുഷ്യ മനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത് . തൃസന്ധ്യ നേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്ക് തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാട് കാഴ്ചയായിരുന്നു. 

ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റു പലരാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്.  എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക്  കൂടുതല്‍ പ്രാധാന്യം.  കേരളത്തിന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഓണാണ്‌ സര്‍പ്പാരാധന.

നാഗപ്രീതിക്കായ്‌ ഒട്ടേറെ അനുഷ്ടാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ 
അനുഷ്ടിക്കുകയും ചെയൂന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല .   ഒരുകാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.  ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ടിച്ചിരുന്നത് .   എന്നാല്‍ ചില സ്ഥലങ്ങളില്‍ ജീവനുള്ള നാഗങ്ങളെയും പ്രദിഷ്ടിച്ചിരുന്നതായി ചരിത്രം കുറിക്കുന്നുണ്ട്.  നമ്മള്‍ ആരാധിക്കേണ്ടത് ഉത്തമ ജാതി സര്‍പ്പങ്ങളെയാണ്.  നിഗ്രഹാനുഗ്രഹ ശക്തികളുള്ള സര്‍പ്പ ശ്രേഷ്ടരെയാണ് നാഗങ്ങള്‍ എന്ന് വിളിക്കുന്നത് , പത്തിയും വാലുമൊഴികെ മനുഷ്യ സ്വരൂപമുള്ള ടെവയാനികള്‍ ആണ് നാഗങ്ങള്‍. സൂഷ്മ ശരീരികളായ നാഗങ്ങള്‍ പാതാള വാസികള്‍ ആണ്.    പൂജയ്ക്ക് വിധിച്ചിട്ടുള്ള ആയില്യം നക്ഷത്രത്തില്‍ സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്നതാണ് നാഗപൂജകളെ കൊണ്ട് ഉദ്ദ്യെശിക്കുന്നത്.  മനുഷ്യന് ഏറ്റവും നന്മ ചെയ്യുന്ന ഒന്നാണ് നാഗപൂജ.   ആയില്യം നോമ്പുനോറ്റു നാഗപൂജ ചെയ്‌താല്‍ സന്താന ലാഭവും കുടുമ്പശാന്തിയും ഉണ്ടാകുമെന്നാണ് വിശ്വാസം.   കൂടാതെ നേത്രരോഗം, ത്വക്കുരോഗം തുടങ്ങിയവ മാറാനും ഭക്തര്‍  നാഗങ്ങളെ പ്രീതിപ്പെടുത്തുന്നു.

പണ്ട് പേരുകേട്ട പല തറവാടുകളിലും ആണ്ടിലൊരിക്കൽ നൂറും പാലും കൊടുക്കൽ ചടങ്ങ്

പതിവായിരുന്നു.   ഭക്തർ സർപ്പ ഭീതി മാറ്റാൻ ഇവിടെ വന്നു വഴിപാടു കഴിക്കുന്നത്‌ പതിവായിരുന്നു.

ക്ഷേത്രങ്ങളിൽ ഉന്നത സ്ഥാനം കല്പ്പിക്കപ്പെട്ട സര്പ്പങ്ങളെ മതിൽക്കെട്ടിനകത്തൊ , ആൽചുവട്ടിലൊ പ്രതിഷ്ടിച്ചാണ്  ആരാധിച്ചിരുന്നത്.  ചില പ്രത്യേക സാഹചര്യങ്ങളിൽ സർപ്പക്കാവുകളെ നിലനിർത്താനാകാതെ വരുമ്പോൾ സർപ്പ ദൈവങ്ങളെ മറ്റെവിടെയെങ്കിലും കുടിയിരുത്തെണ്ടാതായി വരുന്നു.  "കാവു മാറ്റം" എന്ന ചടങ്ങിലൂടെ പഴമക്കാർ അത് സാധ്യമാക്കിയിരുന്നു.    
അനന്തൻ, വാസുകി, തക്ഷകൻ , കാർക്കോടകൻ , ശംഘപാലകൻ , മഹാപത്മൻ , ഗുളികൻ , എന്നീ നാഗശ്രേഷ്ടരാണ് "അഷ്ടനാഗങ്ങൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്നത്‌ .   വൈഷ്ണവ സമ്പ്രദായത്തിൽ  അനന്തനെയും , ശൈവ സമ്പ്രദായത്തിൽ വാസുകി യേയുമാണ്‌ സാധാരണ ക്ഷേത്രങ്ങളിൽ ആരാധിച്ചു വരുന്നത് .

