ഈ ബ്ലോഗ് തിരയൂ

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

നൂറും പാലും

നൂറും പാലും 


കേരളത്തിലെ  എല്ലാ ക്ഷേത്രങ്ങളിലും  നാഗപ്രതിഷ്ടയും ,ആരാധനയും ഉണ്ട്ട്.നാഗ പ്രീതിയ്ക്കു വേണ്ടി നടത്തുന്ന പൂജയാണ് നൂറും പാലും. പാല് ,ഇളനീര്‍ ,കദളിപഴം ,അരിപൊടി ,മഞ്ഞള്‍ പൊടി ഇവ കൂട്ടി കുഴച്ചു പ്ലാവില കോട്ടിയെടുത് അതില്‍ മന്ത്രം ചൊല്ലി അര്‍പ്പിക്കുന്നു. ഉരുളികളില്‍  നൂറും പാലും തയാറാക്കുന്നു. ആയില്യം നാളില്‍ ഈ പൂജ നടത്തുന്നു.

സര്‍പ്പബലി

സര്‍പ്പബലി നാഗ പ്രീതിയ്ക്കായി നടത്തുന്ന മഹത്തരമായൊരു കര്‍മമാണ്  സര്‍പ്പബലി. സര്‍പ്പ കളം വരയ്ക്കുക, പൂജ നടത്തുക, പുള്ളുവന്‍ പാട്ട് പാടുക  ഇവയെല്ലാം സര്‍പ്പ ബലിയുടെ ഭാഗങ്ങള്‍ ആണ്. സര്‍പ്പ ബലിയുടെ ഐതിഹ്യത്തിനു ഖണ്ഡവദഹനവുമായി ബന്ധ പെട്ട കഥയാണ്. ഖാണ്ഡവദഹന കഴിഞ്ഞു സമുദ്രത്തില്‍ എത്തിയ തക്ഷകനെ ഒരു പുള്ളുവത്തി കുടത്തില്‍ കയറ്റി രക്ഷപെടുത്തി .അതിനാല്‍ നാഗകര്‍മങ്ങള്‍ക്കും,സര്‍പബലിക്കും പുള്ളുവ സാമീപ്യമു ള്ളതായിതീര്‍ന്നു.സര്‍പ ബലിക്കായി കളം വരച്ചു കഴിഞ്ഞാല്‍  കളത്തില്‍ പൂജ നടത്തുന്നു.ഇതിനു സര്‍വ്വ സര്‍പ്പ പൂജയെന്നു പറയപ്പെടുന്നു. പിന്നെ അഷ്ട നാഗങ്ങള്‍ക്കായി സങ്കല്പ പൂജ നടത്തും .ഇതു കഴിഞ്ഞു ഹവിസ്  കൊണ്ടു ബലി തൂവുന്ന തോടെ സര്‍പ്പബലി എന്ന അനുഷ്ടാനം അവസാനിക്കുന്നു. അഷ്ട നാഗങ്ങള്‍ :- ഇര്‍വരന്‍,ദൃതരഷ്ട്രന്‍,ഗ്ലാവന്‍,അഗജാവന്‍, ശിതി പ്ര ഷ്ടന്‍,ശിഖന്‍,അതിശിഖന്‍,

2010 ഡിസംബർ 9, വ്യാഴാഴ്‌ച

SIVA GAAYATHRIKAL

ശിവ ഗായത്രി
ഓം മഹാദേവായ വിദ്മഹെ
മുദ്ര മൂര്‍തയെ ധീമഹി
തന്നോ ശിവ :പ്രചോദയാത്

NAGARAJA GAAYATHRI (നാഗ രാജാ ഗായത്രി)

നാഗ രാജാ ഗായത്രി

ഓം സര്‍പ്പ രാജ്ഞെ ച വിദ്മഹെ
നാഗരാജ്ഞെ ച ധീമഹി
തന്നോ അനന്ത പ്രചോദയാത് .

ബ്ലോഗ് ആര്‍ക്കൈവ്