ഈ ബ്ലോഗ് തിരയൂ

2019 ജനുവരി 13, ഞായറാഴ്‌ച

മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം.

മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം

കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്‍വന്‍ പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ് 'സ്വാമി' എന്ന് ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ ആവാസ സ്ഥലം. പണ്ട് ആ തറവാടിന്റെ അറയ്ക്കകത്ത് ആരാധിച്ചുപോന്നിരുന്ന സ്വാമിയേയും രണ്ട് അമ്മമാരേയും പില്‍ക്കാലത്ത് ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠിച്ചു. ഇന്ന് ആ ക്ഷേത്രം, ഒരു മഹാക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന് ''സ്വാമി'' ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്‍പ്പത്തില്‍ കുടികൊള്ളുന്നു. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവുമായ മാര്‍ഗം മറ്റൊന്നില്ലെന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്ന ശക്തിയാണ് ക്ഷേത്രത്തിലെ പ്രധാന ദേവനായ 'ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി. താംബൂലം, അലങ്കാരങ്ങള്‍, കരിക്ക്, പൂവന്‍പഴം, പാല്‍പ്പായസം മുതലായ നിവേദ്യങ്ങളോട് കൂടിയുള്ള ഗന്ധര്‍വപൂജ വിവാഹതടസങ്ങള്‍ മാറുന്നതിനും, ഐശ്വര്യം സമ്പല്‍സമൃദ്ധി, സന്താനസൗഭാഗ്യം, അഭീഷ്ടകാര്യസിദ്ധി എന്നിവയ്ക്കും മറ്റുമായി ഭക്തജനങ്ങള്‍ നടത്തിപ്പോരുന്നു. വളരെ പ്രസിദ്ധമായ ഈ ഗന്ധര്‍വപൂജ എല്ലാവിധ നന്മകള്‍ക്കും വഴിയൊരുക്കുന്നു എന്ന് ഭക്തജനങ്ങള്‍ അനുഭവങ്ങളില്‍ക്കൂടി വിശ്വസിച്ചുപോരുന്നു. ഗണപതി, അയ്യപ്പന്‍, ത്രിപുരസുന്ദരീദേവി, വെള്ളാം ഭഗവതി, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, സര്‍പ്പദേവതകള്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. ഗന്ധര്‍വന്‍പാട്ടും സര്‍പ്പക്കളമെഴുത്തും പാട്ടും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് മുടങ്ങാതെ ആണ്ടുതോറും നടത്തിപ്പോരുന്നു. ലക്ഷാര്‍ച്ചന, പൂമൂടല്‍, ഗണപതിക്ക് അപ്പം മൂടല്‍, ഉദയാസ്തമനപൂജ, സര്‍പ്പബലി മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ചിലതാണ്.



മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം.
====================================
കേരളത്തിലെ അത്യപൂര്‍വമായ ഗന്ധര്‍വക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ്‌ മണിയശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി ക്ഷേത്രം. വൈഷ്ണവവംശജനായ ഗന്ധര്‍വന്‍ പ്രധാന ദേവനായികുടികൊള്ളുന്ന ക്ഷേത്രം, പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപിള്ള സര്‍വാധികാര്യക്കാരുടെ തറവാടാണ്‌ 'സ്വാമി' എന്ന്‌ ഭക്തജനലക്ഷങ്ങളും കുടുംബങ്ങളും വിളിച്ചുപോരുന്ന ആ ശക്തിസ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറയ്ക്കകത്ത്‌ ആരാധിച്ചുപോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ക്കാലത്ത്‌ ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം, ഒരു മഹാക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ "സ്വാമി" ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്‍പ്പത്തില്‍ കുടികൊള്ളുന്നു. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവുമായ മാര്‍ഗം മറ്റൊന്നില്ലെന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്ന ശക്തിയാണ്‌ ക്ഷേത്രത്തിലെ പ്രധാന ദേവനായ 'ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി. താംബൂലം, അലങ്കാരങ്ങള്‍, കരിക്ക്‌, പൂവന്‍പഴം, പാല്‍പ്പായസം മുതലായ നിവേദ്യങ്ങളോട്‌ കൂടിയുള്ള ഗന്ധര്‍വപൂജ വിവാഹതടസങ്ങള്‍ മാറുന്നതിനും, ഐശ്വര്യം സമ്പല്‍സമൃദ്ധി, സന്താനസൗഭാഗ്യം, അഭീഷ്ടകാര്യസിദ്ധി എന്നിവയ്ക്കും മറ്റുമായി ഭക്തജനങ്ങള്‍ നടത്തിപ്പോരുന്നു. വളരെ പ്രസിദ്ധമായ ഈ ഗന്ധര്‍വപൂജ എല്ലാവിധ നന്മകള്‍ക്കും വഴിയൊരുക്കുന്നു എന്ന്‌ ഭക്തജനങ്ങള്‍ അനുഭവങ്ങളില്‍ക്കൂടി വിശ്വസിച്ചുപോരുന്നു. ഗണപതി, അയ്യപ്പന്‍, ത്രിപുരസുന്ദരീദേവി, വെള്ളാം ഭഗവതി, ബ്രഹ്മരക്ഷസ്‌, യോഗീശ്വരന്‍, സര്‍പ്പദേവതകള്‍ എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക്‌ നല്‍കുന്നു. ഗന്ധര്‍വന്‍പാട്ടും സര്‍പ്പക്കളമെഴുത്തും പാട്ടും ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച്‌ മുടങ്ങാതെ ആണ്ടുതോറും നടത്തിപ്പോരുന്നു. വാര്‍ഷികദിനമായ മേടമാസരോഹിണിനാളില്‍ ദേശത്തുനിന്നും ഒരു താലപ്പൊലി ഈ ക്ഷേത്രസന്നിധിയില്‍ എത്തുന്നു. ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനുപുറത്തുനിന്നും, വിദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തി പൂജകള്‍ചെയ്ത്‌ തൃപ്തരായി മടങ്ങുന്നു. ലക്ഷാര്‍ച്ചന, പൂമൂടല്‍, ഗണപതിക്ക്‌ അപ്പം മൂടല്‍, ഉദയാസ്തമനപൂജ, സര്‍പ്പബലി മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ചിലതാണ്‌.

2018 ഡിസംബർ 23, ഞായറാഴ്‌ച

Melparampath

Bhagavatha Sapthahayanjam

2018 ഡിസംബർ 3, തിങ്കളാഴ്‌ച

Melparampath temple

https://www.facebook.com/MELPARAMPATH/?ti=as

2018 സെപ്റ്റംബർ 26, ബുധനാഴ്‌ച

ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം



ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

നദിയുടെ കരയിലുള്ള ഒരു ക്ഷേത്രത്തിൽ നിത്യേന അഭിഷേകം നടത്താനുള്ള പാൽ അക്കരെയുള്ള ഒരു സാധു സ്ത്രീയാണ് കൊണ്ടുവന്നിരുന്നത് . ദിവസവും വഞ്ചിയിൽ വന്നിരുന്ന അവർ ഒരു നാൾ എത്താൻ വൈകിപ്പോയി. അഭിഷേകത്തിനു വൈകിയതിനാൽ പുരോഹിതൻ ദേഷ്യപ്പെട്ടപ്പോൾ കടത്തുകാരൻ എത്താതിരുന്നതിനാലാണിത് സംഭവിച്ചതെന്ന് ആ പാവം സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത് . അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ ,അങ്ങുതന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല...അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി ,എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.
തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട് .പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "
ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം.. വെള്ളത്തിൽ കാലു താണ് പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല. അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും മനസ്സിലാക്കാം. ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ഒന്നും ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ പറഞിരിക്കുന്നു .

:ശ്രീ രാമ കൃഷ്ണപരമഹംസൻ

വൈകുണ്ഠം എത്ര അകലെ..?