കന്നി, തുലാ , ധനു , കുംഭം , മേടം  എന്നീ മാസങ്ങളിലെ ആയില്യം നാളിനാണ് ശാസ്ത്ര വിധിപ്രകാരം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് .  എന്നാൽ ഇടവം 15 മുതൽ കന്നി ആയില്യം വരെ സർപ്പങ്ങളെ ആരാധികുന്നതിനുള്ള വിശേഷ പൂജകൾ ഒന്നും നടത്തുന്നില്ല .  ഈ സമയം സർപ്പങ്ങൾ ചാതുർ മാസ്യ വൃതം അനുഷ്ടിക്കുന്നതിനാൽ പൂജകളൊന്നും ശുഭാകരമാകില്ല എന്നാണു വിശ്വാസം .

നൂറും പാലും കൊടുക്കുക , സര്പ്പ ബലി , സര്പ്പം പാട്ട് , നാഗതോറ്റം , നാഗത്തെയ്യം , കുറുന്തിനിപ്പാട്ട് , നാഗം പൊലിച്ചു പാട്ട് , പൂരക്കളി , നാഗ ക്കന്നി , തിരിയുഴിച്ചിൽ എന്നിവയാണ് നാഗാരാധനയിൽ കണ്ടുവരുന്ന ചില വിശിഷ്ടാനുഷ്ടാനങ്ങൾ . 

പുള്ളുവൻ പാട്ടും സര്പ്പം പാട്ടുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്  തെക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും നാഗ സങ്കല്പം .   എന്നാൽ ഉത്തര കേരളത്തിൽ തെയ്യത്തിനാണ് പ്രാധാന്യം .  കൂടാതെ തെക്കൻ - മധ്യ കേരളത്തിൽ കാണുന്ന ഉപ്പും മഞ്ഞളും നടയ്ക്കു വെക്കുന്ന പതിവോ , മഞ്ഞൾ പോടീ ചാർത്തലൊ ഉത്തര കേരളത്തിൽ പതിവില്ല .  

പാരമ്പര്യ നാഗാരാധന നടത്താതിരിക്കുകയും കാവുകൾ അശുദ്ധ മാക്കുകയോ , വെട്ടി മാറ്റുകയോ ചെയ്താലും അത് സർപ്പ കോപത്തിന് കാരണമാകുന്നു.  സർപ്പകോപം കുടുംബ പരമ്പരകളെ തീരാ വ്യാധിയിൽ ആഴ്ത്തുമെന്നാണ് വിശ്വാസം .

ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു. എന്നാൽ ഈകാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യം നിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.

നൂറും പാലും കൊടുക്കൽ ചടങ്ങ്‌

നാഗാരാധനയുടെ  ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌. വർഷം തോറും കന്നിമാസത്തില ആയില്യം നാളിൽ സർപ്പ കാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാനചങ്ങാണിത്. മഞ്ഞൾപ്പൊടി,  അരിപ്പൊടി, അവൽ, മലര്, അപ്പം, ഇളനീർ, കൂവനൂറ്‌, തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജനടത്തുന്നത്. നാഗാരാധനയുടെഭാഗമായി പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്, തുടങ്ങിയചടങ്ങുകളിലും നൂറും പാലും നടത്തുന്നു.

പാമ്പിൻ തുള്ളൽ
  
സർപ്പ പ്രീതിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി പണ്ട് തറവാടുകളിൽ നടത്തി വന്നിരുന്ന പ്രധാന കർമ്മമായിരുന്നു പാമ്പിൻ തുള്ളൽ. കന്നി മാസത്തിലെ ആയില്യം മുതൽ വിഷുവരെയാണ് ഇതിന്റെ കാലം.

നായർ സമുദായത്തിൽ സാധാരണ നടത്തി വന്നിരുന്ന ഈ ചടങ്ങ് അപൂർവമായി നമ്പൂതിരി ഗൃഹങ്ങളിലും കാണാമായിരുന്നു. മൂന്നു കൊല്ലത്തിലോരിക്കലെങ്കിലും ഒരുതറവാടിൽ പാമ്പിൻ തുള്ളൽ നടത്തണമെന്നുണ്ട്.

പാമ്പിൻ തുള്ളലിലെ ആചാര്യൻമാർ പുള്ളുവൻമാരാണ്. അവരാണ് ദിവസം നിശ്ചയിക്കുന്നതും. മൂന്നു ദിവസവും ഏഴു ദിവസവും നീണ്ടു നില്ക്കുന്ന തുള്ളലുകളുണ്ട്.

