ഈ ബ്ലോഗ് തിരയൂ

2018 ജൂൺ 27, ബുധനാഴ്‌ച


തക്ഷകന്‍
ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു സര്‍പ്പമാണ്‌ തക്ഷകന്‍ ... അഷ്ടനാഗങ്ങളിലൊന്നാണ് തക്ഷകന്‍ . കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ .. ജനിച്ച സന്തതികളെല്ലാം സര്‍പ്പങ്ങളായിരുന്നു എന്നും ഇതില്‍പ്പെട്ട തക്ഷകന്‍ നാഗപ്രമാണികളില്‍ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപര്‍വത്തിലെ 38മത്തെ അധ്യായത്തില്‍പ്പെട്ട അഞ്ചാം പദ്യത്തില്‍ വിവരിച്ചിരിക്കുന്നു...
മാതാവിന്റെ ശാപം കാരണം തക്ഷകന്‍ ബാല്യത്തില്‍ത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കല്‍ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മില്‍ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാല്‍ രോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തര്‍ക്കമുണ്ടായി. വാല്‍ രോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആള്‍ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലില്‍ കറുത്തരോമങ്ങള്‍ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാന്‍ ആജ്ഞാപിച്ചു. ധര്‍മജ്ഞരായ ഏതാനും സര്‍പ്പങ്ങള്‍ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിര്‍ത്തു. നിങ്ങള്‍ ജനമേജയരാജാവിന്റെ സര്‍പ്പസത്രത്തില്‍ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിര്‍ത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകന്‍ അവരുടെ നേതാവായി...
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതില്‍ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏര്‍പ്പെടുത്തി...
സുപ്രസിദ്ധനായ കശ്യപമഹര്‍ഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളില്‍ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താന്‍ പോകുന്നതെന്നു കശ്യപന്‍ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവില്‍ തക്ഷകന്‍ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകന്‍ കശ്യപനെ മടക്കി അയച്ചു...
ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാന്‍ തുടങ്ങി. ഒരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ തക്ഷകന്‍ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകര്‍ തടഞ്ഞു. തങ്ങള്‍ തപോവനത്തില്‍ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവര്‍ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍ നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും ഉടല്‍ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ...
ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍ തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകന്‍ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു...
ഏഴു ദിവസത്തിനുള്ളില്‍ തക്ഷക ദംശനത്താല്‍ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടന്‍ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവര്‍ മറുപടി പറയുകയുമുണ്ടായി. അതിന്‍ പ്രകാരം ശ്രീ ശുകബ്രഹ്മര്‍ഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്...
തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തില്‍ വിവരണമുണ്ട്. ഉത്തങ്കന്‍ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരന്‍ വേദന്‍ എന്ന ഗുരുവിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങള്‍ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാന്‍ ഗുരുപത്നി നിര്‍ദേശിച്ചു. ഉത്തങ്കന്‍ അതനുസരിച്ച് കുണ്ഡലങ്ങള്‍ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രന്‍ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങള്‍ മാര്‍ഗ്ഗമധ്യത്തില്‍ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ ഇടപാട് നിത്യസ്നേഹബ ന്ധമായി വളര്‍ന്നു വരികയും തക്ഷകന്‍ ഇന്ദ്രന്റെ ഉത്തമസഖാവായിത്തീരുകയും ചെയ്തു.
തക്ഷകനോട് പ്രതികാരം ചെയ്യാന്‍ ഉത്തങ്കന്‍ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ രാജാവായത്. ഉത്തങ്കന്‍ ജനമേജയന്റെ കൊട്ടാരത്തില്‍ ചെന്ന് തക്ഷകന്‍ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേള്‍പ്പിച്ചു. കോപാന്ധനായ ജനമേജയന്‍ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സര്‍പ്പസത്രം നടത്തണമെന്നും ആ സത്രത്തില്‍ വച്ച് സര്‍പ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയില്‍ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കന്‍ മറ്റു മുനിമാരോടുകൂടി ചേര്‍ന്ന് സര്‍പ്പസത്രവും ആരംഭിച്ചു. സര്‍പ്പങ്ങള്‍ ഓരോന്നായി വന്ന് ഹോമകുണ്ഡത്തില്‍ വീണ് ചാകാന്‍ തുടങ്ങി. തക്ഷകനെ ആവാഹിക്കാന്‍ ശ്രമിച്ചു. ഭയചകിതനായ തക്ഷകന്‍ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാല്‍ക്കല്‍ വീണു. അഭയം നല്കിയ ദേവേന്ദ്രവന്‍ തന്റെ അര്‍ധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കന്‍ എല്ലാവരുംകൂടി വന്ന് തീയില്‍ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരല്‍ക്കാരു മഹര്‍ഷിയുടെ പുത്രനായ ആസ്തികന്‍ എന്ന ബ്രാഹ്മണകുമാരന്‍ ജനമേജയന്റെ കൊട്ടാരത്തില്‍ വന്ന് സര്‍പ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകന്‍ മരണത്തില്‍ നിന്നു രക്ഷപ്പെട്ടു....