വൈകുണ്ഠം എത്ര അകലെ..?

രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.

ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു. ആരും സഹായിക്കാൻ വന്നില്ല.

ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.

പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...

അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി. രാജാവ് ഒന്നു വിസ്തരിച്ചിരുന്നു': തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.

" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.

" ഉം " രാജാവ് ഇരുത്തി മൂളി

" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "

വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.

ഉടൻ തന്നെ രാജശാസന ഉയർന്നു.

 " ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."

അയാൾ വിശദീകരിക്കാൻ തുടങ്ങി.

 " മഹാരാജൻ, ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം. അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "

ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീരീ കടന്നു വന്നു

സ്വര്‍ണക്കീരി

യുദ്ധാനന്തരം രാജ്യ ഭാരം ഏറ്റെടുത്ത ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീരീ  കടന്നു വന്നു ..എന്നിട്ട് അവിടെ ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളത്തില്‍ കിടന്നുരുണ്ടു ..എന്നിട്ട് ആ കീരീ സദസ്സിനെ നോക്കി എന്നിട്ട് ധര്മാപുത്രരോടെ പറഞ്ഞു ..
'ഹി രാജാവേ താങ്കളുടെ മഹത്തായ യാഗത്തിന് ആ സാധു ബ്രാഹ്മണന്റെ മലര്‍പ്പൊടി ദാനകര്‍മത്തിന്റെ അത്രപോലും വിലയില്ല ...സദസ്സ് അമ്പരന്നു...."സംസാരിക്കുന്ന കീരിയോ"..ഒടുവില്‍ തന്റെ കഥ കീറി സദസ്സിനോടെ പറഞ്ഞു ...
ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു സാധു ബ്രാഹ്മണനും കുടുംബവും താമസിച്ചിരുന്നു ..രോഗിയായ ബ്രാഹ്മണനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിനീ യിലായിരുന്നു ..കുട്ടികളുടെ വിശപ്പ്‌ സഹിക്കാതെ അദ്ദേഹം ഭക്ഷണം തേടിയിറങ്ങി ..ഒടുവില്‍ കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും ഉതിര്‍ന്നുവീണ ധാന്യ മണികള്‍ പെരുക്കിയെടുത്തു കൊണ്ടുവന്നു മലര്‍പ്പൊടി ഉണ്ടാക്കി ..സന്തോഷത്തോടെ കഴിക്കാനിരുന്നപ്പോള്‍ ..അവിടേക്ക് ദരിദ്രനായ മറ്റൊരു ബ്രാഹ്മണന്‍ എത്തിച്ചേര്‍ന്നു ..ഒടുവില്‍ തന്റെയും കുടുംബത്തിന്റെയും ഭക്ഷണം ആ മറ്റേ ബ്രാഹ്മണന് നല്‍കാന്‍ തീരുമാനിച്ചു .അദ്ധേഹത്തിന്റെ കാല്‍ കഴുകി ശുദ്ധമാക്കിയ ശേഷം ഭക്ഷണം നല്‍കി യാത്രയാക്കി ..അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന കീരീ ഒരു കൌതുകത്തിന് വേണ്ടി ബ്രാഹ്മണന്റെ കാല്‍ കാല്‍ കഴുകിയ മണ്ണില്‍ കിടന്നുരുണ്ടു ..അങ്ങനെയാണത്രേ കീരിയുടെ പാതി ശരീരം സ്വര്‍ണം ആയതു ..അതിനു ശേഷം പല യാഗശാലകളിലും ചെന്നിട്ടിട്ടും അതിന്റെ ബാക്കി ഭാഗം സ്വര്‍ണം ആയില്ല .ഈ കഥയാണ് കീരീ വിവരിച്ചത് ..

പ്രചോദന കഥകള്‍



പ്രചോദന കഥകള്‍

ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.

ബ്ലോഗ് ആര്‍ക്കൈവ്