പാമ്പിൻ  തുള്ളലിലെ ആദ്യ ചടങ്ങ് പന്തലീടൽ ആണ്. പന്തലിനു മുകളിൽ ചുവന്ന പാട്ടുകൊണ്ട് വിദാനിചു കുരുത്തോല തൂക്കി അലങ്കരിക്കുന്നു. നിലം മെഴുകിവൃത്തിയാക്കിയ ശേഷം പാമ്പിന്റെരൂപത്തിൽ കളം വരയ്ക്കുന്നു. അരിപ്പൊടി, മഞ്ഞൾ, കരി മുതലായവയാണ് കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്.

പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി നാഗോല്പ്പതിപാടും. അടുത്ത ഇനം ഗണപതിപൂജയാണ്. പന്തലിൽ വിളക്കും കർപ്പൂരവും കത്തിക്കുകയും ചെയ്യുന്നു. വീട്ടുകാർ കളത്തേ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. തറവാടിലെ ഒരു സ്ത്രീ (കന്യകയോ സുമംഗലിയോ) കയ്യിൽ ഒരുപൂക്കുലയോടുകൂടി കളത്തിനടുത്ത് ഇരിക്കുകയും പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തികൊണ്ടുള്ള  പാട്ട് ആരംഭിക്കുകയും ചെയ്യുന്നു. പാട്ട് പുരോഗമിക്കും തോറും കളത്തിലിരിക്കുന്ന സ്തീക്കു ഉറച്ചിൽ വരുന്നു. ആവേശം കൊണ്ട് തലമുടി അഴിച്ചിട്ടു മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ പൂക്കുലയും ചുഴറ്റി പാമ്പിന്റെ രൂപം പുലമ്പിക്കൊണ്ട് കളം മായ്ക്കുകയുംചെയ്യുന്നു. പിന്നീട് സർപ്പക്കാവിൽ ചെന്ന് നമസ്ക്കരിക്കും പോലാണ് കലിയിറങ്ങി സാധാരണമട്ടിലാകുന്നത്.

സർപ്പബലി

സർപ്പബലിയുടെ ചടങ്ങുകൾക്ക് പുള്ളുവന്മാർ നിർബന്ധമാണ്. അരിപ്പൊടി മഞ്ഞൾപ്പൊടി  എന്നിവ കൊണ്ട് പത്മം  ചിത്രീകരിച്ചതിനു ശേഷം അതിനു മദ്ധ്യത്തിൽ  നെല്ലും അരിയും നാളീകേരവും ദർഭ കൊണ്ടുള്ള കൂര്ച്ചവും വച്ചു ചണ്ടേശ്വരനെ വച്ച് പൂജിക്കുന്നു. ചുറ്റും അഷ്ട്ട നാഗങ്ങളും  ഈർചരൻ, ധൃതരാഷ്ട്രൻ, ഗ്ലാവൻ, അഗചാപൻ, ശിതി പ്രിഷ്o ൻ, അതിശിഖൻ, തുടങ്ങിയ മറ്റനേകം നാഗങ്ങളെയും സങ്കൽപ്പിച്ചു പൂജിക്കുകയും ഹവിസ്സുകൊണ്ട്‌  ബലി തൂകുകയും ചെയ്യുന്നു.

ഉരുളി കമിഴ്ത്ത്‌

സന്താന ലാഭത്തിനായി മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തി ദമ്പതികൾ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉരുളികമിഴ്ത്ത്‌. മണ്ണാറശാലാ ഇല്ലത്തെവലിയമ്മയുടെ സന്നിധിയിൽ തൊഴുതു അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കുവയ്ക്കുന്നു. വിശേഷാൽ വഴിപാടുനടത്തിയ ശേഷ വാദ്യഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടിആ ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്‌  നിലവറയിൽകൊണ്ട് ചെന്ന് വയ്ക്കുന്നു. ഈചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ ഗർഭം  ധരിക്കുമെന്നാണ്വിശ്വാസം. പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളിമലർത്തിയടിക്കുമ്പോൾ വഴിപാടു പൂർത്തിയാകുകയും ചെയ്യുന്നു.

ഒരുകാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷസർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്നകാഴ്ചയാണ്‌ ഇന്നുകാണാൻ കഴിയുന്നത്‌. വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രകൃതിയുടെ സംരക്ഷകരായി വര്തിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ താളിലാകുന്ന കാഴ്ചയാണ് കാണാൻകഴിയുന്നത്‌.

നിങ്ങള്ക്ക് അറിയാമോ

നാഗപഞ്ചമി എന്ന ദിവസം❓
👉ചിംങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമി.