ആമേട ക്ഷേത്രം

ആമേട  ക്ഷേത്രം

 ഏറണാകുളം ജില്ലയില്‍  ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍  നടക്കാവ് എന്ന

 ബസ്‌ സ്റ്റോപ്പില്‍  ഇറങ്ങി പടിഞ്ഞാറോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട

ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ

അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ് .

നാഗരാജാവ്,നാഗയക്ഷി,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍

പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയപ്പോള്‍ ആമയുടെ

പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയുംഅവരോടൊപ്പം ഉണ്ടായിരുന്ന

നാഗ കന്യകയേയും ആകന്യകയ്ക്ക് കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ടിച്ചു 

എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനിവാരണത്തിനായി  ധാരാളം ഭക്ത

ജനങ്ങള്‍   ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ

പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .

ബാലമുകുന്ദാഷ്ടകം,,ഭവാനി അഷ്ടകം,, അഭിലാഷ അഷ്ടകം,, ഗുരു അഷ്ടകം




ബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം



ഭവാനി അഷ്ടകം

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ
ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ
ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ഭവബ്ധാവപാരേ മഹാദുഃഖ ഭീരു
പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ
കുസംസാരപാശപ്രബദ്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി ദാനം ന ച ധ്യാന യോഗം
ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം
ന ജാനാമി പൂജാം ന ച ന്യാസ യോഗം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ
ന ജാനാമി മുക്തിം ലയം വാ കദാചിത്
ന ജാനാമി ഭക്തിം വ്രതം വാപി മാതർ-
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ
കുലാചാരഹീന: കദാചാരലീനഃ
കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

പ്രജേശം രമേശം മഹേശം സുരേശം
ദിനേശം നിശീഥേശ്വരം വാ കദാചിത്
ന ജാനാമി ചാന്യത് സദാഹം ശരണ്യേ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ
ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ
അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

അനാഥോ ദരിദ്രോ ജരാരോഗയുക്തോ
മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ
വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി


അഭിലാഷ അഷ്ടകം

ഏകം ബ്രഹ്മൈവാദ്വിതീയം സമസ്തം സത്യം സത്യം നേഹ നാനാസ്തി കിഞ്ചിത് | ഏകോ രുദ്രോ ന ദ്വിതീയോഽവതസ്ഥേ തസ്മാദേകം ത്വാം പ്രപദ്യേ മഹേശം ||൧||

ഏകഃ കര്ത്താ ത്വം ഹി സര്വസ്യ ശംഭോ നാനാരൂപേഷ്വേകരൂപോഽപ്യരൂപഃ | യദ്വത്പ്രത്യക്പൂര്ണ ഏകോഽപ്യനേകസ്തസ്മാന്നാന്യം ത്വാം വിനേശം പ്രപദ്യേ ||൨||

രജ്ജൗ സര്പഃ ശുക്തികായാം ച രൗപ്യം പയഃ പൂരസ്തന്മൃഗാഖ്യേ മരീചൗ | യദ്വത്തദ്വദ്വിഷ്വഗേവ പ്രപഞ്ചോ യസ്മിന് ജ്ഞാതേ തം പ്രപദ്യേ മഹേശം ||൩||