ആയില്യം നക്ഷത്രത്തിന്റെ ദേവത❓
👉 സര്‍പ്പം 

ഇന്ത്യന്‍ മെഡിക്കല്‍ അസോഷ്യഷന്റെ ചിന്ഹം ❓
സര്‍പ്പം 

നാരദന് നാഗവീണ നല്‍കിയത് ❓
👉 സരസ്വതി 

പഞ്ചമി തിഥി യുടെ ദേവത❓
നാഗങ്ങള്‍ 

ഗരുടനുംസര്‍പ്പംങ്ങളുംരമ്യതയില്‍വരുന്നദിവസം❓
👉 നാഗപഞ്ചമി  

രാഹുവിന്റെ അധി ദേവത ❓
👉 നാഗദൈവങ്ങള്‍ 

അര്‍ജുനന്‍ വിവാഹം കഴിച്ച നാഗകന്യക❓
👉 ഉലൂപിക

പാഴി മഥനം നടത്തിയത് ആരെ കയറാക്കി❓
👉 വാസുകിയെ കയറാക്കി

സര്‍പ്പക്കാവുകളിലെ കല്ലിന്റെ പേര് ❓ 👉ചിത്ര കൂടകല്ല്‌. 

ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര്❓
👉 നാഗന്‍

ആദി ശേഷന്റെ അവതാരമായ്തു❓
👉 ബലരാമന്‍ 

ദശഅവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപെട്ടത്‌ ❓
👉 ബലരാമന്‍ 

ശത്രു നിഗ്രഹത്തിനു അയക്കുന്ന അസ്ത്രം❓ 
👉 നാഗാസ്ത്രം 

മഹാമേരുവിലെ ഒരു പര്‍വതം❓
👉നാഗം.

പാതാള വാസിയായ നാഗം❓
👉 കുഴിനാഗം 

ഭൂതല വാസിയായ നാഗം ❓
👉 സ്ഥല നാഗം 

ആകാശ വാസിയായ നാഗം❓
👉 പറ നാഗം 

കാര്‍ കൊടകന്റെ  നിറം❓
👉 കറുപ്പ് 

വാസുകിയുടെ നിറം❓
👉 മുത്തിനുള്ള വെളുത്തനിറം 

തക്ഷകന്റെ  നിറം❓
👉 ചുവപ്പ്, പത്തിയില്‍ സ്വസ്തിക 

പത്മന്റെ നിറം❓
👉 താമരയുടെ ചുവപ്പുനിറം 

മഹാപത്മന്റെ നിറം❓
👉 വെളുത്തനിറം, പത്തിയില്‍ ത്രിശൂലം 

ശംഖപാലന്റെ നിറം❓
👉 മഞ്ഞ നിറം.

നഗപത്തി വിളക്ക്❓
👉 ഏഴു തലയുള്ള നാഗത്തിന്റെ പത്തിയില്‍ കത്തിയ്ക്കുന്ന വിളക്ക്        
ഗാര്‍ഗമുനി അറിവ് സമ്പാതിച്ചത്❓
👉 ശേഷനാഗനില്‍ നിന്ന്. 

ബുദ്ധ ശാസനകളുടെ കാവല്‍ക്കാര്‍❓
👉 നാഗങ്ങള്‍ 

ഗൃഹത്തില്‍  നഗമരം നടെണ്ടത്❓
👉 വടക്ക്.

നാഗ നാമങ്ങള്‍

 


നാഗ നാമങ്ങള്‍

=======================

ശേഷന്‍
വാസുകി
ഐരാവതന്‍
തക്ഷകന്‍
കാര്‍കോടകന്‍
ധനഞ്ജയന്‍
കാളിയന്‍
മണിനാഗന്‍
പുരണനാഗന്‍
കപിന്ജരന്‍
എലാപുത്രന്‍
സവാമന്‍
നീലന്‍
അനിലന്‍
കന്മാഷന്‍
ശബളന്‍
ആര്യകന്‍
ഉഗ്രകന്‍
കലശപോതകന്‍
സുമനസ്സ്
ദധിമുഖന്‍
വിമലന്‍
പിണ്ഡകന്‍
ആപ്തന്‍
ശംഖന്‍
വാലി
ശിഖന്‍
നിഷ്ടാനകന്‍
ഹേമഗുഹന്‍
നഹുഷന്‍
പിംഗളന്‍
ബാഹ്യ കര്‍ണന്‍
ഹസ്തിപദന്‍
മുല്‍ഗരന്‍
കുംബലന്‍
അശ്വതരന്‍
കാളികകന്‍
വൃത്തന്‍
സംവൃത്തന്‍
പത്തന്‍
ശംഖമുഖന്‍
കൂശമാണ്ഡകന്‍
ക്ഷേമകന്‍
പിണ്ഡരകന്‍
കരവീരന്‍
പുഷ്പദ്രുംഷ്ടന്‍
വില്യകന്‍
ബില്യപാണ്ടുരന്‍
മൃഷ്ക്കാരന്‍
ശംഖന്‍
ശിരാപൂര്ണന്‍
ഹരിദ്രകന്‍
അപരാജിതന്‍
ജ്യോതിഗന്‍
പന്നഗന്‍
ശ്രീവഹന്‍
കൌരവ്യന്‍
ദൃതരാഷ്ട്രന്‍
ശംഖപീണ്ഡന്‍
സുബാഹു
വീരജസ്
ശാലിപീണ്ഡന്‍
ഹസ്തിപീണ്ഡന്‍
പീടരകന്‍
സുമുഖന്‍
കൌണപാശനന്‍
കുടരന്‍
കുജ്ഞരന്‍
പ്രഭാകരന്‍
കുമദന്‍
കുമദാക്ഷന്‍
തിത്തിരി
ഹലികന്‍
കുര്‍ദ്ദമന്‍
ബഹുമൂലകന്‍
കര്‍കരന്‍
അര്‍ക്കരന്‍
കുന്ട്രെമ്ധരന്‍
മഹോദരന്‍
അജ്ഞ്നന്‍
അതിഷണ്ഡാന്‍
അനീലന്‍
അമാഹ്ടന്‍
അവ്യയന്‍
അശ്വസേനന്‍
ആതകന്‍
ആപൂരണന്‍
ഉഗ്രകന്‍
ഉഗ്രതെജസ്
ഉച്ചികന്‍
ഉപനന്ദന്‍
റുദ്ധിമാന്‍
രുഷഭന്‍
എരകന്‍
കക്ഷകന്‍
കലശന്‍
കാമടന്‍
കാലദന്തന്‍
കാല പുഷ്ടന്‍
കുലികന്‍.

സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം

 

സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം

====================================================================

മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്. 

വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്.  കൂർമ്മാവതാരത്തിലാണ്  വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോ ത്സവമായി ആഘോഷിക്കുന്നു.

ഐതീഹ്യം
ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന്  ഒരു പ്രതിമ  സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരു ന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുകളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു കേട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ  എത്തി. അവർ ആ പ്രതിമയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും  പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ  വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു.  ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ്  ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം  ഗരുഡൻകാവ് എന്നറിയപ്പെട്ടു. 

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു.  അപ്രകാരം മഹാവിഷ്ണു തന്റെ  വാഹനമായ  ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ  വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ  ഗരുഡനെ ഭൂമിയിലേ ക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരു ന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.

പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക്  ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാ സികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന  മഞ്ഞപ്പായസ മാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ  സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹ ങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.

കാവുകൾ സംരക്ഷിക്കപ്പെടേണ്ടത് എന്തിനുവേണ്ടി...?

 


കാവുകൾ സംരക്ഷിക്കപ്പെടേണ്ടത് എന്തിനുവേണ്ടി...?



എന്തിനാണ് സർപ്പക്കാവുകൾ എന്ന് ആദ്യം അറിയണം. നിങ്ങൾ കേട്ടിട്ടുണ്ടാവണം, "അന്നാത് ഭവന്തി ഭൂതാനി ( അന്നം - ഭക്ഷണത്തിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടാകുന്നത്) പര്ജ്ജന്യാത് അന്ന സംഭവ ( ഇടിവെട്ടിയുള്ള മഴയിൽനിന്നാണ് ഭൂമിയിൽ അന്നം ഉണ്ടാകുന്നത് ) യജ്ഞാത് ഭവന്തി പര്ജ്ജന്യ ( യജ്ഞങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നത് ) യജ്ഞ കര്മ്മ സമുദ്ഭവ ( യജ്ഞം കർമ്മങ്ങളിൽ നിന്ന് ഉണ്ടാകുന്നു ) " [ ഭഗവത് ഗീത ].