തോയേ ശൈത്യം ദാഹകത്വം ച വഹ്നൗ താപോ ഭാനൗ ശീതഭാനൗ പ്രസാദഃ | പുഷ്പേ ഗന്ധോ ദുഗ്ധമധ്യേ ച സര്പിര്യത്തച്ഛംഭോ ത്വം തതസ്ത്വാം പ്രപദ്യേ  ||൪||

ശബ്ദം ഗൃഹ്ണാസ്യശ്രവാസ്ത്വം ഹി ജിഘ്രേരഘ്രാണസ്ത്വം വ്യംഘ്രിരായാസി  ദൂരാത്| വ്യക്ഷഃ പശ്യേസ്ത്വം രസജ്ഞോഽന്യജിഹ്വഃ കസ്ത്വാം സമ്യഗ്വേത്ത്യതസ്ത്വാം  പ്രപദ്യേ ||൫||

നോ വേദസ്ത്വാമീശ സാക്ഷാദ്വിവേദ നോ വാ വിഷ്ണുര്നോ വിധാതാഽഖിലസ്യ || നോ യോഗീന്ദ്രാ നേന്ദ്രമുഖ്യാശ്ച ദേവാ ഭക്തോ വേദ ത്വാമതസ്ത്വാം പ്രപദ്യേ ||൬||

നോ തേ ഗോത്രം നേശ ജന്മാപി നാഖ്യാ നോ ത്വാ രൂപം നൈവ ശീലം ന ദേശഃ | ഇത്ഥംഭൂതോഽപീശ്വരസ്ത്വം ത്രിലോക്യാ സര്വാന്കാമാന് പൂരയേസ്തദ്ഭജേ ത്വാം || ൭||

ത്വത്തഃ സര്വം ത്വം ഹി സര്വം സ്മരാരേ ത്വം ഗൗരീശസ്ത്വം ച  നഗ്നോഽതിശാന്തഃ | ത്വം വൈ ശുദ്ധസ്ത്വം യുവാ ത്വം ച ബാലസ്തത്വം യത്കിം നാസ്ത്യതസ്ത്വാം  നതോഽസ്മി |൮||

സ്തുത്വേതി വിപ്രോ നിപപാത ഭൂമൗ സ ദണ്ഡവദ്യാവദതീവ ഹൃഷ്ടഃ | താവത്സ താലോഽഖിലവൃദ്ധവൃദ്ധഃ പ്രോവാച ഭൂദേവ വരം വൃണീഹി ||൯||

തത ഉത്ഥായ ഹൃഷ്ടാത്മാ മുനിര്വിശ്വാനരഃ കൃതീ| പ്രത്യബ്രവീത്കിമജ്ഞാതം സര്വജ്ഞസ്യ തവ പ്രഭോ ||൧൦||

സര്വാന്തരാത്മാ ഭഗവാന് സര്വഃ സര്വപ്രദോ ഭഗവാന് | യാച്ഞാം പ്രതി നിയുങ്ക്തേ മാം കിമീശോ ദൈന്യകാരിണീം ||൧൧||

ഇതി ശ്രുത്വാ വചസ്തസ്യ ദേവോ വിശ്വാനരസ്യ ഹ | 
ശുചേഃ ശുചിവ്രതസ്യാഥ ശുചി സ്മിത്വാഽബ്രവീച്ഛിശുഃ ||൧൨||

ബാല ഉവാച||
ത്വയാ ശുചേ ശുചിഷ്മത്യാം യോഽഭിലാഷഃ കൃതോ ഹൃദി | അചിരേണൈവ കാലേന സ ഭവിഷ്യത്യസംശയം||൧൩||

തവ പുത്രത്വമേഷ്യാമി ശുചിഷ്മത്യാം മഹാമതേ | ഖ്യാതോ ഗൃഹപതിര്നാമ്നാ ശുചിഃ സര്വാമരപ്രിയഃ ||൧൪||

അഭിലാഷാഷ്ടകം പുണ്യം സ്തോത്രമേതന്മയേരിതം | അബ്ദം ത്രികാലപഠനാത്കാമദം ശിവസന്നിധൗ ||൧൫||