സർപ്പക്കാവ് കണ്ടിട്ടുണ്ടോ ?
ചിതൽ പുറ്റുകൾ ഉള്ള സ്ഥലമാണ്, ഇടിമിന്നലിനെ ഏറ്റവും കൂടുതൽ ഭൂമിയിൽ പിടിച്ച് നിർത്തുന്നത് കാവുകളാണ്. പ്രത്യേകതരം മിന്നൽ, പ്രത്യേകതരം പര്ജ്ജന്യൻ ഉണ്ടാകുമ്പോഴാണ് ആ ചിതലിന് ചിറക് മുളയ്ക്കുന്നത്. എല്ലാ മഴയിലും ചിറക് മുളയ്ക്കില്ല, .... മഴക്കാലം മുഴുവൻ ചിതല് ഈയാമ്പാറ്റയായി പറക്കുന്നില്ല - വേനല്ക്കാലം മുഴുവൽ പറക്കുന്നില്ല. മനസ്സിലായില്ല ... ? ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു ജീവിക്ക് ചിറക് മുളയ്ക്കുന്നു എങ്കിൽ സൂക്ഷിച്ച് നോക്കി പഠിക്കുക. എങ്ങനെ മുളച്ചു ?
നിങ്ങളുടെ മിന്നൽ രക്ഷാചാലകങ്ങളെക്കാൾ, ആല് പോലുള്ള മരങ്ങളെക്കാൾ, മിന്നലിനെ ഭൂമിയിൽ താങ്ങിനിർത്തുന്നതും പിടിക്കുന്നതും ചിതല്പുറ്റുകളാണ്. പഠിച്ചുനോക്കാം, ശാസ്ത്രീയ്മായി പഠിച്ചുനോക്കാം . നിങ്ങൾ ഏത് ശാസ്ത്രത്തിന്റെ വെളിച്ചത്തിലും പഠിച്ചോളു. നിങ്ങളുടെ ശാസ്ത്രങ്ങൾ ഇത് ഇതുവരെ പറഞ്ഞിട്ടില്ലാ എന്നാണ് എന്റെ അറിവ്.
മിന്നലിനെ താങ്ങി നിർത്തും എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ....
താങ്ങി നിർത്തുക എന്ന് പറഞ്ഞാൽ ആ മിന്നലിന്റെ ചാർജുകളെ ഡിസ്ചാർജ്ജ് ചെയ്ത് ഭൂമിയിലേക്ക് , അതിനെ ഉപയുക്തങ്ങളായ പുതിയജനുസ്സുകളായി പരിണമിപ്പിക്കുവാനുള്ള കഴിവ് ചിതൽപ്പുറ്റുകൾക്കുണ്ട്. ഏറ്റവും കൂടിയ പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ സ്വയമേവാഗതങ്ങളാകുന്നത് കാവുകൾക്കടുത്താണ്. കാവുകൾ പോയാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാൻ പ്രയാസമാണ്.
പ്ലക്കാർഡും തൂക്കി ഇതൊക്കെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞു
കമ്മ്യൂണിസ്റ്റുകാരും ,മുസ്ലീങ്ങളും ,ക്രിസ്ത്യാനികളും   ഇതൊക്കെ മുറിക്കാൻ ഒരുപാട് നടന്നു. ഇപ്പോൾ തിരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഏതോ പടിഞ്ഞാറുകാരൻ വന്നിത് കണ്ടിട്ട് ഇത് നല്ലതാണെന്ന് പറഞ്ഞിട്ട് ഇപ്പോഴത് സംരക്ഷിക്കാനും നടക്കുന്നുണ്ട്. അത്രയേഒള്ളു നിങ്ങളുടെ ശാസ്ത്രം. മനസ്സിലായില്ല ... ?

25 കൊല്ലം മുന്പ് കമ്മ്യൂണിസ്റുകാരുടെ 
ഒക്കെ നേതൃത്വത്തിൽ ഇതൊക്കെ മുറിക്കാൻ ഓടി നടന്ന തലമുറ ഇന്നത് സംരക്ഷിക്കാൻ അതേ നേതൃത്വത്തിൽ ഓടി
നടക്കുകയാണ്.നിങ്ങൾക്ക് ഓർമ്മ നശിച്ചിട്ടില്ല എങ്കിൽ അൾസിമേഴ്സ് ഒന്നും വന്നിട്ടില്ല എങ്കിൽ കൊടുങ്ങല്ലുരിന്റെ തെരു വീഥികൾ ഈ ജാഥ എത്ര തവണ തിരിഞ്ഞും മറിഞ്ഞും കണ്ടു എന്നത് ആലോചിക്കുക, നിങ്ങളുടെ സ്കൂളിലെ കുട്ടികളെ, ഒന്നുമറിയാത്ത പാവം പിഞ്ച് കുഞ്ഞുങ്ങളെയും വച്ചുകൊണ്ട്.... നിങ്ങളുമൊക്കെ പുറകെ പോയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്, ചില പ്രതിബദ്ധതകളുടെ പേരിൽ, കാര്യമറിഞ്ഞിട്ടൊന്നുമല്ല, കാര്യമറിഞ്ഞല്ലോ നിങ്ങൾ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് വിളിക്കുന്നത്. കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇത് വിളിക്കേണ്ട ആവശ്യം നിങ്ങള്ക്കും വരില്ല വിളിപ്പിക്കേണ്ട ആവശ്യം അവര്ക്കും വരില്ല - കാര്യമറിഞ്ഞാൽ സത്യം പകൽപോലുള്ളതാണ്. അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് നോക്കുക ഒരു ഭാഗം ഇങ്ങനെയാണ് മിന്നൽ വന്ന് താഴുന്നത്. രണ്ടാമത്തെ ഭാഗം അതിനോടനുബന്ധിച്ച് പാമ്പുകൾ ധാരാളമുണ്ട്. കണ്ടിട്ടുണ്ടോ എന്നറിയില്ല. ഏറ്റവും കൂടുതൽ വായുവിനെ ശുദ്ധീകരിക്കുന്നത് അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കുന്നത് പാമ്പുകളാണ്. പാമ്പുകൾ കൂടുതലുള്ള കാലങ്ങളിൽ പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ആമവാതം എന്നൊരു രോഗമേ ഇല്ല. സ്ഥിതിവിവര കണക്ക് പരിശോധിച്ച് നോക്കാം. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ആമവാതം കൂടി വരികയാണ്. എല്ലാ സന്ധികളിലും നീരുവരുന്ന Arthritis. ആർത്രൈറ്റിസും SLE യും ഇന്ന് കൂടി വരികയാണ് . Systemic lupus erythematosus. വളരെ ശക്തങ്ങളായ Immunity Disorders ( പ്രതിരോധ ശക്തി കുറവ് ) ഇന്ന് കൂടി വരികയാണ്. പാമ്പുകൾ കൂടുതലുണ്ടായിരുന്ന കാലങ്ങളിൽ ഇതില്ല. ഉരഗങ്ങളിൽ പാമ്പുകൾ പ്രത്യേകിച്ച് വിഷപാമ്പുകൾ.
ആയിരത്തിൽ ഒരാൾ ചിലപ്പോൾ പാമ്പുകടിയേറ്റ് മരിച്ച് പോയേക്കാം അതിന്റെ എത്രയോ മടങ്ങാണ് പാമ്പിനെ ഇല്ലാതാക്കി മനുഷ്യനെ രക്ഷചെയ്യാൻ പോയപ്പോൾ ആമവാതം വന്ന് മരിച്ച് പോകുന്നത്. മറ്റേത് ഒരു കടികൊണ്ട് ചാവുകയാണ് രണ്ട് ദിവസത്തേക്ക് കരഞ്ഞാൽ മതി, ശരിയല്ല ? " ഓ എന്റെ അച്ഛനെ പാമ്പ്കടിയേറ്റാണ് മരിച്ചത്, രണ്ട് ദിവസത്തേക്ക് ഞങ്ങൾ കരഞ്ഞു അതുകഴിഞ്ഞ് അച്ഛന്റെ അടിയന്തിരമുണ്ട് ഞങ്ങൾ ചിരിച്ചു, ..... കൊള്ളികരുതായ്ക ഇത്രയുമൊക്കെ പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ ?"
മറിച്ച് പാമ്പ്‌ കടിച്ച് ഒരാൾ മരിച്ചു, ആ പാമ്പുകളെ ഇല്ലായ്മ ചെയ്ത്, പ്രകൃതിയിലെ വായുവിലടങ്ങിയിരിക്കുന്ന HARD PROTEIN അതിനെയാണ് നിങ്ങൾ വിഷം എന്ന് പറയുന്നത്, പാമ്പിന്റെ വിഷം HARD PROTEIN ആണ്, വ്രണമില്ലാതെ അത് ഒരാൾ കഴിച്ചാൽ മരിക്കുന്നില്ല, നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. പാമ്പിന്റെ വിഷം നിങ്ങൾ എന്ത് ചെയ്താലും - നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. HARD PROTEIN ആണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് C PROTEIN ന്റെ അളവ് കൂടി വരികയാണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് Anti Neuclear Antigen കൂടി വരികയാണ്, അതെല്ലാം വായുവിൽ നിന്ന് പ്രാണനെ സീൽക്കാരത്തോടെ വലിക്കുന്ന പാമ്പ്‌ വേര്തിരിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിട്ടിരുന്നത് ശുദ്ധമായ വായുവാണ്. അത് മുഴുവൻ അതിന്റെ Fang ൽ (വിഷപ്പല്ല് ) ആണ് സൂക്ഷിച്ചിരുന്നത്. അത് അതിന് വേണ്ടുന്ന ഒരാഹാരമാണ്. പ്രകൃതി എത്ര കൃത്യമായാണ് നിങ്ങളുടെ ജീവനെ രക്ഷിക്കാനോരുങ്ങിയിരുന്നത്, അത് നിങ്ങളുടെ ശാസ്ത്രകാരന്മാർക്ക് അറിയാമോ ? ഈ മണ്ടശിരോമണികൾക്ക്. കുറേ പഠിച്ചതിന്റെ അഹങ്കാരം മാത്രമുള്ള മനുഷ്യർ, അഥവ വിവരക്കേടിന് കയ്യും കാലും വച്ചവർ. അതുകൊണ്ട് പോയി നല്ലപോലെ ആലോചിച്ചോ .... ശങ്കയൊന്നും വേണ്ട...
പാമ്പ്‌ വലിച്ച് കേറ്റുന്നത് ... പാമ്പിന്റെ സീൽക്കാരം കേട്ടിട്ടുണ്ടോ ? ഇല്ലാ..... ? പുറത്തേക്ക് ചീറ്റുന്നതാണെന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്. അത് അതിന്റെ ചിറകുകൾ പോലെ പത്തി വിടര്ത്തി അകത്തേക്ക് വലിക്കുമ്പോഴാണ് സീൽക്കാരമുണ്ടാകുന്നത്. അപ്പോൾ നോക്കിയാൽ അതിന്റെ വയറ് വീർക്കുന്നത് കാണാം.. ആ വായുവിനെ അങ്ങനെ വലിച്ച് കേറ്റുമ്പൊൾഅരിച്ച് നേരിട്ട് അതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ HARD PROTEIN നേരിട്ട് അതിന്റെ fang ലേക്ക് സൂക്ഷിക്കുന്നു, എന്നിട്ട് വളരെ ശുദ്ധമായ വായുവിനെ പുറത്തേക്ക് വിടുന്നു.
ഈ ജീവജാലങ്ങൾക്കെല്ലാം വളരെ പരിശുദ്ധമായ പ്രാണവായുവിനെ തരുന്ന, എന്റെ ജീവനോട് ഏറ്റവും ബന്ധപ്പെട്ടതായതുകൊണ്ട് അതിനെ ഞാൻ ആരാധിക്കുന്നു. അതിനെ കൊന്ന് കളയാതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതിനോട് ശത്രുത പുലര്ത്താതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതെന്നും ഉണ്ടാവുന്നതിന് വേണ്ടി വന്ദിക്കുന്നു.
അതിനെ ആവാഹിച്ച് മാറ്റാം എന്ന് കണ്ട് പിടിച്ചവന്റെ ബുദ്ധി ഒന്നാലോചിച്ച് നോക്ക് ... അതിനെ എതിർക്കുന്നവനെക്കാൾ നീചനാണവൻ. കാവെല്ലാം വെട്ടിക്കളഞ്ഞിട്ട് ഇന്ന് സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുകയാണ് ... സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുന്നത് വായുവിനെ ശുദ്ധീകരിക്കുമോ ?
അപ്പോൾ മിന്നലിനെ പിടിക്കുക, വായുവിനെ ശുദ്ധീകരിക്കുക ... "രോഹന്തി സർവ്വാ ഭൂതാനി .." ശ്രീ സൂക്തത്തിൽ പറയും അങ്ങനെ കാവിന് സമീപം പുതിയ ജനുസ്സുകൾ ഉണ്ടാകും .. പുതിയ സസ്യവർഗ്ഗങ്ങൾ !!! പുതിയ ജന്തു വർഗ്ഗങ്ങൾ !!!