ഏതത്സ്തോത്രസ്യ പഠനം പുത്രപൗത്രധനപ്രദം | സര്വശാന്തികരം വാപി സര്വാപത്ത്യരിനാശനം ||൧൬||

സ്വര്ഗാപവര്ഗസംപത്തികാരകം നാത്ര സംശയഃ| പ്രാതരുത്ഥായ സുസ്നാതോ ലിംഗമഭ്യര്ച്യ ശാംഭവം ||൧൭||

വര്ഷം ജപന്നിദം സ്തോത്രമപുത്രഃ പുത്രവാന് ഭവേത് | വൈശാഖേ കാര്ത്തികേ മാഘേ വിശേഷനിയമൈര്യുതഃ ||൧൮||

യഃ പഠേത് സ്നാനസമയേ സ ലഭേത്സകലം ഫലം | കാര്ത്തികസ്യ തു മാസസ്യ പ്രസാദാദഹമവ്യയഃ||൧൯||

തവ പുത്രത്വമേഷ്യാമി യാസ്ത്വന്യസ്തത്പഠിഷ്യതി | അഭിലാഷാഷ്ടകമിദം ന ദേയം യസ്യ കസ്യചിത്||൨൦||

ഗോപനീയം പ്രയത്നേന മഹാവന്ധ്യാപ്രസൂതികൃത് | സ്ത്രിയാ വാ പുരുഷേണാപി നിയമാല്ലിംഗസന്നിധൗ ||൨൧||

അബ്ദം ജപ്തമിദം സ്തോത്രം പുത്രദം നാത്ര സംശയഃ | ഇത്യുക്ത്വാന്തര്ദധേ ബാലഃ സോഽപി വിപ്രോ ഗൃഹം യയൗ ||൨൨||

ഇതി ശ്രീസ്കന്ദപുരാണേ കാശീഖണ്ഡേ സന്തതിപ്രദമഭിലാഷാഷ്ടകസ്തോത്രം  സംപൂര്ണം

ഗുരു അഷ്ടകം

സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?


ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും
വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും
വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും
ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

മഹത്ദേശങ്ങളുടെ അധിപനെങ്കിലും
രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും
നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും
അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും
ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ

പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

വഴിപാടുകളും മൂലമന്ത്രങ്ങളും




വഴിപാടുകളും മൂലമന്ത്രങ്ങളും
ദേവീദേവന്മാര്‍ക്ക് ഓരോരുത്തര്‍ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.
ഗണപതി
ॐ➖➖➖➖ॐ➖➖➖➖ॐ
വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും, മോദകവുമാണ് നിവേദ്യം. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശനത്തിനായാണ് ഗണപതിഹോമം നടത്തുന്നത്.. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ് നാളികേരമുടയ്ക്കല്‍. ചൊല്ലേണ്ട മൂലമന്ത്രം
'ഓം ഗം ഗണപതയേ നമ:'
നിത്യേന നൂറ്റിയെട്ട് പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.
വിഷ്ണു
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം എന്നിവ. വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് ചെയ്യേണ്ടത്. ഭഗവാന് സുദര്‍ശനഹോമമാണ് മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുതാനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ് ഫലങ്ങള്‍.
'ഓം നമോ നാരായണായ' (അഷ്ടാക്ഷരമന്ത്രം)
'ഓം നമോ ഭഗവതേ വാസുദേവായ' (ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ് മൂലമന്ത്രങ്ങള്‍. ഇവ നിത്യേന 108 പ്രാവശ്യം ഉരുവിടുക.
ശിവൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീപരമശിവന് കൂവളത്തിലയാണ് പ്രധാനം. ആയുര്‍സൂക്താര്‍ച്ചന, സ്വയംവര പുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം എന്നിവ ഫലം. ശിവന്റെ മൂലമന്ത്രമായ
'ഓം നമ:ശിവായ'
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.
ശ്രീരാമൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീരാമന് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് രാമതുളസി, മുല്ലമൊട്ട് എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ് നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്‌നീവ്രതം, ശാന്തത, ശൗര്യം, ജ്ഞാനപ്രാപ്തി, വിവാഹലബ്ധി, നേതൃപാടവം എന്നിവ ഫലം. ദിവസവും നൂറ്റെട്ടുപ്രാവശ്യം
'ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ, ഹരേകൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ' ചൊല്ലുക.
സരസ്വതി
ॐ➖➖➖➖ॐ➖➖➖➖ॐ
താമരയാണ് സരസ്വതി ദേവിയ്ക്ക് ഇഷ്ടപ്പെട്ട പുഷ്പം. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ് നിവേദ്യം. സരസ്വതീപുഷ്പാഞ്ജലിയാണ് അര്‍ച്ചന. ഫലം വിദ്യാഗുണം,
'ഓം ഹ്രീം ഹ്രീം സരസ്വതൈ്യസ്വാഹാ'
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)
ശ്രീകൃഷ്ണൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടപുഷ്പമാണ് നീല ശംഖുപുഷ്പം, കൃഷ്ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.
ഓം ക്ലീം കൃഷ്ണായനമ:'
എന്ന മൂലമന്ത്രം ദിവസവും 108 പ്രാവശ്യം ഉരുക്കഴിക്കുക.
ലക്ഷ്മി
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാലക്ഷ്മിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് വൈഷ്ണവസംബന്ധമായ എല്ലാ പുഷ്പങ്ങളും. ശ്രീസൂക്താര്‍ച്ചനയാണ് പ്രധാനം. ഫലം ഐശ്വര്യം, തേജസ്സ് മുതലായവ. പാല്‍പ്പായസമാണ് നിവേദ്യമായി സമര്‍പ്പിക്കേണ്ടത്.
'ഓം ഹ്രീം മഹാലക്ഷ്‌മൈ്യനമ:'
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.
ദുർഗ്ഗ
ॐ➖➖➖➖ॐ➖➖➖➖ॐ
ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്ടപുഷ്പമാണ് കുങ്കുമപ്പൂവ്. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചന എന്നിവ പ്രധാനം. പായസം, കൂട്ടുപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയാണ് ഫലം.
'ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:'
എന്ന് 108 തവണ ചെല്ലുക.
പാർവ്വതി
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീപാര്‍വ്വതിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് നടത്താറുള്ളത്. സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ ഫലം. പായസമാണ് നിവേദ്യം.
'ഓം ഹ്രീം ഉമായൈ നമ:'
എന്ന മൂലമന്ത്രം 108 പ്രാവശ്യം ഉരുക്കഴിക്കുക.
ഭദ്രകാളി
ॐ➖➖➖➖ॐ➖➖➖➖ॐ
ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്ടപുഷ്പങ്ങള്‍ ചെത്തി, ചെമ്പരത്തി, ചെമന്നപൂക്കള്‍ എന്നിവയാണ്. രക്തപുഷ്പാഞ്ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് ചെയ്യേണ്ടത്. കൂട്ടുപായസം, കടുംപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ശത്രുതാനാശം, ഊര്‍ജ്ജസ്വലത, രോഗനിവാരണം, ആലസ്യമുക്തി, കുജദോഷശാന്തി എന്നിവയാണ് ഫലങ്ങള്‍.
'ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാളൈ്യനമ:'
എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ഉരുക്കഴിക്കുക.
ഹനുമാൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ഭക്തഹനുമാന് വടമാല [ആലിൻറെ തളിരില], കദളിപ്പഴം എന്നിവയാണ് നിവേദ്യങ്ങള്‍. വെറ്റിലമാലയും പ്രധാനം. വീര്യം, ഓജസ്സ്, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ് ഫലം.
'ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായസ്വാഹാ,
ഓം ഹം ഹനുമതേ നമ:'
എന്ന മൂലമന്ത്രം 108 പ്രാവശ്യം നിത്യേന ചൊല്ലുക.
അയ്യപ്പൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ് തുടങ്ങിയവര്‍ക്ക് ചെത്തി മുതലായ പുഷ്പങ്ങളാണ് പ്രാധാന്യം. ഹരിഹരസൂക്താര്‍ച്ചന, ശാസ്തൃസൂക്താര്‍ച്ചന എന്നിവയാണ് അര്‍ച്ചനകള്‍. നാളികേരമുടയ്ക്കലാണ് പ്രത്യേക വഴിപാട്. നെയ്യഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ് നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുതാനാശം, പാപനാശം, രോഗനാശം മുതലായവയാണ് ഫലങ്ങള്‍.
'ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ'
എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ചൊല്ലുക.
സുബ്രഹ്മണ്യൻ
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീസുബ്രഹ്മണ്യ (മുരുകന്‍) സ്വാമിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമന്നപൂക്കള്‍ എന്നിവ. കുമാരസൂക്താര്‍ച്ചനയാണ് അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ് നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്മം എന്നിവയാണ് പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുതാനാശം, വിഘ്‌നനാശം, ഉദ്യോഗലബ്ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ് ഫലം.
'ഓം വചത്ഭുവേ നമ:'
എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ചൊല്ലുക.
നാഗങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
നാഗരാജാവ് നാഗയക്ഷി തുടങ്ങിയവര്‍ക്ക് സര്‍പ്പസൂക്തപുഷ്പാഞ്ജലിയാണ് അര്‍ച്ചന. നൂറും പാലുമാണ് അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ് നിവേദ്യം. ഉരുളികമഴ്ത്തല്‍ ആണ് പ്രത്യേക വഴിപാട്. സര്‍പ്പദോഷശാന്തിയാണ് ഫലം. 'ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:'
എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം നാഗരാജാവിനും
'ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:'
നാഗയക്ഷിക്കും ഉരുക്കഴിക്കുക.
മത്സ്യാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
മത്സ്യമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പമാണ് മന്ദാരം. മലര്‍പ്പൊടിയാണ് നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.
കൂർമ്മാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
കൂര്‍മ്മമൂര്‍ത്തിക്ക് ഇഷ്ടപുഷ്പം ചെത്തിമൊട്ട്. നിവേദ്യം ത്രിമധുരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് ഫലങ്ങള്‍.
വരാഹാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
വരാഹമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പം തുളസിയും, നിവേദ്യം അപ്പവും, നെയ്പ്പായസവുമാണ്. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ് ഫലം.
നരസിംഹാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
നരസിംഹമൂര്‍ത്തിയുടെ ഇഷ്ടപുഷ്പം ചെമന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. ശത്രുതാനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ് ഫലങ്ങള്‍.
പരശുരാമാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
പരശുരാമന് ഇഷ്ടപുഷ്പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്. ആയോധനകലകളില്‍ വിജയം, ശത്രുതാനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ് ഫലങ്ങള്‍.
വാമനാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
വാമനമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പമാണ് വാടാകുറിഞ്ഞിപ്പൂവ്. കദളിപ്പഴം, പായസം എന്നിവയാണ് നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.
ബലരാമാവതാരം
ॐ➖➖➖➖ॐ➖➖➖➖ॐ
ബലരാമന്റെ ഇഷ്ടപുഷ്പം വെളുത്ത ശംഖുപുഷ്പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ് ഫലങ്ങള്‍.
ദക്ഷിണാമൂർത്തി
ॐ➖➖➖➖ॐ➖➖➖➖ॐ
ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് കൂവളത്തിലയും, മറ്റ് ശിവാരാധനാ പുഷ്പങ്ങളും. രുദ്രസൂക്താര്‍ച്ചനയാണ് അര്‍ച്ചന. രുദ്രാഭിഷേകമാണ് അഭിഷേകം. രുദ്രഹോമമാണ് ഹോമം. അറിവ്, ദീര്‍ഘായുസ്സ്, മുക്തി എന്നിവയാണ് ഫലങ്ങള്‍.
നവഗ്രഹങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
നവഗ്രഹങ്ങള്‍ക്ക് നവഗ്രഹമന്ത്രാര്‍ച്ചനയാണ് അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം, ധാന്യം, രത്‌നം തുടങ്ങിയവ സമര്‍പ്പിക്കലാണ് പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ് ഫലം. 

ബ്ലോഗ് ആര്‍ക്കൈവ്