യക്ഷൻ

 


യക്ഷൻ


യക്ഷൻ

രാജധാനി - അളകാപുരി
യക്ഷപതി - കുബേരൻ
സ്ത്രീ - യക്ഷി
യക്ഷഗ്രഹം - പിശാചപീഡ
യക്ഷതരു - പേരാൽ
യക്ഷധൂപം - ചെഞ്ചല്യം

"യ" = എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ

"ക്ഷ" = എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. 

ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ.

*ദേവന്മാർ*
1.സ്വർഗ്ഗത്തിൽ ദേവന്മാർ
2.ഗണദേവതമാർ
3.ഉപദേവതമാർ
എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ വരുന്നവരാണ് യക്ഷന്മാർ.

ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. 1.വിദ്യാധരൻമാർ
2.അപ്സരസുകൾ
3.യക്ഷന്മാർ
4.രക്ഷസ്സുകൾ
5.ഗന്ധവ്വന്മാർ
6.കിന്നരന്മാർ
7.പിശാചർ
8.ഗുഹ്യാകർ
9.സിദ്ധർ
10.ഭൂതങ്ങൾ
എന്നിവയാണവ.

യക്ഷഗണങ്ങളുടെ (യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത്‌ മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്.
ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. 
അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ "മുനി"യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് "വൈശ്രവണൻ" എന്ന കുബേരൻ ആണ്. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി.

കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം.

ബ്ലോഗ് ആര്‍ക്കൈവ്